പേജുകള്‍

Tuesday, March 13, 2018



696.


 
697. 
698. 
699. 
700. 
701.
702. 
703. 
704. 

705.


 
706. 
707. 
708. 
709. 
710. 
711. 
712. 
713. 
714. 
715.


 
716. 
717. 

718. 
719.


 
720. 
721. 
722. 
723. 

724. 
725. 
726.


 
727. 
728.

 
729.
730. 
731. 
732.


 

Thursday, May 9, 2013

പ്രഭുദേവ – അസിന്‍ വിവാഹം ഉടന്‍ ?


Thursday, 9 May 2013


Prabhu-Deva-and-Asin-1
നയന്‍താരയുമായുള്ള നഷ്ട പ്രണയത്തിനു ശേഷം മറ്റൊരു മലയാളി പെണ്‍കുട്ടി പ്രഭുദേവയുടെ ഹൃദയം കവര്‍ന്നതായി വാര്‍ത്ത. അത് വേറാരുമല്ല, ബോളിവുഡിലെ പുതിയ ഭാഗ്യ നായികയായ നമ്മുടെ സ്വന്തം അസിനാണ്. മുംബൈയിലെ അപ്പാര്‍ട്‌മെന്റിലെ അയല്‍ക്കാരാണ് രണ്ടു പേരും. അത് മാത്രമല്ല വിദേശത്തെ കറക്കം പലപ്പോഴും ഇരുവരും ഒരുമിച്ചാണെന്ന് പാപ്പരാസികള്‍ പറയുന്നു.
 
തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രഭുദേവ ഇപ്പോള്‍ ഹിന്ദിയില്‍ സജീവമാണ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങള്‍, സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡും അക്ഷയ് കുമാറിന്റെ റൗഡി റാത്തോടും അടുത്ത കാലത്ത് 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരുന്നു. അസിന്‍ ഹിന്ദിയില്‍ ചെയ്ത മിക്ക പടങ്ങളും 100 കോടി കളക്ട് ചെയ്തത് കൊണ്ട്, അവര്‍ ഇപ്പോള്‍ തന്നെ ബോളിവുഡിന്റെ ഭാഗ്യ നായിക എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ജീവിതത്തില്‍ തകര്‍ന്നു നില്‍ക്കുന്ന പ്രഭുദേവയ്ക്കു ഭാഗ്യവുമായി അസിന്‍ കോടംബാക്കത്തെ വീട്ടിലേക്ക് കയറി ചെല്ലുമോ എന്നാണ് ഗോസിപ്പ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.അടുത്തിടെ ഇരുവരും ഒരു സ്വകാര്യ ചടങ്ങിനായി കാനഡയിലേക്ക് പോയിരുന്നു. അവിടെ വിക്ടോറിയയില്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിയടിക്കുകയും ചെയ്തു. ഇതാണ് പ്രണയ വാര്‍ത്ത പരക്കാന്‍ കാരണമായത്. പ്രണയ ജോഡികളെ പോലെ ഫോട്ടോ എടുക്കാന്‍ രണ്ടു പേരും അത്യധികം ഉല്‍സാഹമാണ് കാണിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതി. പ്രഭുവും അസിന്റെ സാന്നിധ്യം ആസ്വദിക്കുന്നുണ്ട്. തനിക്ക് ഒരു കൂട്ട് ഇല്ലാത്തത് വേദന ഉളവാക്കുന്ന കാര്യമാണെന്ന്, പ്രഭു ദേവ കുറച്ചു നാള്‍ മുമ്പ് പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തെ കുറിച്ച് അദ്ദേഹം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
വാര്‍ത്ത നിഷേധിച്ച അസിന്‍ തങ്ങള്‍ സാധാരണ സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കി. എന്നാല്‍ അസിന്റെ ഫ്‌ളാറ്റില്‍, പ്രഭുവിന്റെ സാന്നിധ്യം പലപ്പോഴും അര്‍ദ്ധ രാത്രി വരെ നീളാറുണ്ടെന്ന് ചില ലേഖകര്‍ എഴുതി. ഭാവി സിനിമകളെ കുറിച്ച് ചര്‍ച ചെയ്യുകയാണ് എന്നാണ് ഇരുവരും അതേ കുറിച്ച് പറഞ്ഞത്.
 
നയന്‍ താരയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം പ്രഭു ദേവയെ തൃഷയുമായി ചേര്‍ത്തും നേരത്തെ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ പേരു ദോഷമൊന്നും കേള്‍പിക്കാതിരുന്ന അസിനെ കുറിച്ച് മുംബൈയില്‍ നിന്നു കേള്‍ക്കുന്ന രണ്ടാമത്തെ ഗോസിപ്പാണിത്. ഇതിന് മുമ്പ് അസിന്‍-സല്‍മാന്‍ ഖാന്‍ ബന്ധവും കുറെ നാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

Monday, April 29, 2013

പ്രകടനത്തിനിടെ സഹസികാഭ്യാസി മരിച്ചു!

Monday, 29 April 2013

Loka Recordinu Vendi Mudikettil Thongi Nadi Kadakkunnathinide Pramuka Afyiyasi Marichu

Saturday, April 27, 2013

ഞാന്‍ ചുംബിച്ചു തളര്‍ന്നു!

ഞാന്‍ ചുംബിച്ച് തളര്‍ന്നു: ഇമ്രാന്‍ ഹാഷ്മി

ഞാന്‍ ചുംബിച്ച് തളര്‍ന്നു: ഇമ്രാന്‍ ഹാഷ്മി
മുംബൈ: താന്‍ ചുംബിച്ച് തളര്‍ന്നെന്ന് ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ഇമ്രാന്‍ ഹാഷ്മി. ബോളിവുഡില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇമ്രാന്‍ ഹാഷ്മി ഉണ്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് ഈ അടുത്ത കാലത്തായിരുന്നു.
അതുവരെ ബോളിവുഡിലെ മസാല ചിത്രങ്ങളില്‍ നായികമാരെ ചുംബിച്ചിരിക്കാനായിരുന്നു ഈ നായകന്റെ യോഗം. എന്നാല്‍ തനിക്ക് ചുംബിച്ച് മതിയായെന്ന് ഇപ്പോള്‍ ഇമ്രാന്‍ തന്നെ പറഞ്ഞിരിക്കുന്നു. പത്ത് വര്‍ഷം നീണ്ട കരിയറിനെ കുറിച്ച് ഇമ്രാന്‍ പറയുന്നത് ഇങ്ങനെയാണ്; “ഒരു നടനെന്ന നിലയില്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചത് ഈ അടുത്ത കാലത്താണ്. മറ്റ് താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്താറില്ല. കരിയറിലെ ഏറ്റവും മികച്ച കാലത്താണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും ഇമ്രാന്‍ ഹാഷ്മി പറയുന്നു. വളരെ പതുക്കെയാണെങ്കിലും ശരിയായ ട്രാക്കിലെത്തിയെന്നും കരണ്‍ ജോഹറിനേയും വിശാല്‍ ഭരദ്വാജിനേയും പോലുള്ള നായകര്‍ തന്നെ തേടിയെത്താന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.
മികച്ച തിരക്കഥകള്‍ നോക്കിയാണ് ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്”. ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇമ്രാന്‍ പറഞ്ഞു.

സൈല്‍സ്മാന്‍

പതിനാലു കൊച്ചു കുഞ്ഞുങ്ങളുമായി ­ ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവാവിനോട് അടുത്തിരിക്കുന് ­ന

യുവതി . : " ഇതൊക്കെ നിങ്ങളുടെ കുട്ടികള്‍ ആണോ ?"

യുവാവ് : " ഞാന്‍ ഒരു CONDOM സെയില്‍സ്മാന്‍ ആണ് "

യുവതി : " അപ്പോള്‍ ഇതൊക്കെ ?"

യുവാവ് : " ഓ ഇത് കസ്റ്റമര്‍ കംപ്ലൈന്റ്സ് "

Wednesday, April 17, 2013

ഒരു പോക്കെറ്റടിക്കാരന്‍!

ഒരു പോക്കറ്റടിക്കാരൻ അന്നത്തെ ഇരയെ നോക്കി റോട്ടിലിറങ്ങി...   
 
അപ്പോഴാണ്‌ ഒരു അന്ധൻ റോഡു മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതു... പോക്കറ്റടിവീരൻ അന്ധന്റെ അടുത്തേക്ക് നടന്നു... അയാളെ സഹായിക്കാനല്ല, അയാളുടെ പോക്കറ്റിലുള്ള വലിയ പേഴ്സ് ആണ് ലക്‌ഷ്യം...
 
അന്ധനെ തന്നോട് ചേർത്ത് നിർത്തി  അയാള് റോഡു കുറുകെ കടന്നു ... അതോടൊപ്പം പേഴ്സ് തന്റെ കയ്യിലാക്കി... 
 
മൂപന് നല്ല സന്തോഷമായി... വലിയ റിസ്കില്ലാതെ ഒരു കോൾ ഒപ്പിച്ചല്ലോ...
 
ആകാംക്ഷയോടെ അയാൾ പേഴ്സ് തുറന്നു... അതിൽ കുറെ കടലാസ്സു കഷ്ണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ... 
 
ശേ, വെറുതെ കഷ്ടപ്പെട്ടു ... പേഴ്സ് വലിച്ചെറിഞ്ഞു പിറുപിറുത്തു കൊണ്ട് അയാള് മുന്നോട്ടു നടന്നു... 
 
വിശന്നിട്ടു കൊടല് കത്തുന്നു, ഭക്ഷണം കഴിക്കാൻ അയാള് അടുത്തുള്ള ഹോട്ട ലി ലേക്ക് കയറി... 
ബിരിയാണിക്ക് ഓർഡർ കൊടുത്തു... 
 
ബിരിയാണി കഴിച്ചു ഏമ്പക്കം വിട്ടു അയാള് പൈസ കൊടുക്കാൻ പോക്കറ്റിലേക്കു കയ്യിട്ടു...
 
ദൈവമേ , പേഴ്സ് കാണുന്നില്ല !!
 
അപ്പോഴാണ്‌ താൻ പററിക്കപ്പെട്ടു എന്ന സത്യം അയാൾക്ക്‌ മനസ്സിലായത്... ‌ റോഡു മുറിച്ചു കടന്നപ്പോൾ അയാളുടെ പേഴ്സ് ആ 'അന്ധൻ'  അടിച്ചു മാറിയിരുന്നു!!... :)
 
നിന്ന് വിയര്ത്ത പോക്കറ്റടിക്കാരനെ ഹോട്ടൽ ഉടമ അടുക്കളയിലേക്ക് ആനയിച്ചു... 
 
എല്ലാ പാത്രങ്ങളും കഴുകിച്ചിട്ടാണ്  അയാളെ വിട്ടത്...