പേജുകള്‍

Saturday, March 23, 2013

ഹായ് ...കൂട്ടുകാരെ...!! യാത്ര ചെയ്യാൻ ഇഷ്ടമാണോ നിങ്ങൾക്ക്...

ഹായ് ...കൂട്ടുകാരെ...!! യാത്ര ചെയ്യാൻ ഇഷ്ടമാണോ നിങ്ങൾക്ക്...എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ..പല സ്ഥലങ്ങള്..പല തരം ആളുകള് ..വിവിധ തരം ഭാഷകൾ ..അവരുടെ സംസ്കാരങ്ങൾ ...അവരുടെ ഭക്ഷണം, അങ്ങിനെ എല്ലാം എല്ലായിടത്തും വ്യത്യസ്തമാണ് ...ഇതെല്ലാം നേരിട്ട് കാണുന്നതും അറിയുന്നതും അതിലും വ്യത്യസ്തമായ ഒരു അനുഭവം തന്നെ അല്ലെ....!


ചില സ്ഥലങ്ങളിൽ പോകുമ്പോൾ അത്ഭുദം തോന്നും ... ഓ...എന്ത് ഭംഗിയുള്ള സ്ഥലങ്ങളാണ്... ഇതൊക്കെ നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് തന്നെയാണോ എന്ന് ചിന്തിച്ചു പോകും... കൊടും തണുപുള്ള പ്രദേശങ്ങളൊക്കെ കാണുമ്പോൾ തോന്നും എങ്ങിനെ അവരൊക്കെ അവിടെ ജീവികുന്നെ എന്ന്..

ഞാൻ ഒത്തിരി സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല ..എന്നാലും ഇന്ത്യയിലുള്ള കുറച്ച സ്ഥലങ്ങളൊക്കെ കണ്ടു ... എന്റെ യാത്രയിൽ എനിക്ക് മറക്കാൻ പറ്റാത്ത കുറെ അനുഭവങ്ങൾ ഉണ്ടായിടുണ്ട് ... അതിൽ ഒന്ന് ഭക്ഷണം തന്നെ ..ഞാൻ ഹിമാചൽ പ്രദേശിലെ മണാലിയിൽ പോയപ്പോൾ അവിടെ ഒരു ഷോപ്പിൽ നിന്നും കഴിച്ച പലഹാരം ..ഒ ഹഹ് ..അതിന്റെ രുചി ..അത് ഇപ്പോഴും ഞാൻ ഓർക്കുന്നു ..അത് പോലെ ഹിന്ദി ഭാഷയൊക്കെ പറഞ്ഞു പഠിച്ചത് ...എല്ലാം നല്ല രസമായിരുന്നു ..




എന്നെക്കാൾ ഒത്തിരി യാത്ര ചെയ്തവരാകും എന്റെ സുഹൃതുക്കൾ ഓരോരുത്തരും ..നിങ്ങളും നിങ്ങളുടെ അനുഭവങ്ങൾ ഇവിടെ പങ്കുവെക്കൂ ...ഓരോ രാജ്യത്തെ ഭാഷകളും അവരുടെ സംസാകാരത്തെ പറ്റിയും എല്ലാം... ഞാൻ കുറച്ച ഫോട്ടോസ് കൂടെ ചേർക്കുന്നുണ്ട് ...നിങ്ങളും ചേർക്കാൻ മറകല്ലേ..............!
അത് പോലെ നിങ്ങൾ മനസ്സിൽ ഇഷ്ടപെടുന്ന, കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചെര്ക്കുമല്ലോ.. .. !

No comments: