പാവം ഞാന്‍
വ്യതസ്തമായ ഒരു ബ്ലോഗ്
പേജുകള്‍
പൂമുഖം
Tuesday, March 13, 2018
696.
ശ്രീ.അടൂര്‍ പ്രകാശ്
,, കെ.സി.ജോസഫ്
,, ഷാഫി പറമ്പില്‍
,, റോജി എം. ജോണ്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഇക്കോ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് ;
(ബി)
ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍ പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ആഘാതങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം കര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ?
ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം
697.
ശ്രീ.ആന്റണി ജോണ്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനകളുടെയും, മറ്റ് കാട്ട്മൃഗങ്ങളുടേയും നിരന്തരമായ ആക്രമണങ്ങളും , ശല്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം വ്യക്തമാക്കാമോ?
വനഭൂമി കയ്യേറ്റം
698.
ശ്രീ.പി.സി. ജോര്‍ജ്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ വനഭൂമികള്‍ ഭൂമാഫിയകള്‍ പലയിടത്തും കയ്യടക്കി വച്ചിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെ വനം കയ്യേറിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)
എത്ര ഏക്കര്‍ വനം കയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)
മൂന്നാര്‍ മേഖലയില്‍ എത്ര ഏക്കര്‍ വനം കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്; ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)
വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കുള്ള സഹായം
699.
ശ്രീ.ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാമ്പ് കടിയേറ്റ് മരിക്കുന്നവര്‍ക്ക് വനം വകുപ്പ് സഹായം നല്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;
(ബി)
വനമേഖലയിലുള്‍പ്പെടുന്ന പ്രദേശത്ത് വച്ച് പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം എത്രയെന്ന് വിശദമാക്കുമോ;
(സി)
നാട്ടിന്‍പുറങ്ങളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നവര്‍ക്കും ഗുരുതരമായി അസുഖം ബാധിക്കുന്നവര്‍ക്കും എന്തെല്ലാം സഹായങ്ങള്‍ വനംവകുപ്പ് നല്‍കിവരുന്നുവെന്ന് വിശദീകരിക്കുമോ?
സാമൂഹിക വനവത്കരണപദ്ധതികള്
700.
ശ്രീ.മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക വനവത്കരണത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍ വനവത്കരണം നടത്തേണ്ടുന്ന പ്രദേശങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങളെന്തെല്ലാമാണ് ; ഈ പ്രദേശങ്ങളെ കണ്ടെത്തി ശിപാർശ സമര്‍പ്പിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ;
(സി)
മലപ്പുറം ജില്ലയിലെ കൊടുകുത്തിമല പ്രദേശത്ത് സാമൂഹികവനവത്കരണത്തിനായി പദ്ധതികള്‍ എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള സാധ്യത പരിശോധിക്കുമോ?
മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍
701.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)
വഴിയോരത്തണല്‍ പദ്ധതി പ്രകാരം 2016-17 കാലയളവില്‍ എത്ര തുക അനുവദിച്ചു; ആയതില്‍ എത്ര തുക ചെലവഴിച്ചു; പ്രസ്തുത പദ്ധതി പ്രകാരം എവിടെയെല്ലാം മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്;വിശദാംശം ലഭ്യമാക്കുമോ;
(സി)
വിവിധ ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ പകരം മരങ്ങള്‍ വയ്ക്കണമെന്ന് നിഷ്കര്‍ഷിക്കാറുണ്ടോ; എങ്കില്‍ ആയത് പാലിച്ചിട്ടുണ്ടോ എന്നും പകരം വച്ച മരങ്ങള്‍ പരിപാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിന് സംവിധാനം നിലവില്‍ ഉണ്ടോ;
(ഡി)
കഴക്കൂട്ടം -കോവളം ബൈപ്പാസ് വീതി കൂട്ടലിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരമായി മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
കാട്ടുതീ തടയല്‍
702.
ശ്രീ.മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചകാലത്ത് കാട്ടുതീ തടയുന്നതിന് വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)
എത്ര ഹെക്ടര്‍ വനം കാട്ടുതീ ബാധിതമായിട്ടുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ ?
വനംകൊള്ള തടയല്‍
703.
ശ്രീ.എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍ വനംകൊള്ള തടയുന്നതിന് എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വനംകൊള്ളയ്ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?
കരിങ്കല്‍ ക്വാറികൾക്ക് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
704.
ശ്രീ.ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന ചോദ്യത്തിന് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍ ജില്ലയില്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ള സാഹചര്യത്തില്‍, പ്രസ്തുത ക്വാറികള്‍ക്ക് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
വനസംരക്ഷണം
705.
ശ്രീ.ജെയിംസ് മാത്യു
,, സി.കെ. ഹരീന്ദ്രന്‍
,, ആന്റണി ജോണ്‍
,, എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെ ഫലപ്രദമായ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ച വനമേഖലയ്ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;
(സി)
കാട്ടുതീ തടയുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
(ഡി)
വന സംരക്ഷണത്തിനായി വിവിധ സമിതികളുടെയും ഗവണ്മെന്റിതര സംഘടനകളുടെയും പങ്കാളിത്തത്തോടെ എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
ഫോറസ്റ്റ് സ്റ്റേഷനുകളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള ആശയവിനിമയം
706.
ശ്രീ.കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോറസ്റ്റ് സ്റ്റേഷനുകളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള ആശയവിനിമയം സാധ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍, സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഫോറസ്റ്റ് സ്റ്റേഷനുകളില്‍ പ്രസ്തുത ആശയവിനിമയം സാധ്യമാക്കാമോ;
(ബി)
എന്തെല്ലാം സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ?
വനമേഖലയിലെ കാലാവസ്ഥ വ്യതിയാനം
707.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ വനമേഖലയില്‍ കാലാവസ്ഥ വ്യതിയാനംമൂലം ഈറ്റകള്‍ പോലുള്ള സസ്യങ്ങള്‍ നശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐക്യരാഷ്ട്രസഭ നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച ''ത്രെറ്റന്റ് ടാക്സ'' എന്ന റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നോ; പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)
വനം വകുപ്പ് വര്‍ഷാവര്‍ഷം ഈറ്റക്കാടുകള്‍ നട്ടുവളര്‍ത്തുകയും ഉള്ളവ പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി പൂര്‍ണമായും നിര്‍ത്താന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു; വിശദമാക്കാമോ;
(ഡി)
ഇത്തരം ഈറ്റകളുടെ നാശംമൂലം വന്യജീവികള്‍ ആഹാരം തേടി നാട്ടിലിറങ്ങുന്ന സ്ഥിതിവിശേഷം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകുമോ?
നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷന് ഓഫീസുകള്‍
708.
ശ്രീ.പി.വി. അന്‍വര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷന് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വനഭൂമിയാണോ എന്ന് വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (KNG) സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതിച്ചെയ്യുന്ന ഫോറസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും രണ്ട് മീറ്റര്‍ സ്ഥലം റോഡിനു നല്കാന് അനുമതി നല്കിയിട്ടുണ്ടെങ്കില് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; സ്ഥലം റോഡിനു വിട്ടു നല്‍കുന്നതിനുളള തടസ്സം എന്തെന്ന് വ്യക്തമാക്കുമോ?
നിലമ്പൂര്‍-മുണ്ടേരി -മേപ്പാടി റോഡ് സര്‍വ്വെ സംബന്ധിച്ച വിവരങ്ങള്‍
709.
ശ്രീ.പി.വി. അന്‍വര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-മുണ്ടേരി -മേപ്പാടി റോഡ് സര്‍വ്വെ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കാമോ;
(ബി)
സര്‍വ്വെ റിപ്പോർട്ടിന്റെ കോപ്പി ലഭ്യമാക്കുമോ?
വനംവകുപ്പിലെ ജീവനക്കാരുടെ യൂണിഫോം
710.
ശ്രീ.വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വനംവകുപ്പിന് കീഴിലുള്ള ഏതൊക്കെ തസ്തികകളിലെ ജീവനക്കാര്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നുണ്ട് ;പ്രതിവര്‍ഷം എത്ര മീറ്റര്‍ തുണി (ശരാശരി) ഇതിനായി വാങ്ങുന്നുണ്ട് ;എത്ര ജീവനക്കാര്‍ക്ക് യൂണിഫോം അലവന്‍സ് നല്‍കുന്നുണ്ട് ;
(ബി)
സര്‍ക്കാര്‍ ചെലവില്‍ നല്കുന്ന യൂണിഫോം തുണി ,സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മില്ലുകള്‍, ഖാദി, കൈത്തറി വിപണന ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നു വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
രാമഗിരിക്കോട്ടയുടെ സംരക്ഷണം
711.
ശ്രീ.മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഉറങ്ങിക്കിടക്കുന്ന പട്ടാമ്പി താലൂക്കിലെ രാമഗിരിക്കോട്ടയുടെ പ്രാധാന്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് ;വിശദമാക്കാമോ;
(ബി)
രാമഗിരിക്കോട്ട ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കോട്ടയോടു ചേര്‍ന്ന് കിടക്കുന്ന ചില പ്രദേശങ്ങള്‍ ചില സ്വകാര്യവ്യക്തികള്‍ക്ക് ലഭിക്കുന്നതിനുവേണ്ടിയുള്ള എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയുണ്ടായോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
വന്യജീവികളുടെ ഉപദ്രവങ്ങൾ
712.
ശ്രീ.പി.സി. ജോര്‍ജ്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതുമായ കുരങ്ങന്, കാട്ടുപന്നി മുതലായ ചെറുതും വലുതുമായ വന്യജീവികളെ കൊല്ലുന്നതിന് അനുകൂലമായ എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;
(ബി)
ഇല്ലെങ്കില്‍ ഇതിനെക്കുറിച്ച് പഠിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നവിധം അനുകൂലമായ ഉത്തരവ് നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ?
ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം
713.
ശ്രീ.പി.കെ. ശശി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷിനശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയായിത്തീരുകയുംചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ 2 വര്‍ഷമായി കൃഷിയില്‍ എത്ര രൂപയുടെ നഷ്ടം ഇവയുടെ ആക്രമണം മൂലമുണ്ടായി എന്നും എത്ര മനുഷ്യജീവനുകള്‍ നഷ്ടമായി എന്നും, എത്ര പേര്‍ക്ക് മറ്റു ശാരീരിക വൈകല്യമൂണ്ടായിയെന്നും എത്ര പേര്‍ക്ക് ചികിത്സ വേണ്ടിവന്നു എന്നും വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക് എന്തു സഹായമാണ് നല്‍കിയതെന്നും ഇനിയും സഹായം ലഭിക്കാത്തവര്‍ എത്രപേര്‍ എന്നും ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇത്തരം നഷ്ടം സംഭവിച്ചവരില്‍ പാലക്കാട് ജില്ലയില്‍ എത്രപേര്‍ക്ക് ഇനിയും സഹായം ലഭ്യമാക്കാനുണ്ട് എന്നു വ്യക്തമാക്കുമോ?
ആനകള്‍ ചരിയുന്നതായ റിപ്പോര്‍ട്ടുകള്‍
714.
ശ്രീ.പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും യഥാസമയം ലഭിക്കാതെയും മറ്റു ദുരൂഹ സാഹചര്യങ്ങളിലും ആനകള്‍ ചരിയുന്നതായ റിപ്പോര്‍ട്ടുകള്‍ വരുന്നത് പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ എത്ര ആനകള്‍ കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാനത്ത് ചരിയുകയുണ്ടായെന്നും ഇവ ഏതൊക്കെ ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെട്ടവയാണെന്നും വ്യക്തമാക്കുമോ ;
(സി)
ഇതിനു പരിഹാരമായി ആനകള്‍ അടക്കമുള്ള വന്യജീവികള്‍ക്ക് കാട്ടില്‍ വെള്ളവും ഭക്ഷണവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
വന്യജീവി ആക്രമണങ്ങള്‍
715.
ശ്രീ.ഷാഫി പറമ്പില്‍
,, ഐ.സി.ബാലകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം നേരിടുന്ന കൊടുംവരള്‍ച്ചമൂലം ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന വന്യജീവികളുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;
(ബി)
ഇപ്രകാരം മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങൾ ലഘൂകരിക്കുന്നതിന് ജനജാഗ്രതാസമിതികള്‍ തദ്ദേശതലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിവരിക്കുമോ;
(സി)
വന്യമൃഗങ്ങളുടെ ആക്രമണംമൂലം കാര്‍ഷിക വിളകള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
കാസര്‍ഗോഡ് ജില്ലയിലെ കാട്ടാന ശല്യം
716.
ശ്രീ. എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ് ജില്ലയില്‍ കാട്ടാന ശല്യം നിയന്ത്രിക്കുന്നതിന് ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കു മോ;
(ബി)
ഇൗ തുക ഏതെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളത്;
(സി)
കാട്ടാനകളുടെ കടന്നാക്രമണം മൂലം ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൃഷിക്കാര്‍ക്കുണ്ടായ നാശനഷ്ടം എത്രയാണെന്ന് നിയമസഭാ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത കൃഷിക്കാര്‍ക്കുള്ള നഷ്ട പരിഹാര തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള ധനസഹായം
717.
ശ്രീ.എം. രാജഗോപാലന്‍
:
താഴെ കാണുന്ന ചോദ്യത്തിന് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ അത്യാഹിതം സംഭവിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്കുന്ന ധനസഹായം എത്രയെന്ന് വ്യക്തമാക്കാമോ; ഗുരുതരമായി പരിക്കേറ്റ് അവശത അനുഭവിക്കുന്നവര്‍ക്ക് പ്രതിമാസം ധനസഹായം നല്കാന് നടപടികള്‍ സ്വീകരിക്കുമോ?
വന്യമൃഗസംരക്ഷണം
718.
ശ്രീ.സി. ദിവാകരന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം കൊടും വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിനായി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
പോള്‍ട്രി ഡെവലപ്മെന്റ്കോര്പ്പറേഷന്റെ പ്രവര്‍ത്തനം
719.
ശ്രീ.സി.കെ. ഹരീന്ദ്രന്‍
,, കാരാട്ട് റസാഖ്
,, വി. കെ. സി. മമ്മത് കോയ
,, പി.കെ. ശശി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ ആശ്രയിക്കുന്ന പോള്‍ട്രി മേഖലയില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും തീറ്റ വിലയും ഇറച്ചി വിലയും നിശ്ചയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളിലെ ലോബിയായി തീര്‍ന്നിരിക്കുന്നതിനാല്‍ ആയത് കര്‍ഷകരെ ദുസ്ഥിതിയിലാക്കിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ മേഖലയില്‍ പോള്‍ട്രി ഡെവലപ്മെന്റ്കോര്പ്പറേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)
ഈ മേഖലയിലെ കര്‍ഷകരെ കൃഷിക്കാരായി പരിഗണിച്ച് വായ്പ അനുവദിക്കുന്നതിലും വൈദ്യുതി നല്‍കുന്നതിലും ആനുകൂല്യം ലഭ്യമാക്കുമോ; കര്‍ഷകര്‍ക്ക് നികുതി ഇളവു നല്കുന്ന കാര്യം പരിഗണനയിലുണ്ടോ?
കോഴി, പശു വളര്‍ത്തല്‍ പദ്ധതികള്‍
720.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ വകുപ്പിന്റെ കോഴി വളര്‍ത്തല്‍ പദ്ധതി എത്ര പഞ്ചായത്തുകളില്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി വകുപ്പുമായി ചേര്‍ന്ന് തൊഴിലധിഷ്ഠിത പദ്ധതികളായ കോഴി, പശുവളര്‍ത്തല്‍ പദ്ധതികള്‍ നിലവിലുണ്ടോ; പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പശുഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മൃഗാശുപത്രികളുടെ നവീകരണത്തിനായി ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികളെ മാതൃക കേന്ദ്രങ്ങളാക്കുന്ന പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ?
ആശ്രയ പദ്ധതി
721.
ശ്രീ.സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെപ്കോയുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന 'ആശ്രയ' പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
'ആശ്രയ' പദ്ധതിക്ക് പുറമേ കെപ്കോ വഴി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത് ;വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, കൊല്ലയില്‍, അമ്പൂരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 'ആശ്രയ' പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
ബ്രോയിലര്‍ കോഴി കര്‍ഷകര്‍
722.
ശ്രീ.ഡി.കെ. മുരളി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴി വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്ത് ബ്രോയിലര്‍ കോഴി വളര്‍ത്തുന്ന കര്‍ഷകര്‍ അടയ്ക്കേണ്ടിവരുന്ന വിവിധ നികുതികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
(ബി)
ബ്രോയിലര്‍ കോഴി കര്‍ഷകര്‍ക്ക് ആവശ്യമായ വൈദ്യുതി, കാര്‍ഷിക നിരക്കില്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം
723.
ശ്രീ.എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന ചോദ്യത്തിന് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ആശുപത്രിക്ക് സൗകര്യപ്രദമായ കെട്ടിടം നിര്മ്മിക്കുന്നതിന്എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
രോഗപ്രതിരോധ നടപടികള്സ്വീകരിച്ചിട്ടില്ലാത്ത പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും വിപണനം
724.
ശ്രീ.മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് രോഗം വന്നതും രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും വിപണനം നടക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് മൂലം മൃഗങ്ങള്‍ വഴിയും പക്ഷികള്‍ വഴിയും പകരുന്ന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍ രോഗം ബാധിച്ചതും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ വളര്‍ത്തുമൃഗങ്ങളുടെ വിപണനം തടയുന്നതിന് നിയമങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ തടയുന്നതിന് സര്‍ക്കാരിന് കഴിയാത്ത സ്ഥിതിവിശേഷം ഗുരുതരമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇതിന് അടിയന്തരമായി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമോ; വിശദമാക്കുമോ?
കുഞ്ഞുകൈകളില്‍ അരുമക്കോഴി എന്ന പദ്ധതി
725.
ശ്രീ.ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുഞ്ഞുകൈകളില്‍ അരുമക്കോഴി എന്ന പദ്ധതി സംസ്ഥാനത്തെ എത്ര സ്കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത സ്കൂളുകളുടെ പേരുവിവരം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതി വരും വര്‍ഷങ്ങളില്‍ തുടരുന്നതിനു് കഴിയുമോ ; ഈ പദ്ധതി മുട്ടയുടെ ഉത്പാദന വര്‍ദ്ധനവിനു സഹായിക്കുമെന്ന് കരുതുന്നുണ്ടോ;എങ്കില്‍ എത്ര വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത പദ്ധതി പ്രകാരം മുട്ടക്കോഴിയെ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇവയെ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ ?
മൃഗസംരക്ഷണത്തിനുള്ള പദ്ധതികള്‍
726.
ശ്രീ.കെ.മുരളീധരന്
,, എ.പി. അനില്‍ കുമാര്‍
,, അനില്‍ അക്കര
,, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് മൃഗസംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;
(ബി)
ആരുടെയെല്ലാം സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതികൾ നടപ്പാക്കുന്നതെന്നു വിശദീകരിക്കുമോ;
(സി)
മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഏതൊക്കെ പദ്ധതികളാണ് തുടരുന്നതെന്ന് വ്യക്തമാക്കുമോ?
പുതിയ ഡയറി സോണുകള്‍
727.
ശ്രീ.ആന്റണി ജോണ്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍ എത്ര ബ്ലോക്കുകളില്‍ പുതുതായി ഡയറി സോണുകള്‍ അനുവദിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;
(ബി)
എറണാകുളം ജില്ലയില്‍ ഏതെല്ലാം ബ്ലോക്കുകളിലാണ് ഡയറി സോണുകള്‍ അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)
ഡയറി സോണുകള്‍ വഴി നല്കുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
പാലിലെ മായം പരിശാധിക്കിക്കല്
728.
ശ്രീ.കെ. കൃഷ്ണന്‍കുട്ടി
,, സി.കെ.നാണു
,, കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലിലെ മായം പരിശാധിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്റെയും ചുമതലകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;ഇതിനായി പ്രസ്തുത വകുപ്പുകൾ തമ്മിൽ എകോപിപിച്ചു പ്രവർത്തിക്കാറുണ്ടോ ;
(ബി)
ഏതെല്ലാം സ്വകാര്യ കമ്പനികളാണ് സംസ്ഥാനത്ത് പാൽ വിതരണം നടത്തുന്നത്; ഇവർ വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം പരിശാധിക്കാനുളള സംവിധാനങ്ങൾ എന്തെല്ലാമാണ്;മാസത്തിൽ എത്ര തവണ പരിശാധന നടത്താറുണ്ട്; മായം കലർത്തിയ കമ്പനികൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;അക്കാരണത്താൽ ഏതെല്ലാം കമ്പനികളെയാണ് നിരോധിച്ചിട്ടുളളത്;വ്യക്തമാക്കാമോ ;
മില്‍ക്ക് ഷെഡ് വികസന പദ്ധതി (എം. എസ്. ഡി. പി.)
729.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് 'മില്‍ക്ക് ഷെഡ് വികസന പദ്ധതി' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ടി പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(ബി)
പ്രസ്തുത പദ്ധതിയിന്‍കീഴില്‍ നാളിതുവരെയായി ക്ഷീര വികസന വകുപ്പ് എന്തെല്ലാം നേട്ടങ്ങള്‍ കെെവരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(സി)
എന്തെല്ലാം പ്രവൃത്തികളാണ് ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തിട്ടുള്ളത്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍
730.
ശ്രീ.മോന്‍സ് ജോസഫ്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് കന്നുകുട്ടികള്‍ക്കുള്ള തീറ്റയും, മില്‍മ തീറ്റയും ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
(ബി)
കെ.എല്‍.ഡി ബോര്‍ഡ് വിതരണം ചെയ്യുന്ന സെമെന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോ; ഇതിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സൗജന്യ നിരക്കിലുള്ള ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ;
(ഡി)
ക്ഷീര കര്‍ഷക പെന്ഷന് എത്രമാസത്തേത് കുടിശ്ശികയുണ്ട് ; ഇത് എന്ന് കൊടുത്തുതീര്‍ക്കും എന്നറിയിക്കാമോ?
ക്ഷീരഗ്രാമം പദ്ധതി
731.
ശ്രീമതി.പി. അയിഷാ പോറ്റി
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആരംഭിച്ച ക്ഷീരഗ്രാമം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
ക്ഷീരോല്പാദനത്തില് സ്വയംപര്യാപ്തത
732.
ശ്രീ.അനില്‍ അക്കര
,, എല്‍ദോസ് കുന്നപ്പിള്ളി
,, എം. വിന്‍സെന്റ്
,, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;ഇതിനായി ഏതെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കിയതെന്ന് വിശദീകരിക്കുമോ;
(ബി)
ക്ഷീര കര്‍ഷകര്‍ക്ക് ഇതിനായി എന്തെല്ലാം സഹായങ്ങളാണ് നല്കിവരുന്നതെന്ന് വ്യക്തമാക്കുമോ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment