പേജുകള്‍

Saturday, March 23, 2013

കണ്ണുള്ളോനറിയില്ല കണ്ണിന്‍റെ മൂല്യം
കാതുള്ളോനറിയില്ല കാതിന്‍റെ മൂല്യം
എത്രയോ കണ്ടു നാം സുന്ദര ഭൂമിയില്‍
പുല്ലും പുഴുക്കളും പൂമ്പാറ്റയും പൂക്കളും
കാറ്റും മഴയും പുഴയും വന്‍ ആഴിയും
മഞ്ഞും വെയിലും വന്‍ കുന്നും മലകളും
കാണാന്‍ കൊതിക്കുന്നോര്‍ കേള്‍ക്കാന്‍ കൊതിക്കുന്നോര്‍
പാരിലനേകം ഉണ്ടെന്നു നാം ഓര്‍ക്കുക
ജീവിച്ചു തീര്‍ന്നു നാം ശ്വാസം നിലക്കുമ്പോള്‍
എന്തിനു പാഴായ് കളയണം കണ്ണുകള്‍ ?
ജീവന്‍ നിലച്ച ശരീരത്തിലെന്തിനു
കരളിന്‍റെ കരളായ കരളെന്നോരാ കരള്‍?
ഒന്നിച്ചു ചേര്‍ന്നാ പ്രതിജ്ഞ നിറവേറ്റാം
പങ്കു ചേരാം നമുക്കും മഹാദാനത്തില്‍

No comments: