പേജുകള്‍

Saturday, March 23, 2013

റെഡ് വൈൻ

റെഡ് വൈൻ

യാതൊരു വിധ അമിത പ്രതീക്ഷകളുമില്ലാതെയാണു റെഡ് വൈൻ എന്ന സിനിമ കാണാൻ പോയത്. മോഹൻലാൽ, ഫഹദ്, ആസിഫ് അലി എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പബ്ലിസിറ്റിയും പിന്നീട് റിലീസിനോടടുത്തപ്പോൾ കഥ മോഷണവിവാദവുമെല്ലാം ചേർന്ന് റെഡ് വൈൻ കാണാനുള്ള ഒരു ആകാംക്ഷ ആദ്യമുണ്ടായിരുന്നെങ്കിലും പടം റിലീസ് ചെയ്തതിനു ശേഷം അറിഞ്ഞ അഭിപ്രായങ്ങൾ നിരാശ പകരുന്നതായിരുന്നു.

 അഭിപ്രായ സ്വാതന്ത്യമുള്ള നാടാണു നമ്മുടെ ഇന്ത്യ. അതു കൊണ്ട് തന്നെ ഒരോരുത്തർക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം. മാമൻ കെ രാജൻ എന്ന ഒരാളുടെ തിരകഥയിൽ ലാൽ ജോസിന്റ അസോസിയേറ്റ് ആയ സലാം ബാപ്പു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണു റെഡ് വൈൻ.

വയനാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായ അനൂപ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്ന എസിപിയായ് മോഹൻലാൽ എത്തുന്നു. സിനിമയുടെ തുടക്കത്തിൽ തന്നെ കൊന്നതാരാണെന്ന്  നമുക്ക് കാണിച്ചു തരുന്നുണ്ട്.  ഇടവേള കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിയുമ്പോൾ എന്തിനു കൊന്നു എന്നതും മനസ്സിലാവും.പക്ഷെ അത് നമ്മുക്ക് മനസ്സിലായാൽ പോരല്ലോ സിനിമയിലെ കഥാപാത്രങ്ങൾക്കും മനസ്സിലാവണ്ടേ. അതിനു വേണ്ട തെളിവുകൾ ശേഖരിക്കാൻ മോഹൻലാലിന്റെ എസിപി ഇങ്ങനെ നടക്കുകയാണു ബാക്കി സമയം.

 അങ്ങനെ എല്ലാം എല്ലാവർക്കും മനസ്സിലായിക്കഴിയുമ്പോൾ മലയാള സിനിമയിൽ ഇന്നു വരെ കാണാത്ത ഒരു ക്ലൈമാക്സ്. അത് ഒരല്പം ഇന്റ്ലക്ച്വൽ ആണു കേട്ടോ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ദോഷം പറയരുത് കേട്ടോ. ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമായിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത അവതരണം. ഒരുപാട് സാധ്യതകളുണ്ടായിരുന്നിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെയിരുന്ന നിർജ്ജീവ തിരകഥയാണു ചിത്രത്തിന്റെ വീഴ്ച്ചക്ക് കാരണം.

 ലാലും, ഫഹദും ആസിഫും സൈജുകുറുപ്പുമെല്ലാം അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വയനാടിന്റെ സൗന്ദര്യം ഭാഗിക്കമായിട്ടെങ്കിലും ചിത്രത്തിൽ കാണാം. ഗാനരംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുമുണ്ട്. എന്തായാലും സലാം ബാപ്പുവിനു അഭിമാനിക്കാവുന്ന ചിത്രം തന്നെയാണു റെഡ് വൈൻ. ഒരു പുതുമുഖ സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

 സസ്പെൻസ് ഇല്ലാ എന്നതാണു ഈ ചിത്രത്തിന്റെ സസ്പെൻസ് എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.   അവസാനമായി രണ്ട് വാക്ക് പറയാനുള്ളത്  തിരകഥാകൃത്തിനോടാണു. ശ്രീ മാമൻ കെ രാജനോട്. അദ്ദേഹത്തിന്റെ ആദ്യത്തെ തിരകഥയാണോ ഇത് എന്നറിയില്ല. എന്തായാലും മറ്റൊരാളുടെ കഥ മോഷ്ടിച്ചാണു ഈ തിരകഥ തയ്യാറാക്കിയിരിക്കുന്നത് എന്ന ഒരു വിവാദം ഉണ്ടായിരുന്നു. എന്റെ പൊന്നു മാമൻ കെ രാജാ.. ചൂണ്ടുമ്പോൾ രാജപ്പൻ തെങ്ങുംമൂട് ചൂണ്ടിയപോലെ വേണ്ടേ.. അല്ലാതെ ഇതൊരുമാതിരി ഹലാക്കിന്റെ അവിലിങ്കഞ്ഞി പോലത്തൊരു സാധനവും കൊണ്ട് വന്നിരിക്കുന്നു...!!

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷനെ കുറിച്ച് മനസ്സിലാക്കൂ,
നിങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
  • ആദ്യം www.lc.kerala.gov.in -ലേക്ക് ലോഗ് ഓണ്‍ ചെയ്യുക.
  • ശേഷം വലത്തെ അറ്റത്ത് മുകളില്‍ കാണുന്ന Apply online എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇനി എന്‍റര്‍ ചെയ്യാനുള്ള കോളത്തില്‍ ഏത് ആക്റ്റ് പ്രകാരമുള്ള രജിസ്ട്രേഷന്‍ ആണെന്നു ടൈപ്പ് ചെയ്യുക.കൂടെ ജില്ലയും ബന്ധപ്പെട്ട ഓഫീസും ടൈപ്പ് ചെയ്യുക.
  • നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം Confirm ക്ലിക്ക് ചെയ്യുക.അപ്പോള്‍ത്തന്നെ നിങ്ങള്‍ അപേക്ഷയില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ഒരു താത്ക്കാലിക നമ്പര്‍ ലഭിക്കുകയും ചെയ്യുന്നു.പിന്നെ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത്,ട്രഷറിയില്‍ ആവശ്യപ്പെട്ട തുക അടയ്ക്കുക.
  • ഈ ഒറിജിനല്‍ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം തൊഴില്‍ വകുപ്പിന്‍റെ ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കുക.
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
തൊഴില്‍ വകുപ്പിന്‍റെ വെബ് സൈറ്റിലൂടെ രജിസ്ട്രേഷന്‍ / ലൈസന്‍സ് / പുതുക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നു.
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
അപാകതകള്‍ ഒഴിവാക്കി അപേക്ഷിക്കുക,അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
കടകളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍,ചുമട്ടുതൊഴിലാളി രജിസ്ട്രേഷന്‍
ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍,ലൈസന്‍സ് ലഭ്യമാക്കല്‍ / പുതുക്കല്‍
തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നു.
NB:സുഹൃത്തിലെ സുഹൃത്തുക്കള്‍ക്കായി പത്രത്താളുകളില്‍ നിന്നും കര്‍ത്തിയതാണ്.
എല്ലാവര്‍ക്കും ഉപകാരപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ കൃഷ്ണന്‍ ചെറുവെള്ളി.
നന്ദി,നമസ്ക്കാരംSmileycons!

ഹായ് ...കൂട്ടുകാരെ...!! യാത്ര ചെയ്യാൻ ഇഷ്ടമാണോ നിങ്ങൾക്ക്...

ഹായ് ...കൂട്ടുകാരെ...!! യാത്ര ചെയ്യാൻ ഇഷ്ടമാണോ നിങ്ങൾക്ക്...എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ..പല സ്ഥലങ്ങള്..പല തരം ആളുകള് ..വിവിധ തരം ഭാഷകൾ ..അവരുടെ സംസ്കാരങ്ങൾ ...അവരുടെ ഭക്ഷണം, അങ്ങിനെ എല്ലാം എല്ലായിടത്തും വ്യത്യസ്തമാണ് ...ഇതെല്ലാം നേരിട്ട് കാണുന്നതും അറിയുന്നതും അതിലും വ്യത്യസ്തമായ ഒരു അനുഭവം തന്നെ അല്ലെ....!

ചില സ്ഥലങ്ങളിൽ പോകുമ്പോൾ അത്ഭുദം തോന്നും ... ഓ...എന്ത് ഭംഗിയുള്ള സ്ഥലങ്ങളാണ്... ഇതൊക്കെ നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് തന്നെയാണോ എന്ന് ചിന്തിച്ചു പോകും... കൊടും തണുപുള്ള പ്രദേശങ്ങളൊക്കെ കാണുമ്പോൾ തോന്നും എങ്ങിനെ അവരൊക്കെ അവിടെ ജീവികുന്നെ എന്ന്..

ഞാൻ ഒത്തിരി സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല ..എന്നാലും ഇന്ത്യയിലുള്ള കുറച്ച സ്ഥലങ്ങളൊക്കെ കണ്ടു ... എന്റെ യാത്രയിൽ എനിക്ക് മറക്കാൻ പറ്റാത്ത കുറെ അനുഭവങ്ങൾ ഉണ്ടായിടുണ്ട് ... അതിൽ ഒന്ന് ഭക്ഷണം തന്നെ ..ഞാൻ ഹിമാചൽ പ്രദേശിലെ മണാലിയിൽ പോയപ്പോൾ അവിടെ ഒരു ഷോപ്പിൽ നിന്നും കഴിച്ച പലഹാരം ..ഒ ഹഹ് ..അതിന്റെ രുചി ..അത് ഇപ്പോഴും ഞാൻ ഓർക്കുന്നു ..അത് പോലെ ഹിന്ദി ഭാഷയൊക്കെ പറഞ്ഞു പഠിച്ചത് ...എല്ലാം നല്ല രസമായിരുന്നു ..

എന്നെക്കാൾ ഒത്തിരി യാത്ര ചെയ്തവരാകും എന്റെ സുഹൃതുക്കൾ ഓരോരുത്തരും ..നിങ്ങളും നിങ്ങളുടെ അനുഭവങ്ങൾ ഇവിടെ പങ്കുവെക്കൂ ...ഓരോ രാജ്യത്തെ ഭാഷകളും അവരുടെ സംസാകാരത്തെ പറ്റിയും എല്ലാം... ഞാൻ കുറച്ച ഫോട്ടോസ് കൂടെ ചേർക്കുന്നുണ്ട് ...നിങ്ങളും ചേർക്കാൻ മറകല്ലേ..............!
അത് പോലെ നിങ്ങൾ മനസ്സിൽ ഇഷ്ടപെടുന്ന, കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചെര്ക്കുമല്ലോ.. .. !

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷനെ കുറിച്ച് മനസ്സിലാക്കൂ,
നിങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
  • ആദ്യം www.lc.kerala.gov.in -ലേക്ക് ലോഗ് ഓണ്‍ ചെയ്യുക.
  • ശേഷം വലത്തെ അറ്റത്ത് മുകളില്‍ കാണുന്ന Apply online എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇനി എന്‍റര്‍ ചെയ്യാനുള്ള കോളത്തില്‍ ഏത് ആക്റ്റ് പ്രകാരമുള്ള രജിസ്ട്രേഷന്‍ ആണെന്നു ടൈപ്പ് ചെയ്യുക.കൂടെ ജില്ലയും ബന്ധപ്പെട്ട ഓഫീസും ടൈപ്പ് ചെയ്യുക.
  • നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം Confirm ക്ലിക്ക് ചെയ്യുക.അപ്പോള്‍ത്തന്നെ നിങ്ങള്‍ അപേക്ഷയില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ഒരു താത്ക്കാലിക നമ്പര്‍ ലഭിക്കുകയും ചെയ്യുന്നു.പിന്നെ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത്,ട്രഷറിയില്‍ ആവശ്യപ്പെട്ട തുക അടയ്ക്കുക.
  • ഈ ഒറിജിനല്‍ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം തൊഴില്‍ വകുപ്പിന്‍റെ ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കുക.
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
തൊഴില്‍ വകുപ്പിന്‍റെ വെബ് സൈറ്റിലൂടെ രജിസ്ട്രേഷന്‍ / ലൈസന്‍സ് / പുതുക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നു.
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
അപാകതകള്‍ ഒഴിവാക്കി അപേക്ഷിക്കുക,അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
കടകളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍,ചുമട്ടുതൊഴിലാളി രജിസ്ട്രേഷന്‍
ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍,ലൈസന്‍സ് ലഭ്യമാക്കല്‍ / പുതുക്കല്‍
തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നു.
NB:സുഹൃത്തിലെ സുഹൃത്തുക്കള്‍ക്കായി പത്രത്താളുകളില്‍ നിന്നും കര്‍ത്തിയതാണ്.
എല്ലാവര്‍ക്കും ഉപകാരപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ കൃഷ്ണന്‍ ചെറുവെള്ളി.
നന്ദി,നമസ്ക്കാരംSmileycons!

ഡെസ്ക് ടോപ്‌ ടിപ്സ്

നിങ്ങളുടെ ഡെസ്ക്ടോപ്പ് മുഴുവൻ സോഫ്റ്റ്‌വെയർ ഷോര്ട്ട് കട്ട്‌ കൊണ്ട് നിറഞ്ഞോ .? അതും ഒരു ശല്യമായി തുടങ്ങിയോ..? നമുക്ക് എല്ലാ ഷോര്ട്ട് കട്ട്‌കളും ലോഞ്ച് ബാറിൽ അറേഞ്ച് ചെയ്യാം അതും നമ്മുടെ ഇഷ്ടമനുസരിച്ച് തരാം തിരിച്ചു ഒറ്റ ഐക്കണ്‍ ആയി ചെയ്യാം. ഇത് മൂലം ഡെസ്ക്ടോപ്പ് മുഴുവൻ കച്ചറ ആയി കിടക്കില്ല. ടെസ്ക്ടോപിൽ ഒരു ഐക്കണ്‍ പോലും ഇടാതെ നമുക്ക് കമ്പ്യൂട്ടർ വളരെ വൃത്തിയായി ഉപയോഗിക്കാൻ കഴിയും.
താഴെ ഉള്ള സ്ക്രീൻ ഷോര്ട്ട് നോക്കുക

ഇൻസ്റ്റാൾ കഴിഞ്ഞു ..!! ഇനി എങ്ങനെ ആഡ് ചെയ്യാം എന്ന് മനസിലാക്കാൻ സ്ക്രീൻ ഷോര്ട്ട് നോക്കൂ

ഇനി അത് ഒരു ഫോൾഡർ ആകി തരാം തിരിക്കാൻ ഇങ്ങനെ ചെയ്യുക

അത് പോലെ ഇതിൽ ആഡ് ചെയ്ത എല്ലാ ഐക്കണ്‍ നമുക്ക് ഷോര്ട്ട് കട്ട്‌ കീയും ഉണ്ടാക്കാം വളരെ എളുപ്പം ആയി സ്ക്രീൻ ഷോര്ട്ട് നോക്കുക

Disable ചെയ്യാൻ ടിക്ക് മാറ്റിയാല്‍ മതി

ഇത് തികച്ചും ഫ്രീ വേര്സണ്‍ ആണ്. ഫുൾ ഓപ്ഷൻ ഇതിലും കൂടുതൽ അദ്വാൻറ്റെജ് ഉണ്ട് ക്രാക്ക് ചെയ്തത് എന്റെ കയ്യില ഇല്ല. പണം ഉള്ളവര്ക്ക് കാശ് കൊടുത്ത് വാങ്ങാം

ഒരു പ്രവാസിയുടെ ദുഖം

ഖുബൂസ്‌ വാങ്ങാന്‍ കുറച്ചപ്പുറത്തുള്ള ബംഗാളിയുടെ ബക്കാലയില്‍ ( പല ചരക്കു കട ) പോയതായിരുന്നു
ഞാനിന്നലെ. കാശു കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ അയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുകയാണ് . ഇടയ്ക്കു വന്നു സാധനം വാങ്ങിയ
അറബി നീട്ടിയ കാഷ്‌ വാങ്ങാന്‍ വൈകിയതും ബംഗാളിയെ ആ അറബി ചീത്ത പറഞ്ഞു . അത് ശ്രദ്ധിക്കാതെ
ഫോണ്‍ വിളി തുടരുന്നതും നോക്കി ഞാനവിടെ തന്നെ അങ്ങനെ നിന്നു . അവന്‍ സംസാരിക്കുന്നത്
ബംഗ്ല ആയതിനാല്‍ ഒന്നും മനസ്സിലാകുന്നില്ല . ഇടക്കിടക്ക് കരയുന്നത് പോലെയുള്ള വാക്കുകള്‍ പറയുന്നുണ്ട്
കുറെ നേരത്തെ സംസാരത്തിന് ശേഷം കണ്ണുകള്‍ തുടച്ചു കൊണ്ടദ്ദേഹം ഫോണ്‍ വെച്ച് എന്‍റെ കയ്യില്‍ നിന്നും റിയല്‍ വാങ്ങി ചെയറില്‍ തല വെച്ചു കിടക്കുന്നത് കണ്ടപ്പോള്‍ എന്നെ അറിയുന്ന അയാളോട് ഞാന്‍ ചോദിച്ചു " എഷ് മുഷ്ക്കിലാ യാ സിദ്ധീഖ് ..?( എന്താ പ്രശ്നം ..?)
ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും അവന്‍ മനസ്സില്‍ നിന്നും ഭാരകെട്ടുകള്‍ ഇറക്കി വെക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു പറഞ്ഞൊപ്പിച്ചു
" ഭാര്യ പ്രസവിച്ചു പക്ഷെ എനിക്ക് കുട്ടിയെ റബ്ബ് തന്നില്ല ന്‍റെ കുട്ടി മരിച്ചു " എന്ന് പറഞ്ഞു കൊണ്ടയാള്‍ കരഞ്ഞു . ചോദിക്കണ്ടായിരുന്നു എന്ന് വരെ തോന്നി എനിക്ക് അയാളുടെ കരച്ചില്‍ കണ്ടപ്പോള്‍ . കുറെ നേരം അങ്ങേരുടെ കൂടെയിരുന്നു ആശ്വസിപ്പിച്ചു പുറത്തേക്ക് ഇറങ്ങുമ്പോഴും അവന്‍ തന്ന സങ്കടം വല്ലാതെ അലട്ടുകയായിരുന്നു .കാരണം നാട്ടില്‍ നിന്നും വരുന്ന ഓരോ അശുഭവാര്‍ത്തകളും കേട്ട് ആരോടും പറയാന്‍ ഇല്ലാതെ ഉള്ളിലൊതുക്കി ജോലി ചെയ്യാന്‍ വിധിക്കപെട്ട ഈ ജന്മങ്ങളെ കാണുമ്പോള്‍ അറിയില്ല എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് . പറഞ്ഞാല്‍ തീരാത്ത കണ്ണുനീര്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്ന ഈ മരുഭൂമിയില്‍ ഉരുകി തീരുന്ന ഓരോ പ്രവാസിയും നാട്ടില്‍ നിന്നും അപ്രതീക്ഷിതമായി വരുന്ന ഫോണ്‍ കോളുകളുടെ കാരണമറിയുന്നത് വരെ അവന്‍റെ നെഞ്ച് പിടക്കുകയാവും. സങ്കടപെടുത്തുന്ന ഒരു വാര്‍ത്തയും നമ്മുടെ നാട്ടില്‍ നിന്നും വരാതിരിക്കാന്‍ നമുക്ക് സൃഷ്ട്ടാവിനോട് എപ്പോഴും പ്രാര്‍ഥിക്കാം .

കണ്ണുള്ളോനറിയില്ല കണ്ണിന്‍റെ മൂല്യം
കാതുള്ളോനറിയില്ല കാതിന്‍റെ മൂല്യം
എത്രയോ കണ്ടു നാം സുന്ദര ഭൂമിയില്‍
പുല്ലും പുഴുക്കളും പൂമ്പാറ്റയും പൂക്കളും
കാറ്റും മഴയും പുഴയും വന്‍ ആഴിയും
മഞ്ഞും വെയിലും വന്‍ കുന്നും മലകളും
കാണാന്‍ കൊതിക്കുന്നോര്‍ കേള്‍ക്കാന്‍ കൊതിക്കുന്നോര്‍
പാരിലനേകം ഉണ്ടെന്നു നാം ഓര്‍ക്കുക
ജീവിച്ചു തീര്‍ന്നു നാം ശ്വാസം നിലക്കുമ്പോള്‍
എന്തിനു പാഴായ് കളയണം കണ്ണുകള്‍ ?
ജീവന്‍ നിലച്ച ശരീരത്തിലെന്തിനു
കരളിന്‍റെ കരളായ കരളെന്നോരാ കരള്‍?
ഒന്നിച്ചു ചേര്‍ന്നാ പ്രതിജ്ഞ നിറവേറ്റാം
പങ്കു ചേരാം നമുക്കും മഹാദാനത്തില്‍