കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷനെ കുറിച്ച് മനസ്സിലാക്കൂ,
നിങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
- ആദ്യം www.lc.kerala.gov.in -ലേക്ക് ലോഗ് ഓണ്‍ ചെയ്യുക.
- ശേഷം വലത്തെ അറ്റത്ത് മുകളില്‍ കാണുന്ന Apply online എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇനി എന്‍റര്‍ ചെയ്യാനുള്ള കോളത്തില്‍ ഏത് ആക്റ്റ് പ്രകാരമുള്ള രജിസ്ട്രേഷന്‍ ആണെന്നു ടൈപ്പ് ചെയ്യുക.കൂടെ ജില്ലയും ബന്ധപ്പെട്ട ഓഫീസും ടൈപ്പ് ചെയ്യുക.
- നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം Confirm ക്ലിക്ക് ചെയ്യുക.അപ്പോള്‍ത്തന്നെ നിങ്ങള്‍ അപേക്ഷയില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ഒരു താത്ക്കാലിക നമ്പര്‍ ലഭിക്കുകയും ചെയ്യുന്നു.പിന്നെ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത്,ട്രഷറിയില്‍ ആവശ്യപ്പെട്ട തുക അടയ്ക്കുക.
- ഈ ഒറിജിനല്‍ ചെല്ലാന്‍ ഡൌണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം തൊഴില്‍ വകുപ്പിന്‍റെ ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കുക.
തൊഴില്‍ വകുപ്പിന്‍റെ വെബ് സൈറ്റിലൂടെ രജിസ്ട്രേഷന്‍ / ലൈസന്‍സ് / പുതുക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നു.
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
അപാകതകള്‍ ഒഴിവാക്കി അപേക്ഷിക്കുക,അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
കടകളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍,ചുമട്ടുതൊഴിലാളി രജിസ്ട്രേഷന്‍
ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍,ലൈസന്‍സ് ലഭ്യമാക്കല്‍ / പുതുക്കല്‍
തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നു.
NB:സുഹൃത്തിലെ സുഹൃത്തുക്കള്‍ക്കായി പത്രത്താളുകളില്‍ നിന്നും പകര്‍ത്തിയതാണ്.എല്ലാവര്‍ക്കും ഉപകാരപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ കൃഷ്ണന്‍ ചെറുവെള്ളി.
നന്ദി,നമസ്ക്കാരം
No comments:
Post a Comment