പേജുകള്‍

Tuesday, February 12, 2013



മദാമ്മ

ഇത് ആരംഭിക്കുന്നത് ഒരു രാത്രിയില് നിന്നാണ്..
പ്രോജക്റ്റ് മാനേജരുടെ ഉറക്കം കളഞ്ഞ ആ രാത്രിയില്
നിന്ന്..
ഞാനും മാദാമ്മയും ആലപ്പുഴയില് തങ്ങാന് തീരുമാനിച്ച ആ
മുടിഞ്ഞ രാത്രിയില് നിന്ന്..
ഓര്ക്കുന്നില്ലേ, അന്ന് രാത്രി എനിക്കൊരു ഫോണ് വന്നത്..
ആ ഫോണിന്റെ മറുതലക്കിരുന്ന് പ്രോജക്റ്റ് മാനേജര്
ചോദിച്ചത്:
"എവിടെയാ?"
"ആലപ്പുഴയില്, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന് പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില് ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്ഫുള്!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള് ബ്ലണ്ടര്!!
ബോസിന്റെ ഒപ്പം യാത്ര ചെയ്യാത്ത മാദാമ്മ, ജൂനിയറായ
എന്റെ കൂടെ കേരളത്തിലേക്ക് തിരിച്ചതോടെ അതിയാന്
ഹാലിളകി നില്ക്കുകയാണ്.അപ്പോഴാണ്
മാദാമ്മയുടെ കൂടെ ഞാന് താമസിക്കുന്ന
കാര്യം പറഞ്ഞത്.സുന്ദരനും, സുമുഖനും, സത്സ്വഭാവിയും,
സുഗുണനും, സര്വ്വോപരി സര്വ്വാംഗ സാധകനുമായ എന്റെ പ്രിയ
പ്രോജക്റ്റ് മാനേജരുടെ കണ്ട്രോള് പോകാന് ഇതില് കൂടുതല്
എന്നാ വേണം?
പ്രോജക്റ്റ് മാനേജര്ക്ക് ഇന്ന് ഉറക്കമില്ലാത്ത
രാത്രി തന്നെ..
ശരിക്കും കാളരാത്രി!!!
അപ്പോള് എന്റെ ആ രാത്രിയോ?
അത് പറയാം..
മാനേജരുടെ രാത്രി ഉറക്കമില്ലാത്തതാകാനുള്ള
വെടിമരുന്നിനു തീ കൊളുത്തിയട്ട് മാദാമ്മക്ക്
അരികിലെത്തിയപ്പോഴാണ്
വൈകുന്നേരത്തെ ആഹാരകാര്യത്തെ കുറിച്ചോര്ത്തത­
്.ഒന്നും കഴിച്ചില്ല, വയറ് കാലിയാണ്.അതിനൊരു
ശമനം ആകട്ടെ എന്ന് കരുതി ആഹാരം കഴിക്കാന്
മാദാമ്മയുമായി ഞാന് പതിയെ റെസ്റ്റോറന്റില്
കയറി.അവിടെ നില്ക്കുന്ന കുട്ടിച്ചാത്തന്‍മാര്
ആദ്യം പ്ലേറ്റ് കൊണ്ട് വച്ചു.അധികം താമസിച്ചില്ല,
വെറും അരമണിക്കൂറിനുള്ളില് അതില് ചോറും മീന്
കറിയും വിളമ്പി.
"വാട്ടീസ് ദിസ്?"
"ദിസീസ്സ് ചോര് ആന്ഡ് മീന്"
"ചോരാമീന്?"
യേസ്സ്, ദാറ്റ് മീന്!!
അങ്ങനെ അത്താഴം ആരംഭിച്ചു...
മാദാമ്മ പതുക്കെ കത്തിയും മുള്ളും കൈയ്യിലെടുത്തു..
മുള്ളേല് കുത്തി ചോറുണ്ണാനാ പെമ്പ്രന്നോത്തി­
ഞപ്പോയുടെ പരിപാടിയെന്നറിഞ് ഒന്നുറപ്പായി,
പാതിരാത്രി ആയാലും ഉണ്ട് തീരില്ല!!
അതിനാല് ഉരുള ഉരുട്ടാന് പറഞ്ഞു..
ഉടനെ മറുചോദ്യം വന്നു:
"വാട്ടീസ് ഉരുള?"
കര്ത്താവേ!!!!
ഉരുളക്ക് എന്തുവാ ഇംഗ്ലീഷ്??
കുറേ ആലോചിച്ചു, ഒടുവില് ജര്മ്മന് ഗുണ്ടര്ട്ടിനു
പോലും അറിയാത്ത വാക്കാണിതെന്ന് ബോധ്യമായപ്പോള്, 'ഉരുള
ഈസ് എ ബോള് വിത്ത് റൈസ്' എന്ന് ഇംഗ്ലീഷില് പറഞ്ഞിട്ട്
ക്ഉരുട്ടി കാണിച്ച് കൊടുത്തു.അവര്ക് സന്തോഷമായി, ആ മഹത്
കാര്യത്തിനു
പകരമായി അവരെന്നെ കത്തിം മുള്ളും ഉപയോഗിച്ച് മീന്
തിന്നാന് പഠിപ്പിച്ചു..
സൂപ്പര്!!
മീന്റെ മുള്ള് തൊണ്ടേല് കൊള്ളില്ല!!
പക്ഷേ രണ്ട് കഷ്ണം തിന്ന് കഴിഞ്ഞപ്പോ കയ്യിലിരുന്ന
കത്തിയും മുള്ളും തൊണ്ടേല് കുരുങ്ങി, അങ്ങനെ ആ
പണി അവസാനിപ്പിച്ചു.മാദാമ്മയെ മുന്നിലിരുത്തി രണ്ട്
കൈയ്യും വച്ച് ചോറും മീനും കഴിച്ച് കാണിച്ചു.
ഞാന് ഉണ്ട് കഴിഞ്ഞിട്ടും മാദാമ്മ അതേ ഇരുപ്പ്
തന്നെ.അവരെ കുറ്റം പറയേണ്ടാ, ഒരോ ഉരുളയും ഉരുട്ടിയ
ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന്
പരിശോധിച്ചട്ടാ കഴിക്കുന്നത്.അവരുടെ ആ
കലാപരിപാടി നോക്കി നില്ക്കെ എന്റെ കൈ ഉണങ്ങി തുടങ്ങി.കൈയ്യ്
ഉണങ്ങിയാല് കല്യാണം താമസിക്കും എന്ന പഴഞ്ചൊല്ല്
ഓര്ത്തപ്പോള് കൈ ഉണങ്ങാതിരിക്കാന് പതിയെ കൈയ്യില്
നക്കി.ഇത് ആചാരമാണെന്ന് കരുതിയാകും ചോറുണ്ടിരുന്ന
മാദാമ്മ ഊണ്
നിര്ത്തി കുറേ നേരം അവരുടെ കൈയ്യും നക്കി.പിന്നെയും
ഊണ് തുടര്ന്നു..
സമയം കുറേ കഴിഞ്ഞപ്പോ എന്റെ കൈ ശരിക്കും ഉണങ്ങി.
ഈശ്വരാ, എന്റെ കല്യാണം??
കൈ കഴുകിയെ പറ്റു!!
അതിനാല് പതിയെ എഴുന്നേറ്റു, എന്നിട്ട്
സത്യം ബോധിപ്പിച്ചു:
"നോട്ട് ഹാന്ഡ് വാഷ് ഈക്യുല് റ്റൂ ലേറ്റ് മാര്യേജ് "
വാട്ട്???
മാദാമ്മ കസേരയില് കണ്ണും തള്ളി ഇരിക്കുന്നു!!
അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പൈപ്പിന് ചുവട്ടിലേക്ക്..
ഊണ് കഴിഞ്ഞ് റൂമിലെത്തിയപ്പോള് മാദാമ്മ ചോദിച്ചു:
"ഡു യൂ സ്മോക്ക്?"
ഞാന് വലിക്കുമോന്ന്??
സാധാരണ വലിക്കാറില്ല,
വലിപ്പിക്കാറേ ഉള്ളു.പക്ഷേ മാദാമ്മയുടെ കയ്യില്
മുന്തിയ സിഗര്റ്റ് കാണുമെന്ന്
കരുതി മിണ്ടാതെ നിന്നു.എന്നാല് അവര് ബാഗ് തുറന്ന്
കാജാ ബീഡി പോലൊരു സാധനം തന്നപ്പോള്
അറിയാതെ പറഞ്ഞു:
"സ്മോക്കിംഗ് ഈസ് ഇന്ജ്യൂറിയസ്സ് റ്റു ഹെല്ത്ത്"
പുകവലി ആരോഗ്യത്തിനു ഹാനികരം!!
എവിടെ??
അത് ആരോഗ്യത്തിനല്ലേ, എനിക്കല്ലല്ലോ എന്ന മട്ടില്
മാദാമ്മ പുകച്ച് തള്ളുന്നു.കൂടെ അവര് തെക്ക് വടക്ക്
ഉലാത്തുന്നുമുണ്ട്.ആ നടപ്പിനിടയില് അവര്
എന്തൊക്കെയോ പറയുന്നുമുണ്ട്.സത്യം പറയണമല്ലോ, അവരുടെ ആ
നടപ്പും, വായീന്ന് പോകുന്ന പൊകയും, പാറപ്പുറത്ത് ചിരട്ട
ഉരച്ചപോലത്തെ സൌണ്ടും കൂടി ആയപ്പോള് ഒരു
കല്ക്കരി തീവണ്ടി കൂകി വിളിച്ച് പായുന്ന
പ്രതീതി.കൊതുകിനെ ഓടിക്കാന് ചപ്പ് കത്തിക്കുമ്പോളുള്ള
പോലെ പുക മുറിയില് നിറഞ്ഞതോടെ അവര് വലി നിര്ത്തി,
എന്നിട്ട് എന്നോട് പറഞ്ഞു:
"ഗുഡ് നൈറ്റ്"
അത് വരെ എല്ലാം സ്മൂത്തായിരുന്നു, ആ ഗുഡ് നൈറ്റ് വരെ.അവരത്
പറഞ്ഞതോടെ എന്റെ മനസ്സൊന്ന് പിടഞ്ഞു...
ഞാനെവിടെ കിടക്കും??
കമ്പനി തരുന്ന കാശ് ഇവിടുത്തെ ഒരു മുറിക്കേ തികയു,
എന്റെ കൈയ്യിലാണെങ്കില് കാശും കമ്മി.മാദാമ്മ
കട്ടിലേല് കിടക്കുമ്പോള് താഴെ പാ വിരിച്ച്
കിടക്കാമെന്നായിരുന്നു ഇത് വരെ കരുതിയത്.
ഇത് ഇപ്പോ??
"ഗുഡ് നൈറ്റ്" വീണ്ടൂം മാദാമ്മ.
ഇറങ്ങി പോടാന്ന്!!
പതുക്കെ പുറത്തേക്കിറങ്ങി, പോകുന്ന വഴിയില് തിരിഞ്ഞ്
നിന്ന് പറഞ്ഞു:
"ഗുഡ് നൈറ്റ്"
നീ നശിച്ച് പോകുമെടി!!
വരാന്തയില് കൂനി പിടിച്ചിരുന്നു..
പിന്നൊന്ന് ഉലാത്തി(തെക്ക്-വടക്ക് നടന്നെന്ന്,
ത്തെറ്റിദ്ധരിക്കരു), വീണ്ടും വരാന്തയിലേക്ക്..
ഒന്ന് ഉറങ്ങി വന്നപ്പോള് ചെവിയില് കൊതുകു മൂളുന്ന
സ്വരം.പാവം, മാദാമ്മ അതിനോടും ഗുഡ് നൈറ്റ് പറഞ്ഞ്
കാണും.പതിയെ പതിയെ ഉറക്കത്തിലേക്ക്..
"ഹലോ, ഹലോ..." ആരോ വിളിക്കുന്ന സ്വരം.
കണ്ണ് തുറന്ന് നോക്കിയപ്പോ രണ്ട് ചേട്ടന്മാര്.
"എന്താ?"
അതിനു മറുപടിയായി അവര് തിരികെ ചോദിച്ചു:
"ആരാ അകത്ത്?"
പണ്ടത്തെ കാളിദാസന്റെ കഥയാ ഓര്മ്മ വന്നത്..
പുറത്ത് കാളി, അകത്ത് ദാസന്!!!
ഇവിടെ നേരെ തിരിച്ചാണെന്ന് പറഞ്ഞില്ല,
പകരം സത്യം പറഞ്ഞു:
"അകത്ത് എന്റെ ക്ലൈന്റാ"
അത് കേട്ടതും ചേട്ടന്മാര്ക്ക് സന്തോഷമായി, അവര്
ചോദിച്ചു:
"എത്രാ റേറ്റ്?"
എന്റമ്മച്ചിയേ.
ഒരു നിമിഷം കൊണ്ട് ഉറക്കം പമ്പ കടന്നു!!
"അയ്യോ ചേട്ടന്മാരെ, ഇത് ആ ക്ലൈന്റല്ല,
ഓഫീസിലെ ബോസ്സാ"
ഓ എന്ന്...
അവര് ഇച്ഛാഭംഗത്തോടെ മൊഴിഞ്ഞു:
"ഞങ്ങള് കരുതി....!!"
ഞാന് മാമയാണെന്ന് അല്ലേ??
ഹേയ്, അതല്ല..
ഉവ്വ, ഉവ്വ പോയാട്ടെ.
അവര് പോയി, പിന്നെ ഞാനുറങ്ങിയില്ല.വല്ല
അവന്മാരും വിവരക്കേട് കാണിച്ചാല് ഞാനൂടെ ഏഴ്
വര്ഷം ഉണ്ട തിന്നണമെന്ന് ഓര്ത്തപ്പോള്
ഉറക്കം വന്നില്ലെന്നതാ സത്യം.
പ്രഭാതത്തില് പ്രതീക്ഷിച്ച പോലെ പ്രോജക്റ്റ് മാനേജര്
വിളിച്ചു..
"ഗുഡ് മോര്ണിംഗ് മനു"
"ഗുഡ് മോര്ണിംഗ്"
നു"ഇന്നലെ രാത്രി എങ്ങനുണ്ടായിരുന്"
മറുപടിയായി സത്യം ബോധിപ്പിച്ചു:
"ഉറങ്ങിയില്ല"
"ഭാഗ്യവാന്"
ങ്ങേ!!!!
അന്ന് ആദ്യമായി അങ്ങേരടെ കീഴിയില്
ജോലി ചെയ്യുന്നതില് പുച്ഛം തോന്നി.നെല്ലേതാ,
പതിരേതാ എന്ന് ബോധ്യമില്ലാത്ത ഇങ്ങേര് നയിക്കുന്ന
പ്രോജക്റ്റിന്റെ കാര്യമോര്ത്തപ്പോള് കഷ്ടം തോന്നി.
ദൈവമേ, ഞങ്ങളുടെ കമ്പനിയെ കാത്ത് കൊള്ളേണമേ!!
തുടര്ന്ന് കൊച്ചിക്ക്..
മാദാമ്മയുടെ ആഗ്രഹപ്രകാരം ബുള്ളറ്റിലായിരുന്നു
യാത്ര.അറുപത് കിലോമീറ്റര് സ്പീഡീല് ഞാന് പറപ്പിക്കുന്ന
ബുള്ളന്റിനു പിന്നില്, തോളില് തൂക്കിയിട്ട
ബാഗുമായി അള്ളിപിടിച്ച് മാദാമ്മ.
ഇടക്ക് അവര് പറഞ്ഞു:
"ഡോണ്ട് ഗോ ലൈക്ക് ദിസ്"
പാവം..
അറുപത് കിലോമീറ്റര് സ്പീഡില് ബൈക്ക്
ഞത്പറത്തിയപ്പം ഞെട്ടികാണും.പറഞ് കേട്ടില്ലേ,
ഇങ്ങനെ പോകാതെന്ന്.ഞാന്‍ സ്പീഡ് കുറച്ചു, എത്ര
ഒക്കെ ശ്രമിച്ചിട്ടും നാല്പ്പത്തിയഞ്ചില് കുറക്കാന്
എനിക്ക് തോന്നുന്നില്ല.അത് മാദാമ്മയെ ചൊടിപ്പിച്ചു..
"സ്റ്റോപ്പ് ഇറ്റ്!!"
മയുടെഞാന് വണ്ടി നിര്ത്തി.മാദാമ് മുഖത്ത് പഴയ
സ്നേഹമില്ല.അവര്‍ ബാഗ് എന്റെ കൈയ്യില് തന്നിട്ട്
കീ വാങ്ങി ബൈക്കില് കയറി.ബാഗ് തോളിലിട്ടപ്പോള്‍ ഒരു
കാര്യം മനസിലായി, കരുതിയ പോലല്ല, നല്ല
കയില്വെയ്റ്റ്.അമേരിക് നിന്ന് അമ്മിക്കല്ലുമായ­
ടായിരുന്നുാണോ വന്നതെന്ന് ചോദിക്കണമെന്നുണ്,
ചോദിച്ചില്ല.
മാദാമ്മ ബൈക്ക് ഓടിച്ച് തുടങ്ങി..
വണ്ടി ഓടി തുടങ്ങിയപ്പോള് എനിക്കൊരു
കാര്യം ബോധ്യമായി, മാദാമ്മക്ക് അറുപത് കിലോമീറ്ററില്
പോയപ്പോള് ദേഷ്യം വന്നത് സ്പീഡ് കൂടിയട്ടല്ല,
കുറഞ്ഞിട്ടാണ്.ആ പരിഭവം അവര് ഓടിച്ച് തീര്ത്തു, ബൈക്ക്
നൂറ്റി ഇരുപത് കിലോമീറ്റര് സ്പീഡില് കൊച്ചിക്ക്..
"വി ആര് ഗൊയിംഗ് റ്റു സൌത്ത് ഓര് നോര്ത്ത്?"
മാദാമ്മയുടെ ചോദ്യം.
യാത്ര തെക്കോട്ടാണോ വടക്കോട്ടാണൊന്ന്??
ദിശ നോക്കിയാല് യാത്ര വടക്കോട്ടാണ്,
പക്ഷേ മാദാമ്മയുടെ ഓടീര് കണ്ടപ്പോള് തെക്കോട്ട്
എടുക്കാനും ചാന്സ് ഉണ്ടെന്ന് മനസ്സ് പറഞ്ഞു.അതിനാല് ഞാന്
അപേക്ഷിച്ചു:
"ഗോ സ്ലോ"
അവരത് 'റ്റൂ സ്ലോ' എന്നാ കേട്ടതെന്ന് തോന്നുന്നു,
ഇപ്പം സ്പീഡ് നൂറ്റി അമ്പത്..
ഈശോയേ, കൈ വിടല്ലേ!!
കര്ത്താവ് കാത്തു, ബൈക്ക് കൊച്ചിയിലെത്തി..
"വെയര് ഈസ് ബീച്ച്?" മാദാമ്മയുടെ ചോദ്യം.
'ബിച്ച്' എന്നോ 'വിച്ച്' എന്നോ ആയിരുന്നു ചോദ്യമെങ്കില്
ഞാന് അവരെ തന്നെ ചൂണ്ടി കാട്ടിയേനെ, ഇതിപ്പം ബീച്ചാ,
അതെവിടാ?
അടുത്ത് കണ്ട ചേട്ടനോട് ചോദിച്ചു:
"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്തീരത്താ"
ആണല്ലേ??
അതെനിക്ക് അറിയില്ലായിരുന്നു..
ബീച്ച് കടല്ത്തീരത്താണ് പോലും!!
ആ പരമദ്രോഹി എന്നെ ആക്കിയതാണോ, അല്ലെയോ എന്ന്
മനസിലാകാത്തതിനാല് വേറെ അന്വേഷിച്ചു, അപ്പോള്
അറിഞ്ഞു, തിരക്ക് ഒഴിഞ്ഞ് ഒരു ബീച്ചുണ്ടത്രേ.കൊച്ചിയില്
നിന്ന് കുറേ അകലെ ചെറായില് ആണ് ഈ ബീച്ച്.
നേരെ അങ്ങോട്ട്..
ചലോ ചലോ ചെറായി..
പ്രഭാതത്തില് തന്നെ ആലപ്പുഴയില് നിന്ന് തിരിച്ചതിനാല്
പത്തര ആയപ്പോള് ചെറായില് എത്തി,
അവിടെ ഞങ്ങളെ സ്വീകരിച്ചത് ചിരട്ടയും കമ്പും കൊണ്ട്
വയലിന് വായിക്കുന്ന ഒരു മിടുക്കന് പയ്യന്.'വാട്ട് ഈസ്
ദിസ്'എന്ന മാദാമ്മയുടെ ചോദ്യത്തിനു 'മ്യൂസിക്ക് ഓഫ് കേരള'
എന്ന് അവന്റെ റെഡിമെയ്ഡ് മറുപടി.അത്
കേട്ടപാതി കേരളത്തിന്റെ സംഗീതമൊരെണ്ണം മാദാമ്മ
വാങ്ങി ബാഗില് വച്ചു.എന്നിട്ട് എങ്ങനുണ്ട് എന്ന മട്ടില്
നഎന്നെ ഒരു നോട്ടം.അറിയാവുന് ഇംഗ്ലീഷില് ഞാന്
അഭിപ്രായം പറഞ്ഞു:
"നൌ യൂ ഹാവ് മൈ മ്യൂസിക്ക്"
"വാട്ട്?"
അത് തന്നെ!!
തുടര്ന്ന് അവിടൊരു റിസോര്ട്ടില് റൂമെടുത്തു.തൊട്ടടുത്ത്
കടലാണ്, ആഞ്ഞടിക്കുന്ന തിരമാല കണ്ടപ്പോള് മാദാമ്മ
പറഞ്ഞു:
"ഐ വാണ്ട് സണ് ബാത്ത്"
അതെന്ത്??
സണ് എന്നാല് സൂര്യന്, ബാത്ത് എന്നാല് കുളി..
ഇതെന്താ സണ് ബാത്ത്??
ഇനി സൂര്യപ്രകാശത്തില് കുളിക്കണമെന്നായിരിക്കുമോ??
അയ്യേ, മ്ലേച്ഛം!!
എന്തായാലും മാദാമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്
ഞാന് തീരുമാനിച്ചു.സൂര്യപ്രകാശം ഏറ്റവും കൂടുതല് കിട്ടുന്ന,
സൂര്യന് ഉച്ചിയില് നില്ക്കുന്ന നട്ടുച്ചക്ക് ഞാന്
അവരെ സണ്ബാത്തിനു ക്ഷണിച്ചു..
പ്രേതത്തെ കണ്ടപോലെ അവരൊന്ന് വിരണ്ടു, എന്നിട്ട്
ചോദിച്ചു:
"നൌ?"
എന്ന് വച്ചാല് ഈ നട്ടുച്ചക്കോന്ന്??
"യെസ്"
വിശ്വാസം വരാതെ അവര് വീണ്ടും ചോദിച്ചു:
"നൌ, ആര് യൂ മാഡ്?"
നട്ടുച്ചക്ക് കുളിക്കാന് എനിക്ക് പ്രാന്താണോന്ന്??
അമേരിക്കയില് ഉച്ചക്ക് പ്രാന്തന്മാര്ക്ക്
മാത്രമേ കുളിക്കാന് പറ്റു എന്ന് എനിക്ക് അറിയില്ലാരുന്നു,
അതിനാല് ഞാന് ക്ഷമ ചോദിച്ചു:
"സോറി മാഡം, നോ മാഡ്"
കുളിക്കണ്ടങ്കില് കുളിക്കണ്ടാ!!
എനിക്ക് എന്തിനു വമ്പ്.
എന്നാല് എന്നെ ഞെട്ടിച്ച് കൊണ്ട് വൈകുന്നേരം അവര്
സണ്ബാത്തിനു തയ്യാറായി.വിചാരിച്ച പോലെ നൂല് വച്ച്
നാണം മറച്ച് അവര് ബീച്ചിലേക്ക് നടന്നു.പുറകിനു അവര്
ചൂണ്ടി കാട്ടിയ ചാരുകസേരയും എടുത്ത് ബാംഗ്ലൂരിലെ ഒരു
സോഫ്റ്റ് വെയര് എഞ്ചിനിയറും.
വട്ടമിട്ട സ്ഥലത്ത് ചാരുകസേര വച്ചു, അവര് അതില്
കയറി ഇരുപ്പായി..
അത് കണ്ടതും എനിക്ക് ആകെ സംശയമായി..
എന്താ കുളിക്കുന്നില്ലേ??
ഈശ്വരാ, ഇനി ഞാന് കുളിപ്പിക്കണോ??
സംശയം തീര്ക്കാന് എടുത്ത് ചോദിച്ചു:
"സണ് ബാത്ത്?"
"യെസ്"
കര്ത്താവേ, പണിയായി!!!
മാദാമ്മയെ കുളിപ്പിക്കേണ്ടി വരുമെങ്കില് ഈ നാറിയ
പണിക്ക് ഇറങ്ങില്ലാരുന്നു എന്ന് മനസില് കരുതിയെങ്കിലും,
ക്ലൈന്റിനെ സന്തോഷിപ്പിക്കാന് ഞാന് തയ്യാറായി...
കുളിപ്പിക്കുക തന്നെ!!
നേരെ റിസോര്ട്ടില് പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്നു,
കടലില് പോയി ബക്കറ്റ് നിറയെ ഉപ്പ് വെള്ളം കോരി,
നേരെ മാദാമ്മക്ക് അരികിലെത്തി..
അവര് ചോദ്യ ഭാവത്തില് എന്നെ ഒന്ന് നോക്കി,എന്നിട്ട്
പറഞ്ഞു:
"യെസ്സ്"
അത് കേട്ടതും അവര് അനുമതി തന്നതാണെന്ന് കരുതി ഈ
പാവം പിടിച്ച ഞാന്
ബക്കറ്റിലെ വെള്ളം അവരുടെ തലവഴി ഒഴിച്ചു!!!
ടമാര് പടാര്!!!!
എന്താ സംഭവിച്ചതെന്ന് മാദാമ്മക്ക് മനസിലായില്ല,
ബോധം വീണപ്പോള് അലറി വിളിച്ച് കൊണ്ട് അവര്
റിസോര്ട്ടിലേക്ക് ഓടി.മാദാമ്മക്ക് വെള്ളം ഇത്ര
അലര്ജിയാണോന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന എന്നോട്
കാര്യം അറിഞ്ഞപ്പോള് ഒരു ചേട്ടന് പറഞ്ഞുതന്നു, സണ്ബാത്ത്
എന്നാല് വെയില് കായുന്നതാണെന്ന്!!!
കര്ത്താവേ!!!!
അതായിരുന്നോ??
കൂടുതല് ആലോചിക്കാന് നിന്നില്ല,
ബക്കറ്റി ബാക്കി ഉണ്ടായിരുന്ന
വെള്ളം എന്റെ തലവഴി ഒഴിച്ചു!!
തലയൊന്ന് തണുക്കട്ടെ.
ഈശ്വരാ, ഇനി എന്നാ ചെയ്യും??
ഒരുപാട് കള്ളത്തരങ്ങള് ആലോചിച്ചാണ് റിസോര്ട്ടില്
ചെന്നതെങ്കിലും ഒന്നും വേണ്ടി വന്നില്ല.കാരണം ഞാന്
ചെന്നപ്പോള് മാദാമ്മ പായ്ക്ക് ചെയ്ത് തിരിച്ച് പോകാന്
തയ്യാറായി നില്പ്പുണ്ടായിരുന്നു.ഒന്നും മിണ്ടാതെ പുറകിനു
ഇറങ്ങി, ഫ്ലൈറ്റില് കേറി ബാംഗ്ലൂരെത്തി, കാറില്
കയറി ഓഫീസിലെത്തി.വിവരം അറിഞ്ഞ് പ്രോജക്റ്റ്
മാനേജര് ഓടി വന്നു..
"എന്താ മനു, എന്ത് പറ്റി?"
"മാദാമ്മ പിണക്കത്തിലാ"
"എന്താ കാര്യം?"
"അവരെ ഞാനൊന്ന് കുളിപ്പിച്ചു, അത് ഇഷ്ടപ്പെട്ടില്ല"
അത് കേട്ടതും അങ്ങേര് എനിക്കൊരു കൈ തന്നിട്ട് പറഞ്ഞു:
"ലക്കി ഫെലോ"
ഞാനാണോ??
നാണം കെട്ട് നാറാണത്ത് കല്ലായിരിക്കുന്ന
ഞാനെങ്ങനെ ഭാഗ്യവാന് ആകുമെന്ന്
ഓര്ത്തിരിക്കേ അദ്ദേഹം വീണ്ടും പറഞ്ഞു:
"മാദാമ്മേ കുളിപ്പിക്കുന്നതിനു ഒരു നെയ്ക്ക് വേണം,
നീ ഇനി അത് പഠിക്കണം"
ശരിയാ, പഠിക്കണം..
കമ്പനിയില് നിന്ന് പറഞ്ഞ് വിട്ടാലും ഒരു
വരുമാനം ആകുമല്ലോ!!
അന്ന് രാത്രിയില് ഞാന് ഉറങ്ങിയില്ല.മാദാമ്മയില് നിന്ന്
ക്ഷമിച്ചു എന്നൊരു വാക്ക് കിട്ടാതെ ഒരു രക്ഷയുമില്ല.എന്‍
റെ ടെന്ഷന് കണ്ടാകണം, പിറ്റേന്ന് പ്രോജക്റ്റ് മാനേജര്
സംസാരിക്കാന് തയ്യാറായി.അകത്ത് കേറിയ അതിയാന് പത്ത്
മിനിറ്റിനു ശേഷം വിയര്ത്തൊലിച്ച്
തിരികെ വന്നു.പിന്നെയും ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്
ഒരു മെയില് വന്നു..
മാദാമ്മയുടെ മെയില്..
കമ്പനിയിലെ എല്ലാവര്ക്കും നന്ദി പറഞ്ഞുള്ള ആ മെയിലില്
എനിക്ക് സ്പെഷ്യല് നന്ദി ഉണ്ടായിരുന്നു.
ഭാഗ്യം മാദാമ്മ ക്ഷമിച്ചിരിക്കുന്നു!!
താങ്ക്സ്സ് ഗോഡ്!!
പോകുന്നതിനു മുമ്പ് മാദാമ്മ എന്നെ നോക്കി ഒരിക്കല്
കൂടി നന്ദി പറഞ്ഞിട്ടാണ് പോയത്.പ്രോജക്റ്റ് മാനേജര് ആള്
വിവരക്കേടാണെങ്കിലും ഇന്ന്
എന്നെ സഹായിച്ചിരിക്കുന്നു.എനിക്ക് ഒരു പ്രൊമോഷനുള്ള
കോള് ഒത്തിരിക്കുന്നു!!
പ്രോജക്റ്റ് മാനേജര്ക്ക് ഒരു പാര്ട്ടി കൊടുക്കണമെന്ന്
കരുതി ഇരുന്ന എനിക്ക് അരികെ അദ്ദേഹം വന്നു.
ആ മുഖത്ത് ഒരു വിഷമ ഭാവം..
"എന്ത് പറ്റി?"
"മാദാമ്മ നിനക്ക് വരെ നന്ദി പറഞ്ഞു, എനിക്ക് പറഞ്ഞില്ല"
അപ്പോഴാണ് ഞാന് ആ മെയില് നോക്കിയത്.ശരിയാണ്,
നന്ദി സൂചിപ്പിച്ച കൂട്ടത്തില് അദ്ദേഹത്തിന്റെ പേരില്ല.
ശെടാ, അതെന്താ??
അന്തം വിട്ട് നിന്ന എന്നോട് അദ്ദേഹം തുടര്ന്നു:
"നിന്റെ കാര്യത്തിനു ക്ഷമ ചോദിച്ചപ്പോള് അവര്
ഓ.ക്കെ പറഞ്ഞു.പക്ഷേ....."
പക്ഷേ??
"..വേണേല് ഞാന് കുളിപ്പിച്ച് തരാം എന്ന് പറഞ്ഞപ്പോ അവര്
ഗെറ്റൌട്ട് അടിച്ചു"
ഓഹോ...
ഇതിന്റെ ഇടക്ക് ഇത്രേം സംഭവിച്ചോ??
ചുമ്മാതല്ല ടിയാന് വിയര്ത്ത് കുളിച്ച് ഇറങ്ങി വന്നത്!!
"അതില് തെറ്റില്ലല്ലോ അല്ലേ?" മാനേജരുടെ ചോദ്യം.
ഹേയ്, എന്ത് തെറ്റ്??
എല്ലാ ദിവസവും കുളിക്കതെയും നനക്കാതെയും സെന്റ്
പൂശി വരുന്ന മാനേജര്ക്ക്, മാദാമ്മയെ കുളിപ്പിക്കാന്
പറ്റാത്തതിലുള്ള സങ്കടത്തില് ഞാനും പങ്ക് ചേര്ന്നു.
- അരുണ് കായംകുളം എക്സ്പ്രസ്
ഇത് ആരംഭിക്കുന്നത് ഒരു രാത്രിയില് നിന്നാണ്..
പ്രോജക്റ്റ് മാനേജരുടെ ഉറക്കം കളഞ്ഞ ആ രാത്രിയില്
നിന്ന്..
ഞാനും മാദാമ്മയും ആലപ്പുഴയില് തങ്ങാന് തീരുമാനിച്ച ആ
മുടിഞ്ഞ രാത്രിയില് നിന്ന്..
ഓര്ക്കുന്നില്ലേ, അന്ന് രാത്രി എനിക്കൊരു ഫോണ് വന്നത്..
ആ ഫോണിന്റെ മറുതലക്കിരുന്ന് പ്രോജക്റ്റ് മാനേജര്
ചോദിച്ചത്:
"എവിടെയാ?"
"ആലപ്പുഴയില്, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന് പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില് ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്ഫുള്!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള് ബ്ലണ്ടര്!!
ബോസിന്റെ ഒപ്പം യാത്ര ചെയ്യാത്ത മാദാമ്മ, ജൂനിയറായ
എന്റെ കൂടെ കേരളത്തിലേക്ക് തിരിച്ചതോടെ അതിയാന്
ഹാലിളകി നില്ക്കുകയാണ്.അപ്പോഴാണ്
മാദാമ്മയുടെ കൂടെ ഞാന് താമസിക്കുന്ന
കാര്യം പറഞ്ഞത്.സുന്ദരനും, സുമുഖനും, സത്സ്വഭാവിയും,
സുഗുണനും, സര്വ്വോപരി സര്വ്വാംഗ സാധകനുമായ എന്റെ പ്രിയ
പ്രോജക്റ്റ് മാനേജരുടെ കണ്ട്രോള് പോകാന് ഇതില് കൂടുതല്
എന്നാ വേണം?
പ്രോജക്റ്റ് മാനേജര്ക്ക് ഇന്ന് ഉറക്കമില്ലാത്ത
രാത്രി തന്നെ..
ശരിക്കും കാളരാത്രി!!!
അപ്പോള് എന്റെ ആ രാത്രിയോ?
അത് പറയാം..
മാനേജരുടെ രാത്രി ഉറക്കമില്ലാത്തതാകാനുള്ള
വെടിമരുന്നിനു തീ കൊളുത്തിയട്ട് മാദാമ്മക്ക്
അരികിലെത്തിയപ്പോഴാണ്
വൈകുന്നേരത്തെ ആഹാരകാര്യത്തെ കുറിച്ചോര്ത്തത­
്.ഒന്നും കഴിച്ചില്ല, വയറ് കാലിയാണ്.അതിനൊരു
ശമനം ആകട്ടെ എന്ന് കരുതി ആഹാരം കഴിക്കാന്
മാദാമ്മയുമായി ഞാന് പതിയെ റെസ്റ്റോറന്റില്
കയറി.അവിടെ നില്ക്കുന്ന കുട്ടിച്ചാത്തന്‍മാര്
ആദ്യം പ്ലേറ്റ് കൊണ്ട് വച്ചു.അധികം താമസിച്ചില്ല,
വെറും അരമണിക്കൂറിനുള്ളില് അതില് ചോറും മീന്
കറിയും വിളമ്പി.
"വാട്ടീസ് ദിസ്?"
"ദിസീസ്സ് ചോര് ആന്ഡ് മീന്"
"ചോരാമീന്?"
യേസ്സ്, ദാറ്റ് മീന്!!
അങ്ങനെ അത്താഴം ആരംഭിച്ചു...
മാദാമ്മ പതുക്കെ കത്തിയും മുള്ളും കൈയ്യിലെടുത്തു..
മുള്ളേല് കുത്തി ചോറുണ്ണാനാ പെമ്പ്രന്നോത്തി­
ഞപ്പോയുടെ പരിപാടിയെന്നറിഞ് ഒന്നുറപ്പായി,
പാതിരാത്രി ആയാലും ഉണ്ട് തീരില്ല!!
അതിനാല് ഉരുള ഉരുട്ടാന് പറഞ്ഞു..
ഉടനെ മറുചോദ്യം വന്നു:
"വാട്ടീസ് ഉരുള?"
കര്ത്താവേ!!!!
ഉരുളക്ക് എന്തുവാ ഇംഗ്ലീഷ്??
കുറേ ആലോചിച്ചു, ഒടുവില് ജര്മ്മന് ഗുണ്ടര്ട്ടിനു
പോലും അറിയാത്ത വാക്കാണിതെന്ന് ബോധ്യമായപ്പോള്, 'ഉരുള
ഈസ് എ ബോള് വിത്ത് റൈസ്' എന്ന് ഇംഗ്ലീഷില് പറഞ്ഞിട്ട്
ക്ഉരുട്ടി കാണിച്ച് കൊടുത്തു.അവര്ക് സന്തോഷമായി, ആ മഹത്
കാര്യത്തിനു
പകരമായി അവരെന്നെ കത്തിം മുള്ളും ഉപയോഗിച്ച് മീന്
തിന്നാന് പഠിപ്പിച്ചു..
സൂപ്പര്!!
മീന്റെ മുള്ള് തൊണ്ടേല് കൊള്ളില്ല!!
പക്ഷേ രണ്ട് കഷ്ണം തിന്ന് കഴിഞ്ഞപ്പോ കയ്യിലിരുന്ന
കത്തിയും മുള്ളും തൊണ്ടേല് കുരുങ്ങി, അങ്ങനെ ആ
പണി അവസാനിപ്പിച്ചു.മാദാമ്മയെ മുന്നിലിരുത്തി രണ്ട്
കൈയ്യും വച്ച് ചോറും മീനും കഴിച്ച് കാണിച്ചു.
ഞാന് ഉണ്ട് കഴിഞ്ഞിട്ടും മാദാമ്മ അതേ ഇരുപ്പ്
തന്നെ.അവരെ കുറ്റം പറയേണ്ടാ, ഒരോ ഉരുളയും ഉരുട്ടിയ
ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന്
പരിശോധിച്ചട്ടാ കഴിക്കുന്നത്.അവരുടെ ആ
കലാപരിപാടി നോക്കി നില്ക്കെ എന്റെ കൈ ഉണങ്ങി തുടങ്ങി.കൈയ്യ്
ഉണങ്ങിയാല് കല്യാണം താമസിക്കും എന്ന പഴഞ്ചൊല്ല്
ഓര്ത്തപ്പോള് കൈ ഉണങ്ങാതിരിക്കാന് പതിയെ കൈയ്യില്
നക്കി.ഇത് ആചാരമാണെന്ന് കരുതിയാകും ചോറുണ്ടിരുന്ന
മാദാമ്മ ഊണ്
നിര്ത്തി കുറേ നേരം അവരുടെ കൈയ്യും നക്കി.പിന്നെയും
ഊണ് തുടര്ന്നു..
സമയം കുറേ കഴിഞ്ഞപ്പോ എന്റെ കൈ ശരിക്കും ഉണങ്ങി.
ഈശ്വരാ, എന്റെ കല്യാണം??
കൈ കഴുകിയെ പറ്റു!!
അതിനാല് പതിയെ എഴുന്നേറ്റു, എന്നിട്ട്
സത്യം ബോധിപ്പിച്ചു:
"നോട്ട് ഹാന്ഡ് വാഷ് ഈക്യുല് റ്റൂ ലേറ്റ് മാര്യേജ് "
വാട്ട്???
മാദാമ്മ കസേരയില് കണ്ണും തള്ളി ഇരിക്കുന്നു!!
അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പൈപ്പിന് ചുവട്ടിലേക്ക്..
ഊണ് കഴിഞ്ഞ് റൂമിലെത്തിയപ്പോള് മാദാമ്മ ചോദിച്ചു:
"ഡു യൂ സ്മോക്ക്?"
ഞാന് വലിക്കുമോന്ന്??
സാധാരണ വലിക്കാറില്ല,
വലിപ്പിക്കാറേ ഉള്ളു.പക്ഷേ മാദാമ്മയുടെ കയ്യില്
മുന്തിയ സിഗര്റ്റ് കാണുമെന്ന്
കരുതി മിണ്ടാതെ നിന്നു.എന്നാല് അവര് ബാഗ് തുറന്ന്
കാജാ ബീഡി പോലൊരു സാധനം തന്നപ്പോള്
അറിയാതെ പറഞ്ഞു:
"സ്മോക്കിംഗ് ഈസ് ഇന്ജ്യൂറിയസ്സ് റ്റു ഹെല്ത്ത്"
പുകവലി ആരോഗ്യത്തിനു ഹാനികരം!!
എവിടെ??
അത് ആരോഗ്യത്തിനല്ലേ, എനിക്കല്ലല്ലോ എന്ന മട്ടില്
മാദാമ്മ പുകച്ച് തള്ളുന്നു.കൂടെ അവര് തെക്ക് വടക്ക്
ഉലാത്തുന്നുമുണ്ട്.ആ നടപ്പിനിടയില് അവര്
എന്തൊക്കെയോ പറയുന്നുമുണ്ട്.സത്യം പറയണമല്ലോ, അവരുടെ ആ
നടപ്പും, വായീന്ന് പോകുന്ന പൊകയും, പാറപ്പുറത്ത് ചിരട്ട
ഉരച്ചപോലത്തെ സൌണ്ടും കൂടി ആയപ്പോള് ഒരു
കല്ക്കരി തീവണ്ടി കൂകി വിളിച്ച് പായുന്ന
പ്രതീതി.കൊതുകിനെ ഓടിക്കാന് ചപ്പ് കത്തിക്കുമ്പോളുള്ള
പോലെ പുക മുറിയില് നിറഞ്ഞതോടെ അവര് വലി നിര്ത്തി,
എന്നിട്ട് എന്നോട് പറഞ്ഞു:
"ഗുഡ് നൈറ്റ്"
അത് വരെ എല്ലാം സ്മൂത്തായിരുന്നു, ആ ഗുഡ് നൈറ്റ് വരെ.അവരത്
പറഞ്ഞതോടെ എന്റെ മനസ്സൊന്ന് പിടഞ്ഞു...
ഞാനെവിടെ കിടക്കും??
കമ്പനി തരുന്ന കാശ് ഇവിടുത്തെ ഒരു മുറിക്കേ തികയു,
എന്റെ കൈയ്യിലാണെങ്കില് കാശും കമ്മി.മാദാമ്മ
കട്ടിലേല് കിടക്കുമ്പോള് താഴെ പാ വിരിച്ച്
കിടക്കാമെന്നായിരുന്നു ഇത് വരെ കരുതിയത്.
ഇത് ഇപ്പോ??
"ഗുഡ് നൈറ്റ്" വീണ്ടൂം മാദാമ്മ.
ഇറങ്ങി പോടാന്ന്!!
പതുക്കെ പുറത്തേക്കിറങ്ങി, പോകുന്ന വഴിയില് തിരിഞ്ഞ്
നിന്ന് പറഞ്ഞു:
"ഗുഡ് നൈറ്റ്"
നീ നശിച്ച് പോകുമെടി!!
വരാന്തയില് കൂനി പിടിച്ചിരുന്നു..
പിന്നൊന്ന് ഉലാത്തി(തെക്ക്-വടക്ക് നടന്നെന്ന്,
ത്തെറ്റിദ്ധരിക്കരു), വീണ്ടും വരാന്തയിലേക്ക്..
ഒന്ന് ഉറങ്ങി വന്നപ്പോള് ചെവിയില് കൊതുകു മൂളുന്ന
സ്വരം.പാവം, മാദാമ്മ അതിനോടും ഗുഡ് നൈറ്റ് പറഞ്ഞ്
കാണും.പതിയെ പതിയെ ഉറക്കത്തിലേക്ക്..
"ഹലോ, ഹലോ..." ആരോ വിളിക്കുന്ന സ്വരം.
കണ്ണ് തുറന്ന് നോക്കിയപ്പോ രണ്ട് ചേട്ടന്മാര്.
"എന്താ?"
അതിനു മറുപടിയായി അവര് തിരികെ ചോദിച്ചു:
"ആരാ അകത്ത്?"
പണ്ടത്തെ കാളിദാസന്റെ കഥയാ ഓര്മ്മ വന്നത്..
പുറത്ത് കാളി, അകത്ത് ദാസന്!!!
ഇവിടെ നേരെ തിരിച്ചാണെന്ന് പറഞ്ഞില്ല,
പകരം സത്യം പറഞ്ഞു:
"അകത്ത് എന്റെ ക്ലൈന്റാ"
അത് കേട്ടതും ചേട്ടന്മാര്ക്ക് സന്തോഷമായി, അവര്
ചോദിച്ചു:
"എത്രാ റേറ്റ്?"
എന്റമ്മച്ചിയേ.
ഒരു നിമിഷം കൊണ്ട് ഉറക്കം പമ്പ കടന്നു!!
"അയ്യോ ചേട്ടന്മാരെ, ഇത് ആ ക്ലൈന്റല്ല,
ഓഫീസിലെ ബോസ്സാ"
ഓ എന്ന്...
അവര് ഇച്ഛാഭംഗത്തോടെ മൊഴിഞ്ഞു:
"ഞങ്ങള് കരുതി....!!"
ഞാന് മാമയാണെന്ന് അല്ലേ??
ഹേയ്, അതല്ല..
ഉവ്വ, ഉവ്വ പോയാട്ടെ.
അവര് പോയി, പിന്നെ ഞാനുറങ്ങിയില്ല.വല്ല
അവന്മാരും വിവരക്കേട് കാണിച്ചാല് ഞാനൂടെ ഏഴ്
വര്ഷം ഉണ്ട തിന്നണമെന്ന് ഓര്ത്തപ്പോള്
ഉറക്കം വന്നില്ലെന്നതാ സത്യം.
പ്രഭാതത്തില് പ്രതീക്ഷിച്ച പോലെ പ്രോജക്റ്റ് മാനേജര്
വിളിച്ചു..
"ഗുഡ് മോര്ണിംഗ് മനു"
"ഗുഡ് മോര്ണിംഗ്"
നു"ഇന്നലെ രാത്രി എങ്ങനുണ്ടായിരുന്"
മറുപടിയായി സത്യം ബോധിപ്പിച്ചു:
"ഉറങ്ങിയില്ല"
"ഭാഗ്യവാന്"
ങ്ങേ!!!!
അന്ന് ആദ്യമായി അങ്ങേരടെ കീഴിയില്
ജോലി ചെയ്യുന്നതില് പുച്ഛം തോന്നി.നെല്ലേതാ,
പതിരേതാ എന്ന് ബോധ്യമില്ലാത്ത ഇങ്ങേര് നയിക്കുന്ന
പ്രോജക്റ്റിന്റെ കാര്യമോര്ത്തപ്പോള് കഷ്ടം തോന്നി.
ദൈവമേ, ഞങ്ങളുടെ കമ്പനിയെ കാത്ത് കൊള്ളേണമേ!!
തുടര്ന്ന് കൊച്ചിക്ക്..
മാദാമ്മയുടെ ആഗ്രഹപ്രകാരം ബുള്ളറ്റിലായിരുന്നു
യാത്ര.അറുപത് കിലോമീറ്റര് സ്പീഡീല് ഞാന് പറപ്പിക്കുന്ന
ബുള്ളന്റിനു പിന്നില്, തോളില് തൂക്കിയിട്ട
ബാഗുമായി അള്ളിപിടിച്ച് മാദാമ്മ.
ഇടക്ക് അവര് പറഞ്ഞു:
"ഡോണ്ട് ഗോ ലൈക്ക് ദിസ്"
പാവം..
അറുപത് കിലോമീറ്റര് സ്പീഡില് ബൈക്ക്
ഞത്പറത്തിയപ്പം ഞെട്ടികാണും.പറഞ് കേട്ടില്ലേ,
ഇങ്ങനെ പോകാതെന്ന്.ഞാന്‍ സ്പീഡ് കുറച്ചു, എത്ര
ഒക്കെ ശ്രമിച്ചിട്ടും നാല്പ്പത്തിയഞ്ചില് കുറക്കാന്
എനിക്ക് തോന്നുന്നില്ല.അത് മാദാമ്മയെ ചൊടിപ്പിച്ചു..
"സ്റ്റോപ്പ് ഇറ്റ്!!"
മയുടെഞാന് വണ്ടി നിര്ത്തി.മാദാമ് മുഖത്ത് പഴയ
സ്നേഹമില്ല.അവര്‍ ബാഗ് എന്റെ കൈയ്യില് തന്നിട്ട്
കീ വാങ്ങി ബൈക്കില് കയറി.ബാഗ് തോളിലിട്ടപ്പോള്‍ ഒരു
കാര്യം മനസിലായി, കരുതിയ പോലല്ല, നല്ല
കയില്വെയ്റ്റ്.അമേരിക് നിന്ന് അമ്മിക്കല്ലുമായ­
ടായിരുന്നുാണോ വന്നതെന്ന് ചോദിക്കണമെന്നുണ്,
ചോദിച്ചില്ല.
മാദാമ്മ ബൈക്ക് ഓടിച്ച് തുടങ്ങി..
വണ്ടി ഓടി തുടങ്ങിയപ്പോള് എനിക്കൊരു
കാര്യം ബോധ്യമായി, മാദാമ്മക്ക് അറുപത് കിലോമീറ്ററില്
പോയപ്പോള് ദേഷ്യം വന്നത് സ്പീഡ് കൂടിയട്ടല്ല,
കുറഞ്ഞിട്ടാണ്.ആ പരിഭവം അവര് ഓടിച്ച് തീര്ത്തു, ബൈക്ക്
നൂറ്റി ഇരുപത് കിലോമീറ്റര് സ്പീഡില് കൊച്ചിക്ക്..
"വി ആര് ഗൊയിംഗ് റ്റു സൌത്ത് ഓര് നോര്ത്ത്?"
മാദാമ്മയുടെ ചോദ്യം.
യാത്ര തെക്കോട്ടാണോ വടക്കോട്ടാണൊന്ന്??
ദിശ നോക്കിയാല് യാത്ര വടക്കോട്ടാണ്,
പക്ഷേ മാദാമ്മയുടെ ഓടീര് കണ്ടപ്പോള് തെക്കോട്ട്
എടുക്കാനും ചാന്സ് ഉണ്ടെന്ന് മനസ്സ് പറഞ്ഞു.അതിനാല് ഞാന്
അപേക്ഷിച്ചു:
"ഗോ സ്ലോ"
അവരത് 'റ്റൂ സ്ലോ' എന്നാ കേട്ടതെന്ന് തോന്നുന്നു,
ഇപ്പം സ്പീഡ് നൂറ്റി അമ്പത്..
ഈശോയേ, കൈ വിടല്ലേ!!
കര്ത്താവ് കാത്തു, ബൈക്ക് കൊച്ചിയിലെത്തി..
"വെയര് ഈസ് ബീച്ച്?" മാദാമ്മയുടെ ചോദ്യം.
'ബിച്ച്' എന്നോ 'വിച്ച്' എന്നോ ആയിരുന്നു ചോദ്യമെങ്കില്
ഞാന് അവരെ തന്നെ ചൂണ്ടി കാട്ടിയേനെ, ഇതിപ്പം ബീച്ചാ,
അതെവിടാ?
അടുത്ത് കണ്ട ചേട്ടനോട് ചോദിച്ചു:
"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്തീരത്താ"
ആണല്ലേ??
അതെനിക്ക് അറിയില്ലായിരുന്നു..
ബീച്ച് കടല്ത്തീരത്താണ് പോലും!!
ആ പരമദ്രോഹി എന്നെ ആക്കിയതാണോ, അല്ലെയോ എന്ന്
മനസിലാകാത്തതിനാല് വേറെ അന്വേഷിച്ചു, അപ്പോള്
അറിഞ്ഞു, തിരക്ക് ഒഴിഞ്ഞ് ഒരു ബീച്ചുണ്ടത്രേ.കൊച്ചിയില്
നിന്ന് കുറേ അകലെ ചെറായില് ആണ് ഈ ബീച്ച്.
നേരെ അങ്ങോട്ട്..
ചലോ ചലോ ചെറായി..
പ്രഭാതത്തില് തന്നെ ആലപ്പുഴയില് നിന്ന് തിരിച്ചതിനാല്
പത്തര ആയപ്പോള് ചെറായില് എത്തി,
അവിടെ ഞങ്ങളെ സ്വീകരിച്ചത് ചിരട്ടയും കമ്പും കൊണ്ട്
വയലിന് വായിക്കുന്ന ഒരു മിടുക്കന് പയ്യന്.'വാട്ട് ഈസ്
ദിസ്'എന്ന മാദാമ്മയുടെ ചോദ്യത്തിനു 'മ്യൂസിക്ക് ഓഫ് കേരള'
എന്ന് അവന്റെ റെഡിമെയ്ഡ് മറുപടി.അത്
കേട്ടപാതി കേരളത്തിന്റെ സംഗീതമൊരെണ്ണം മാദാമ്മ
വാങ്ങി ബാഗില് വച്ചു.എന്നിട്ട് എങ്ങനുണ്ട് എന്ന മട്ടില്
നഎന്നെ ഒരു നോട്ടം.അറിയാവുന് ഇംഗ്ലീഷില് ഞാന്
അഭിപ്രായം പറഞ്ഞു:
"നൌ യൂ ഹാവ് മൈ മ്യൂസിക്ക്"
"വാട്ട്?"
അത് തന്നെ!!
തുടര്ന്ന് അവിടൊരു റിസോര്ട്ടില് റൂമെടുത്തു.തൊട്ടടുത്ത്
കടലാണ്, ആഞ്ഞടിക്കുന്ന തിരമാല കണ്ടപ്പോള് മാദാമ്മ
പറഞ്ഞു:
"ഐ വാണ്ട് സണ് ബാത്ത്"
അതെന്ത്??
സണ് എന്നാല് സൂര്യന്, ബാത്ത് എന്നാല് കുളി..
ഇതെന്താ സണ് ബാത്ത്??
ഇനി സൂര്യപ്രകാശത്തില് കുളിക്കണമെന്നായിരിക്കുമോ??
അയ്യേ, മ്ലേച്ഛം!!
എന്തായാലും മാദാമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്
ഞാന് തീരുമാനിച്ചു.സൂര്യപ്രകാശം ഏറ്റവും കൂടുതല് കിട്ടുന്ന,
സൂര്യന് ഉച്ചിയില് നില്ക്കുന്ന നട്ടുച്ചക്ക് ഞാന്
അവരെ സണ്ബാത്തിനു ക്ഷണിച്ചു..
പ്രേതത്തെ കണ്ടപോലെ അവരൊന്ന് വിരണ്ടു, എന്നിട്ട്
ചോദിച്ചു:
"നൌ?"
എന്ന് വച്ചാല് ഈ നട്ടുച്ചക്കോന്ന്??
"യെസ്"
വിശ്വാസം വരാതെ അവര് വീണ്ടും ചോദിച്ചു:
"നൌ, ആര് യൂ മാഡ്?"
നട്ടുച്ചക്ക് കുളിക്കാന് എനിക്ക് പ്രാന്താണോന്ന്??
അമേരിക്കയില് ഉച്ചക്ക് പ്രാന്തന്മാര്ക്ക്
മാത്രമേ കുളിക്കാന് പറ്റു എന്ന് എനിക്ക് അറിയില്ലാരുന്നു,
അതിനാല് ഞാന് ക്ഷമ ചോദിച്ചു:
"സോറി മാഡം, നോ മാഡ്"
കുളിക്കണ്ടങ്കില് കുളിക്കണ്ടാ!!
എനിക്ക് എന്തിനു വമ്പ്.
എന്നാല് എന്നെ ഞെട്ടിച്ച് കൊണ്ട് വൈകുന്നേരം അവര്
സണ്ബാത്തിനു തയ്യാറായി.വിചാരിച്ച പോലെ നൂല് വച്ച്
നാണം മറച്ച് അവര് ബീച്ചിലേക്ക് നടന്നു.പുറകിനു അവര്
ചൂണ്ടി കാട്ടിയ ചാരുകസേരയും എടുത്ത് ബാംഗ്ലൂരിലെ ഒരു
സോഫ്റ്റ് വെയര് എഞ്ചിനിയറും.
വട്ടമിട്ട സ്ഥലത്ത് ചാരുകസേര വച്ചു, അവര് അതില്
കയറി ഇരുപ്പായി..
അത് കണ്ടതും എനിക്ക് ആകെ സംശയമായി..
എന്താ കുളിക്കുന്നില്ലേ??
ഈശ്വരാ, ഇനി ഞാന് കുളിപ്പിക്കണോ??
സംശയം തീര്ക്കാന് എടുത്ത് ചോദിച്ചു:
"സണ് ബാത്ത്?"
"യെസ്"
കര്ത്താവേ, പണിയായി!!!
മാദാമ്മയെ കുളിപ്പിക്കേണ്ടി വരുമെങ്കില് ഈ നാറിയ
പണിക്ക് ഇറങ്ങില്ലാരുന്നു എന്ന് മനസില് കരുതിയെങ്കിലും,
ക്ലൈന്റിനെ സന്തോഷിപ്പിക്കാന് ഞാന് തയ്യാറായി...
കുളിപ്പിക്കുക തന്നെ!!
നേരെ റിസോര്ട്ടില് പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്നു,
കടലില് പോയി ബക്കറ്റ് നിറയെ ഉപ്പ് വെള്ളം കോരി,
നേരെ മാദാമ്മക്ക് അരികിലെത്തി..
അവര് ചോദ്യ ഭാവത്തില് എന്നെ ഒന്ന് നോക്കി,എന്നിട്ട്
പറഞ്ഞു:
"യെസ്സ്"
അത് കേട്ടതും അവര് അനുമതി തന്നതാണെന്ന് കരുതി ഈ
പാവം പിടിച്ച ഞാന്
ബക്കറ്റിലെ വെള്ളം അവരുടെ തലവഴി ഒഴിച്ചു!!!
ടമാര് പടാര്!!!!
എന്താ സംഭവിച്ചതെന്ന് മാദാമ്മക്ക് മനസിലായില്ല,
ബോധം വീണപ്പോള് അലറി വിളിച്ച് കൊണ്ട് അവര്
റിസോര്ട്ടിലേക്ക് ഓടി.മാദാമ്മക്ക് വെള്ളം ഇത്ര
അലര്ജിയാണോന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന എന്നോട്
കാര്യം അറിഞ്ഞപ്പോള് ഒരു ചേട്ടന് പറഞ്ഞുതന്നു, സണ്ബാത്ത്
എന്നാല് വെയില് കായുന്നതാണെന്ന്!!!
കര്ത്താവേ!!!!
അതായിരുന്നോ??
കൂടുതല് ആലോചിക്കാന് നിന്നില്ല,
ബക്കറ്റി ബാക്കി ഉണ്ടായിരുന്ന
വെള്ളം എന്റെ തലവഴി ഒഴിച്ചു!!
തലയൊന്ന് തണുക്കട്ടെ.
ഈശ്വരാ, ഇനി എന്നാ ചെയ്യും??
ഒരുപാട് കള്ളത്തരങ്ങള് ആലോചിച്ചാണ് റിസോര്ട്ടില്
ചെന്നതെങ്കിലും ഒന്നും വേണ്ടി വന്നില്ല.കാരണം ഞാന്
ചെന്നപ്പോള് മാദാമ്മ പായ്ക്ക് ചെയ്ത് തിരിച്ച് പോകാന്
തയ്യാറായി നില്പ്പുണ്ടായിരുന്നു.ഒന്നും മിണ്ടാതെ പുറകിനു
ഇറങ്ങി, ഫ്ലൈറ്റില് കേറി ബാംഗ്ലൂരെത്തി, കാറില്
കയറി ഓഫീസിലെത്തി.വിവരം അറിഞ്ഞ് പ്രോജക്റ്റ്
മാനേജര് ഓടി വന്നു..
"എന്താ മനു, എന്ത് പറ്റി?"
"മാദാമ്മ പിണക്കത്തിലാ"
"എന്താ കാര്യം?"
"അവരെ ഞാനൊന്ന് കുളിപ്പിച്ചു, അത് ഇഷ്ടപ്പെട്ടില്ല"
അത് കേട്ടതും അങ്ങേര് എനിക്കൊരു കൈ തന്നിട്ട് പറഞ്ഞു:
"ലക്കി ഫെലോ"
ഞാനാണോ??
നാണം കെട്ട് നാറാണത്ത് കല്ലായിരിക്കുന്ന
ഞാനെങ്ങനെ ഭാഗ്യവാന് ആകുമെന്ന്
ഓര്ത്തിരിക്കേ അദ്ദേഹം വീണ്ടും പറഞ്ഞു:
"മാദാമ്മേ കുളിപ്പിക്കുന്നതിനു ഒരു നെയ്ക്ക് വേണം,
നീ ഇനി അത് പഠിക്കണം"
ശരിയാ, പഠിക്കണം..
കമ്പനിയില് നിന്ന് പറഞ്ഞ് വിട്ടാലും ഒരു
വരുമാനം ആകുമല്ലോ!!
അന്ന് രാത്രിയില് ഞാന് ഉറങ്ങിയില്ല.മാദാമ്മയില് നിന്ന്
ക്ഷമിച്ചു എന്നൊരു വാക്ക് കിട്ടാതെ ഒരു രക്ഷയുമില്ല.എന്‍
റെ ടെന്ഷന് കണ്ടാകണം, പിറ്റേന്ന് പ്രോജക്റ്റ് മാനേജര്
സംസാരിക്കാന് തയ്യാറായി.അകത്ത് കേറിയ അതിയാന് പത്ത്
മിനിറ്റിനു ശേഷം വിയര്ത്തൊലിച്ച്
തിരികെ വന്നു.പിന്നെയും ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്
ഒരു മെയില് വന്നു..
മാദാമ്മയുടെ മെയില്..
കമ്പനിയിലെ എല്ലാവര്ക്കും നന്ദി പറഞ്ഞുള്ള ആ മെയിലില്
എനിക്ക് സ്പെഷ്യല് നന്ദി ഉണ്ടായിരുന്നു.
ഭാഗ്യം മാദാമ്മ ക്ഷമിച്ചിരിക്കുന്നു!!
താങ്ക്സ്സ് ഗോഡ്!!
പോകുന്നതിനു മുമ്പ് മാദാമ്മ എന്നെ നോക്കി ഒരിക്കല്
കൂടി നന്ദി പറഞ്ഞിട്ടാണ് പോയത്.പ്രോജക്റ്റ് മാനേജര് ആള്
വിവരക്കേടാണെങ്കിലും ഇന്ന്
എന്നെ സഹായിച്ചിരിക്കുന്നു.എനിക്ക് ഒരു പ്രൊമോഷനുള്ള
കോള് ഒത്തിരിക്കുന്നു!!
പ്രോജക്റ്റ് മാനേജര്ക്ക് ഒരു പാര്ട്ടി കൊടുക്കണമെന്ന്
കരുതി ഇരുന്ന എനിക്ക് അരികെ അദ്ദേഹം വന്നു.
ആ മുഖത്ത് ഒരു വിഷമ ഭാവം..
"എന്ത് പറ്റി?"
"മാദാമ്മ നിനക്ക് വരെ നന്ദി പറഞ്ഞു, എനിക്ക് പറഞ്ഞില്ല"
അപ്പോഴാണ് ഞാന് ആ മെയില് നോക്കിയത്.ശരിയാണ്,
നന്ദി സൂചിപ്പിച്ച കൂട്ടത്തില് അദ്ദേഹത്തിന്റെ പേരില്ല.
ശെടാ, അതെന്താ??
അന്തം വിട്ട് നിന്ന എന്നോട് അദ്ദേഹം തുടര്ന്നു:
"നിന്റെ കാര്യത്തിനു ക്ഷമ ചോദിച്ചപ്പോള് അവര്
ഓ.ക്കെ പറഞ്ഞു.പക്ഷേ....."
പക്ഷേ??
"..വേണേല് ഞാന് കുളിപ്പിച്ച് തരാം എന്ന് പറഞ്ഞപ്പോ അവര്
ഗെറ്റൌട്ട് അടിച്ചു"
ഓഹോ...
ഇതിന്റെ ഇടക്ക് ഇത്രേം സംഭവിച്ചോ??
ചുമ്മാതല്ല ടിയാന് വിയര്ത്ത് കുളിച്ച് ഇറങ്ങി വന്നത്!!
"അതില് തെറ്റില്ലല്ലോ അല്ലേ?" മാനേജരുടെ ചോദ്യം.
ഹേയ്, എന്ത് തെറ്റ്??
എല്ലാ ദിവസവും കുളിക്കതെയും നനക്കാതെയും സെന്റ്
പൂശി വരുന്ന മാനേജര്ക്ക്, മാദാമ്മയെ കുളിപ്പിക്കാന്
പറ്റാത്തതിലുള്ള സങ്കടത്തില് ഞാനും പങ്ക് ചേര്ന്നു.
- അരുണ് കായംകുളം എക്സ്പ്രസ്

Monday, February 11, 2013

മിഠായി !

ഏതോ ഒരു യാത്രയില് എത്തപ്പെട്ടതായിരുന്നൂ, ഞാന് ആ ചെറു നഗരത്തില്.
മലമുകളിലെ മനുഷ്യര്. പല ഭാഷകള് സംസാരിക്കുന്നവര്. പല ദേശക്കാര്. പല ഗോത്രവര്ഗ്ഗത്തില് പെട്ടവര്.
അടുത്ത ബസിനായുള്ള നീണ്ട കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്, സ്റ്റാന്ഡിലെ ഏക പെട്ടിക്കടയില് നിന്നും ഒരു സോഡാനാരങ്ങാവെള്ളം ഓര്ഡര് ചെയ്തു. ഏതാനും ചില മിഠായി ഭരണികളും വട്ടമിട്ട് പറക്കുന്ന ഒരു പറ്റം ഈച്ചകളുമാണ് ആതിഥേയന് കൂട്ടായി പിന്നവിടെ ഉണ്ടായിരുന്നത്.
നീല ബെയ്സണിലെ കലക്ക വെള്ളത്തില് മുക്കിയെടുത്ത ഗ്ലാസ്സില് പകര്ന്ന് തന്ന നാരങ്ങാജ്യൂസ് നുകരവേ, എന്റെ കണ്ണുകള് അവനിലേക്ക് തെന്നി വീണു.
ഒരച്ഛന്റെ ഒക്കത്തിരുന്ന്, എത്തി വലിഞ്ഞ് ഒരു മിഠായി ഭരണിക്ക് നേരെ കൈ ചൂണ്ടുന്ന ഒരു കുഞ്ഞു കറുമ്പന്. പല വര്ണ്ണങ്ങളിലുള്ള കോല് മിഠായികള് അതിനുള്ളിലിരുന്ന് അവനെ നോക്കി ചിരിച്ചു കാണിച്ചു.
"ഈ മിഠായിക്ക് എത്രയാണ്..?"
അയാള് കടക്കാരനോട് ചോദിച്ചു.
"ഒരു രൂപ."
"ഒരെണ്ണം തരൂ..."
"ഒരു രൂപ ചില്ലറ ഉണ്ടേല് തരൂ; ഇവിടില്ല."
അയാള് നല്കിയ പത്തു രൂപ നോട്ട് തിരികെ നല്കിക്കൊണ്ട്, കര്ക്കശക്കാരനായ കടക്കാരന് മിഠായി പാത്രത്തിന് നേരെ നീണ്ട തന്റെ കൈ പിന്‍വലിച്ചു.
ഷര്ട്ടിന്റെ പോക്കറ്റില് കൈ വെച്ച് നോക്കിയ ശേഷം, അല്പമകലെ നിന്ന മെലിഞ്ഞുണങ്ങിയ ഒരു കറുത്ത സ്ത്രീയുടെനേരെ നോക്കി അയാള് ചോദിച്ചു.
"ഒരു രൂപ ചില്ലറ ഉണ്ടോ ?"
ഇല്ല എന്നവര് നിര്‍വികാരതയോടെ തലയാട്ടി.
അവരോട് ചേര്ന്ന് നിന്നിരുന്ന ചെറിയ പെണ്കുട്ടിയുടെ കഴുത്തില് കിടന്ന മാലയിലെ മുത്തുകള്ക്ക് നിറം മങ്ങിയിരുന്നു.
കൈവശം ചില്ലറ ഇല്ലായിരുന്നതിനാലും അവര് ആകെ രണ്ട് കുട്ടികള് ഉള്ളതിനാലും അയാള് ഏതാനും മിഠായി കൂടി വാങ്ങുമെന്ന് ഞാന് കരുതി.
പക്ഷെ...
അയാള് തിരിഞ്ഞ് നടന്നു.
കുഞ്ഞുമുഖം ഇരുണ്ടു.
ഒരു മിഠായിക്ക് പകരം ഒരെണ്ണം പോലും കൂടുതല് വാങ്ങാനാവാതെ, അതിനുള്ള പണമില്ലാതെ നിസ്സഹായനായ ഒരു പിതാവിനെ ഞാന് കണ്ടു.
ഞാനെന്റെ അച്ഛനെ ഓര്ത്തു.
ഒക്കത്തിരുന്ന്, അച്ഛന്റെ പോക്കറ്റില് നിന്നും പണമെടുത്ത് കൊടുത്തു എത്രയോ മിഠായികള് ഞാന് വാങ്ങി തിന്നിരിക്കുന്നു.
നാരങ്ങാവെള്ളം കുടിച്ച ഗ്ലാസ് താഴെ വെച്ച്, ഭരണി തുറന്നു രണ്ട് മിഠായി എടുത്തു ഞാന് അവര്ക്ക് നേരെ നടന്നു.

ഫ്രെന്റ്ഷിപ്പിലും മായമോ..??



  • ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??
    പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!
    'FRIEND'

    മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ നടക്കുന്നു.. ഒരുമിച്ചു എല്ലാ കാര്യങ്ങളും കുരുത്തക്കേടുകളും ചെയ്യുന്നു. എന്നിട്ടോ.. എന്തെങ്കിലും നിസ്സാര കാര്യത്തിന്റെ പേരു പറഞു പരസ്പരം പഴിചാരി തല്ലു കൂടി പോകുന്ന എത്രയോ ആളുകളെ നാം കാണുന്നു.. എത്രയോ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു...ഇതിനെ 'FRIENDSHIP' എന്നു വിളീക്കാമോ..??
    ഇന്നീ വാക്കു സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു എക്സ്ക്യൂസ് മാത്രമായി മാറിയില്ലെ..?? ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവനെന്റെ/ഇവളെന്റെ ബെസ്റ്റ് ഫ്രെന്റാ എന്നു പറഞു രക്ഷപ്പെടാനുള്ള ഒരുപാധി.. അങ്ങനെ പറഞു രക്ഷപ്പെട്ടിട്ടുള്ള എത്ര ഫ്രണ്ട്ഷിപ്പ് ഇന്നും നിലവിലുണ്ട്..?? നിന്റെ ഫ്രന്റെന്ത്യേ എന്നു ചോദിച്ചാല്‍ എത്ര ഈസിയായിട്ട് പറയുന്നു.. ആ ഞങ്ങളു ബ്രേക് അപ് ആയി എന്നു..! ഇതും ഫ്രെന്റ്ഷിപ്പ്...!! അല്ലെ..??
    ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാണുന്നു..?? ഓണ്‍ ലൈന്‍ കൂട്ടുകാര്‍.. ചാറ്റ് കൂട്ടുകാര്‍.. ഫോണ്‍ കൂട്ടുകാര്‍..ഇതൊക്കെയല്ലെ ഇന്നത്തെ കൂട്ടുകെട്ട്..?? നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളീക്കുന്നു.. എങ്കില്‍ പോലും ഇങ്ങനെ പരിചയപ്പെടുന്ന എത്ര പേരോടു നമ്മള്‍ നമ്മുടെ യഥാര്‍ത്ത കാര്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്..?? ഇതു വായിക്കുന്നവരില്‍ 80% പേര്‍ക്കെങ്കിലും ഇങ്ങനെ കൂട്ടുകാരെന്നു വിളിക്കാന്‍ അല്ലെങ്കില്‍ വിളിക്കുന്ന ഒരു പാടു പേരുണ്ടാകും.. ഒന്നു ചോദിക്കട്ടെ സഹോദരാ/ദരി...?? നിങ്ങളില്‍ എത്ര പേര്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രണ്ട് എന്നു വിളിക്കുന്നവരോട് സത്യം പറഞിട്ടുണ്ട്..? അവരെ നിങ്ങള്‍ കൂട്ടുകാരെന്നു വിളിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്തിനു അവരൊടു സത്യം പറയാന്‍ ഭയക്കണം..? നിങ്ങള്‍ക്കു പേടിയാണെങ്കില്‍.. വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്തിനു അവരെ കൂട്ടുകാര്‍ എന്നുള്ള ഓമന പേരിട്ടു വിളിച്ച് ആ മഹത്തായ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിന്റെ പവിത്രത കളയുന്നു..?? അതിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്തിന്..?? അതിനെ ഫ്രണ്ട്ഷിപ്പ് എന്നു വിളീക്കാമോ..?? ഈ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ ഓണ്‍ ലൈന്‍ ഫ്രണ്ട്ഷിപ്പ് എന്നുള്ള ഒരു സംഗതി ഉണ്ടോ..??
    നമുക്കു എന്തും തുറന്നു പറയാവുന്നവരല്ലെ നമ്മുടെ കൂട്ടുകാര്‍..? നമുക്കു ഇങ്ങോട്ടു കിട്ടണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കൂ.. മറ്റുള്ളവര്‍ നമ്മളോടു ചെയ്താല്‍ നമുക്കു വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള്‍ മറ്റുള്ളവരോടു ചെയ്യാതിരിക്കൂ.. നമുക്കെന്തു കൊണ്ട് ആ രീതിയില്‍ കാര്യങ്ങളെ നോക്കി കണ്ടൂ കൂടാ..?? കൂട്ടുകാരെന്നു പറഞു തോളില്‍ കയ്യിട്ടു നടക്കുമ്പോഴും ഞാന്‍ ഇങ്ങനെയാണ് , നമ്മുടെ കൂട്ടുകാരാണ് നമ്മളെ മനസ്സിലാക്കി പെരുമാറേണ്ടത്, അവര്‍ക്കു വേണമെങ്കില്‍ അവരു ചെയ്യട്ടെ എന്നു കരുതി നടക്കുന്നവരെ നമുക്കു യഥാര്‍ത്ത കൂട്ടുകാരെന്നു വിളിക്കാമോ..??
    അവന്‍ ചെയ്യട്ടെ.. അവള്‍ ചെയ്യട്ടെ.. അവന്‍ എന്ന മനസ്സിലാക്കട്ടെ.. അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നു കരുതി ഇരിക്കുന്ന വാശികള്‍..?? അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നും കരുതിയിരിക്കുന്നവരേ.. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങള്‍ ചിന്തിക്കുന്ന പോലെ തന്നെയല്ലെ നിങ്ങളുടെ കൂട്ടുകാരും ചിന്തിക്കുക.. നമ്മളെ മനസ്സിലാക്കട്ടെ... ഇങ്ങോട്ടു വരട്ടെ എന്നു ചിന്തിച്ചിരിക്കുന്നതിനു പകരം നമ്മളെന്തു കൊണ്ട് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..?? ആ രീതിയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ഏതെങ്കിലും ബന്ധം എന്നെങ്കിലും തകരുമോ..??
    താല്‍ക്കാലികമായി കൂട്ടുകാരെന്നു പറയുന്നവരെ സന്തോഷിപ്പിക്കാന്‍(അതൊ ഒഴിവാക്കാനോ..??) നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാം എന്നു പറയുമ്പോഴും.. പിന്നീടു അതിനു ഒരു പാടു ന്യായീകരണങ്ങള്‍ കണ്ടെത്തുമ്പോഴും നമ്മളെപ്പോഴെങ്കിലും നമ്മുടെ കൂട്ടുകാരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കാറുണ്ടോ..?? ഞാനിങ്ങനെ പറഞാല്‍ അല്ലെങ്കില്‍ ചെയ്താല്‍ നമ്മുടെ കൂട്ടുകാര്‍ എന്തു കരുതും എന്നു ചിന്തിക്കാറൂണ്ടോ..?? അത് സാരമില്ല.. അവനല്ലെ..?? പറഞാല്‍ മനസ്സിലാകും.. അല്ലെങ്കില്‍ മനസിലാക്കിക്കൊള്ളും.. അല്ലെങ്കില്‍ പോയി പണി നോക്കട്ടെ..കുറച്ചു നാളു മിണ്ടാതിരുന്നു വീണ്ടും തിരിച്ചു വന്നു കൊള്ളും.. വരുമ്പോള്‍ വരട്ടെ എന്നു കരുതിയിരിക്കുന്നവരെ.. ഒരു ചോദ്യം.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് അത്രയല്ലെ വില കല്പ്പിക്കുന്നൊള്ളു..?? നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എന്തിനു ചെയ്യാം എന്നു പറയുന്നു..?? ഇതു തന്നെ നിങ്ങള്‍ കൂട്ടുകാരെന്നു പറയുന്നവര്‍ നിങ്ങളോടു ചെയ്താല്‍ അതു നിങ്ങള്‍ക്കെത്രമാത്രം വേദനയുളാവാക്കും.. ഒന്നു ചിന്തിച്ചാല്‍ നല്ലത്..!!

    നമ്മളില്‍ എത്ര പേര്‍ നമുക്കൊപ്പം കളിച്ചു വളര്‍ന്നു പിന്നീടു ജീവിത യാത്രയില്‍ വേറിട്ടു പോയ നമ്മുടെ കളികൂട്ടുകാരെ ഓര്‍ക്കുന്നുണ്ട്..?? കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരുമിച്ചു വളര്‍ന്നവരെ ഓര്‍ക്കാറുണ്ട്..?? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു പാടു വ്യക്തികള്‍.. കുറെ നാള്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍.. അല്ലെങ്കില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളിക്കുന്നു.. അവസാനം ജോലി മാറി.. അല്ലെങ്കില്‍ താമസം മാറി കഴിയുമ്പോള്‍ കൂടിയാല്‍ കുറച്ചു നാളുകള്‍ ഇ മെയിലും ഫോണ്‍ വിളിയും ആയി കുശലാന്വേഷണങ്ങള്‍.. പിന്നെ പുതിയ ആളുകള്‍.. പുതിയ കൂട്ടുകാര്‍(അങ്ങനെ വിളക്കപ്പെടുന്ന ബന്ധങ്ങള്‍) ഇതൊക്കെയല്ലെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നത്.. സംഭവിച്ചു കൊണ്ടിരിക്കുന്നത്..??
    മാറുന്ന കാലം.. മാറുന്ന ലോകം.. മാറുന്ന നമ്മള്‍.. ഇതിനിടയില്‍ ബന്ധങ്ങളും അവയുടെ അര്‍ത്ഥവ്യാപ്തിയും കാലത്തിനും, കോലത്തിനും.. ആളുകള്‍ക്കും.. അവസരങ്ങള്‍ക്കുമൊത്തു മാറുന്നു.. അല്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി പലരും മാറ്റുന്നു.. സ്വന്തം കാര്യം കാണാന്‍ മാത്രം.. അല്ലെങ്കില്‍ കുറച്ചു നാള്‍ എഞ്ചോയ് ചെയ്യാന്‍ വേണ്ടി.. സ്വന്തം സന്തോഷത്തിനായി.. പരസ്പരം മടുക്കുമ്പോള്‍ പിരിഞു പോകാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു ഇന്നു ബന്ധങ്ങള്‍.. നാമെല്ലാം പറയുന്ന മനസ്സെന്ന സാധനം വെറും പറച്ചില്‍ മാത്രമായി മാറിയിരിക്കുന്നു..
    കാലം മാറുന്നതനുസരിച്ച് ലോകത്തിന്‍ പലമാറ്റങ്ങളുമുണ്ടാകുന്നു. ചിലമാറ്റങ്ങള്‍ നല്ലതാകുമ്പോള്‍ മറ്റു പലതും തെറ്റായ മാറ്റങ്ങളാകുന്നു...തിന്മയിലേക്കാകുന്നു...ഇന്ന് മനുഷ്യ ബന്ധങ്ങള്‍ക്കും മാനുഷീക മൂല്യങ്ങള്‍ക്കും വില കല്പ്പിക്കാത്ത ലോകം. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി കുട പിടിക്കാന്‍ മാത്രമുള്ളാ ബന്ധങ്ങള്‍.. യഥാര്‍ത്ഥ ബന്ധങ്ങളും, ആത്മാര്‍ത്ഥ സ്നേഹവും ഇല്ലാതാകുന്നു. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതിനൊരു കാരണമാണ് എന്നുള്ളാത വിസ്മരിക്കാന്‍ പറ്റില്ല. വയസ്സായ മാതാപിതാക്കളെ പരിചരിക്കാതെ [പരിചരിക്കാനാകാതെ] അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന മക്കള്‍. തിരിച്ചുമാവാം...കുട്ടികളുടെ പല കാര്യങ്ങളും ശ്രദ്ധിക്കാനൊക്കാത്ത മാതാപിതാക്കള്‍...ഇവിടെ പലപ്പോഴും സാഹചര്യങ്ങളാണ് വില്ലനാകുന്നത്. ആഗ്രഹമില്ലാതല്ല, മറിച്ച് നിവൃത്തികേടുകൊണ്ടായിരിക്കാം പല സന്ദര്‍ഭങ്ങളിലും. അതുപോലെ തന്നെ friendship ലും.
    ഇന്ന് എല്ലാത്തിലും മായം കലര്‍ന്നിരിക്കുന്നു. സൌഹൃദങ്ങളിലും. ആളുകള്‍ പരസ്പരം കാണുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും കുറഞ്ഞു. അതുമൂലം സ്നേഹബന്ധങ്ങളിലെ വ്യാപ്തി കുറഞ്ഞു. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ത്ഥരായി. സൌഹൃദം വെറും Hi യിലൊതുങ്ങുന്നു. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ അന്യം നിന്നുപോകുന്നു...സൌഹൃദം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു...ആത്മാര്‍ത്ഥതയും...!
     
    കടപ്പാട്:
    Bedaclick

എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം?




  • ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള്‍ മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്‌ടോപ് ആണ്. ലാപ്‌ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില്‍ കാണും. ഡെസ്‌ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്‌ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്‌ടോപിന് അയുസ്സ് കൂടുകയുള്ളൂ.

    ലാപ്‌ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്‌ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില്‍ നമ്മള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്ന ചില ലളിതമാര്‍ഗ്ഗങ്ങള്‍ ഇതാ:

    നെറ്റ്‌വര്‍ക്കോ, ഇന്റര്‍നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില്‍ ലാപ്‌ടോപില്‍ വയര്‍ലസ് കാര്‍ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല. അവ സ്വിച്ച് ഓഫ് ചെയ്യുക.


    · ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല്‍ മ്യൂട്ട് ഓപ്ഷനില്‍ ഇടുക

    · ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.


    · ബ്ലൂടൂത്ത് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.

    · മള്‍ട്ടി ടാസ്‌കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില്‍ ആവശ്യമില്ലാത്ത മറ്റ് വിന്‍ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല്‍ ആയാസത്തോടെ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്‌ടോപ് ആണെങ്കില്‍ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ തുറന്നുവെക്കുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല.

    · ഹാര്‍ഡ് ഡ്രൈവ് മെമ്മറിയേക്കാള്‍ വെര്‍ച്വല്‍ മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക

    · റാം അഥവാ റാന്റം ആക്‌സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. ഒരു കത്ത് ടൈപ്പ് ചെയ്യുകയാണ് ആവശ്യമെങ്കില്‍ പ്രോസസിംഗ് ഏറെയുള്ളതും റാം ഏറെ ഉപയോഗിക്കുന്നതുമായ മൈക്രോസോഫ്റ്റ് വേര്‍ഡിന് പകരം ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

    · ഗെയിമുകള്‍, സിനിമകള്‍ എന്നിവ സ്ഥിരമായി കാണുന്നതും ലാപ്‌ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്‌സ് ഏറെ ഉപയോഗിക്കുന്നവയാണിവ.


    · അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില്‍ വെച്ച് ചാര്‍ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്‍ക്കുള്ളില്‍ വെച്ച് ചാര്‍ജ്ജിംഗ് നടത്തുക.

    · ബാറ്ററി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സിസ്റ്റത്തിലെ പവര്‍ മാനേജ്‌മെന്റ് സെറ്റിംഗ്‌സ് സഹായിക്കും. എനര്‍ജി സേവര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.

    · കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന്‍ പദ്ധതിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍, ഹൈബര്‍നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്‍ഡ്‌ബൈ ഓപ്ഷനിലും ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞുവരാറുണ്ട്.

    · ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.


    · സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല്‍ ഡ്രൈവുകള്‍ ധാരാളം ബാറ്ററി ഊര്‍ജ്ജം ഉപയോഗിക്കും.


    · എംഎസ് വേര്‍ഡ്, എക്‌സല്‍ എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ്‍ ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്‍ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്‍ത്തും.

    · പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്‍നെറ്റ്, വിജിഎ, വയര്‍ലസ് പോര്‍ട്ടുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്തു വെക്കുക. ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

    · ഊര്‍ജ്ജ സംരക്ഷണ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈലുകള്‍ തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള്‍ ലാപ്‌ടോപ് ഉപയോഗിക്കാറുള്ളതെങ്കില്‍ അതിനനുസരിച്ച്, ഔട്ട്‌ഡോര്‍, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള്‍ തയ്യാറാക്കാം. സ്റ്റാര്‍ട്ട് ബട്ടണില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ തെരഞ്ഞെടുത്ത് അതില്‍ പെര്‍ഫോമന്‍സ് ആന്റ് മെയിനന്റനന്‍സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന്‍ ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയില്‍ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ തയ്യാറാക്കുക. വിന്‍ഡോസ് എക്‌സിപിയില്‍ മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്‍കുന്നുള്ളൂ.


    · ലാപ്‌ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില്‍ വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള്‍ ചൂട് ഉയര്‍ത്തും.


    · ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ ഉള്ള ലാപ്‌ടോപുകള്‍ വെള്ള നിറമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജമേ ആവശ്യമുള്ളൂ.

    · ഉപയോഗിക്കാത്ത നേരത്തും ഇന്റര്‍നെറ്റ് ബ്രൗസര്‍ ഓപണ്‍ ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെക്കന്റിലും ഇത് അപ്‌ഡേറ്റ് ആകുന്നുണ്ട്.

    · പെന്‍ഡ്രൈവ്, ഡിവിഡി പോലുള്ള എക്‌സ്‌റ്റേണല്‍ ഡിവൈസുകള്‍ ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്‌തെടുക്കുക.
    കടപ്പാട്:Bedaclick
     

ഉപദേശം

ജോലി കഴിഞ്ഞു പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു മനുഷ്യനെ ശ്രദ്ധയില്‍ പെട്ടു മുഷിഞ്ഞ വസ്ത്രം ധരിച്ച കറുത്ത ഒരു വയസ്സന്‍ അറബി .. എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാന്‍ ഞാനയാളെ തന്നെ നോക്കി കൊണ്ടിരുന്നു .. മാനസികമായി തകര്‍ന്ന ആ മനുഷ്യന്‍ പുറത്തുള്ള ബലതിയ പെട്ടിയിലേ മാലിന്ന്യങ്ങളില്‍ കിടന്നു ഉരുളുന്നു . ആരും കൂടെയില്ലാത്ത ആ മനുഷ്യനേ ദൈവം ഇങ്ങനെ പരീക്ഷിക്കുന്നത് എന്തിനാണെന്ന് ഞാന്‍ വെറുതെയിരുന്നാലോചിച്ചു .. കൂടെ ഞാന്‍ ആലോചിക്കാന്‍ മറന്നില്ല പണ്ട് വല്ല്യുപ്പയുടെ കയ്യില്‍ പിടിച്ചു അങ്ങാടിയില്‍ പോയി വരുമ്പോള്‍ ഒരു സ്ത്രീ സമനില തെറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോവുന്നത് കണ്ടു ഞാന്‍ " പിരാന്തത്തി എന്ന് വിളിച്ചു കളിയാക്കി ചിരിച്ചപ്പോള്‍ " എന്‍റെ വല്ല്യുപ്പ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു " മോനേ  അവരെ കളിയാക്കരുത് പടച്ചവന്‍ നമ്മളെയും അങ്ങനെ ആക്കിയാല്‍ നമ്മളെയും ആളുകള്‍ നോക്കി ചിരിക്കും അതോണ്ട് വല്ല്യുപ്പാന്‍റെ കുട്ടി ഇനി കളിയാക്കരുത് ട്ടോ " എന്നുള്ള വാക്കുകള്‍ .. ആ മനുഷ്യനെ കണ്ടപ്പോള്‍ ആദ്യമെന്റെ മനസ്സിലോടിയെത്തി . അന്നെന്നെ എന്‍റെ വല്ല്യുപ്പ ഉപദേശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നും ചിലപ്പോള്‍ ഞാന്‍ അയാളെ കണ്ടപ്പോള്‍ ചിരിക്കുമായിരുന്നു . ചിന്ത മൂക്കുന്ന പ്രായത്തില്‍ നമുക്ക് കിട്ടുന്ന ഉപദേശങ്ങള്‍ മരണം വരെ ഓര്‍മ്മയില്‍ കാണും . നമ്മുടെ മക്കളില്‍ ചെറിയ ചെറിയ തെറ്റുകള്‍ കാണുമ്പോള്‍ പിന്നൊരു ദിവസത്തേക്ക് മാറ്റി വെക്കാതെ അപ്പോള്‍ തന്നെ അവരെ ഉപദേശിക്കുവാന്‍ മറക്കാതിരിക്കാന്‍ ഓരോ മാതാവും പിതാവും ശ്രദ്ധിച്ചാല്‍ നമ്മുടെ മക്കളെ കൊണ്ടൊക്കെ നമുക്ക് ഭാവിയില്‍ സന്തോഷിക്കാന്‍ വകയുണ്ടാവും .. അഹങ്കാരത്തോട്‌ കൂടെ തന്നെ നമുക്ക് പറയുവാന്‍ കഴിയും " ഇതെന്‍റെ മകനാണ് അല്ലെങ്കില്‍ മകളാണ് " എന്നെല്ലാം .. നാഥന്‍ നമുക്കും നമ്മുടെ കുട്ടികള്‍ക്കും നല്ല ബുദ്ധിയും , നല്ല ചിന്തയും നല്‍കട്ടെ ..
കടപ്പാട്:വയറസ്

Sunday, February 10, 2013

യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ?!



"ന്‍റെ പ്പൂപ്പാക്ക് ഒരു ആന ഉണ്ടാര്‍ന്നു"സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഇമ്മാതിരി ഡയലോഗ് വീശിയാണ്‌ ഞാന്‍ ഒരു ഹീറോ ആയി വിലസിയത്.കുറേ നാള്‍ കഴിഞ്ഞ് ആനയുടെ മാര്‍ക്കറ്റ് പോയപ്പോ വീട്ടില്‍ ടീ.വി ഉണ്ടെന്ന് പറഞ്ഞ് ചെത്തി നടന്നു.പിന്നെ ബി.എസ്സ്.എ - എസ്സ്.എല്‍.ആര്‍ സൈക്കിളിലായി വിലസല്.കാലം എന്നെ ബൈക്കില്‍ കേറ്റി, താമസിയാതെ അതിന്‍റെ മാര്‍ക്കറ്റും പോയി. അപ്പോഴായിരുന്നു അവന്‍ വന്നത്..പിന്നീടുള്ള ചുവടു വയ്പ്പുകളിലെ എന്‍റെ സന്തത സഹചാരി...നാല്‌ വീലും, പോരാഞ്ഞതിനു സ്റ്റെപ്പിനിയുമുള്ള ഒരു ജഗജില്ലി..ഒരു പച്ച കാറ്.അങ്ങനെ അന്ന് മുതല്‍ ഞാനൊരു കാര്‍ മുതലാളിയായി.

പുതുപ്പെണിനെ മണിയറയില്‍ കേറ്റുന്ന പോലെ മുല്ലപ്പൂ വിതറിയ തറയില്‍ അതിനെ പാര്‍ക്ക് ചെയ്തു.പകരം പുത്തനച്ചി പുരപ്പുറം തൂക്കുന്ന പോലെ പ്രത്യേകിച്ച് കംപ്ലയിന്‍റൊന്നുമില്ലാതെ അത് എന്നെ വഹിച്ച് നടന്നു.കാലം കടന്ന് പോയി...നീണ്ട പത്ത് വര്‍ഷം.എ ലോങ്ങ് ടെന്‍ ഇയേഴ്സ്സ്!!!വാര്‍ദ്ധക്യത്തില്‍ അസ്ഥിക്ഷയം വന്നത് കൊണ്ടാകാം, മച്ചാനു ആകെ മിസ്സിംഗ്.ആദ്യം ഏ.സി കേടായി, അത് ഞാന്‍ ക്ഷമിച്ചു, കേരളത്തിലെ കാലാവസ്ഥയില്‍ എന്തിനാ ഏ.സി?പിന്നെ ബാറ്ററി വീക്കായി, അത് ഒരു പ്രോബ്ലമല്ലായിരുന്നു, ചാര്‍ജ്ജ് ചെയ്താല്‍ ശരിയാകുമല്ലോ!!നാലു വീലും മൊട്ടയായി, അതെനിക്ക് ഒരു ലോട്ടറിയായിരുന്നു, ഇപ്പോ മുടി ചീകാന്‍ കണ്ണാടിയില്‍ നോക്കണ്ട, ടയറില്‍ നോക്കിയാ മതി.ഇനി എന്ത് എന്ന് ഞാന്‍ കുറേ ആലോചിച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല‍, കാര്‍ സുഗമമായി ഓടി.അങ്ങനെയിരിക്കെ ഒരു നാള്‍....

അന്നൊരു തിങ്കളാഴ്ചയായിരുന്നു.ആ വിക്കെന്‍ഡിനു ഞാന്‍ നാട്ടില്‍ പോയിരുന്നില്ല, എന്നാല്‍ ഞയറാഴ്ച വൈകിട്ട് ഗായത്രിയുടെ അച്ഛന്‍ വിളിച്ച് പിറ്റേന്ന് ഗായത്രിയെയും കുഞ്ഞിനേയും അത്യാവശ്യമായി നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞു.ഓഫീസിലെ തിരക്ക് കാരണം മറ്റ് വഴി ഇല്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്കുള്ള ട്രെയിനിനു അച്ഛന്‍ സൌത്ത് റെയില്‍ വെ സ്റ്റേഷനില്‍ എത്താമെന്നും, ഞാന്‍ അവരെ അവിടെ എത്തിച്ചാല്‍ തിരികെ പത്തിന്‍റെ ട്രെയിനിനു അവരെയും കൊണ്ട് അച്ഛന്‍ പോയ്ക്കൊള്ളാമെന്നും പിന്നെ എനിക്ക് ഓഫീസില്‍ പോകാമെന്നും തീരുമാനമായി.അങ്ങനെയാണ്‌ ഞാന്‍ ആ യാത്രക്ക് തയ്യാറായത്.

രാവിലെ മുതല്‍ ഒരു ചാറ്റമഴ!!!എങ്കിലും എട്ടര ഒമ്പത് ആയപ്പൊഴേക്കും പച്ച കാറില്‍ ഇടപ്പള്ളിയില്‍ നിന്ന് സൌത്ത് റെയില്‍ വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞാന്‍ യാത്ര തിരിച്ചു.ചങ്ങമ്പുഴ പാര്‍ക്ക് - മാമംഗലം - പാലാരിവട്ടം - കലൂര്‍ - നോര്‍ത്ത് പാലം - പിന്നെ ചിറ്റൂര്‍ റോഡ് വഴി സൌത്ത് റെയില്‍ വേ സ്റ്റേഷന്‍.തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ കൃത്യം പതിനെട്ട് മിനിറ്റ്.എങ്ങനെ പോയാലും ഒമ്പത് അമ്പതിനുള്ളില്‍ സൌത്തിലെത്തും.വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അച്ഛന്‍ വിളിച്ചു:"എവിടായി മോനേ?"അച്ഛന്‍ പേടിക്കാതിരിക്കാന്‍ കള്ളം പറഞ്ഞു:"പാലാരിവട്ടം"തുടര്‍ന്ന് സൈഡിലിരുന്ന ഗായത്രിയെ കണ്ണടച്ച് കാണിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു.

രാവിലത്തെ ട്രാഫിക്കില്‍ വണ്ടിക്ക് ഒച്ചിന്‍റെ വേഗം.സൈഡില്‍ കൂടി നടന്ന് പോകുന്നവരൊക്കെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നു.പത്ത് മിനിറ്റ് കഴിഞ്ഞ് അച്ഛന്‍ വീണ്ടും വിളിച്ചു:"എവിടായി?"സത്യസന്ധയായ ഗായത്രി മറുപടി നല്‍കി:"പാലാരിവട്ടം""ഇപ്പഴുമാ വട്ടത്തിലാണോ?" അച്ഛന്‍റെ മറുചോദ്യം.തെറ്റ് മനസിലാക്കിയ ഗായത്രി തിരുത്തി:"അത് മുമ്പേ ചേട്ടന്‍ കള്ളം പറഞ്ഞതാ"ശ്ശെ..മാനം പോയി.അച്ഛന്‍ എന്നെ പറ്റി എന്ത് കരുതി കാണുമോ എന്തോ??കാര്‍ വീണ്ടും മുന്നോട്ട്.

കലൂര്‍ പള്ളിക്ക് മുന്നില്‍ വന്‍ ആള്‍കൂട്ടം.പുണ്യാളനെ തൊഴാനും കാണിക്ക ഇടാനും മെഴുകുതിരി കത്തിക്കാനുമായി ചാറ്റ മഴ വക വയ്ക്കാതെ ആളുകള്‍ തിരക്ക് കൂട്ടുന്നു.വണ്ടിയുടെ സ്പീഡ് പിന്നെയും കുറഞ്ഞു...അച്ഛന്‍റെ ഫോണ്‍:"എവിടാ?"ഗായത്രി മാത്രമല്ല സത്യസന്ധതയെന്ന് തെളിയിക്കാന്‍ ഞാന്‍ മറുപടി നല്‍കി:"കലൂര്‍ പള്ളി""നേരമില്ലാത്ത നേരത്ത് നിങ്ങള്‌ പള്ളീലും കയറിയോ?" അച്ഛന്‍റെ മറുചോദ്യം.ഒന്നും പറഞ്ഞില്ല.ഫോണ്‍ കട്ട് ചെയ്ത് ട്രാഫിക്ക് മാറുന്ന നോക്കി അക്ഷമനായി കാത്തിരിക്കെ ഗായത്രി ചോദിച്ചു:"പുണ്യാളനു പെട്ടന്ന് പോയൊരു കാണിക്ക ഇട്ടാലോ?"എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ ഹൈവേക്ക് നടുക്ക് കാര്‍ നിര്‍ത്തി കാണിക്ക ഇടാനുള്ള ആ ആപ്ലിക്കേഷന്‍ സ്വീകരിക്കാന്‍ എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ എന്‍റെ അച്ഛന്‍റെ വകയല്ലല്ലോ, മാത്രമല്ല എനിക്ക് തലക്ക് ഓളവുമില്ല, സോ, അത് കേട്ടില്ലെന്ന് നടിച്ചു.അതൊരു വലിയ തെറ്റായിരുന്നു!!!ഒരുപക്ഷേ അപ്പോ പുണ്യാളനു കാണിക്ക ഇട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടാവാന്‍ പോകുന്ന സംഭവവികാസങ്ങളില്‍ നിന്ന് പുണ്യാളന്‍ എന്നെ രക്ഷിച്ചേനെ, പക്ഷേ വരാനുള്ളത് വഴിയില്‍ തങ്ങത്തില്ലല്ലോ?സൌത്ത് ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്...

കലൂര്‍ ബസ്സ് സ്റ്റാന്‍ഡും കഴിഞ്ഞ് നോര്‍ത്ത് പാലം ആകാറായി.പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ നിശ്ചിത സമയത്തേക്ക് ഒരു വശത്തൂന്ന് വണ്ടി കയറ്റി വിടും, അതിനു ശേഷം മറു സൈഡീന്ന് വണ്ടി വിടും, ഇതാണ്‌ നിയമം.നമ്മുടെ സൈഡീന്ന് വണ്ടി കേറ്റി വിടാനായി കാത്തിരുപ്പ്.വീണ്ടും അച്ഛന്‍റെ ഫോണ്‍:"മോനേ, ട്രെയിന്‍റെ സമയമാകുന്നു, നിങ്ങളെവിടാ?"പാവം!!വെളുപ്പാന്‍ കാലത്ത് ട്രെയിന്‍ കേറി വന്ന്, എട്ട് മണി മുതല്‍ കാത്തിരിക്കുവാ.പത്തിന്‍റെ ട്രെയിന്‍ കിട്ടിയില്ലേല്‍ പിന്നെ രണ്ട് മണിക്കേ ട്രെയിനുള്ളു.മനസ്സിലെ ടെന്‍ഷന്‍ മറച്ച് വച്ച് മറുപടി നല്‍കി:"പേടിക്കേണ്ടാ, ദേ നോര്‍ത്ത് പാലം കേറി ഇറങ്ങിയാ പിന്നെ പെട്ടന്നെത്താം"തുടര്‍ന്ന് സംസാരിക്കാന്‍ തുനിഞ്ഞപ്പോ മുന്നില്‍ നിന്ന പോലീസുകാരന്‍ അലറി:"വണ്ടി എടടാ!!!"ഞങ്ങടെ സൈഡീന്ന് വണ്ടി പോകാനുള്ള സിഗ്നല്‍ ആയിരിക്കുന്നു, എങ്കിലും അയാള്‍ പറഞ്ഞ രീതി എനിക്ക് ഇഷ്ടമായില്ല.അതിന്‍റെ അമര്‍ക്ഷം എന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു, അത് കണ്ടാകാം അയാള്‍ പിന്നെയും അമറി:"കണ്ണുരുട്ടാതെ വണ്ടി എടടാ!!"ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്ന പോലീസുകാരെ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമാ, അതു കൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ കാര്‍ മുന്നോട്ടെടുത്തു...കാര്‍ നോര്‍ത്ത് പാലത്തിലേക്ക് ഇരച്ച് ഇരച്ച് കയറി...

കാറ്‌ പാലത്തിന്‍റെ മുകളിലെത്താറായപ്പോള്‍ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല."മഴയാണോ മഞ്ഞാണോ?" ഞാന്‍ ഗായത്രിയോട് ചോദിച്ചു."അല്ല ചേട്ടാ, നമ്മടെ കാറീന്ന് പുകയാ" ഗായത്രിയുടെ പരിഭ്രാന്തി കലര്‍ന്ന് മറുപടി.അപ്പൊഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്, എഞ്ചിന്‍റെ ചൂട് മാക്സിമമാണ്, റേഡിയേറ്ററിന്‍റെ ഫാന്‍ കംപ്ലയിന്‍റായി എഞ്ചിന്‍ ചൂട് കൂടി, ബോണറ്റിന്‍റെ അവിടുന്ന് ഉയര്‍ന്ന പുകയാണ്‌ എന്‍റെ കാഴ്ചയെ മറക്കുന്നത്.ഈശ്വരാ!!!!പെട്ടന്നുള്ള വെപ്രാളത്തില്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചു."അയ്യോ, പാലത്തിന്‍റെ കൈവരിയാ" ഗായത്രിയുടെ അലര്‍ച്ച.പാലത്തീന്ന് താഴോട്ട് വീഴാതിരിക്കാന്‍ റിവേഴ്സ്സ് ഇട്ട് പിന്നിലേക്ക് എടുത്തു.ഇടത്തോട്ട് തിരിച്ചതിനാല്‍ കാര്‍ പിന്നിലേക്ക് വന്നത് റോഡിനു കുറുകേ ആയി.ഇരു സൈഡിലേക്കും ഒരു വണ്ടിക്കും പോകാന്‍ കഴിയാത്ത വിധം കുറുകെ വന്ന് നിന്ന നിമിഷം തന്നെ കാര്‍ ഓഫായി.സ്വിച്ച് ഒന്ന് തിരിച്ച് നോക്കി...ഇല്ല, വണ്ടിക്ക് അനക്കമില്ല.ഒന്നൂടെ തിരിച്ചു..ഇല്ല, അറിഞ്ഞ മട്ടില്ല..ഈശ്വരാ, പണി പാളി!!!

നല്ല തിരക്കുള്ള ഒരു തിങ്കളാഴ്ച, ചാറ്റ മഴ പെയ്യുന്ന എറണാകുളം സിറ്റിയില്‍, നഗരത്തിന്‍റെ മര്‍മ്മ കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് പാലത്തിനു കുറുകേ, ഒരു വണ്ടിക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ജഗജില്ലിയായ ഒരു പച്ച കാറ്‌ വഴി മുടക്കി കിടക്കുവാണെന്നും, അതിന്‍റെ സാരഥി ഞാനാണെന്നുമുള്ള നഗ്നസത്യം ഒരു തരിപ്പായി കാലിലൂടെ പടര്‍ന്ന് കയറി...പറക്കും തളിക സിനിമയിലെ പാട്ട് മറ്റൊരു വിധത്തില്‍ മനസ്സില്‍ ഓടി വന്നു...

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേകടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു ശിവനേഗതി കെട്ടൊരു വട്ടനു വീര പൊട്ടനു ഇഷ്ടം വന്നതു പോലെയിതാഒരു കാറുകാരനൊരു കാറു വാങ്ങി അതൊരു അസ്സല്‍ സംഭവമായി"

ബോണറ്റില്‍ നിന്ന് ഉയരുന്ന പുക കണ്ടപ്പോ പാട്ടിന്‍റെ ബാക്കി കൂടി ഓര്‍മ്മ വന്നു...

"ഇത് പറക്കും തളിക ...മനുഷ്യനെ കറക്കും തളിക..."

ഈശ്വരാ!!!

"ഭാഗ്യം!! കുഴപ്പമില്ലാതെ കാറ്‌ നിന്നല്ലോ" ഗായത്രിയുടെ കമന്‍റ്.അതിനു ശേഷം താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി...ഞാന്‍ എന്ത് പറയാന്‍??ശരിക്കും പറഞ്ഞാ ഇതില്‍ കൂടുതല്‍ ഇനി എന്ത് കുഴപ്പം വരാനാ??ചോദിച്ചില്ല, പതിയെ പുറത്തിറങ്ങി.

അച്ഛന്‍റെ ഫോണ്‍:"മോനേ, എവിടായി?"പാതളത്തില്!!!വായി വന്ന മറുപടി വിഴുങ്ങി, എന്നിട്ട് പറഞ്ഞു:"വന്നോണ്ട് ഇരിക്കുവാ"പോ...പോ...!!!! പുറകിലൊരു ബസ്സിന്‍റെ ഹോണടി, തല തിരിച്ച് നോക്കിയപ്പോ ഡ്രൈവര്‍ വിളിച്ച് ചോദിച്ചു:"കാറ്‌ കുറുകെ ഇട്ടാണോടാ, ഫോണ്‍ ചെയ്ത് കളിക്കുന്നത്?"അണ്ണന്‍ ചൂടിലാ, ഫോണ്‍ കട്ട് ചെയ്തിട്ട് സമാധാനിപ്പിക്കാന്‍ പറഞ്ഞു:"വണ്ടി ഓഫായി""ഓണാക്കി മുന്നോട്ട് എടടാ""കൈവരിയാ""എന്നാ പിന്നോട്ട് എടടാ""കൈവരിയാ""ങാഹാ, ഇവനിന്ന് വാങ്ങിക്കും" അയാള്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി.അതോടെ ഒന്ന് ഉറപ്പായി...ഞാനിന്ന് വാങ്ങിക്കും!!!

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേകടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു ശിവനേ"ഈശ്വരാ!!!

അടിക്കാന്‍ വന്ന അയാള്‍ പുക കണ്ട് ഒന്ന് നിന്നു, എന്നിട്ട് ചോദിച്ചു:"ഇതെന്താ പുക, കാറിലിരുന്നാണോ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത്?"വളിച്ച തമാശ ആസ്വദിക്കാന്‍ പറ്റാത്ത നേരമായിട്ടും ഞാന്‍ മറുപടി നല്‍കി:"അല്ല, സ്റ്റീം ബാത്താ"രൂക്ഷമായി എന്നെയും കാറും ഒന്ന് നോക്കിയട്ട് അയാള്‍ ചോദിച്ചു:"ബ്ലോക്കായത് കണ്ടില്ലേ?"പറക്കും തളികയിലെ ഹരിശ്രീ അശോകന്‍റെ ഡയലോഗ് എടുത്തിട്ട് അലക്കി:"കഴിഞ്ഞാഴ്ച കലൂര്‍ സ്റ്റാന്‍ഡില്‍ ഉണ്ടാക്കിയ ബ്ലോക്കിന്‍റെ അത്രയില്ല"മറുപടിയായി ദിലീപിന്‍റെ ഡയലോഗ് ഡ്രൈവറും പറഞ്ഞു:"അന്ന് തന്‍റെ മുഖത്തിന്‍റെ ഷേപ്പ് മാറ്റിയ വീരപ്പന്‍ കുറുപ്പിന്‍റെ അനിയന്‍മാരാ ഇവിടുത്തെ പോലീസുകാര്‍, അവരിപ്പോ വരും"അത് ശരിയായിരുന്നു...അവര്‍ പാലം കേറി വരുന്നുണ്ടായിരുന്നു...മഴ നനയാതിരിക്കാന്‍ കോട്ടിട്ട രണ്ട് പോലീസുകാര്‍...അവരുടെ ലക്ഷ്യം ഞാനും എന്‍റെ കാറും ആയിരുന്നു.

അമല്‍ നീരദിന്‍റെ സിനിമ പോലെ സ്ലോ മോഷനില്‍ നടന്ന് വന്നപാടെ മുതിര്‍ന്ന പോലീസുകാരന്‍ ചോദിച്ചു:"വാട്ടീസ്സ് ദിസ്സ്?"ദിസ്സ് ഈസ്സ് എ കാര്‍!!!വി ആര്‍ ഡൂയിംഗ് എ കാര്‍!!!ആ രംഗമോര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നു, അത് മറച്ച് പറഞ്ഞു:"ഓടിച്ച് വന്നപ്പോള്‍ സ്റ്റക്കായതാ"ഞാന്‍ പാലത്തിനു കുറുകെ എങ്ങനെയാ കാര്‍ ഓടിച്ചതെന്ന് മനസിലാകാതെ അയാളൊന്ന് അമ്പരന്നു, തുടര്‍ന്ന് അയാള്‍ ആകാശത്തൂന്ന് വല്ലതും പൊട്ടി വീണതാണോ എന്ന സംശയത്തില്‍ മുകളിലേക്ക് നോക്കി.രണ്ടാമത്തെ പോലീസുകാരന്‍ ചൂടനായിരുന്നു, ഇയാളായിരുന്നു കണ്ണുരുട്ടാതെ എന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ചത്, അയാള്‍ക്ക് പറ്റുന്നതില്‍ വെച്ച് മാക്സിമം സഭ്യമായ ഭാഷയിലാണ്‌ അയാള്‍ തുടങ്ങിയത് തന്നെ..."പന്ന പു...."ഇത്രയുമായപ്പോഴാണ്‌ മുന്നിലത്തെ ഡോര്‍ തുറന്ന് ഗായത്രിയും മോളും പുറത്തിറങ്ങിയത്, അവരെ കണ്ടതും അണ്ണന്‍ മാന്യനായി:"പു...പു...പുറോബിളം എന്താ?""കാര്‍ സ്റ്റക്കായി" എന്‍റെ മറുപടി."സാര്‍, നോര്‍ത്ത് പാലത്തില്‍ കാറ്‌ സ്റ്റക്കായതാണ്" അയാള്‍ വയര്‍ലെസ്സിലൂടെ മെസ്സേജ് പാസ്സ് ചെയ്തു.കേരളം മുഴുവന്‍ അത് കേള്‍ക്കുമെന്നും അങ്ങനെ എന്‍റെ കാര്‍ ഒരു ആഗോള സംഭവമാകുമെന്നും ഓര്‍ത്തപ്പോള്‍ ഞാന്‍ കോള്‍ മയിര്‍ കൊണ്ടു (നന്നായി വായിക്കണേ!!).അപ്പോഴാണ്‌ അച്ഛന്‍റെ ഫോണ്‍:"മോനേ, നോര്‍ത്ത് പാലത്തില്‍ കേറണ്ട.ഏതോ വിവരക്കേട് അവിടെ കാറ്‌ കുറുകേ ഇട്ടെന്ന്.ചിറ്റൂര്‍ റോഡും എം.ജിറോഡും ഫുള്‍ സ്റ്റക്കാണേന്ന്"ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ പറഞ്ഞു:"ആ വിവരക്കേട് ഞാനാണച്ഛാ"

സമയം ഇഴഞ്ഞ് നീങ്ങി.പത്തിന്‍റെ ട്രെയിന്‍ പോയി കാണും, ഇനി ഞങ്ങക്ക് തിരക്ക് കൂട്ടിയിട്ട് ഒരു കാര്യവുമില്ല.രണ്ട് മണിക്കേ അടുത്ത ട്രെയിനുള്ളു, കാത്തിരിക്കുന്നവരുടെ ആസനത്തില്‍ ആല്‌ കിളിക്കാനുള്ള സമയമുണ്ട്.ട്രാഫിക്ക് ബ്ലോക്ക് കാരണം ഓഫീസില്‍ വരാന്‍ താമസിക്കുമെന്ന് പറയാന്‍ പ്രോജക്റ്റ് മാനേജരെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:"മനു, നോര്‍ത്തില്‍ ആരോ കാര്‍ കുറുകെ ഇട്ട കാരണം ഞാനും എം.ജി റോഡില്‍ സ്റ്റക്കാ.പിന്നെ കൈയ്യില്‍ ലാപ്പ്ടോപ്പുള്ളതു കൊണ്ട് എന്‍റെ പണി നടക്കും.ഇങ്ങനുള്ള സന്ദര്‍ഭങ്ങളില്‍ മനുവും ഒരു ലാപ്പ്ടോപ്പ് കരുതുന്നത് നല്ലതാ"പിന്നേ, നന്നായിരിക്കും!!!നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ???നിരുത്സാഹപ്പെടുത്തിയില്ല, മറുപടി പറഞ്ഞു:"നെക്സ്റ്റ് ടൈം അങ്ങനെ ചെയ്യാം സാര്‍""ഗുഡ്"അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു."അപ്പോ ഇതൊരു സ്ഥിരം ഏര്‍പ്പാടാക്കാനാണോ തന്‍റെ പ്ലാന്‍?"ചോദ്യം അടുത്ത് നിന്ന പോലീസുകാരന്‍റെ വകയാണ്.മറുപടിയായി ഒരു വളിച്ച ചിരി ചിരിച്ചു.

"ഏലൈസ ഏലൈസ...ഏലൈസ ഏലൈസ....."

പുറകില്‍ കിടക്കുന്ന വണ്ടികള്‍ താഴെയുള്ള പമ്പിലേക്ക് കേറ്റിയിട്ട് പോലീസുകാരും നാട്ടുകാരും കൈ വച്ചു (എന്നെയല്ല, കാറിനെ!!).കാര്‍ പതിയെ താഴേക്ക്...ഇടക്ക് ആ പോലീസുകാരനു വീണ്ടും സംശയം:"എന്നാലും താന്‍ എങ്ങനാ ഈ കാര്‍ അങ്ങനെ നിര്‍ത്തിയത്?"നാളെ കാണിച്ച് തരാമെന്ന് മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്ത കൊണ്ട് മിണ്ടാതെ നിന്നു.ആരൊക്കെയോ മൊബൈലില്‍ പിടിക്കുന്നത് കണ്ടു, ഏതെങ്കിലും ഫെയ്സ്സ് ബുക്ക് പിരാന്തനായിരിക്കും, ഇനി ഇത് നെറ്റിലും വരുമല്ലോ ഈശ്വരാ!!കാര്‍ താഴെയെത്തി.ട്രാഫിക്ക് പതിയെ പഴയ പടിയായി.ഒരു ഓട്ടോ പിടിച്ച് ഗായത്രിയെയും കുഞ്ഞിനെയും കൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി.രണ്ട് മണിക്കേ ട്രെയിനുള്ളു എന്ന് അറിയാമെങ്കിലും വെറുതെ ചോദിച്ചു:"ട്രെയിനു സമയമാകുന്നതേ ഉള്ളല്ലോ, അല്ലേ അച്ഛാ?"അച്ഛന്‍ മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് രൂക്ഷമാക്കി നോക്കി, എന്നിട്ട് അവരുമായി അകത്തേക്ക് കയറി, ചുറ്റുപാടും ഒന്നു നോക്കിയിട്ട് ഞാന്‍ പുറത്തേക്കും നടന്നു.

തിരികെ കാറിന്‍റെ അരികിലെത്തിയപ്പോ അതവിടെ തളര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു.'മനു, ഇനി എനിക്ക് വയ്യടാ!!, ഇനി നിന്‍റെ കൂടെ ഞാന്‍ നിന്നാ ശരിയാവില്ല'അത് എന്നോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി.വേദനയോടാണെങ്കിലും ഞാന്‍ ആ തീരുമാനമെടുത്തു, കാറ്‌ മാറ്റണം.എക്സ്ചേഞ്ച് ഓഫറില്‍ കാറ്‌ കൊടുത്തപ്പോ എന്‍റെ മനസ്സ് ഒന്ന് പിടഞ്ഞു.പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നില്‍ നിന്ന് അകന്ന് പോകുന്നു.എന്‍റെ വിജയങ്ങള്‍ എന്നോടൊപ്പം ആഘോഷിച്ച, എന്‍റെ വിഷമങ്ങള്‍ ആരും കാണാതെ കരഞ്ഞ് തീര്‍ക്കാന്‍ എന്നെ സഹായിച്ച എന്‍റെ കാറ്, അത് എന്നെ വിട്ട് പോകുന്നു...മറ്റൊരു വീട്ടിലേക്ക്, മറ്റൊരു ആളുടെ അടുത്തേക്ക്...ഒരുപക്ഷേ ജീവിതത്തില്‍ എവിടേലും വച്ച് കണ്ട്മുട്ടിയെന്ന് വരാം, അതേ പോലെ കണ്ടില്ലെന്നും വരാം.അതൊരു നഗ്നസത്യമാണ്.

ഒരു സംശയം..യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ??ഉണ്ടെങ്കില്‍ ഒരു പക്ഷേ എന്‍റെ കാറ്‌ എന്നോട് പറയുമായിരുന്നു...

"യുഗത്തിന്‍ വഴിത്താരയില്‍ നാം കൊളുത്തിയ സ്നേഹദീപംകാലത്തിന്‍ കുത്തൊഴുക്കില്‍ അണയാതിരിക്കട്ടെ..."

അതിനാലാവാം എന്‍റെ മനസ്സ് മന്ത്രിച്ചു...പ്രിയപ്പെട്ട സുഹൃത്തേ, നിനക്ക് വിട.മറക്കില്ല നിന്നെ ഞാന്‍, ഒരിക്കലും, ഒരിക്കലും....

ദിവസങ്ങള്‍ കഴിഞ്ഞു.പുതിയ സുഹൃത്ത്, നാല്‌ വീലും സ്റ്റെപ്പിനിയും, പോരാത്തതിനു പവര്‍ സ്റ്റിയറിംഗുമുള്ള ഒരു ജഗജില്ലി, ഒരു സില്‍വര്‍ കളര്‍ കാര്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സുദിനമായി.ഗണപതി ഭഗവാനു ഒരു തേങ്ങ അടിച്ച്, ശാസ്തിവിനൊരു ശരണം വിളിച്ച്, സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കരിമുട്ടത്തമ്മയെ കൈ കൂപ്പി തൊഴുത്, ഞാന്‍ കാറിന്‍റെ കീ തിരിച്ചു.വണ്ടി സ്റ്റാര്‍ട്ടായി.പിന്നെ അത് എന്നെയും വഹിച്ച് കൊണ്ട് നിരത്തിലേക്ക് ഇറങ്ങി.ഒരു പുതിയ ബന്ധത്തിന്‍റെ തുടക്കം....

-അരുണ്‍/ കായംകുളം എക്സ്പ്രസ്സ്‌

-കടപ്പാട് :guns and roses from  FB

mahmood nishad: ഡ്രാക്കുള 2012

mahmood nishad: ഡ്രാക്കുള 2012

Friday, February 8, 2013

ഡ്രാക്കുള 2012

DRACULA
review
ഡ്രാക്കുള 2012 കണ്ടപോ ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍ ആയിപോയി !!
സിനിമ തുടങ്ങിയപോ റൊമാനിയയിലെ ഡ്രാക്കുള കോട്ട കാണിച്ചു കൊണ്ടാണ് തുടങ്ങുനത് , അത് മനസില്‍ വലിയ പ്രേതിക്ഷകള്‍ ഉണര്‍ത്തി ..
നായകനും ഭാര്യയും ഹണിമൂണ്‍ ആഖോഷിക്കാന്‍ റൊമാനിയയില്‍ പോകുന്നു .., അല്പം കഴിഞ്ഞ നായകന്‍ കോട്ടയില്‍ കേറി 2 കളം വരയ്കുകയും 4മണി അടികുകയും ചെയുമ്പോ ഡ്രാകുള വീണ്ടും അവതരിക്കുന്നു (പിന്നെ ഇപ്പൊ വരും !!) ... (ആ ആനിമേഷന്‍ കണ്ടപോ വീട്ടിലെ കണ്ടന്‍ പൂച്ചയെആണ്, ഓര്‍മ വന്നത് , എന്നാലും മലയാളം പടം അല്ലെ ചിലവല്ലെ എന്നോകെ ഓര്‍ത്തു ഞാന്‍ അങ്ങ് പേടിച്ചു കൊടുത്തു )
നായകന്‍ ഭാര്യയെ കടിച് വാംപെയര്‍ ആകുന്നു .. അതിനു ശേഷം കേരളത്തില്‍ (അല്ലേലും എല്ലാ കുരിശുകളും ഇങ്ങൊട്ടെക്ക് ആണല്ലോ ) വന്ന്‍ ദിസുസ എന്ന പേരില്‍ താമസിക്കുന്നു .., അവിടെ വെച്ച് രാജു എന്ന ചെറുപ്പക്കാരനെ പരിച്ചയ്പെടുന്നു  . ഡ്രാകുള രാജുവിന്റെ കാമുകിയെ കണ്ടപോ തന്റെ റൊമാനിയയില്‍ ഉള്ള തന്റെ കാമുകി ആയിട്ട് തോന്നി .... ശേഷം അവളെ സ്വന്തമാക്കാന്‍ ഡ്രാക്കു ശ്രെമിക്കുന്നു. ഡ്രാക്കുനെ വകവരുത്താന്‍ പ്രൊഫ്‌ പോള്‍ ബോബിന്‍സണ്‍ (പ്രഭു) എത്തുനത്തോടെ കഥ പുതിയ വഴിത്തിരിവിലേക് ക് . ക്ലൈമാക്സില്‍ രാജുവിന്റെ കാമുകിയെയും വാംപയെര്‍ ആക്കി മാറ്റി സ്വന്തം നാട്ടിലേക് കൊണ്ട്പോകാന്‍ ഡ്രാക്കു ശ്രെമിക്കുമ്പോള്‍
രാജുവും , പോള്‍ ബോബിന്സോനും , കാമുകിയുടെ അച്ഛനും (നാസ്സര്‍) ചേര്‍ന്ന്‍ അത് തടയാന്‍ ശ്രെമിക്കുന്നു !
വലിയ ഒരു ടെന്‍ഷന്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സംവിധായകന്‍ ശ്രെമിച്ചു , വിജയിച്ചില്ല (അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട് ... പാലുകാച്ചല്‍ താലികെട്ട്) അവസാനം രാജുമോന്‍ ഡ്രാക്കുനേ ഇടിച്ചു വീഴുതുകയാണ്‌ സുഹൃത്തുക്കളെ വീഴുത്തുകയാണ്!!
പ്ലസ്‌
, 3 ഡി എഫ്ഫെക്ട്സ് കുഴപ്പമില്ല ..
ഇതൊഴിച്ചാല്‍ ബാക്കി എല്ലാം കണക്കാ
റെടിംഗ് : 1.5/5

Saturday, February 2, 2013

എല്ലാം ഓര്‍മ്മകള്‍

വാപ്പയുടെ മരണശേഷംഅവനെയും അവന്റെ ഇക്കയെയും ആ മാതാവ്‌ പഠിപ്പിച്ചത് വളരെ കഷ്ടപ്പെട്ടാണ്.അവരെ വളര്‍ത്തുവാന്‍ അവര്‍ രാപകല്‍ പണിയെടുത്തു കയര്‍ പിരിച്ചും ഓല മേടഞ്ഞു മൂത്ത മോന് ജോലി കിട്ടിയതോടെ ആ മാതാവിന് അല്പം ആശ്വാസമായി.ഇളയ മകന്റെ പഠന ചുമതല മൂത്തയാള്‍ ഏറ്റെടുത്തപ്പോള്‍ ആ മാതാവിന് വളരെയേറെ സന്തോഷമായി.ഇതിനിടക്ക്‌ മകനെ കൊണ്ട് ഒരു കല്യാണവും ആ മാതാവ്‌ കഴിപ്പിച്ചു..ചെറിയ പിണക്കങ്ങള്‍ ഉണ്ടയെമ്കിലും അവര്‍ ഒരുമിച്ചു തന്നെ കഴിഞ്ഞു.ഇതിനിടക്ക്‌ അവനു ഒരു മള്‍ടി നാഷണല്‍ കമ്പനിയില്‍ ജോലി കിട്ടി. എന്നാല്‍ മാതാവിനെ സന്തോഷത്തോടെ അധികം നാള്‍ കാണാന്‍കഴിഞ്ഞില്ല.അവര്‍ അവനെ വിട്ടു പിരിഞ്ഞു പോയി.ആ സംകടം അവനെ വിട്ടു പിരിയാന്‍ ഏറെ നാള്എടുത്തു. മാതാവിന്റെ മരണ ശേഷം അവന്‍ ആ കേരളത്തിന്റെ കൊച്ചു മുംബൈ ആയ ആ മഹാനഗരത്തിലേക്ക് ചേക്കേറി .............................................................
.ഒറ്റക്കുള്ള താമസം അവനെ പല സോഷിയാല്‍ നെറ്റ്വോര്‍കുകളിലും കൊണ്ട് ചെന്നെതിച്ചു.ഇതിനിടയില്‍അവന്‍ ഒരു ചാറ്റ് രൂമിലൂടെ ഒരു പെന്കുട്ടിയുംആയ്യി സ്നേഹതിലായി.എന്നാല്‍ അവളെ ഒരിക്കല്‍ പോലും അവന്‍ കണ്ടിരുന്നില്ല അവളുടെ സ്വരം മാത്രം ദിനേന കേട്ട്ടു.അവന്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന ആ കഫേയില്‍ അവളും വരുമായിരുന്നു അവനറിയാതെ..എന്നാല്‍ ഈ വിവരം അവള്‍ അവനോടു പറഞ്ഞില്ല.നിസ്സരമായ ഒരു തെറ്റി ധരണയില്‍ അവള്‍ അവനെ വിട്ടു പിരിഞ്ഞു.തൂക്കി കൊല്ലാന്‍വിധിക്കുന്ന ജഡ്ജി പോലും ചോദിക്കും നിങ്ങളുടെ അവസാനത്തെ ആഗ്രഹമെന്തെന്നും ഈ കുറ്റം നിങ്ങള്‍ അന്ഗീകരിക്കുന്നോ എന്നും എന്ന്നാല്‍ അവന്റെ കാര്യത്തില്‍ അങ്ങിനെ ഒന്നുണ്ടാ യില്ല .അതോട് കൂടി അവന്‍ ആകെ തളര്‍ന്നു.അങ്ങിനെ വീണ്ടും അവന്‍ നെറ്റിന്റെ ലോകത്തേക്ക് തിരിഞ്ഞു. .....................................................അവന്‍ ഒരു പുതിയ ലോകത്തിലേക്ക്‌ എത്തിപ്പെട്ടത് ഒരു സൌഹൃദ കൂടായ്മയെ കുറിച്ചരിഞ്ഞപ്പ്പോല ആണ് .ആ മരച്ചുവട്ടില്‍.അവന്‍ ചാത്തനെയും,മറുതയും,പിടളിയെയും,കുഞ്ഞനെയും.കുതിരയെയും,സുല്‍ത്താനെയും കണ്ടു.എല്ലാവരും അവനോടു സൌഹൃദം പങ്കുവെച്ചു.ഇടയ്ക്കു ചില ഉപദ്രവങ്ങള്‍ ഉണ്ടയെമ്കിലും എല്ലാം മാറി.അവന്‍ ആ കൂട്ടായ്മയില്‍ അങ്ങമായി മാറി .ഇതിനിടക്ക്‌ കുതിരയുടെ കല്യാണ ത്തില്‍ പങ്കെടുത്തു.അവന്റെ മിത്രമായ അലിയാസ് ആയിരുന്നു വരന്‍ .എന്നാല്‍ വിവാഹത്തിന്റെ പിറ്റെന്നവന്‍ പറഞ്ഞ കാര്യം കേട്ട്ടു പൊട്ടി ചിരിച്ചു പോയി ....................................................................അവന്‍ അവന്റെ മണിയറയില്‍ ചെല്ലുമ്പോള്‍ ആരുമുണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ പാലും പെണ്ണിനെയും ആയി എത്തി അവരെ മുറിയില്‍ കയറ്റിയ ശേഷം മടങ്ങിപ്പോയി...മുറിയുടെ വാതിളിലടക്കുവാന്‍ പറഞ്ഞ അവനോടു പെണ്ണ് പറഞ്ഞത് "എന്താ തന്റെ കൈ പോങ്ങില്ലേ വാതിലടക്കാന്‍"എന്നായിരുന്നു .ആദ്യത്തെ പകപ്പിനു ശേഷം അവന്‍ വാതിലടച്ചു തിരിച്ചു വന്നു.പാല്‍ കുടിച്ച ശേഷം പകുതി അവന്‍ അവള്‍ക്കു നേരെ നീട്ടി"താനെ എച്ചില് കുടിക്കാന്‍ എനിക്ക് പറ്റില്ല"ഈ മറുപടി കേട്ട അവന്‍ ആ പാല്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു കട്ടിലി ചെന്നിരുന്നു അവളുടെ തൊലി കൈ വെച്ചതും വല അലറി കൊണ്ടെഴുന്നേറ്റു "തനിക്കെന്തടോ അമ്മേം പെങ്ങള്മില്ലേ .അവന്‍ തലയ്ക്കു കൈ വെച്ച് പോയി.പരിഷ്ക്കരികളായ പെണ്‍കുട്ടികളെ ഒഴിവാക്കി നാട്ടിന്‍ പുറത്തു നിന്ന് കേട്ടിയത്തില്‍ ആദ്യമായി അവന്‍ ദുഖിച്ചു..........................................................................................
അലിയാസ് അവനോട് യാത്ര പറഞ്ഞു പോയി ..വീണ്ടും പഴി ഓര്‍മകളുമായി അവന്‍ ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു അവന്‍ ഓണക്കിയതും ആ സ്വരം അവന്‍ തിരിച്ചറിഞ്ഞു....അവനെ വിളിക്കാറുണ്ടായിരുന്ന സ്വരം ആയിരുന്നു അത്. ..അവന്‍ വീണ്ടും ആ സ്വരം കേട്ട് ആഹ്ലാദ ഭരിതനായി എംകിലും തുടര്‍ന്ന് വന്ന വാക്കുകള്‍ അവന്റെ നെഞ്ചില്‍ ഒരിടിതീയായി ."ഇക്കാ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് കുട്ടികള്‍ രെണ്ട്‌ പേരായി .ഇക്കയുടെ കല്യാണം കഴിഞ്ഞോ "ഈ വാക്കുകള്‍ കേട്ട മാത്രയില്‍ എന്താ മറുപടി കൊടുക്കേണ്ടത് എന്നറിയാതെ അവന്‍ കുഴങ്ങിയെങ്കിലും അവന്‍ പറഞ്ഞു "ഇല്ല കഴിഞ്ഞില്ല .ഞാന്‍ ഒരാള്‍ക്ക് വേണ്ടി വയിറ്റ് ചെയ്തതാണ് .ഇനി അത് വേണ്ട"..കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ പോലുമറിഞ്ഞില്ല ....

കടപ്പാട്:ഈസഇബ്രാഹിം

അമ്മക്കൊരു കത്ത്

അടുക്കളയില്‍ ജോലിയിലായിരുന്നു കാര്‍ത്യായനി
''കാര്‍ത്യായിനിച്ചി...''
"ആരാ അത് "
"ഞാന്‍ പോസ്റ്റ്‌മാന്‍ രാഘവന്‍ ... ബാബുന്‍റെ കത്തുണ്ട് "
"ദാ വന്നു "
അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് കാര്‍ത്യായനി കൈ സാരിയില്‍ തുടച്ചുകൊണ്ട് വന്നു
"എവിടെ കത്ത് "
"ഇന്നാ"
പോസ്റ്മന്‍ കത്ത് കാര്‍ത്യായനിയുടെ കൈയില്‍ കൊടുത്തു
"മൊബൈലും ഇന്റെര്‍നെറ്റും ഉള്ള ഈ കാലത്ത് എന്തിനാ ചേച്ചി ബാബു കത്തയക്കുന്നെ ...അതും നമ്മളെ മെനെക്കെടുത്താന്‍ , ഇതിപ്പോ മാസത്തിലെ രണ്ടാമത്തെ കത്താ "
രാഘവ നീ ഇപ്പൊ പറഞ്ഞ സാധനങ്ങളോന്നും എനിക്ക് അങ്ങോട്ട് ഉപയോഗിക്കാന്‍ അറിയത്തില്ല ,പണ്ട് നാലാം ക്ലാസ്സ്‌ വരെ പഠിച്ചതിന്റെ അറിവൊക്കെ എനിക്കുണ്ട് ..
അത് കൊണ്ട് ഒരു കത്ത് വായിക്കാന്‍ എനിക്ക് പറ്റും...
അതിലാകുമ്പോള്‍ എല്ലാം ഉണ്ടാകും...സ്നേഹവും ,തലോടലും ,ബഹുമാനവും എല്ലാം
അത് എപ്പോ വേണമെങ്കിലും വായിക്കാമല്ലോ .
"ശരിയാ ചേച്ചി പണ്ടത്തെ നാലാം ക്ലാസ്സാണ് ഇപ്പോഴെത്തെ ഡിഗ്രി...ശരി ചേച്ചി ഞാന്‍ പോട്ടെ "
കാര്‍ത്യായനി തൃതിയില്‍ കത്ത്പൊട്ടിച്ച് വായിക്കാന്‍ തുടങ്ങി
  "എന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ഞാന്‍ ബാബു അമ്മയുക്ക് അവിടെ സുഖം എന്ന്
കരുതട്ടെ എനിക്ക് ഇവിടെ സുഖം തന്നെ.നാട്ടില്‍ മഴയുണ്ടാല്ലേ വാര്‍ത്തയില്‍ കണ്ടിരുന്നു നാട്ടില്‍ കനത്ത മഴയാണെന്നു...,ഇവടെ വല്ലാത്ത ചൂടാണ് അമ്മേ..വടക്കേ ഭാഗത്തെ  തോട്ടില്‍ വെള്ളം നിറഞ്ഞു കാണും അല്ലെ ...അമ്മയുടെ കാലിനു ഇപ്പോള്‍ വേദന കുറവുണ്ടോ ?.. അധികം ജോലിയൊന്നും ചെയ്യണ്ട .കിങ്ങിണി പശു പ്രസവിച്ചു എന്ന് അമ്മ കഴിഞ്ഞ കത്തില്‍ പറഞ്ഞിരുന്നു ഇപ്പൊ കുട്ടിക്കും അമ്മയ്ക്കും സുഖം തന്നെയല്ലേ...ഓണം ഇവിടെ നന്നായി ആഘോശിച്ചു പക്ഷെ അമ്മയുടെ കൈപുന്ന്യമുള്ള തോരനും പുല്ശേരിയും പല പായസവും ഇന്ന് അതിന്റെ സ്വാദ് എന്റെ നാവില്‍ നിന്നും പോയിട്ടില്ല അമ്മെ ...തെക്കെ തൊടിയിലെ പ്ലാവില്‍ ഇപ്രാവിശ്യം ചക്ക കായിച്ചോ അമ്മെ... അച്ഛന്റെ ചാര് കസേര അവിടെ തന്നെ ഉണ്ടല്ലോ അമ്മെ.. അമ്മയുടെ എല്ലാ അസുഖങ്ങളും മാറട്ടെ എന്ന് ദൈവത്തോട് ഞാന്‍ പ്രതിക്കുന്നു.. എന്ടയാലും ഞാന്‍ നിര്ത്തുന്നു അമ്മെ 
                                   എന്ന് മകന്‍ ബാബു "

                        കടപ്പാട്:ഹബീബ് കുന്നില്‍ 
എന്നാലും എന്റെ* ആശാനെ ഞങ്ങളോടീ ചതി.. ദൈവം പൊറുക്കൂല... ബണ്ടി ചോറിനു കൊച്ചുണ്ണിയുടെ അമ്മയിലുണ്ടായ നായകന്‍... അഴിമതിക്കെതിരെ അഴിമാതിക്കാരന്റെ പണം തട്ടിയെടുക്കുന്ന നായകന്‍...
.അയാളെ പിടിക്കാന്‍ എത്തുന്ന പോലിസ്‌കാരന്റെ പെങ്ങള്‍ നായകന്റെട വെബ്‌ ആരാധിക...(എവിടെയോ കേട്ടിട്ടില്ലേ)......................
ആ പോലിസ്‌ ഏമാന്റെ വല്യ സാറിന്റെ ഭാര്യ നായകന്റെല പഴയ കാമുകി..(ഇത് കണ്ടതെവിടാ).. നായകന്‍ ലോകപാലനെ തിരക്കി നടക്കുന്ന പത്രപ്രവര്ത്തക......ലോകപാലന്റെ മുന്പിവല്‍ വച്ച് (ആളറിയാതെ)ലോകപാലന്‍ ഒരു പഴയ പോലീസുകാരന്‍ ആണെന്ന് പറയുന്നൊരു സീന്‍ ("ഇരുപതാം നൂറ്റാണ്ട് "കഴിഞ്ഞില്ലേ സാറേ ) ..... ഭൂലോക കള്ളന്റെ പകല്‍ ജോലി ഹോട്ടലിലെ പാജകം (ധൂം, ധൂം, എന്ന മ്യുസിക് ഇല്ല)........
കോടതിയിലെ നായകന്റെ. അഭ്യാസ പ്രകടനങ്ങള്‍...
"നായകനെ പോലിസ്‌ പിടിക്കുകയോ, മോശം.. നായകന്‍ അവസാനം രണ്ടു കൈയും നീട്ടി എന്നെ അറസ്റ്റു ചെയ്യൂ, എന്നെ അറസ്റ്റു ചെയ്യൂ" എന്ന് പറയുന്ന ഒരു ശ്രീനി തമാശ ഉണ്ട്.......... അതുപോലായി അവസാനം കാര്യങ്ങള്‍..... "എന്നെ അറസ്റ്റു ചെയ്യൂ, എന്നെ അറസ്റ്റു ചെയ്യൂ.. എന്ന് നായകന്‍ പറഞ്ഞാല്‍ പോലും സംവിധായകന്‍ സമ്മതിക്കാത്ത അവസ്ഥ... എന്താരോക്കയോ സംഭവിക്കുന്നു..... അവസാനം എഴുതി കാണിപ്പ് ഉണ്ട് അത് കൊണ്ട് ഇ "മിക്സ്ചെര്‍" തീര്ന്നെന്നു മനസിലായി. വായിച്ചിട്ട് ഇങ്ങക്ക് വല്ലോം പുടി കിട്ടിയോ... ആ ...കണ്ടിട്ട് ഇത്രയോക്കയെ എനിക്കും മനസിലായുള്ളൂ... എന്റെ. നൂറു രൂഫായും മൂന്നു മണിക്കൂറും കളഞ്ഞതിന്റെ കലിപ്പായി കൂട്ടിക്കോ.....അല്ലെങ്കി ചെന്ന് കേറികൊട്..................................
(പിന്നെ വല്യ ആരാധകന്മാരോട് ഒരു വാക്ക്..... മിനിമം പോസ്റ്റര്‍ എങ്കിലും കണ്ടതിനു ശേഷമേ താരത്തിന്റെ പക്ഷം പറഞ്ഞോണ്ട് വരാവൂ.... അല്ലേല്‍ കലിപ്പാകും....)

കടപ്പാട്:എന്റെ സുഹൃത്ത് .കോം മിനോട്

ശനി ദേവന്‍

ശനിദേവന്‍ ഒരിക്കല്‍ ഗ്രഹനില പരിശോധി ച്ചപ്പോള്‍ ആണ് ഓര്‍ത്തത്‌ താന്‍ ഇതുവരെയും ഗണപതിയില്‍ ആവേശിച്ചിട്ടില്ലലോ എന്ന്ഓര്‍ത്തത്‌ ആദി ദേവനായ വിനായക ദേവനില്‍ ബാധി ക്കുമ്പോള്‍ അല്‍പ്പം വിനയവും പക്വതയും വേണമല്ലോ അതിനാല്‍ ശനിദേവന്‍ ഒരു ബ്രാന്മണന്‍റ്റെ വേഷത്തില്‍ വിനായകനെ സമീപിച്ചു . തന്ത്രശാലിയായ വിനായകന്‍ ശനി ദേവനോട് പറഞ്ഞു താങ്കള്‍ എന്നെ അന്വോഷിച്ചു വന്നതല്ലേ അങ്ങയെ ഞാന്‍ നിരാശ പെടുതുന്നില്ല , അതിനാല്‍ താങ്കള്‍ ആ വലതു കയ്യൊന്നു നീട്ട് ശനിശ്വരന് വിനയകന്റ്റെ തന്ത്രം മനസിലായില്ല . ഉടന്‍തന്നെ ശനിദേവന്‍ ഗണേശനു നേരെ തന്‍റ്റെ കരം നീട്ടി വിനായകന്‍ ശനിശ്വരന്‍റ് കരത്തില്‍ നാളെയെന്നു കുറിക്കുകയും ചെയ്തു . കൈ പരിശോധിച്ച ശനിശ്വരന്‍ കരത്തില്‍ നാളെ എന്ന് കുറിച്ചിരിക്കുന്നതാണ് കണ്ടത് വിനായകന്‍ പുഞ്ചിരി ച്ചുകൊണ്ട് പറഞ്ഞു നാളെ വന്നു എന്നില്‍ പ്രവേശിച്ചുകൊള്ളു .സമ്മതിച്ചു കൊണ്ട് ശനിദേവന്‍ മടങ്ങി പോയി . അടുത്ത ദിവസം ക്യത്യ സമയത്തു തന്നെ ശനി വിനായകനെ സമീപിച്ചു . എന്നാല്‍ ശനി ദേവാ ആ കൈ ഒന്ന് നോക്കു നാളെ എന്നല്ലേ നാം പറഞ്ഞത് അതിനാല്‍ ഇന്നു പോയിട്ട് നാളെ വരിക , ശനിദേവന് അത്ര രസിചില്ലങ്കിലും നാളെ എന്തായാലും വിനായകനെ പിടികൂടണമെന്നു തിരുമാനിച്ചു കൊണ്ട് ക്ഷുപിതനയി മടങ്ങിപോയി . അടുത്ത ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചു . ഒടുവില്‍ ശനിദേവന്‍ ഇനിയും തനിക്കു ക്ഷമിക്കാന്‍ സാദ്ധ്യമല്ലായെന്നു പറഞ്ഞു . ഇതു കേട്ട് വിനായകന്‍ പരിഹസിച്ചു കൊണ്ട് പറഞ്ഞു ശനിശ്വരാ വാക്കു തെറ്റിക്കുന്ന പ്രവണത ശ്രേഷ്ട്ടന്‍ മാര്‍ക്ക് ഭുഷ്ണമല്ലാ അങ്ങയുടെ കരത്തിലേക്ക് നോക്കു നാളെ എന്നല്ലേ കുറിച്ചിരിക്കുന്നത് . എന്നെ പിടികൂടണമെങ്കില്‍ ഒരു കാര്യം ചെയ്യാം അങ്ങയുടെ കയ്യില്‍ കുറിച്ചിരിക്കുന്നത് മാച്ചുകളഞ്ഞിട്ടു എന്തു വേണമെങ്കിലും ആയികൊള്ളു . ഗണനാഥന്‍ പറഞ്ഞത് ന്യായമാണെന്ന് തോന്നിയതിനാല്‍ കയ്യില്‍ എഴുതിയത് മാച്ചുകളയാന്‍ ആവുന്നത്ര ശ്രമിച്ചു പക്ഷേ അത് ഒരിക്കലും മായ്ക്കാന്‍ പറ്റിയില്ല . അങ്ങനെ വിനായകന്‍ ശനിദേവനില്‍ നിന്നും രക്ഷ പെട്ടു

Friday, February 1, 2013

മര്യാദ

പുറപ്പെടാന്‍ വേണ്ടി സമയം കാത്തുനില്‍ക്കുന്ന ബസ്സില്‍ കയറാനെത്തിയ യാത്രക്കാരി കണ്ടക്ടറോട്, "ഈ ബസ്സ്‌ ഇപ്പോള്‍ പുറപ്പെടുമോ?" "പോകാനല്ലേ സ്റ്റാര്‍ട്ടാക്കീത്‌... പിന്നെ എന്തൂട്ട്നാ...?" എന്ന് കണ്ടക്ടറുടെ മറുപടി. മറ്റേത് നാട്ടിലായാലും മറുപടിയങ്ങനെയാകില്ല, പകരം ഈ അര്‍ത്ഥത്തിലായിരിക്കും, "കയറിക്കോളൂ... ഉടനെ പുറപ്പെടും."
 മലയാളികളുടെ മര്യാദക്കേടുകള്‍ക്കിരയാകാത്തവര്‍ ആരും മലയാളക്കരയില്‍ ഉണ്ടാകില്ല. മലയാളത്തില്‍ പലരും മര്യാദകള്‍ പഠിക്കുന്നത് മറുനാട്ടില്‍ എത്തുമ്പോഴാണ്. വിദേശത്ത്‌പോയി വന്നവരുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധിച്ചാല്‍ ഇതുമനസ്സിലാകും. മലയാളികള്‍ മര്യാദ പഠിക്കണമെങ്കില്‍ ചുരുങ്ങിയ പക്ഷം ഒരുമറുനാടന്‍ ടച്ച് വേണം എന്ന് ചുരുക്കം. അല്ലാത്തപക്ഷം ജന്മസിദ്ധമായ ഒരു മഹാമനസ്ക്കത ഉണ്ടാകണം.
 മലയാളികള്‍ക്ക് പ്രഭാതവന്ദനമോ പ്രദോഷവന്ദനമോ ഇല്ല. നമസ്ക്കാരം പറയുന്നവര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. കൂടുതല്‍ പേര്‍ക്കും ഗുഡ്‌മോണിംഗ്, ഗുഡ്‌ആഫ്റ്റര്‍നൂണ്‍ തുടങ്ങീ ഇംഗ്ലീഷ്‌ പദങ്ങളെ അറിയൂ. നന്ദിയും ഖേദവുമൊക്കെ മലയാളികള്‍ക്കുണ്ടെങ്കിലും അധികംപേരും അത് മുഖത്ത്‌ പ്രകടിപ്പിക്കുകയേയുള്ളൂ. ചിലര്‍ താങ്ക്സിലും സോറിയിലും ഒതുക്കും. നന്ദി എന്ന വാക്കിന് ഒരു മോശം വാക്കിന്‍റെ ധ്വനിയുള്ളതുകൊണ്ടോ എന്തോ മിക്കവരും അതുപറയാറില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയാല്‍ വധൂവരന്മാരെ നേരില്‍ക്കണ്ട് ആശീര്‍വ്വദിക്കുന്ന പതിവ് പലര്‍ക്കും ഇല്ല. വിഭവസമൃദ്ധമായ സദ്യയുണ്ട് പോരുമ്പോള്‍ വീട്ടുടമസ്ഥന് ഒരു നന്ദിപോലും പറയാന്‍ മടിക്കുന്നവരാണ് പലരും. എന്നാല്‍ നന്ദിപ്രകടനം, കൃതജ്ഞതാ പ്രകാശനം, ആശംസാ പ്രസംഗം എന്നീ ഔപചാരിക ചടങ്ങുകള്‍ വേണ്ടുവോളം ഉണ്ട്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ വേറെയും ഉണ്ട്.
 ഒരു അതിഥി വീട്ടില്‍വന്നാല്‍ പരിചയമില്ലാത്ത ആളാണെങ്കില്‍ ചിലര്‍ വാതില്‍ തുറക്കാറില്ല. ചിലര്‍ തുറന്നുകിടക്കുന്ന വാതില്‍ നിര്‍ദ്ദാക്ഷിണ്യം അടയ്ക്കും. മറുനാട്ടുക്കാര്‍ സ്നേഹാന്യേഷണം നടത്തുന്ന വാക്കുകള്‍ക്ക് സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ധ്വനിയുണ്ട്. മലയാളികളുടെ "എന്താ വിശേഷം?' എന്ന വാക്കുകള്‍ക്ക് അത്രതന്നെ ആര്‍ദ്രത ഇല്ല. മറുപടിയായി "ആ... ഇങ്ങനെ പോകുന്നു" എന്ന് ഒഴുക്കന്‍മട്ടില്‍ ചിലര്‍ പറയുമ്പോള്‍ "സുഖമാണ്" എന്ന് സുഖമായി പറയുന്നവരും ഉണ്ട്. കൂടെയുള്ള സുഹൃത്തിനെ പരിചയപ്പെടുത്താതെ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നത് ശരിയല്ല. രണ്ടുപേരില്‍ നിന്ന് ഒരാളെ മാത്രം വിളിച്ച് സ്വകാര്യം പറയുന്നത് മോശവുമാണ്. ആളെ വിളിക്കാന്‍ ചൂളമടിക്കുന്നവരും തോണ്ടുന്നവരുമുണ്ട്. രണ്ടും ശരിയല്ല.
 ടെലിഫോണ്‍ മര്യാദകള്‍ തീരെ ഇല്ലാത്ത നാടാണ് കേരളം. ഫോണ്‍ എടുക്കുന്നയാല്‍ ആദ്യം സ്വന്തം ഐഡന്‍റ്റ്റി  വ്യക്തമാക്കണം. തുടര്‍ന്ന് വിളിച്ചയാളും. ഉയര്‍ന്നനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ചിലസ്ഥാപനങ്ങളും ചുരുക്കം ചില വ്യക്തികളും മാത്രമേ ഇതുപാലിക്കുന്നുള്ളൂ. ഇങ്ങനെയാണെങ്കില്‍ ആരാ എന്താ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത സംഭാഷണങ്ങളും ചെറുകശപിശകളും സമയനഷ്ടവും ഒഴിവാക്കാം. മിസ്സ്‌കോള്‍ കണ്ടാല്‍ പോലും തിരിച്ചുവിളിക്കാത്തവരുണ്ട്. പറ്റാത്തവര്‍ വിളിക്കുമ്പോള്‍ കോള്‍ കട്ട്ചെയ്യുന്നവരുമുണ്ട്.
 സര്‍ക്കാര്‍ ഓഫീസുകളില്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ട്. എന്നാല്‍ പലരും അതുപാലിക്കാറില്ല. ഒരിക്കല്‍ ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. "സര്‍ട്ടിഫിക്കറ്റ്‌ എപ്പോഴാണ് കിട്ടുക" എന്ന ചോദ്യത്തിന് "മുഹൂര്‍ത്തം ഒന്നും പറയാന്‍ പറ്റില്ല" എന്ന പരുക്കന്‍മറുപടിയാണ് ഒരു തഹസില്‍ദാരില്‍ നിന്ന് കിട്ടിയത്‌.
 പ്രൈവറ്റ് ബാങ്കുക്കാര്‍ സ്നേഹോഷ്മളമായി ഇടപാടുക്കാരോട് പെരുമാറുമ്പോള്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ താണുകേണു നില്‍ക്കണം. സ്വന്തം എക്കൗണ്ടില്‍ നിന്ന് പൈസയെടുക്കാന്‍ എത്തിയവര്‍ പോലും വിനീതരായി നില്‍ക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.
 ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ചില പരുക്കന്‍ വാക്പ്രയോഗങ്ങള്‍ ഉള്ളത് പോലെതോന്നും. ട്രാഫിക്‌ നിയമം ലംഘിച്ചവര്‍ നേരെചൊവ്വേ വരുന്നവരോട് തട്ടിക്കയറുന്നത് കാണാം. ബസ്സ്‌ യാത്രയ്ക്കിടയിലെ തിക്താനുഭവങ്ങള്‍ പറയാതിരിക്കയാണ് ഭേദം. ഒരിക്കല്‍ ഷൂസിട്ട കാലുകൊണ്ട് അടുത്ത് നില്‍ക്കുന്ന ആളെ ചവിട്ടി ഒന്നും അറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നയാളോട് ചവിട്ടേറ്റയാള്‍, " എന്‍റെ കാലില്‍ ഇങ്ങനെ ചവിട്ടണോ?" ഉടന്‍ കിട്ടി മറുപടി, "ബസ്സിലാകുമ്പോള്‍ ഇങ്ങനെയൊക്കെയുണ്ടാകും... സൗകര്യത്തില്‍ പോകണമെങ്കില്‍ ടാക്സി പിടിച്ചുപോകണം." ഇങ്ങനെ വാദിയെ പ്രതിയാക്കുന്ന വീരന്മാര്‍ ധാരാളം. മുമ്പൊരിക്കല്‍ മുരണ്ടോടുന്ന ബസ്സിലെ കാതടിപ്പിക്കുന്ന പാട്ടും സഹിച്ച് ഞങ്ങള്‍ യാത്രചെയ്യുകയായിരുന്നു. അപ്പോഴാണ്‌ അടുത്തിരിക്കുന്ന യാത്രക്കാരന് ഒരു ഫോണ്‍കോള്‍ വന്നത്. ഫോണ്‍ക്കാരന്‍ കണ്ടക്ടറെ വിളിച്ച് ഉച്ചത്തില്‍, "ആ പാട്ടൊന്ന് ഓഫ് ചെയ്യടോ... ഫോണ്‍ കേള്‍ക്കുന്നില്ല." ഇതുകേട്ട ഉടന്‍ കണ്ടക്ടര്‍ ചൂടായി, "ബസ്സില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പാട്ട് കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കണ്ടേ?" തുടര്‍ന്ന് വാക്ക് തര്‍ക്കമായപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ ഇടപ്പെട്ടു. "ക്ഷമിക്കണം കണ്ടക്ടര്‍ ...ബസ്സില്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാം.... പാട്ട് പാടിയ്ക്കാന്‍ പാടില്ല എന്നല്ലേ നിയമം? പാട്ട് വേണമെങ്കില്‍ ശബ്ദം കുറച്ച് വെച്ചോളൂ..." കണ്ടക്ടര്‍ വിനയപ്പൂര്‍വ്വം അനുസരിച്ചു. മറ്റൊരു സംഭവവും ബസ്‌യാത്രക്കിടയില്‍ തന്നെ. നാലുരൂപ ചില്ലറയില്ലാതെ യാത്രക്കാരന്‍ നല്‍കിയ 50രൂപ വാങ്ങി കണ്ടക്ടര്‍ യാത്രക്കാരനെ ശകാരിക്കുകയാണ്, "നോട്ടുമാറാനാണോ ബസ്സില്‍ കയറിയത്... നേരം വെളിച്ചമാകുമ്പോഴേക്കും മനുഷ്യനെ മെനക്കെടുത്താന്‍." തുടര്‍ന്ന് യാത്രക്കാരന്‍റെ വക അങ്ങോട്ടും. കണ്ടക്ടര്‍ ഞങളുടെ അടുത്തെത്തിയപ്പോഴാണ് കയ്യില്‍ ചില്ലറയില്ല. നൂറുരൂപാ നോട്ടാണ് എന്ന് സുഹൃത്ത്‌ പറഞ്ഞത്‌. നൂറുരൂപാ കണ്ടക്ടര്‍ക്ക് നീട്ടി, സുഹൃത്ത് പറഞ്ഞു, "ക്ഷമിക്കണം... ദേഷ്യപ്പെടരുത്... ചില്ലറയില്ല.... ബാക്കി രൂപ പിന്നെ തന്നാല്‍ മതി." ഞങ്ങളുടെ ബസ്‌ ചാര്‍ജ്‌ 8രൂപായെടുത്ത് ബാക്കി 92രൂപ കണ്ടക്ടര്‍ ചിരിച്ചുകൊണ്ടാണ് തിരിച്ചുതന്നത്. ഇങ്ങനെ അവസാനിക്കേണ്ടതായ ചെറുപ്രശ്നങ്ങള്‍ പലതും കശപിശയിലേക്കും ഉന്തുംതള്ളിലേക്കും തല്ലും തകരാറിലേക്കും ഒക്കെ പോകാറുണ്ട് എന്നതാണ് മര്യാദകേടിന്‍റെ അനന്തരമായുണ്ടാകുന്ന ദുരന്തങ്ങള്‍.
 ഉടമസ്ഥരോട് ഒരുവാക്ക് പോലും പറയാതെ പണി നിര്‍ത്തി മുങ്ങുന്ന പണിക്കാരും മുന്‍തൊഴിലുടമയോട് ഒന്നും മിണ്ടാതെ പുതിയ ജോലി തേടി പോകുന്ന ജോലിക്കാരും "വരാം' എന്നുപറഞ്ഞിട്ട് വരാതിരിക്കുന്നവരും ഇവിടെ ധാരാളം. തൊട്ടടുത്ത് നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് സിഗരറ്റ് പുകയൂതിവിടുന്നവരും "ചപ്പുചവറുകള്‍ ഇവിടെ ഇടരുത്‌" എന്ന് എഴുതിയിടത്തുതന്നെ ചവറുകള്‍ ഇടുന്നവരും "ഇവിടെ മൂത്രം ഒഴിക്കരുത്" എന്നയിടത്ത് തന്നെ മൂത്രമൊഴിക്കുന്നവരും കാണിക്കുന്നത് മര്യാദകേടുകള്‍ മാത്രമല്ല നിയമലംഘനവും കൂടിയാണ്. അധികൃതരുടെ അനാസ്ഥയും ഇക്കാര്യത്തിലുണ്ട്. "പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന് സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയെങ്കിലും തുപ്പാനുള്ള കോളാമ്പികള്‍ എവിടെയും ഉണ്ടാക്കിവെച്ചിട്ടില്ല. 'ജനങ്ങള്‍ എവിടെ തുപ്പും?' എന്നത് അതുകൊണ്ടുതന്നെ ഒരു പ്രശ്നമാണ്.
 കുട്ടികള്‍ക്ക് പെരുമാറ്റമര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ വീട്ടുക്കാര്‍ ശ്രദ്ധാലുക്കളല്ല. ഇക്കാര്യത്തില്‍ നാം വെള്ളക്കാരെ കണ്ടുപഠിക്കണം. രണ്ടുവയസ്സായ കുട്ടി കുടിച്ച സോഫ്റ്റ്‌ഡ്രിങ്ക്സിന്‍റെ കാലിപ്പാത്രം ആകുട്ടിയെ കൊണ്ടുതന്നെ വേസ്റ്റ്ബോക്സില്‍ ഇടുവിക്കുന്ന രംഗം പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു മലയാളികുട്ടിയാണെങ്കില്‍ അത് ഏതെങ്കിലും സ്ഥലത്ത്‌ ഒളിപ്പിച്ചുവെയ്ക്കും. അല്ലെങ്കില്‍ വലിച്ചെറിയും. വിദ്യാലയങ്ങളില്‍ കര്‍ശനമായ പെരുമാറ്റചട്ടങ്ങള്‍ ഉണ്ടെങ്കിലും ഭയപ്പെടുത്തിയും ചീത്തപറഞ്ഞും അടിച്ചും വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്ന അധ്യാപകരുടെ രീതികള്‍ വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വവൈകല്യങ്ങളാണ് ഉണ്ടാക്കുന്നത്.
 മര്യാദക്കാരായി നടക്കുന്ന വിദേശികളോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരില്‍ ധാരാളം കേസുകള്‍ കേരളത്തില്‍ ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകളോടുള്ള അപമര്യാദകളാണ് കൂടുതലും. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ധനസമ്പാദനത്തിന്‍റെ കാര്യത്തിലും മലയാളികള്‍ മുന്നിലാണെങ്കിലും മര്യാദയുടെ കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, നമ്മുടെ വിദ്യാഭ്യാസവും ധനവും നമുക്ക് നന്നായി വിനിയോഗിക്കാന്‍ കഴിയാതെവരും. 


കടപ്പാട്:വി പി അബ്ദു ആചാര്യ കോളേജ്

ഒരു കല്യാണാലോചന!

ബാപ്പ: നമ്മുടെ മോള്‍ക്ക് നല്ല ഒരാലോചന വന്നിട്ടുണ്ട്.
ഉമ്മ: അവരുടെ ഡിമാന്റെന്താ?
ബാപ്പ: പൊന്നും പണവുമൊന്നും അവര്‍ ചോദിക്കുന്നില്ല. അവര്‍ക്ക് കുട്ടി നന്നായാല്‍ മാത്രം മതി എന്നാ പറഞ്ഞത്.
ഉമ്മ: എന്നാല്‍ ആ ആലോചന നമ്മുടെ മോള്‍ക്ക് വേണ്ടാ
ബാപ്പാ: കദീസൂ, എന്താ നീയിപ്പറയുന്നത്?
ഉമ്മ: ഒരു ഡീമന്റും ഇല്ലാതെ കെട്ടാന്‍ വരുന്നോന്‌ എന്തെങ്കിലും കുഴപ്പമുണ്ടാകും.
ബാപ്പ: കുഴപ്പമുണ്ടോ എന്നൊക്കെ നോക്കാനും അന്വേഷിക്കാനും നേരമുണ്ടല്ലോ. അവന്‍ കുട്ടിയെ കാണട്ടെ. അവര്‍ക്കിഷ്ടമാകുമോ എന്നു നോക്കാം. ബാക്കി നമുക്ക് പിന്നീട് അന്വേഷിക്കാമല്ലോ. ഞാന്‍ കേട്ടിടത്തോളം നല്ല ഒന്നാം തരം ഒരു ചെറുപ്പക്കാരനാണവന്‍.
ഉമ്മ: അതിനൊന്നും കുഴപ്പമില്ല. എന്നാലും നമ്മുടെ മോളെ ഒരാള്‍ ധര്‍മ്മക്കല്യാണം കഴിച്ചു കൊണ്ടുപോയെന്നു നാലാളറിയുമ്പോള്‍ അതിന്റെ നാണക്കേട് ആര്‍ക്കാ?
ബാപ്പ: കഴിഞ്ഞ പ്രാവശ്യം വന്ന ആലോചന നിനക്കോര്‍മ്മയില്ലേ? നമ്മള്‍ക്ക് ആകെക്കൂടിയുള്ള 25 സെന്റും ഈ വീടും വിറ്റാലും മതിയാകാത്ത ഡീമാന്റായിരുന്നില്ലേ അവരുടേത്.
ഉമ്മ: എന്നാലെന്താ നല്ല അന്തസ്സുള്ള തറവാട്ടുകാരല്ലായിരുന്നോ?
ബാപ്പ: ഈ കൂര വിറ്റീട്ട് നാളെ പുറംപോക്കിലേക്കിറങ്ങുമ്പോള്‍ നമ്മുടെ അന്തസ്സ് എന്താകുമെന്നു നീ ആലോചിച്ചിട്ടുണ്ടോ?
ഉമ്മ: എന്തിനാ ഈ കൂര വില്ക്കുന്നത്? നാട്ടുകാര്‌ പിരിവെടുത്ത് നടത്തിത്തരുമല്ലോ.
ബാപ്പ: കദീസൂ, നീ ഒരു കഷണം കയറിങ്ങെടുക്ക്.
ഉമ്മ: എന്തിനാ? നിങ്ങള്‍ക്ക് തൂങ്ങിച്ചാവാനാ?
ബാപ്പ: അല്ല. നിന്നെ തൂക്കി കൊല്ലാനാ....