ഞാന്‍ ചുംബിച്ച് തളര്‍ന്നു: ഇമ്രാന്‍ ഹാഷ്മി
മുംബൈ: താന്‍ ചുംബിച്ച് തളര്‍ന്നെന്ന്
ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ഇമ്രാന്‍ ഹാഷ്മി. ബോളിവുഡില്‍ കഴിഞ്ഞ പത്ത്
വര്‍ഷമായി ഇമ്രാന്‍ ഹാഷ്മി ഉണ്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തെ
തേടിയെത്തിയത് ഈ അടുത്ത കാലത്തായിരുന്നു.
അതുവരെ ബോളിവുഡിലെ മസാല ചിത്രങ്ങളില്‍
നായികമാരെ ചുംബിച്ചിരിക്കാനായിരുന്നു ഈ നായകന്റെ യോഗം. എന്നാല്‍ തനിക്ക്
ചുംബിച്ച് മതിയായെന്ന് ഇപ്പോള്‍ ഇമ്രാന്‍ തന്നെ പറഞ്ഞിരിക്കുന്നു. പത്ത്
വര്‍ഷം നീണ്ട കരിയറിനെ കുറിച്ച് ഇമ്രാന്‍ പറയുന്നത് ഇങ്ങനെയാണ്; “ഒരു
നടനെന്ന നിലയില്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചത് ഈ അടുത്ത കാലത്താണ്.
മറ്റ് താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്താറില്ല. കരിയറിലെ ഏറ്റവും മികച്ച
കാലത്താണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും ഇമ്രാന്‍ ഹാഷ്മി പറയുന്നു.
വളരെ പതുക്കെയാണെങ്കിലും ശരിയായ ട്രാക്കിലെത്തിയെന്നും കരണ്‍ ജോഹറിനേയും
വിശാല്‍ ഭരദ്വാജിനേയും പോലുള്ള നായകര്‍ തന്നെ തേടിയെത്താന്‍ തുടങ്ങിയതില്‍
സന്തോഷമുണ്ട്.
മികച്ച തിരക്കഥകള്‍ നോക്കിയാണ് ഇപ്പോള്‍
സിനിമകള്‍ തിരഞ്ഞെടുക്കുന്നത്”. ലഭിക്കുന്ന കഥാപാത്രങ്ങളെ
മികച്ചതാക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇമ്രാന്‍ പറഞ്ഞു.
No comments:
Post a Comment