പേജുകള്‍

Monday, April 29, 2013

Saturday, April 27, 2013

ഞാന്‍ ചുംബിച്ചു തളര്‍ന്നു!

ഞാന്‍ ചുംബിച്ച് തളര്‍ന്നു: ഇമ്രാന്‍ ഹാഷ്മി

ഞാന്‍ ചുംബിച്ച് തളര്‍ന്നു: ഇമ്രാന്‍ ഹാഷ്മി
മുംബൈ: താന്‍ ചുംബിച്ച് തളര്‍ന്നെന്ന് ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ഇമ്രാന്‍ ഹാഷ്മി. ബോളിവുഡില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇമ്രാന്‍ ഹാഷ്മി ഉണ്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് ഈ അടുത്ത കാലത്തായിരുന്നു.
അതുവരെ ബോളിവുഡിലെ മസാല ചിത്രങ്ങളില്‍ നായികമാരെ ചുംബിച്ചിരിക്കാനായിരുന്നു ഈ നായകന്റെ യോഗം. എന്നാല്‍ തനിക്ക് ചുംബിച്ച് മതിയായെന്ന് ഇപ്പോള്‍ ഇമ്രാന്‍ തന്നെ പറഞ്ഞിരിക്കുന്നു. പത്ത് വര്‍ഷം നീണ്ട കരിയറിനെ കുറിച്ച് ഇമ്രാന്‍ പറയുന്നത് ഇങ്ങനെയാണ്; “ഒരു നടനെന്ന നിലയില്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചത് ഈ അടുത്ത കാലത്താണ്. മറ്റ് താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്താറില്ല. കരിയറിലെ ഏറ്റവും മികച്ച കാലത്താണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും ഇമ്രാന്‍ ഹാഷ്മി പറയുന്നു. വളരെ പതുക്കെയാണെങ്കിലും ശരിയായ ട്രാക്കിലെത്തിയെന്നും കരണ്‍ ജോഹറിനേയും വിശാല്‍ ഭരദ്വാജിനേയും പോലുള്ള നായകര്‍ തന്നെ തേടിയെത്താന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.
മികച്ച തിരക്കഥകള്‍ നോക്കിയാണ് ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്”. ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇമ്രാന്‍ പറഞ്ഞു.

സൈല്‍സ്മാന്‍

പതിനാലു കൊച്ചു കുഞ്ഞുങ്ങളുമായി ­ ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവാവിനോട് അടുത്തിരിക്കുന് ­ന

യുവതി . : " ഇതൊക്കെ നിങ്ങളുടെ കുട്ടികള്‍ ആണോ ?"

യുവാവ് : " ഞാന്‍ ഒരു CONDOM സെയില്‍സ്മാന്‍ ആണ് "

യുവതി : " അപ്പോള്‍ ഇതൊക്കെ ?"

യുവാവ് : " ഓ ഇത് കസ്റ്റമര്‍ കംപ്ലൈന്റ്സ് "

Wednesday, April 17, 2013

ഒരു പോക്കെറ്റടിക്കാരന്‍!

ഒരു പോക്കറ്റടിക്കാരൻ അന്നത്തെ ഇരയെ നോക്കി റോട്ടിലിറങ്ങി...   
 
അപ്പോഴാണ്‌ ഒരു അന്ധൻ റോഡു മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതു... പോക്കറ്റടിവീരൻ അന്ധന്റെ അടുത്തേക്ക് നടന്നു... അയാളെ സഹായിക്കാനല്ല, അയാളുടെ പോക്കറ്റിലുള്ള വലിയ പേഴ്സ് ആണ് ലക്‌ഷ്യം...
 
അന്ധനെ തന്നോട് ചേർത്ത് നിർത്തി  അയാള് റോഡു കുറുകെ കടന്നു ... അതോടൊപ്പം പേഴ്സ് തന്റെ കയ്യിലാക്കി... 
 
മൂപന് നല്ല സന്തോഷമായി... വലിയ റിസ്കില്ലാതെ ഒരു കോൾ ഒപ്പിച്ചല്ലോ...
 
ആകാംക്ഷയോടെ അയാൾ പേഴ്സ് തുറന്നു... അതിൽ കുറെ കടലാസ്സു കഷ്ണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ... 
 
ശേ, വെറുതെ കഷ്ടപ്പെട്ടു ... പേഴ്സ് വലിച്ചെറിഞ്ഞു പിറുപിറു്തു കൊണ്ട് അയാള് മുന്നോട്ടു നടന്നു... 
 
വിശന്നിട്ടു കൊടല് കത്തുന്നു, ഭക്ഷണം കഴിക്കാൻ അയാള് അടുത്തുള്ള ഹോട്ട ലി ലേക്ക് കയറി... 
ബിരിയാണിക്ക് ഓർഡർ കൊടുത്തു... 
 
ബിരിയാണി കഴിച്ചു ഏമ്പക്കം വിട്ടു അയാള് പൈസ കൊടുക്കാൻ പോക്കറ്റിേക്കു കയ്യിട്ടു...
 
ദൈവമേ , പേഴ്സ് കാണുന്നില്ല !!
 
അപ്പോഴാണ്‌ താൻ പററിക്കപ്പെട്ടു എന്ന സത്യം അയാൾക്ക്‌ മനസ്സിലായത്... ‌ റോഡു മുറിച്ചു കടന്നപ്പോൾ അയാളുടെ പേഴ്സ് ആ 'അന്ധൻ'  അടിച്ചു മാറിയിരുന്നു!!... :)
 
നിന്ന് വിയര്ത്ത പോക്കറ്റടിക്കാരനെ ഹോട്ടൽ ഉടമ അടുക്കളയിലേക്ക് ആനയിച്ചു... 
 
എല്ലാ പാത്രങ്ങളും കഴുകിച്ചിട്ടാണ്  അയാളെ വിട്ടത്...
CM4553107@for+Saudi+story1.jpg

പ്രയാസങ്ങളാണ് ഒരാളെ പ്രവാസി ആക്കുന്നതെന്ന് എവിടെയോ എഴുതി കണ്ടു. പ്രവാസി ആയിക്കഴിഞ്ഞാലും പ്രയാസങ്ങള്തീരുമോ എന്നറിയില്ല. ഇല്ല എന്നാണ് ഇപ്പോള്നാം കേള്ക്കുന്ന വാര്ത്തകള്പറയുന്നത്

പ്രവാസികളുടെ എണ്ണം കൂടിയതുകൊണ്ട് സ്വന്തം ജനങ്ങള്ക്കുണ്ടായ പ്രയാസം കുറയ്ക്കാനാണ് സൗദി സര്ക്കാര്പുതിയ നിയമങ്ങള്പാസ്സാക്കിയത്. ഇത് പ്രകാരം വിസയില്പറഞ്ഞിട്ടുള്ള ജോലിയല്ലാതെ മറ്റു ജോലികള്ചെയ്യുന്ന വിദേശികളെ തിരഞ്ഞു പിടിച്ചു പറഞ്ഞു വിടുന്നു. നാട്ടില്നിന്നും എല്ലാവരും തന്നെ ഏതെങ്കിലും സ്പോണ്സറുടെ കീഴില്ജോലി ചെയ്യാനാണ് അവിടെ എത്തുന്നത്. എന്നാല്െ്രെഡവര്എന്നും ടെകനിഷ്യന്എന്ന് മോഹിപ്പിച്ചു സൌദിയില്എത്തുമ്പോള്പറഞ്ഞ ജോലി കിട്ടാത്തതിനാല്മറ്റു പല ജോലികള്ചെയ്യേണ്ടി വരുന്നു. അതായതു വിസയില്നിര്ദേശിക്കപ്പെടാത്ത ജോലികള്‍. ഇങ്ങനെ ഉള്ളവരത്രേ ഫ്രീ വിസക്കാര്എന്നറിയപ്പെടുന്നത്. ഇങ്ങനെ ജോലി ചെയ്യാന്പാവം പ്രവാസികള്സ്പോണ്സര്ക്ക് പണവും കൊടുക്കണമത്രേ. പണ്ട് 2000 മുതല്‍ 3000 വരെ റിയാല്ആയിരുന്നു എങ്കില്പ്രശ്നങ്ങള്തുടങ്ങിയതോടെ അത് 10000 റിയാല്വരെ ആയി എന്നാണ് സൌദിയില്ഉള്ള ഒരാള്പറഞ്ഞത്. പോലീസ് പിടിക്കുമ്പോള്‍, സ്പോണ്സര്കയ്യൊഴിയും. പിന്നെ തിരിച്ചു നാട്ടിലേക്ക്.

ഗള്ഫ്മേഖലയില്ഏകദേശം 16 ലക്ഷത്തിനു മുകളില്മലയാളികള്ഉണ്ടത്രേ. സൗദി അറേബ്യയില്മാത്രം വരും നാല് ലക്ഷത്തിനു മുകളില്‍. മലയാളികള്നാട്ടിലേക്കു അയക്കുന്ന തുക അത്ര ചെറുതല്ല. 2008 ലെ കണക്കനുസരിച്ച് 30,000 കോടി രൂപയോളം വരും ഇത് (1,2). സ്വന്തം നാട്ടിലെ മൂലധനം ഉപയോഗിക്കാതെ ആണ് എത്രയും വലിയ തുക കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. തുക കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ വലിയ ഒരു പങ്കു ആയി. 5.5 ലക്ഷത്തോളം വരുന്ന സര്ക്കാര്മേഖലയിലെ ജോലിക്കാര്ക്ക് ശമ്പളം കൊടുത്തു കഴിഞ്ഞാല്പിന്നെ വികസനത്തിനായുള്ള പണം കണ്ടെത്തണമെങ്കില് വിദേശ മലയാളികളെ കൂടിയേ തീരു

ഇത് പറയുമ്പോള്എനിക്കൊര് വരുന്നത്, നാട്ടില്കണ്ടുമുട്ടിയ ഒരു പരിചയക്കാരനെയാണ്. കക്ഷി പ്രമുഖ രാഷ്ട്രീയ പാര്ട്ടിയുടെ പ്രവര്ത്തകനാണ്. അദ്ദേഹം എന്നെ ഉപദേശിച്ചു, 'മതിയായില്ലേ പുറത്തുള്ള ജീവിതം? ഇനി തിരിച്ചു വന്നു ഒരല്പം നാടിനെയും സേവിക്ക്.' മുകളില്ഞാന്എഴുതിയത് വായിച്ചാല്പ്രവാസികള്നാടിനു വേണ്ടി എത്ര വലിയ സേവനം ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാന്കഴിയും

സത്യത്തില്കേരളം എന്നത് മറ്റു സംസ്ഥാനങ്ങളെ പോലെയോ പല രാജ്യങ്ങളെ പോലെയോ അല്ല. പ്രകൃതി ശരിക്കും നമ്മളെ അനുഗ്രഹിച്ചിട്ടുണ്ട്. ഇത് പ്രകൃതിയുടെ സ്വന്തം നാടാണ് (ഇപ്പോഴത്തെ ഒരവസ്ഥ വച്ച് ദൈവം കേരളത്തെ ഏറ്റെടുക്കാന്വഴിയില്ല). നമുക്ക് നദിയുണ്ട് വെള്ളമുണ്ട് ,കാടുണ്ട്, പോന്നു വിളയുന്ന കൃഷി ഭൂമിയുണ്ട്. വിളകള്ആണെങ്കില്തേങ്ങ, കശുവണ്ടി , റബ്ബര്‍, കുരുമുളക് എന്ന് തുടങ്ങി സുഗന്ധ വ്യഞ്ജനങ്ങള്എല്ലാം ഉണ്ട്. നീളത്തില്കിടക്കുന്നു, മത്സ്യ സമ്പത്തുമായി, അറബിക്കടല്‍. ഇനി ഖനനം ചെയ്യണമെങ്കില്വിലകൂടിയ തോറിയം ലോകത്തില ഏറ്റവും കൂടുതല്ഉള്ളത് നമുക്കാണ്. ഇങ്ങനെ അനുഗ്രഹീതമായ എത്ര സ്ഥലങ്ങള ഭുമിയില്ഉണ്ട്? ഇത് കൂടാതെ 93% കൂടുതല്ആളുകളും വായിക്കാനും എഴുതാനും, അറിവുള്ളവരും മികച്ച രാഷ്ട്രീയ ബോധം ( ബോധം ഒരല്പം കൂടുതല്ആണോ എന്ന് സംശയം) ഉള്ളവരുമാണ്. നമ്മുടെ ഹ്യുമന്ഡെവലപ്മെന്റ് ഇന്ഡെക്സ് പല യുറോപ്യന്രാജ്യങ്ങളോടും അടുത്ത് വരും (0.79). 

ലോകത്തിലെ മിക്ക സമ്പന്ന രാഷ്ട്രങ്ങള്ക്കും ഇത്രയേറെ വിഭവങ്ങള്ഇല്ല എന്നതാണ് സത്യം. പിന്നെ അവര്എങ്ങനെ സമ്പന്ന രാഷ്ട്രങ്ങളായി? ഒരു ഉദാഹരണം പറഞ്ഞാല്‍, ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള ജര്മ്മനിയുടെ ജി.ഡി.പി. (മൊത്തം ആഭ്യന്തര ഉത്പാദനം) ഇന്ത്യയുടെ ഇരട്ടിയാണ് . രാജ്യങ്ങള്ക്ക് ഇതെങ്ങനെ സാധിച്ചു? സ്വന്തം രാജ്യത്തുള്ള വിഭവങ്ങള്ഉപയോഗിച്ച് ഉത്പന്നങ്ങള്ഉണ്ടാക്കാന്കഴിഞ്ഞതും, വ്യവസായ വത്്ക്കരണവും ആണ് ഇതിനു കാരണം. ശാസ്ത്രത്തിന്റെ വികസനവും അതുമൂലം സാങ്കേതിക വിദ്യകളില്ഉണ്ടായ മുന്നേറ്റവും മുകളില്പറഞ്ഞ രണ്ടു കാര്യങ്ങളെയും സഹായിച്ചിട്ടുണ്ട്. ഇതുമൂലം വികസിത രാജ്യങ്ങള്ക്ക് ധാരാളം തൊഴിലവസരങ്ങള്സൃഷ്ടിക്കാന്കഴിഞ്ഞു. സര്ക്കാരിന്റെ വരുമാനം വര്ധിക്കുകയും അതുമൂലം, പാവപ്പെട്ടവനെയും ആരോഗ്യപരമായി ദുരിതങ്ങള്അനുഭവിക്കുന്നവരെയും സഹായിക്കുവാന്കഴിയുകയും ചെയ്യുന്നു. രാജ്യത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന രാഷ്ട്രീയവും അഴിമതിയുടെ കുറവും അത്തരം സമ്പത്ത് വ്യവസ്ഥകള്ഉണ്ടാക്കിയെടുക്കാന്സഹായിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

കേരളത്തിന് ഇന്ന് വേണ്ടതും വികസിത രാജ്യങ്ങളുടെ മാതൃകയാണ്. മറ്റു രാജ്യങ്ങളെയും സംസ്കാരങ്ങളെയും അതേപടി പകര്ത്തുക എന്നല്ല അതിനര്ത്ഥം. അവര്പിന്തുടരുന്ന നയങ്ങള നമുക്ക് പറ്റിയ രീതിയില്നമ്മുടെ നാട്ടിലും നടപ്പിലാക്കുക എന്നതാണ് . ഉദാഹരണത്തിന് നാം ഇന്ന് വ്യവസായ വത്്ക്കരണത്തെ വലിയ തോതില്സ്വാഗതം ചെയ്യണ്ട കാലം കഴിഞ്ഞു. സാമ്പത്തികമായ വളര്ച്ചയ്ക്ക് വന്കിട നിക്ഷേപകര്വളരെ അത്യാവശ്യം ആണ്. നേരിട്ടും അല്ലാതെയും ഉള്ള വളരെ അധികം തൊഴിലവസരങ്ങള്അവര്സൃഷ്ടിക്കുന്നു. എന്നാല്സുസ്ഥിരമായ വളര്ച്ചയ്ക്ക് ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാര്യങ്ങള്കേരളത്തില്പണ്ടേ ചെയ്തിരുന്നെങ്കില്ഇന്ന് പ്രവാസികളുടെ വരുമാനത്തെ ഇത്രയധികം ആശ്രയിച്ചു നില്ക്കുന്ന സാമ്പത്തിക രംഗം നമുക്കുണ്ടാവില്ലായിരുന്നു

ഹര്ത്താല്‍, സമരം, കൈക്കൂലി എന്ന് വേണ്ട നോക്ക്കൂലി പോലെയുള്ള പ്രാകൃത മുറകള്ഉള്ള ഒരു ദേശത്തേക്ക് നിക്ഷേപകര്കടന്നു വരാന്ഒരല്പം മടിക്കും.

പുതിയ വ്യവസായങ്ങള്വരുമ്പോള്തൊഴിലവസരങ്ങള്നഷ്ടപ്പെടുന്നു എന്നുള്ള വാദങ്ങള്തീര്ത്തും ബാലിശമാണ്. അടുത്ത് വാര്ത്തകളില്നിറഞ്ഞ ഒരു സമരവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍: ഒരാള്താന്ചെയ്യുന്ന ജോലി സിമന്റു ചുമക്കല്ആണെന്നും, താന്ജീവിതം മുഴുവന്സിമന്റെ ചുമക്കൂ എന്നും, അതിനാല്സിമന്റു കണ്വെയര്ബെല്റ്റ്വഴി കയറ്റാന്ഒരു കമ്പനിയെ അനുവദിച്ചു തൊഴില്നഷ്ടപ്പെടുത്താന്പറ്റില്ല എന്ന് പറയുന്നതില്ഒരു ന്യായീകരണവും ഇല്ല. കാരണം കമ്പനി സിമന്റു ചുമക്കുന്ന ജോലി നഷ്ടപ്പെടുത്തി എങ്കിലും മറ്റു ധാരാളം പുതിയ അവസരങ്ങള്സ്രിഷ്ടിചിരിക്കാം. അവസരങ്ങള്ഉപയോഗിക്കാന്ശ്രമിക്കുകയല്ലേ വേണ്ടത്? യന്ത്രവല്ക്കരണവും വ്യവസായവല്ക്കരണവും ചില തൊഴിലുകള്നഷ്ടപ്പെടുത്തുന്നു. എന്നാല്അതില്കൂടുതല്മറ്റു തൊഴിലുകള്ഉണ്ടാക്കുന്നു. അവസരങ്ങള്ഉപയോഗിക്കാന്ഒരു മാറ്റത്തിനാണ് നാം തയ്യറാകേണ്ടത്

വ്യവസായ വിപ്ളവത്തിന്റെ ആരംഭത്തില്‍, അതിന്റെ ഈറ്റില്ലമായ ബ്രിട്ടനില്പലപ്പോളും വലിയ ജനരോഷങ്ങള്ഉണ്ടായിട്ടുണ്ട്. 1820 കളില്ബ്രിട്ടനില്‍, പരുത്തി ഇറക്കുമതി കേന്ദ്രമായ മാന്ചെസ്റെറിനും തുണിവ്യവസായത്തിന്റെ കേന്ദ്രമായ ലിവര്പുളിനും ഇടയില്ആദ്യ റെയില്വേ ലൈന്നിര്മ്മിക്കാന്ജോര്ജ് സ്റ്റീവെന്സന്എന്ന എന്ജിനീയര്നിയമിതനായി. പക്ഷെ അദ്ദേഹത്തിന് സ്ഥലം സര്വേ ചെയ്യാന്തന്നെ വളരെ വിഷമിക്കേണ്ടി വന്നു. പ്രധാന കാരണം ജനരോഷം തന്നെ. ജനങ്ങളുടെ പ്രശ്നം അത്ര ചെറുതോന്നും അല്ലായിരുന്നു : റെയില്വേ വന്നാല്‍, പശുക്കള്പുല്ലു തിന്നാതെ ആകും, കോഴി മുട്ട ഇടാതെ ആകും മാത്രമല്ല, സമീപ വാസികള്ആയ സ്ത്രീകളുടെ ഗര്ഭം അലസി പോകും. ഇതൊന്നും കൂടാതെ ആവി എഞ്ചിന്റെ ടാങ്ക് പൊട്ടിത്തെറിക്കാന്സധ്യതയും ഉണ്ട് . എന്തായാലും സ്റ്റീവെന്സന്അവസാനം റെയില്വേ ലൈന്നിര്മ്മിക്കുകയും ട്രെയിന്ഓടുകയും ചെയ്തു (4). ട്രെയിന്ഓടിയത് കാരണം ആരുടേയും ഗര്ഭം അലസിയതായി കേട്ടിട്ടില്ല. ഇവിടെ ജനങ്ങളുടെ അറിവില്ലായ്മ ആണ് എതിര്പ്പിനു കാരണം ആയതു. ദോഷം ഇല്ല എന്നുറപ്പുള്ള ഒരു കാര്യത്തിന് എല്ലാ ആളുകളെയും പിന്തുണ ലഭിക്കാന്കാത്തിരുന്നെങ്കില്ഒരു പക്ഷെ ഒരു നുറ്റാണ്ട് കാത്തിരിക്കേണ്ടി വന്നേനെ

വ്യവസായവല്ക്കരണത്തോടും സ്വകാര്യ സംരംഭാകരോടും ഉള്ള കേരളത്തിന്റെ സമീപനം അറിവിന്റെ കുറവാണു എന്ന് പറയാന്പറ്റില്ല. പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയില്ഉള്ള, തൊഴിലാളിയുടെയും തൊഴില്ദാതാവിന്റെയും ന്യായമായ അവകാശങ്ങള്സംരക്ഷിക്കുന്ന, വ്യവസായവല്ക്കരണം നമുക്കത്യാവശ്യമാണ്. അതിനൊടുകൂടെ, അന്യായമായ പ്രക്ഷോഭങ്ങളെ പിടിച്ചു നിര്ത്തുന്ന ഒരു രാഷ്ട്രീയ നേതൃത്വവും.

നമുക്കെന്നും കൂടും കൂട്ടും കുടുംബവും വെടിഞ്ഞ പാവം പ്രവാസികളെ ആശ്രയിച്ചു നില്ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥ ഉണ്ടായാല്മതിയോ? അവസ്ഥ തന്നെ ആണ് ഇപ്പോള്ജോലി നഷ്ടപ്പെടുന്ന വിദേശ മലയാളികളുടെ പേടി സ്വപ്നവും. നാട്ടില്വന്നാല്എന്ത് ചെയ്യും? പുറത്തുപോയി ഏതു സ്വകാര്യ കമ്പനിയിലും ഒരു അടിസ്ഥാന മാനുഷിക പരിഗണന പോലും ലഭിക്കാതെ, സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവാനാണെങ്കിലും അടിച്ചമര്ത്തപ്പെട്ട വികാര ക്ഷൊഭങ്ങളുമായി നീറി ജീവിക്കാന്തയ്യാറുള്ള മലയാളി സ്വന്തം നാട്ടില്തൊഴില്ദാതാവിനെ കുത്തക മുതലാളി ആയി മുദ്രകുത്തി അവര്ക്കെതിരെ തെരുവിലിറങ്ങുന്നു. സ്വകാര്യ സംരംഭകര്നമുക്കെന്നും അവകാശങ്ങള്കവര്ന്നെടുക്കുന്നവര്ആണല്ലോ

ഗള്ഫ് രാജ്യങ്ങളുടെ നിയമങ്ങളും താത്പര്യങ്ങളും സ്വന്തം പൌരന്മാര്ക്ക് അനുകൂലമായി മാറിയേക്കാം. നാമും നമുക്കനുകൂലമായി മാറേണ്ട കാലം കടന്നുകഴിഞ്ഞു

ഒരിക്കല്ക്കൂടി ചോദിക്കട്ടെ, നമുക്കെന്നും പ്രവാസികള്ഉണ്ടായാല്മതിയോ?

കടപ്പാട്:ദിലീപ് മമ്പള്ളില്

ഭൂകമ്പത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

ഭൂമികുലുക്കത്തില് നിന്നും എങ്ങനെ രക്ഷപ്പെടാം?

 

sichuan_earthquake_building_collasped..jpg


ദുബൈ: 448 ആകാശഗോപുരങ്ങള്. 909 അംബരചുംബികള്. കോണ്ക്രീറ്റ് ഭീമന്മാരുടെ നഗരമായ ദുബൈയെ പേടിപ്പെടുത്തി ഏപ്രിലില് രണ്ട് ഭൂമികുലുക്കങ്ങള്. ഏപ്രില് 9നും 16നും. ഭൂകമ്പങ്ങള്ക്ക് ശേഷമുണ്ടാകുന്ന തുടര്ചലനങ്ങള് കൂടുതല് പരിഭ്രാന്തി സൃഷ്ടിക്കുന്നു. യുഎഇയിലെ പ്രമുഖ നഗരങ്ങള് ഭ്രംശനമേഖലയിലാണ് എന്ന തിരിച്ചറിവ് വീണ്ടും ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. ഭൂകമ്പങ്ങള് മുന് കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ ഇതുവരെ മനുഷ്യന് സ്വായത്തമാക്കിയിട്ടില്ല. സംഭവിക്കുന്ന ദുരന്തത്തിന്റെ തീവ്രത മാത്രമാണ് സാങ്കേതിക വിദ്യയിലൂടെ അറിയാന് കഴിയുക.

ഇനിയുമൊരു ഭൂമുകുലുക്കമുണ്ടായാല് നിങ്ങളുടെ ജീവന് രക്ഷിക്കാന് ഉതകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

കെട്ടിടങ്ങള്ക്കുള്ളിലാണെങ്കില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

*
ഭൂമി കുലുങ്ങുമ്പോള് മുറിക്കുള്ളിലെ മേശയ്ക്കടിയിലോ ബലമുള്ള ഫര്ണീച്ചറുകള്ക്കടിയിലോ രക്ഷതേടുക. മുറിക്കുള്ളില് മേശയോ മറ്റ് ഫര്ണീച്ചറുകളോ ഇല്ലെങ്കില് മുറിയുടെ മൂലയിലേയ്ക്ക് ചേര്ന്ന് നില്ക്കുക. അതേസമയം മൂലയല്ലാത്ത ഭാഗങ്ങളില് ഭിത്തിയോട് ചേര്ന്ന് നില്ക്കുന്നത് അപകടമുണ്ടാക്കും. മുറിയുടെ മൂലകള് ശക്തമായ ഭൂകമ്പങ്ങളിലും പെട്ടെന്ന് തകര്ന്ന് വീഴില്ല.

*
ഗ്ലാസുകള്, ജനാലകള്, പുറത്തേയ്ക്കുള്ള വാതിലുകള്, തൂക്കിയിട്ടിരിക്കുന്ന വിളക്കുകള് എന്നിവയ്ക്ക് സമീപത്തുനിന്നും മാറിനില്ക്കുക.

*
നിങ്ങള് അടുക്കളയില് പാകം ചെയ്യുകയാണെങ്കില് ഉടനെ സ്റ്റൗ ഓഫാക്കുക. ഗ്യാസ് സിലിണ്ടറും ലോക്ക് ചെയ്യുക.

*
കിടക്കയില് കിടക്കുന്ന സമയമാണെങ്കില് തലയണകള് കൊണ്ട് തലമൂടുക. കട്ടിലിനടിയിലേയ്ക്ക് സുരക്ഷിതമായി നീങ്ങി അഭയം തേടുക.

earth-quake
Earth quake: File photo

*
ഭൂമികുലുക്കമുണ്ടായാല് ഉടനെ പുറത്തേയ്ക്ക് ഓടാതിരിക്കുക. സമയങ്ങളിലാണ് കൂടുതല് പേര്ക്കും അപകടങ്ങള് സംഭവിക്കുന്നത്. ഭൂമികുലുങ്ങി അവസാനിക്കുന്നതുവരെ മുറിക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് തങ്ങുക.

*
കെട്ടിടങ്ങളില് നിന്നും താഴേക്കിറങ്ങാന് ലിഫ്റ്റുകള് ഉപയോഗിക്കാതിരിക്കുക. കാരണം ഭൂമികുലുക്കങ്ങള്ക്ക് പിന്നാലെ ശക്തമായ തുടര്ചലനങ്ങള് സാധാരണമാണ്. ലിഫ്റ്റിലെ യാത്ര അപകടം വിളിച്ചുവരുത്തും.

ഭൂമികുലുങ്ങുമ്പോള് നിങ്ങള് പുറത്താണെങ്കില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

*
തുറസായ സ്ഥലത്തേയ്ക്ക് നീങ്ങുക.

*
കെട്ടിടങ്ങള്, ഇലക്ട്രിക് ലൈനുകള്, തെരുവ് വിളക്കുകള്, മരങ്ങള് എന്നിവയ്ക്കരികില് നിന്നും മാറി നില്ക്കുക. കെട്ടിടങ്ങള് തകര്ന്നുവീണും ഗ്ലാസുകള് തറച്ചും മറ്റ് വസ്തുക്കള് ദേഹത്തുവീണുമാണ് ആളപായങ്ങള് ഉണ്ടാകുന്നത്.

*
തുറസായ സ്ഥലത്തെത്തിയാല് ഭൂമികുലുക്കം നിലയ്ക്കുന്നതുവരെ അവിടെ തന്നെ തങ്ങുക.

വാഹനത്തിനുള്ളിലാണെങ്കില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

*
വാഹനങ്ങള് റോഡ് സൈഡിലേയ്ക്ക് ഒതുക്കി നിര്ത്തുക. കെട്ടിടങ്ങള്, മരങ്ങള്, ഓവര് പാസുകള്, ഇലക്ട്രിക് ലൈനുകള്, തെരുവ് വിളക്കുകള് എന്നിവയ്ക്ക് അരികില് വാഹനങ്ങള് പാര്ക്ക് ചെയ്യരുത്. വാഹനങ്ങള് നിര്ത്തി അതില് തന്നെ ഇരിക്കുക.

*
ഭൂമികുലുക്കം മാറിയാലും ജാഗ്രതയോടെ വാഹനമോടിക്കുക. റോഡുകള്, പാലങ്ങള് എന്നിവയ്ക്ക് ഭൂമികുലുക്കത്തില് ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും. പാലങ്ങള് പരമാവധി ഒഴിവാക്കുക.

0110_haiti-earthquake.jpg

അവശിഷ്ടങ്ങള്ക്കടിയില് കുടുങ്ങിയാല് എന്ത് ചെയ്യും?

*
തീപ്പെട്ടിയോ ലൈറ്ററോ കത്തിക്കാതിരിക്കുക.

*
മുകളിലുള്ള അവശിഷ്ടങ്ങള് മാറ്റി പുറത്തുവരാതിരിക്കാന് ശ്രദ്ധിക്കുക. രക്ഷപ്പെടാന് ശ്രമിക്കുമ്പോള് മുകളിലുള്ള അവശിഷ്ടങ്ങള് നിങ്ങളുടെ ദേഹത്തേയ്ക്ക് പതിച്ച് അപകടമുണ്ടാകാം. തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടുക. പൊടിപടലങ്ങള് ശ്വാസകോശങ്ങളില് പ്രവേശിക്കാതിരിക്കാനാണിത്.

*
എന്തെങ്കിലും കൊണ്ട് സമീപത്തെ വസ്തുക്കളില് തട്ടി ശബ്ദമുണ്ടാക്കുക. നിലവിളിക്കാന് ശ്രമിച്ചാല് കൂടുതല് പൊടിപടലങ്ങള് ശരീരത്തില് പ്രവേശിക്കും. ആളുകളുടെ ശബ്ദം കേട്ടാല് മാത്രം ഒച്ചയുണ്ടാക്കി ശ്രദ്ധക്ഷണിക്കുക.

ഭൂമികുലുക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്

*
പരിക്കുകള് ശ്രദ്ധിക്കുക. പരിക്കേറ്റവര്ക്ക് ആവശ്യമായ സഹായം നല്കുക.

*
നാശനഷ്ടങ്ങള് വിലയിരുത്തുക. നിങ്ങളുടെ കെട്ടിടത്തിന് സാരമായ തകരാറുസംഭവിച്ചിട്ടുണ്ടെങ്കില് ഉടനെ കെട്ടിടത്തില് പ്രവേശിക്കാതിരിക്കുക. സേഫ്റ്റി ഓഫീസറുടെ ഉറപ്പ് ലഭിച്ചശേഷം മാത്രം കെട്ടിടത്തില് കടക്കുക. വിള്ളല് വീണ ഭിത്തികള് ചെറുചലനങ്ങളില് തകര്ന്നുവീണ് അപകടമുണ്ടാകാന് സാധ്യതയുണ്ട്.

*
ഗ്യാസ് ചോര്ച്ചയുണ്ടെന്ന് കണ്ടെത്തിയാല് ഉടനെ മറ്റുള്ളവരെ വിവരമറിയിച്ച് പുറത്തുകടത്തുക. ഗ്യാസ് ചോര്ച്ചയെക്കുറിച്ച് അഗ്നിശമന സേനാ വിഭാഗത്തേയോ ഗ്യാസ് കമ്പനിയേയോ അറിയിക്കുക. ഇലക്ട്രിക് വസ്തുക്കള് പ്രവര്ത്തിപ്പിക്കാതിരിക്കുക. ചെറിയ ഒരു തീപ്പൊരി പോലും ദുരന്തം വിളിച്ചുവരുത്തുമെന്ന് ഓര്ക്കുക.

*
വൈദ്യുതി ഇല്ലെങ്കില് ഉടനെ എല്ലാ ഉപകരങ്ങളുടേയും വയറുകള് സ്വിച്ച് ബോര്ഡില് നിന്നും വിഛേദിക്കുക. വൈദ്യുതി പുനസ്ഥാപിക്കുമ്പോള് ചിലപ്പോള് ഷോര്ട്ട് സര്ക്യൂട്ടുകളുണ്ടാകാം. പ്രധാന ഫ്യൂസ് ബോക്സ് ഓഫാക്കി ഇലക്ട്രീഷ്യന്റെ സാമീപ്യത്തില് മാത്രം വൈദ്യുതി പുനസ്ഥാപിക്കുക.