ഒരു പോക്കറ്റടിക്കാരൻ അന്നത്തെ ഇരയെ നോക്കി റോട്ടിലിറങ്ങി...
അപ്പോഴാണ് ഒരു അന്ധൻ റോഡു മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതു... പോക്കറ്റടിവീരൻ അന്ധന ്റെ അടുത്തേക്ക് നടന്നു... അയാളെ സഹ ായിക്കാനല്ല, അയാളുടെ പോക്കറ്റിലുള്ള വലിയ പേ ഴ്സ് ആണ് ലക്‌ഷ്യം...
അന്ധനെ തന്നോട് ചേർത്ത് നിർത്തി അയാള് റോഡു കുറുകെ കടന്നു ... അതോടൊപ്പം പേഴ്സ് തന്റെ കയ്യിലാക്കി...
മൂപന് നല്ല സന്തോഷമായി... വലിയ റിസ്കില്ലാതെ ഒരു കോൾ ഒപ്പിച്ചല്ലോ...
ആകാംക്ഷയോടെ അയാൾ പേഴ്സ് തുറന്നു... അതിൽ കുറെ കടലാസ്സു കഷ്ണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
ശേ, വെറുതെ കഷ്ടപ്പെട്ടു ... പേഴ്സ് വലിച്ചെറിഞ്ഞു പിറുപിറുത ്തു കൊണ്ട് അയാള് മുന്നോട്ടു നടന്നു...
വിശന്നിട്ടു കൊടല് കത്തുന്നു, ഭക്ഷണം കഴിക്കാൻ അയാള് അടുത്തുള്ള ഹോട്ട ലി ലേക്ക് കയറി...
ബിരിയാണിക്ക് ഓർഡർ കൊടുത്തു...
ബിരിയാണി കഴിച്ചു ഏമ്പക്കം വിട്ടു അയാള് പൈസ കൊടുക്കാൻ പോക്കറ്റില േക്കു കയ്യിട്ടു...
ദൈവമേ , പേഴ്സ് കാണുന്നില്ല !!
അപ്പോഴാണ് താൻ പററിക്കപ്പെട്ടു എന്ന സത്യം അയാൾക്ക് മനസ്സിലായത്... റോഡു മുറിച്ചു കടന്നപ്പോൾ അയാളുടെ പേഴ്സ് ആ ' അന്ധൻ' അടിച്ചു മാറിയിരുന്നു!!... :)
നിന്ന് വിയര്ത്ത പോക്കറ്റടിക്കാരനെ ഹോട്ടൽ ഉടമ അടുക്കളയിലേക്ക് ആനയ ിച്ചു...




No comments:
Post a Comment