ഖുബൂസ് വാങ്ങാന്‍ കുറച്ചപ്പുറത്തുള്ള ബംഗാളിയുടെ ബക്കാലയില്‍ ( പല ചരക്കു കട ) പോയതായിരുന്നു
ഞാനിന്നലെ. കാശു കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ അയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുകയാണ് . ഇടയ്ക്കു വന്നു സാധനം വാങ്ങിയ
അറബി നീട്ടിയ കാഷ് വാങ്ങാന്‍ വൈകിയതും ബംഗാളിയെ ആ അറബി ചീത്ത പറഞ്ഞു . അത് ശ്രദ്ധിക്കാതെ
ഫോണ്‍ വിളി തുടരുന്നതും നോക്കി ഞാനവിടെ തന്നെ അങ്ങനെ നിന്നു . അവന്‍ സംസാരിക്കുന്നത്
ബംഗ്ല ആയതിനാല്‍ ഒന്നും മനസ്സിലാകുന്നില്ല . ഇടക്കിടക്ക് കരയുന്നത് പോലെയുള്ള വാക്കുകള്‍ പറയുന്നുണ്ട്
കുറെ നേരത്തെ സംസാരത്തിന് ശേഷം കണ്ണുകള്‍ തുടച്ചു കൊണ്ടദ്ദേഹം ഫോണ്‍ വെച്ച് എന്‍റെ കയ്യില്‍ നിന്നും റിയല്‍ വാങ്ങി ചെയറില്‍ തല വെച്ചു കിടക്കുന്നത് കണ്ടപ്പോള്‍ എന്നെ അറിയുന്ന അയാളോട് ഞാന്‍ ചോദിച്ചു " എഷ് മുഷ്ക്കിലാ യാ സിദ്ധീഖ് ..?( എന്താ പ്രശ്നം ..?)
ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും അവന്‍ മനസ്സില്‍ നിന്നും ഭാരകെട്ടുകള്‍ ഇറക്കി വെക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു പറഞ്ഞൊപ്പിച്ചു
" ഭാര്യ പ്രസവിച്ചു പക്ഷെ എനിക്ക് കുട്ടിയെ റബ്ബ് തന്നില്ല ന്‍റെ കുട്ടി മരിച്ചു " എന്ന് പറഞ്ഞു കൊണ്ടയാള്‍ കരഞ്ഞു . ചോദിക്കണ്ടായിരുന്നു എന്ന് വരെ തോന്നി എനിക്ക് അയാളുടെ കരച്ചില്‍ കണ്ടപ്പോള്‍ . കുറെ നേരം അങ്ങേരുടെ കൂടെയിരുന്നു ആശ്വസിപ്പിച്ചു പുറത്തേക്ക് ഇറങ്ങുമ്പോഴും അവന്‍ തന്ന സങ്കടം വല്ലാതെ അലട്ടുകയായിരുന്നു .കാരണം നാട്ടില്‍ നിന്നും വരുന്ന ഓരോ അശുഭവാര്‍ത്തകളും കേട്ട് ആരോടും പറയാന്‍ ഇല്ലാതെ ഉള്ളിലൊതുക്കി ജോലി ചെയ്യാന്‍ വിധിക്കപെട്ട ഈ ജന്മങ്ങളെ കാണുമ്പോള്‍ അറിയില്ല എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് . പറഞ്ഞാല്‍ തീരാത്ത കണ്ണുനീര്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്ന ഈ മരുഭൂമിയില്‍ ഉരുകി തീരുന്ന ഓരോ പ്രവാസിയും നാട്ടില്‍ നിന്നും അപ്രതീക്ഷിതമായി വരുന്ന ഫോണ്‍ കോളുകളുടെ കാരണമറിയുന്നത് വരെ അവന്‍റെ നെഞ്ച് പിടക്കുകയാവും. സങ്കടപെടുത്തുന്ന ഒരു വാര്‍ത്തയും നമ്മുടെ നാട്ടില്‍ നിന്നും വരാതിരിക്കാന്‍ നമുക്ക് സൃഷ്ട്ടാവിനോട് എപ്പോഴും പ്രാര്‍ഥിക്കാം .

No comments:
Post a Comment