പേജുകള്‍

Monday, February 11, 2013

ഉപദേശം

ജോലി കഴിഞ്ഞു പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു മനുഷ്യനെ ശ്രദ്ധയില്‍ പെട്ടു മുഷിഞ്ഞ വസ്ത്രം ധരിച്ച കറുത്ത ഒരു വയസ്സന്‍ അറബി .. എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാന്‍ ഞാനയാളെ തന്നെ നോക്കി കൊണ്ടിരുന്നു .. മാനസികമായി തകര്‍ന്ന ആ മനുഷ്യന്‍ പുറത്തുള്ള ബലതിയ പെട്ടിയിലേ മാലിന്ന്യങ്ങളില്‍ കിടന്നു ഉരുളുന്നു . ആരും കൂടെയില്ലാത്ത ആ മനുഷ്യനേ ദൈവം ഇങ്ങനെ പരീക്ഷിക്കുന്നത് എന്തിനാണെന്ന് ഞാന്‍ വെറുതെയിരുന്നാലോചിച്ചു .. കൂടെ ഞാന്‍ ആലോചിക്കാന്‍ മറന്നില്ല പണ്ട് വല്ല്യുപ്പയുടെ കയ്യില്‍ പിടിച്ചു അങ്ങാടിയില്‍ പോയി വരുമ്പോള്‍ ഒരു സ്ത്രീ സമനില തെറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോവുന്നത് കണ്ടു ഞാന്‍ " പിരാന്തത്തി എന്ന് വിളിച്ചു കളിയാക്കി ചിരിച്ചപ്പോള്‍ " എന്‍റെ വല്ല്യുപ്പ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു " മോനേ  അവരെ കളിയാക്കരുത് പടച്ചവന്‍ നമ്മളെയും അങ്ങനെ ആക്കിയാല്‍ നമ്മളെയും ആളുകള്‍ നോക്കി ചിരിക്കും അതോണ്ട് വല്ല്യുപ്പാന്‍റെ കുട്ടി ഇനി കളിയാക്കരുത് ട്ടോ " എന്നുള്ള വാക്കുകള്‍ .. ആ മനുഷ്യനെ കണ്ടപ്പോള്‍ ആദ്യമെന്റെ മനസ്സിലോടിയെത്തി . അന്നെന്നെ എന്‍റെ വല്ല്യുപ്പ ഉപദേശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നും ചിലപ്പോള്‍ ഞാന്‍ അയാളെ കണ്ടപ്പോള്‍ ചിരിക്കുമായിരുന്നു . ചിന്ത മൂക്കുന്ന പ്രായത്തില്‍ നമുക്ക് കിട്ടുന്ന ഉപദേശങ്ങള്‍ മരണം വരെ ഓര്‍മ്മയില്‍ കാണും . നമ്മുടെ മക്കളില്‍ ചെറിയ ചെറിയ തെറ്റുകള്‍ കാണുമ്പോള്‍ പിന്നൊരു ദിവസത്തേക്ക് മാറ്റി വെക്കാതെ അപ്പോള്‍ തന്നെ അവരെ ഉപദേശിക്കുവാന്‍ മറക്കാതിരിക്കാന്‍ ഓരോ മാതാവും പിതാവും ശ്രദ്ധിച്ചാല്‍ നമ്മുടെ മക്കളെ കൊണ്ടൊക്കെ നമുക്ക് ഭാവിയില്‍ സന്തോഷിക്കാന്‍ വകയുണ്ടാവും .. അഹങ്കാരത്തോട്‌ കൂടെ തന്നെ നമുക്ക് പറയുവാന്‍ കഴിയും " ഇതെന്‍റെ മകനാണ് അല്ലെങ്കില്‍ മകളാണ് " എന്നെല്ലാം .. നാഥന്‍ നമുക്കും നമ്മുടെ കുട്ടികള്‍ക്കും നല്ല ബുദ്ധിയും , നല്ല ചിന്തയും നല്‍കട്ടെ ..
കടപ്പാട്:വയറസ്

No comments: