പേജുകള്‍

Wednesday, June 20, 2018

നിസ്കാരത്തിൻറെ വിശദവിവരങ്ങൾ : എങ്ങനെ നിസ്കരിക്കണം

നിസ്കാരത്തിൻറെ വിശദവിവരങ്ങൾ : എങ്ങനെ നിസ്കരിക്കണം:                 മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി കുളിയും വുളുഉം കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് ചെന്ന് അല്ലാഹുവുമായി സംഭാഷണം നടത്താന്‍ (നിസ്ക...
എങ്ങനെ നിസ്കരിക്കണം
                മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി കുളിയും വുളുഉം കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് ചെന്ന് അല്ലാഹുവുമായി സംഭാഷണം നടത്താന്‍ (നിസ്കാരം നിര്‍വഹിക്കാന്‍) തയ്യാറാവുന്ന സത്യവിശ്വാസി ബാഹ്യമായ ഈ ശുദ്ധീകരണം കൊണ്ട് മതിയാക്കരുത്. അവന്‍റെ മനസ്സും സംശുദ്ധമായിരിക്കണം. യാതൊരു അനാവശ്യ ചിന്തകളും അവന്‍റെ മനസ്സില്‍ ഉണ്ടാവരുത്. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം അവന്‍റെ ലക്ഷ്യം. ഈ വിധം പവിത്രമായ ശരീരത്തോടും മനസ്സോടും കൂടി ബാങ്കും ഇഖാമത്തും കൊടുക്കുക. തുടര്‍ന്നുള്ള ദുആ ചൊല്ലുക എന്നിട്ട് ഖിബലയുടെ നേരെ തിരിഞ്ഞുനിന്ന് നിസ്കരിക്കാന്‍ തുടങ്ങുക.

നിയ്യത്ത്

       ഏതൊരു കര്‍മവും സ്വീകരിക്കപ്പെടാന്‍ നിയ്യത്ത് അനിവാര്യമാണ്. നിസ്കാരത്തിനും വേണം നിയ്യത്ത് "തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്തുകള്‍ കൊണ്ടാണ് സ്വീകരിക്കപ്പെടുകയെന്ന പ്രഖ്യാപിതമായ നബിവചനമാണ് ഇതിനു തെളിവ്". നിയ്യത്ത് എന്നാല്‍ ഉദ്ദേശം, കരുത്ത് എന്നൊക്കെയാണ് അര്‍ത്ഥം. ഇത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല.മനസ്സില്‍ കരുതുകയും നാവുകൊണ്ട് കൂടി പറയുകയും ചെയ്‌താല്‍ കൂടുതല്‍ ഉചിതമായി. മനസ്സില്‍ കരുതാതെ നാവുകൊണ്ട് വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു പ്രയോചനവുമില്ല. എല്ലാ കര്‍മങ്ങളുടെയും നിയ്യത്തുകളുടെ സ്ഥിതി ഇതാണ്.

                ഉദാഹരണമായി ളുഹര്‍ നിസ്കാരമാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതുക. ളുഹര്‍ എന്ന ഫര്‍ള് നിസ്കാരം അള്ളാഹു (സു) ക്ക് വേണ്ടി നിര്‍വഹിക്കുന്നു എന്നാണ് മനസ്സില്‍ കരുതേണ്ടത്. ജാമാഅത്തായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിനെ തുടര്‍ന്നു എന്നുകൂടി കരുതണം. നിയ്യത്തോട് കൂടിയാണ് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത്. നിസ്കാരം തീരുന്നത് വരെയും നിയ്യത്ത് മനസ്സിലുണ്ടാവണം. തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയത്തിനു ശേഷം നിയ്യത്തിനെ കുറിച്ച് എന്തെങ്കിലും സംശയം തോന്നുകയും അടുത്ത നിര്‍ബന്ധ കര്‍മം തുടങ്ങുന്നതിനു മുമ്പായി സംശയം തീരുകയും ചെയ്‌താല്‍ നിസ്കാരത്തിനു യാതൊരു കുഴപ്പവും സംഭവിക്കുകയില്ല. അതേ സമയം ഒരാള്‍ നിയ്യത്ത് ചെയ്തു ശേഷം നിറുത്തണമെന്ന് തീരുമാനിക്കുകയോ, ഏതെങ്കിലും ഒരു കാര്യമുണ്ടായാല്‍ നിറുത്തുമെന്നു കരുതുകയോ (ഉദാഹരണത്തിന് മഴ നിലച്ചാല്‍ ഞാന്‍ നിസ്കാരം നിറുത്തുമെന്ന് കരുതുക) ചെയ്‌താല്‍ ആ നിമിഷം തന്നെ നിസ്കാരം ബാത്വില്‍ (അസ്വീകാര്യം) ആയിത്തീരും.

തക്ബീറത്തുല്‍ ഇഹ്റാം

                 അങ്ങനെ ശരിയാം വിധം നിയ്യത്ത് ചെയ്ത് ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തി വിരലുകള്‍ വിടര്‍ത്തുകയും കൈവെള്ളകള്‍ ഖിബലക്ക് നേരെ  തിരിക്കുകയും ചെയ്തു കൊണ്ട് الله أكبر ( അള്ളാഹു അക്ബര്‍) എന്ന് പറഞ്ഞു കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുക. ഇതിനാണ് തക്ബീര്ത്തുല്‍ ഇഹ്റാം എന്ന് പറയുന്നത്. തക്ബീര്‍ ചൊല്ലിയത്തിനു ശേഷം കൈകള്‍ താഴ്ത്തി വലതു കൈകൊണ്ട് ഇടതു കയ്യിന്‍റെ മണിബന്ധം പിടിച്ച് നെഞ്ചിനും പോക്കിളിനും ഇടയിലായി വെക്കുക. ഇതാണ് നിസ്കാരത്തിലെ കൈകേട്ടാല്‍.
 
                നിര്‍ബന്ധ നിസ്കാരം നിന്നുകൊണ്ടാണ് നിര്‍വഹിക്കേണ്ടത്. അത് നിസ്കാരത്തിന്‍റെ ഫര്‍ള്കളില്‍ ഒന്നാണ്. നിന്നു നിസ്കരിക്കാന്‍ സാധിക്കുന്നവന്‍ ഇരുന്നു നിസ്കരിച്ചാല്‍ നിര്‍ബന്ധ നിസ്കാരം സ്വീകാര്യമാവുകയില്ല. സുന്നത്ത് നിസ്കാരങ്ങള്‍ ഇരുന്നും നിര്‍വഹിക്കാം. തക്ബീര്‍ ചൊല്ലി കൈകെട്ടി കഴിഞ്ഞാല്‍ പിന്നെ ദുആ ഉല്‍ ഇഫ്തിതാഹ് (പ്രാരംഭപ്രാര്‍ത്ഥന) ചൊല്ലുക. ഈ സമയത്തെല്ലാം സുജൂദ് ചെയ്യേണ്ട സ്ഥാനത്തേക്കാണ് നോക്കേണ്ടത്.

പ്രാരംഭ പ്രാര്‍ത്ഥന



                    അര്‍ത്ഥം: ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിങ്കലെക്ക് ഞാനിതാ എന്‍റെ ശരീരം തിരിച്ചിരിക്കുന്നു. ഞാന്‍ സത്യത്തില്‍ ഉറച്ചവനും അനുസരണയുള്ളവനുമാണ്. ഞാന്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ ഉള്‍പ്പെട്ടവനല്ല. തീര്‍ച്ചയായും എന്‍റെ നിസ്കാരവും മറ്റു ആരാധനാ കര്‍മങ്ങളും എന്‍റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാണ്. അവനു ഒരു പങ്കുകാരനുമില്ല. ഈ യാഥാര്‍ത്യം അംഗീകരിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാകുന്നു.

                           ഇതാണ് പ്രാരംഭ പ്രാര്‍ത്ഥന. ഇത് നിര്‍ബന്ധമല്ല, സുന്നത്താണ്. നിസ്കാരം ഫര്‍ളായാലും ഇത് സുന്നത്താണ്. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ



            (ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിങ്കല്‍ ഞാന്‍ അഭയം തേടുന്നു) എന്ന് പറയണം. പിന്നെ ഫാത്തിഹ ഓതുക. പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുന്‍പ് അഊദു ചൊല്ലിത്തുടങ്ങിയാല്‍ പിന്നെ പ്രാരംഭപ്രാര്‍ത്ഥന  ചൊല്ലരുത്.

സൂറത്തുല്‍ ഫാത്തിഹ

                ഫാത്തിഹ ഓതുകയെന്നത് നിസ്കാരത്തിന്‍റെ ഫര്‍ളുകളില്‍ ഒന്നാണ്. നിസ്കാരം ഫര്‍ളോ സുന്നത്തോ ഏതായാലും അതിന്‍റെ ഓരോ റകഅത്തിലും ഫാത്തിഹ ഓതിയിരിക്കണം. ഫാത്തിഹ ഓതാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല. 'ഫാത്തിഹ ഓതാത്തവന് നിസ്കാരമില്ല' എന്ന പ്രസിദ്ധമായ നബിവചനമാണ് ഇതിനാധാരം. നിന്ന് നിസ്കരിക്കുന്നവന്‍ ഫാത്തിഹ മുഴുവന്‍ നിറുത്തത്തില്‍ തന്നെ ഓതേണ്ടതാണ്. ഫാത്തിഹയുടെ ചെറിയ ഭാഗമെങ്കിലും നിറുത്തലില്ലാതെ സംഭവിച്ചാല്‍ ആ നിസ്കാരം സ്വീകാര്യമായിത്തീരുകയില്ല. ഫാത്തിഹ അക്ഷരശുദ്ധിയോടെയും,ആശയം മനസ്സിലാക്കിയും ഒതേണ്ടതാണ്. ബിസ്മില്ലാഹി മുതല്‍ വലള്ളാലീന്‍ വരെയുള്ളതാണ് സൂറത്തുല്‍ ഫാത്തിഹ. ഫാത്തിഹക്ക് മുമ്പ് അഊദു ഓതലും ഫത്തിഹക്ക് ശേഷം ആമീന്‍ ചൊല്ലലും സുന്നത്താണ്. ഫത്തിഹയും സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്തുള്ള നിസ്കാരത്തിലും അഊദു പതുക്കെ ചൊല്ലിയാല്‍ മതി. സൂറത്തുല്‍ ഫത്തിഹയും അതിന്‍റെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.



                      അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. അവന്‍ പരമ കാരുണ്ണികനും കരുണാനിധിയുമാണ്. പ്രതിഫല ദിനത്തിന്‍റെ ഉടമസ്ഥനാണ്. (അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ! നിന്‍റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്‍റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍  (അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!

                 എല്ലാ നിസ്കാരത്തിലെയും ആദ്യത്തെ രണ്ട് റകഅത്തുകളില്‍ ഫാത്തിഹ ഓതിയതിനു ശേഷം ഏതെങ്കിലും ഒരു സൂറത്ത് ഓതല്‍ സുന്നത്താണ്. മഗ്രിബ് നിസ്കാരത്തില്‍ ഏറ്റവും ചെറിയ സൂറത്തുകളും ളുഹറിലും അസറിലും അല്‍പം വലിയ സൂറത്തുകളും ഓതല്‍ പ്രത്യേകം സുന്നത്താണ്. വെള്ളിയാഴ്ച സുബഹി നിസ്കാരത്തില്‍ അലിഫ്ലാം മീം തന്‍സീലുല്‍ കിതാബ്, ഹല്‍ അത്താ അലല്‍ ഇന്‍സാനി എന്നീ സൂറത്തുകളും വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും സൂറത്തുല്‍ ജുമുഅ, സൂറത്തുല്‍ മുനാഫിഖൂന്‍ എന്നിവയും അല്ലെങ്കില്‍ സബ്ബിഹിസ്മ, ഹല്‍ അത്താക്ക എന്നീ സൂറത്തുകളും ഓതേണ്ടതാണ്. വെള്ളിയാഴ്ച മഗ്രിബ് നിസ്കാരത്തിലും മഗ്രിബ് ഇശാ എന്നിവയുടെ സുന്നത്തു നിസ്കാരങ്ങളിലും സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുല്‍ ഇഖ്ലാസ് എന്നീ സൂറത്തുകള്‍ ഓതല്‍ സവിശേഷപ്രാധാന്യമുള്ള സുന്നത്താണ്. ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കുന്നവര്‍ ഫാത്തിഹ ഓതിയതിനു ശേഷം സൂറത്ത് ഓതേണ്ടതില്ല. ഇമാം സൂറത്ത് ഓതുന്നത് ശ്രദ്ധിച്ചുകേള്‍ക്കുകയാണവര്‍ വേണ്ടത്. എന്തെങ്കിലും കാരണത്താല്‍ ഇമാമിന്‍റെ ഓത്ത് കേള്‍ക്കാത്ത മഅമൂമിനെ സംബന്ധിച്ചിടത്തോളം ഫത്തിഹക്ക് ശേഷം സൂറത്ത് ഓതുന്നതാണ് നല്ലത്. ചില സൂറത്തുകളും അവയുടെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.

സൂറത്തുല്‍ കാഫിറൂന്‍



             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ (നബി) പറയുക. അല്ലയോ സത്യനിഷേധികളെ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞങ്ങള്‍ ആരാധിക്കുകയില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല. നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിച്ചിരുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിച്ചിരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം.

സൂറത്തുല്‍ ഖാരിഅ



             
             അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. ആ ഭയങ്കര വിപത്ത്! ഭയങ്കര വിപത്ത് എന്താണെന്ന് താങ്കള്‍ക്ക് അറിവ് തരുന്നത് എന്താണ്? ജനങ്ങള്‍ ചിന്നിച്ചിതറി വിതറപ്പെട്ട ധൂളികള്‍ പോലെ ആയിത്തീരുകയും പര്‍വതങ്ങള്‍ കടയപ്പെട്ട കമ്പിളിരോമം പോലെയാവുകയും ചെയ്യുന്ന ദിവസം ആ വിപത്തുണ്ടാകും. അപ്പോള്‍ ആരുടെ തുലാസ് മുന്‍‌തൂക്കം തൂങ്ങുന്നുവോ അവര്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസില്‍ നന്മയുടെ ഭാരം കുറയുന്നുവോ അവരുടെ മടക്ക സ്ഥാനം അഗാധ ഗര്‍ത്തമാകുന്നു. അത് എന്താണെന്ന് നിനക്ക് അറിവ് തരുന്നത് എന്താണ്? കത്തിജ്വലിക്കുന്ന നരകമാകുന്നു അത്.

സൂറത്തുല്‍ ഖുറൈശ്



                   അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍, ഖുറൈശികള്‍ക്ക് ഇണക്കമുണ്ടാകാന്‍- ഉഷ്ണകാലത്തും ശൈത്യകാലത്തും യാത്ര ചെയ്യുന്നതിനു അവര്‍ക്ക് ഇണക്കമുണ്ടാകാന്‍ ( വേണ്ടതൊക്കെ അല്ലാഹു ചെയ്തു കൊടുത്തു). അതിനാല്‍ തങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുകയും, ഭയത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്ത ഈ ഭവനത്തിന്‍റെ നാഥനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

റുകൂഇലേക്ക്

                 ഫത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ട് റുകൂഇലേക്ക് പോകണം.
                  കൈകള്‍ മേലോട്ട് ഉയര്‍ത്തി ഉടന്‍ താഴ്ത്തുകയും ചെയ്യുക. കുനിഞ്ഞു നില്‍ക്കുമ്പോള്‍ മുതുകും പിരടിയും ഒരേ നിരപ്പില്‍ ആയിരിക്കണം. കൈപ്പത്തികള്‍ കാല്‍മുട്ടുകളില്‍ വെക്കുക. ഒരു നിമിഷത്തേക്ക് എല്ലാ ചലനങ്ങളും നിര്‍ത്തുക ഇതാണ് റുകൂഅ. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വിധേയത്വവും കാണിക്കുന്നതിന്‍റെ ഒരു രൂപമാണത്. റുകൂഇല്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ചൊല്ലുക.



                അര്‍ത്ഥം: മഹാനായ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. കൂടാതെ റുകൂഇല്‍ ഈ പ്രാര്‍ഥനയും ചോല്ലാവുന്നതാണ്.

 


                അര്‍ത്ഥം: അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ തല കുനിച്ചിരിക്കുന്നു. നിന്‍റെ മുമ്പില്‍ ഞാന്‍ വിനയാന്വിതനായിരിക്കുന്നു. നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. നിന്നെ അനുസരിച്ചിരിക്കുന്നു. നിന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നീയാണെന്‍റെ നാഥന്‍. എന്‍റെ കണ്ണും കാതും മജ്ജയും മാംസവും എല്ലും ഞരമ്പും എന്‍റെ പാദങ്ങള്‍ വഹിച്ചിരിക്കുന്ന സര്‍വ അവയവങ്ങളും ഭയഭക്തിയോടെ നിനക്ക് കീഴ്പ്പെട്ടിരിക്കുന്നു.

ഇഅത്തിദാല്‍

                 റുകൂഇല്‍ നിന്ന് നേരെ എഴുന്നേറ്റ് നിവര്‍ന്നു നില്‍ക്കണം. ഇതാണ് ഇഅത്തിദാല്‍ എന്ന് പറയുന്നത്. റുകൂഇല്‍ നിന്ന്‍ ഉയരുമ്പോള്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി . സമി അല്ലാഹു ലിമന്‍ ഹമിദ



       എന്ന് പറയുകയും പിന്നീട് കൈകള്‍ താഴ്ത്തിയിട്ട് നേരെ നില്‍ക്കുകയും വേണം. റുകൂഇലെന്നപോലെ ഇഅത്തിദാലിലും അല്‍പനേരം ശാന്തനായി നില്‍ക്കണം. ഇഅത്തിദാലില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക.



         അര്‍ത്ഥം: ഞങ്ങളുടെ നാഥാ ആകാശങ്ങളും ഭൂമിയും നീ ഉദ്ദേശിച്ച മറ്റു വസ്തുക്കളും നിറയെ നിനക്ക് സ്തുതി.

        തുടര്‍ന്ന്‍ താഴെ കാണുന്ന പ്രാര്‍ത്ഥന ചൊല്ലണം.

                                       


                അര്‍ത്ഥം: സ്തുതികള്‍ക്കും ബഹുമതികള്‍ക്കും അര്‍ഹനായ അല്ലാഹുവേ ഒരടിമ പറയുന്നതില്‍ വെച്ച് ഏറ്റവും സത്യമായ വചനം! ഞങ്ങളെല്ലാം നിന്‍റെ അടിമകളാകുന്നു. നീ നല്‍കുന്നതിനെ തടയാനും നീ തടയുന്നതിനെ നല്‍കാനും ആരും തന്നെയില്ല. സമ്പന്നന് നിന്‍റെ കൈവശമുള്ള ഒന്നിന് വേണ്ടിയും തന്‍റെ സമ്പത്ത് പ്രയോചനപ്പെടുകയില്ല.

സുജൂദ് (സാഷ്ടാംഗം)

                 ഇഅത്തിദാലില്‍ നിന്ന് നേരേ സുജൂദിലേക്ക് പോകണം. സുജൂദിലേക്ക് പോകുമ്പോഴും സുജൂദില്‍ നിന്ന്‍ ഉയരമ്പോഴും 'അല്ലാഹു അക്ബര്‍'എന്ന് പറയണം. സുജൂദിലേക്ക് പോകുമ്പോള്‍ ആദ്യമായി കാല്‍ മുട്ടുകളാണ് നിലത്തു വെക്കേണ്ടത്. കാല്‍മുട്ടുകള്‍, കൈവെള്ളകള്‍ ,നെറ്റി, മൂക്ക്, കാല്‍വിരലുകളുടെ ഉള്‍ഭാഗങ്ങള്‍ ഇവയെല്ലാം നിലത്തുവെക്കണം.

                 തലയുടെ ഭാരം മുഴുവന്‍ നിലത്ത് ഊന്നി മേല്‍ഭാഗം താഴ്ത്തി മുതുകുഭാഗം ഉയര്‍ത്തിക്കിടക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വണക്കവും കാണിക്കുന്നതിന്‍റെ പാരമ്യത്തെ സൂചിപ്പിക്കുന്നതാണ് സുജൂദ്. സുജൂദ് ചെയ്യുമ്പോള്‍ നെറ്റി നിലത്ത് പതിയുന്നു എന്ന് ഉറപ്പുവരുത്തണം. തൊപ്പി, തലയില്‍ക്കെട്ട്, മക്കന, മുടി തുടങ്ങിയവ കൊണ്ട് നെറ്റി മറയാതെ നോക്കണം. മൂക്ക് ഒഴിച്ചുള്ള മറ്റു ശരീരഭാഗങ്ങള്‍ (മേല്‍പ്പറഞവ) കാരണം കൂടാതെ അല്പനേരമെങ്കിലും നിലത്തു തട്ടാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. സുജൂദില്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം പറയുക.



              പരമോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നാണിതിന്‍റെ അര്‍ത്ഥം. തുടര്‍ന്ന് ഈ പ്രാര്‍ത്ഥനകൂടി ചൊല്ലുക. അത് സുന്നത്താണ്.





              അര്‍ത്ഥം: എന്‍റെ ശരീരത്തെ സൃഷ്ടിക്കുകയും അതിനു രൂപകല്‍പ്പന ചെയ്യുകയും തന്‍റെ ഇച്ഛയും കഴിവും കൊണ്ട് അതില്‍ കണ്ണും കാതും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്‍റെ മുമ്പില്‍ എന്‍റെ ശരീരം ഇതാ സാഷ്ടാംഗം ചെയ്തിരിക്കുന്നു.സൃഷ്‌ടാക്കളില്‍ അത്യുല്‍കൃഷ്‌ടനായ അള്ളാഹു ഉത്തമ ഗുണങ്ങളുടെ അധിപന്‍ തന്നെയാകുന്നു.

                     ഓരോ റകഅത്തിലും രണ്ട് സുജൂദുകള്‍ വീതമാണുള്ളത്. രണ്ട് സുജൂദുകള്‍ക്കിടയില്‍ ഒരു ഇരുത്തമുണ്ട്.

സുജൂദുകള്‍ക്കിടയിലെ ഇരുത്തം

                     ഒരു സുജൂദ് പൂര്‍ത്തിയായാല്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് തലയുയര്‍ത്തി നിവര്‍ന്നിരിക്കുക.

                        ഇടതുകാലിന്‍റെ പാദം പരത്തി അതിന്മേല്‍ ഇരിക്കുകയും വലതു പാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയുടെ മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിനു ഇഫ്‌തിറാശ് എന്നാണ് പറയുക. ഇവിടെയും വലതു കൈവിരലുകള്‍ പിടിക്കണ്ട രൂപം മുമ്പ് വിവരിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വെക്കണം. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പ്രിഷ്ടഭാഗം മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്‍റെ ഇരുത്തം തന്നെ.

                രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഈ ദിക്ര്‍ ചൊല്ലുക.



                   അര്‍ത്ഥം: എന്‍റെ നാഥാ, എന്‍റെ പാപങ്ങള്‍ പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും എന്‍റെ ന്യൂനതകള്‍ പരിഹരിക്കുകയും എന്നെ ഉന്നതിയിലേക്കുയര്‍ത്തുകയും എനിക്ക് ആഹാരവും സന്മാര്‍ഗ ദര്‍ശനവും ആരോഗ്യവും നല്‍കുകയും ചെയ്യേണമേ!

                   
                     ഇത് പൂര്‍ത്തിയായാല്‍ രണ്ടാമതൊരു സുജൂദുകൂടി ചെയ്യുക. ആദ്യത്തെ സുജൂദില്‍ ചെയ്തതും പറഞ്ഞതുമെല്ലാം രണ്ടാമത്തെ സുജൂദിലും ആവര്‍ത്തിക്കണം. ഈ സുജൂദുകൂടി കഴിഞ്ഞാല്‍ ഒരു റകഅത്ത് പൂര്‍ത്തിയായി. റുകൂഅ, ഇഅത്തിദാല്‍, സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം ഇവയിലെല്ലാം (ത്വുമഅനീനത്ത്) അഥവാ ശാന്തത കൈക്കൊള്ളല്‍ നിര്‍ബന്തമാണ്. റുകൂഇലേക്ക് പോകുകയും അപ്പോള്‍ തന്നെ ഇത്തിദാലിലേക്ക് പോരുകയും ചെയ്‌താല്‍ ശരിയാവുകയില്ല. മറ്റുള്ളവയും ഇങ്ങനെ തന്നെ. ഇതേ ക്രമത്തില്‍ എല്ലാ റകഅത്തുകളും നിസ്കരിക്കണം.

                      രണ്ടില്‍ കൂടുതല്‍ റകഅത്തുള്ള നിസ്കാരമാണെങ്കില്‍ രണ്ടാം റകഅത്തിനു ശേഷം ആദ്യത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. നേരത്തെ പറഞ്ഞത് പോലെയുള്ള ഇഫ്‌തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. ആദ്യത്തെ അത്തഹിയ്യാത്തിന്നു ശേഷം നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലണം. അത്തഹിയ്യാത്തും സ്വലാത്തും കഴിഞ്ഞാല്‍ വീണ്ടു എഴുന്നേല്‍ക്കുകയും ബാക്കിയുള്ള റകഅത്തുകള്‍ പൂര്‍ത്തിയാക്കുകയും വേണം. ആദ്യത്തെ അത്തഹിയ്യാത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കൈകളില്‍ ഭാരം കൊടുത്താണ് എഴുന്നേല്‍ക്കേണ്ടത്. കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തി താഴ്ത്തുകയും വേണം. എല്ലാ റകഅത്തുകളും പൂര്‍ത്തിയായാല്‍ അവസാനത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇവിടെ ഇരിക്കേണ്ടത്, അതിന്‍റെ രൂപം നേരത്തെ വിവരിച്ചിട്ടുണ്ട്. എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പ് സുജൂദുസ്സഹ്വി (മറവിയുടെ സുജൂദ്) ചെയ്യാനുണ്ടെങ്കില്‍ ഇഫ്തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അവസാനത്തെ അത്തഹിയ്യാത്തിനു ശേഷം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ്.

അത്തഹിയ്യാത്തും സ്വലാത്തും



                   അര്‍ത്ഥം: എല്ലാ കാണിക്കകളും അനുഗ്രഹീതങ്ങളായ എല്ലാ കാര്യങ്ങളും എല്ലാ നിസ്കാരങ്ങളും എല്ലാ സല്‍കര്‍മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലയോ നബിയെ! അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ. അല്ലാഹുവിന്‍റെ സദ്‌വൃത്തരായ ഇതെല്ലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു ഒഴികെ ഒരു ആരാദ്യനും ഇല്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ കാരുണ്യം വര്‍ഷിക്കേണമേ!

                അവസാന അത്തഹിയ്യാത്തിന് ശേഷം പൂര്‍ണമായ സ്വലാത്ത് ചൊല്ലലും അതിനു ശേഷം പ്രാര്‍ത്തിക്കലും സുന്നത്താകുന്നു. പൂര്‍ണമായ സ്വലാത്ത് താഴെ കൊടുക്കുന്നു.

സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപം




                    അര്‍ത്ഥം: അല്ലാഹുവേ, ഈ ലോകത്തുള്ളവരില്‍ വെച്ച് ഇബ്രാഹിം നബിയുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിപ്പിച്ചത് പോലെ മുഹമ്മദ് നബി(സ) യുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും പരമോന്നതനുമാണല്ലോ.

അത്തഹിയ്യാത്തിനു ശേഷമുള്ള ദുആ



                അര്‍ത്ഥം: അല്ലാഹുവേ! ഞാന്‍ മുമ്പു ചെയ്തതും പിറകെ ചെയ്യുന്നതും രഹസ്യമായും പരസ്യമായും അതിരുവിട്ടു ചെയ്തതുമെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്നതുമായ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ! തീര്‍ച്ചയായും എല്ലാ കാര്യങ്ങളും അവയുടെ ക്രമപ്രകാരം മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നവനാണ് നീ. നീയല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പരീക്ഷണങ്ങളില്‍ നിന്നും ശപിക്കപ്പെട്ട ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.

             അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷമാണ് ഈ ദുആ ചൊല്ലേണ്ടത്.

അത്തഹിയ്യാത്തിനു വേണ്ടിയുള്ള ഇരുത്തം

                       അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്. കൈപ്പത്തികള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കടുത്തായി തുടകളുടെ മേല്‍ വെക്കണം. അത്തഹിയ്യാത്ത് ഓതുമ്പോള്‍ ഇല്ലാഹു എന്ന് ഉച്ചരിക്കുന്ന സമയത്ത് വലതു കയ്യിന്‍റെ ചൂണ്ടു വിരല്‍ അല്പം ഉയര്‍ത്തുകയും അതിലേക്ക് തന്നെ നോക്കുകയും വേണം. അത് സുന്നത്താണ്. ഉയര്‍ത്തിയ വിരല്‍ സലാം വീട്ടുന്നത് വരെയും താഴ്ത്തരുത്. അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞതിനു ശേഷം രണ്ട് പ്രാവശ്യം സലാം ചൊല്ലി നിസ്കാരത്തില്‍ നിന്നും വിരമിക്കണം. ഇവയില്‍ ഒന്നാമത്തെ സലാം നിര്‍ബന്ധവും രണ്ടാമത്തെ സലാം സുന്നത്തുമാകുന്നു.

സലാം വീട്ടല്‍

               നിസ്കാരം തക്ബീര്‍ കൊണ്ട് ആരംഭിക്കുന്നു തസ്ലീം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.



              അസ്സലാമു അലൈകും വരഹ്മത്തുല്ലാഹ് എന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്. അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്നാണിതിന്‍റെ അര്‍ത്ഥം. അസ്സലാമു അലൈകും എന്ന് പറയലെ നിര്‍ബന്ധമുള്ളൂ. വരഹ്മത്തുല്ലാഹ് എന്ന് കൂട്ടിചേര്‍ക്കലും രണ്ടാമത്തെ സലാം പറയലും സുന്നത്താണ്. ആദ്യം സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത് സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കലും സുന്നത്താണ്. ആദ്യത്തെ സലാം കൊണ്ട് വലതു ഭാഗത്തും രണ്ടാമത്തെ സലാം കൊണ്ട് ഇടതു ഭാഗത്തുമുള്ള മലക്കുകള്‍, സത്യവിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് സലാം പറയുകയാണെന്ന് മനസ്സില്‍ കരുതണം. അതും സുന്നത്തു തന്നെ.

                   നിസ്കാരത്തിന്‍റെ കര്‍മങ്ങള്‍ അല്‍പം വിശദമായിതന്നെ നാം വിവരിച്ചു കഴിഞ്ഞു. ഈ കര്‍മങ്ങളെല്ലാം മേല്‍ പറഞ്ഞ ക്രമത്തില്‍ തന്നെ ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ നിസ്കാരം ശരിയാവുകയുള്ളൂ. ക്രമം തെറ്റിച്ചാല്‍ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല.

ഖുനൂത്ത്

         സുബഹ് നിസ്കാരത്തിൽ രണ്ടാമത്തെ റക്അത്തിലെ ഇഅത്തിദാലിലും റമളാൻ മാസം പകുതിക്കു ശേഷമുള്ള വിത്ർ നിസ്കാരത്തിൻറെ അവസാന റകഅത്തിൻറെ ഇഅത്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. മുസ്ലിംകൾ ഏതെങ്കിലും ആപൽ ഭീഷണി നേരിടുമ്പോൾ എല്ലാ നിസ്കാരങ്ങളിലും ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. ഖുനൂത്തിൻറെ വചനങ്ങൾ താഴെ കൊടുക്കുന്നു.



     അർത്ഥം : അല്ലാഹുവേ ! നീ നേർ  മാർഗത്തിലാക്കിയവരുടെ കൂടെ എന്നേയും  നീ നേർ മാർഗത്തിലാക്കേണമേ, നീ എനിക്ക് ആരോഗ്യം നൽകേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എൻറെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ നീ ബർക്കത്ത് നൽകേണമേ. നീ വിധിച്ചതിൻറെ തിന്മയിൽ നിന്ന് എന്നെ നീ കത്തു രക്ഷിക്കേണമേ, തീർച്ചയായും നീയാണ് വിധിക്കുന്നത്. നിൻറെ കാര്യത്തിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയുമില്ല. നീ നിന്ദിച്ചവൻ മാന്യനാവുകയുമില്ല. ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു. നീ വിധിച്ചതിൻറെ പേരിൽ സർവ സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. നിരക്ഷരജ്ഞനും പ്രവാചകനുമായ മുഹമ്മദ്‌ നബി (സ) തിരുമേനിയുടെയും കുടുംബത്തിൻറെയും സ്വഹാബികളുടേയും  മേൽ  അല്ലാഹു അനുഗ്രഹവും രക്ഷയും ചൊരിയുമാറാകട്ടെ.

                     ഖുനൂത്ത് ഓതുമ്പോൾ രണ്ടു കൈകളും ഉയരത്തിപ്പിടിക്കണം. മറ്റു പ്രാർത്ഥനകൾക്ക് ശേഷം ചെയ്യാറുള്ളതുപോലെ ഖുനൂത്തിനു ശേഷം നാം മുഖം തടകരുത്. ഖുനൂത്തിൽ മേൽ  പറഞ്ഞ പ്രാർത്ഥനയേ ഉപയോഗിക്കാവൂ എന്നില്ല. മറ്റു പ്രാർത്ഥനകളും ഉപയോഗിക്കാം. നബി തിരുമേനി (സ) യിൽ നിന്ന് തന്നെ വേറേയും പ്രാർഥനകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചു വരുന്നത് മേൽ പറഞ്ഞ പ്രാർത്ഥനയാണെന്ന് മാത്രം.

                     ഇമാമാണ് ഖുനൂത്ത് ഒതുന്നത് എങ്കിൽ ബഹുവചനശബ്ദം ഉപയോഗിക്കണം. ഉദാഹരണത്തിന് ഇഹ്ദിനീ എന്ന്  പറയുന്നിടത്ത് ഇഹ്ദിനാ എന്ന് പറയണം. ഇമാമിൻറെ ഖുനൂത്തിനു മഅമും ആമീൻ ചൊല്ലുകയും വേണം. അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങൾ മഅമും ഇമാമിനോടൊപ്പം ചൊല്ലണം.

സഹ് വിൻറെ  സുജൂദ്

                   താഴെ പറയുന്ന സന്ദർഭങ്ങളിൽ സഹ് വിൻറെ (മറവിയുടെ) സുജൂദ് ചെയ്യേണ്ടതാണ്.

1. ഖുനൂത്തോ അതുപോലെ മറ്റെന്തെങ്കിലും അബ്ആള് സുന്നത്തോ മറന്നു ചെയ്യാതിരിക്കുക. ( അബ്ആള് സുന്നത്തുകൾ എന്തെല്ലാമാണ് എന്ന് പിന്നീട് വിവരിക്കുന്നുണ്ട്.)

2. മനപ്പൂർവം ചെയ്‌താൽ നിസ്കാരം നിഷ്ഫലമായിത്തീരുന്ന ഏതെങ്കിലും കാര്യം മറന്നു ചെയ്യുക.( നിസ്കാരത്തെ നിഷ്ഫലമാക്കിത്തീർക്കുന്ന കാര്യങ്ങളെന്തെന്നും പിന്നീട് വിവരിക്കുന്നുണ്ട്.)

3. നിസ്കാരത്തിൻറെ ഏതെങ്കിലും കർമങ്ങളുടെ കാര്യത്തിൽ സംശയം ജനിക്കുക.

                     ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. സഹ്വിന്റെ സുജൂദ് രണ്ടു പ്രാവശ്യം ചെയ്യണം. സാധാരണ നിസ്കാരത്തിലെ സുജൂദുകൾക്കിടയിൽ ഇരിക്കുന്നതു പോലെ ഇവക്കിടയിലും ഇരിക്കണം. അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞ് സലാം വീട്ടുന്നതിനു തൊട്ടു മുൻപാണ് സഹ് വിൻറെ  സുജൂദ് ചെയ്യേണ്ടത്. സഹ് വിൻറെ സുജൂദുകളിൽ ഈ ദിക്ർ ചെല്ലണം.



                     അർത്ഥം : ഉറക്കവും മറവിയും ഇല്ലാത്ത അല്ലാഹുവിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

                        നിസ്കാരത്തിൽ നിർബന്ധമായ ഏതെങ്കിലും ഒരു കാര്യം മറന്നു എന്ന് കരുതുക. ഓർമ വന്ന ഉടനെ അതു നിർവഹിക്കണം. സഹ് വിൻറെ സുജൂദ് ചെയ്യാം എന്ന് കരുതി വിട്ടു കളയാൻ പാടില്ല. ചുരുക്കത്തിൽ നിസ്കാരത്തിൽ നിർവഹിക്കേണ്ടത് ഉപേക്ഷിക്കുകയോ നിസ്കാരത്തിൽ ഇല്ലാത്തത് പ്രവർത്തിക്കുകയോ ചെയ്താലാണ് സഹ് വിൻറെ സുജൂദ് ആവശ്യമായിവരുന്നത്.

                    സുന്നത്തായ ഒരു കാര്യം മറക്കുകയും അതിനു ശേഷമുള്ള ഫർളിൽ പ്രവേശിക്കുകയും ചെയ്തതിനു ശേഷം മറന്നത് ഓർമ വന്നാൽ അത് നിർവഹിക്കാൻ വേണ്ടി മടങ്ങരുത്. മനപ്പൂർവം അങ്ങനെ മടങ്ങിയാൽ നിസ്കാരം നിഷ്ഫലമായിത്തീരും.

സുജൂദുത്തിലാവ
                               വിശുദ്ധ ഖുറാനിൽ സുജൂദിൻറെ ചില ആയത്തുകളുണ്ട്. അവ ഓതുമ്പോൾ ഓതുന്നവർക്കും കേൾക്കുന്നവർക്കും സുജൂദ് ചെയ്യൽ സുന്നത്താണ്. ഇതിന് സുജൂദുത്തിലാവത്ത് എന്നാണ് പറയുന്നത്. നിസ്കാരത്തിലാണെങ്കിലും അല്ലെങ്കിലും ഓത്തിൻറെ സുജൂദ് സുന്നത്താണ്. ജമാഅത്ത് നിസ്കാരത്തിൽ ഇമാം സുജൂദ് ചെയ്തെങ്കിൽ മാത്രമേ മഅമൂം ചെയ്യാൻ പാടുള്ളൂ. സജതയുടെ ആയത്ത് ഓതിയാൽ ഒരു സുജൂദ് ചെയ്യണം. സുജൂദിൽ സാധാരണ ചൊല്ലുന്ന ദിക്ർ തന്നെയാണ് ചൊല്ലേണ്ടത്.

                     പതിനാലു സജദയുടെ ആയത്തുകളാണ് ഖുറാനിൽ ഉള്ളത്. മുസ്ഹഫിൽ  അത് ആയത്തുകളുടെ അടുത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. അവ ഈ പറയുന്നവയാണ്.

1. സൂറത്തുൽ അഅറാഫിലെ 206  ആയത്ത്
2. സൂറത്തുൽ റഅദിലെ 15 ആയത്ത്
3. സൂരത്തുന്നഹ്ലിലെ 49 ആയത്ത്
4.  സുരത്തുൽ ഇസ്രാഈലിലെ 107 ആയത്ത്
5. സൂറത്തുൽ മറിയമിലേ 58 ആയത്ത്
6. സൂറത്തുൽ ഹജ്ജിലെ 18 ആയത്ത്
7. സൂറത്തിൽ ഹജ്ജിലെ 77 ആയത്ത്
8. സൂറത്തുൽ ഫുർഖാനിലെ 60 ആയത്ത്
9. സൂറത്തുന്നംലിലെ  25 ആയത്ത്
10. സൂറത്തു സജദയിലെ 15 ആയത്ത്
11. സൂറത്തു ഫുസ്സിലത്തിലെ 37 ആയത്ത്
12. സൂറത്തു  ന്നജ്മിലെ 62 ആയത്ത്
13. സൂറത്തുൽ ഇൻഷിഖാഖിലെ 21 ആയത്ത്
14. സൂറത്തുൽ അലഖിലെ 19 ആയത്ത്

                  സൂറത്ത് സ്വദിലെ 21 ആയത്ത് ഈ ഗണത്തിൽ പെട്ടതല്ല. അവിടെ ഒരു സുജൂദ് സുന്നത്തുണ്ട്. അത് ശുക്റിൻറെ സുജൂദാണ്. നിസ്കാരത്തിൽ ശുക്റിൻറെ  സുജൂദ് ഇല്ല.

                                സാധാരണ സുജൂദിൽ ചൊല്ലാറുള്ള ദിക്ർ ഓത്തിൻറെ സുജൂദിലും  ചൊല്ലാമെന്ന് പറഞ്ഞുവല്ലോ. ഓത്തിൻറെ ഈ പറയുന്ന ദിക്രും ചൊല്ലാം. അത് സുന്നത്താണ്.



                             അർത്ഥം: അപാരമായ തൻറെ കഴിവ് കൊണ്ട് സൃഷ്ടിക്കുകയും കണ്ണും കാതും പ്രദാനം ചെയ്യുകയും ചെയ്ത നാഥൻറെ മുമ്പിൽ ഞാനെൻറെ മുഖം കുനിക്കുന്നു.ഉത്തമ സൃഷ്ടികർത്താവായ അള്ളാഹു ഗുണ സമ്പൂർണനായിരിക്കുന്നു.

                                ഇമാം ഓത്തിൻറെ സുജൂദ് ചെയ്‌താൽ മഅമൂമും സുജൂദ് ചെയ്യൽ നിർബന്ധമാണ്. നിസ്കാരത്തിലാണെങ്കിൽ ഓത്തിൻറെ  സുജൂദ് ചെയ്യാൻ വേണ്ടി തക്ബീർ ചൊല്ലണം. നിസ്കാരത്തിലാല്ലാതെയാണ് സുജൂദ് ചെയ്തതെങ്കിൽ ആദ്യം തക്ബീറത്തുൽ ഇഹ്റാം (അല്ലാഹു അക്ബർ) എന്ന്  ചൊല്ലുകയും സുജൂദിനു ശേഷം ഇരുന്ന് സലാം വീട്ടുകയും വേണം. നിസ്കാരത്തിൻറെ ശർത്തുകളെല്ലാം ഈ സുജൂദിനും ബാധകമാണ്.

Tuesday, March 13, 2018

കേരളത്തിലിപ്പോള്‍ യു.എ.പി.എക്ക് ചാകരക്കാലം കൈവന്ന പോലെയാണ് സംഗതികളുടെ പോക്ക്. ബഹുസ്വരതയെക്കുറിച്ച് വാ തുറക്കുകയോ അല്ലെങ്കില്‍ ഒന്നും മിണ്ടാതെ പുതിയ അഭയം തേടി ഒളിച്ചോടുകയോ ചെയ്താല്‍, ഡമോക്ലസിന്റെ വാളു പോലെ തലക്കു മുകളില്‍ യു.എ.പി.എ വാ പിളര്‍ത്തി പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയിലേക്ക് സംഗതികള്‍ എത്തിയിട്ടുണ്ട്. പിന്നെ, അത് തലയില്‍ പതിക്കാന്‍ ആകെ ഒരു കണ്ടീഷനേ ബാക്കിവരുന്നുള്ളൂ. കക്ഷി മുസ്‌ലിമാവുകയെന്നത്. അല്‍പം താടിയും കണങ്കാലു വരെ കയറ്റി ഉടുത്ത പാന്റ്‌സുമാണെങ്കില്‍ ഏറെ ഭേഷായി. പോലീസ് വരലും കേസെടുക്കലും കസ്റ്റഡിയിലെടുക്കലും എല്ലാം വേഗത്തില്‍ കഴിയും. പിന്നെ, മീഡിയകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ആഘോഷക്കാലമാണ്. കക്ഷിയുടെ അടി മുതല്‍ മുടി വരെ വിമര്‍ശനാത്മകമായി നിരൂപിക്കുന്ന സചിത്ര വിവരണങ്ങളുമായി അവ രംഗത്തെത്തും. അവന്റെ മാതാപിതാക്കളുമായുള്ള ഇന്റര്‍വ്യൂകളും അവന്‍ പഠിച്ചുവളര്‍ന്ന സാഹചര്യങ്ങളെക്കുറിച്ച അന്വേഷണങ്ങളും പുറത്തുവരും. പിന്നെ, ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പൊടിപൂരം തന്നെ. ഇതോടെ അരച്ചാണഷ്ടിക്ക് വകയില്ലാതെ, വീട്ടിലെ പശ്ണിയടക്കാന്‍ നെട്ടോട്ടമോടിയിരുന്ന പാവം നൂറു പേരെ കൊന്ന കൊലയാളിയെപ്പോലെ മഹാപാപം ചുമത്തി, കൈയാമം വെച്ച് ജയിലിലടക്കപ്പെടും. ശേഷം, അവനെക്കുറിച്ച് സംസാരിക്കുന്നത് അവനോ ബന്ധപ്പെട്ടവരോ ആയിരിക്കില്ല. മാധ്യമങ്ങളും കഥ ഇത്രത്തോളമെത്തിച്ച നാടകത്തിലെ അണിയറാശില്‍പികളുമായിരിക്കും.
ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഗതികളാണ് ഇത്രയും. യു.എ.പി.എയുടെ കരിമ്പുടം മുപ്പത്തിമൂന്നു തവണ ധരിപ്പിച്ച് അഴികള്‍ക്കുള്ളില്‍ അടക്കം ചെയ്യപ്പെടേണ്ടവര്‍ പൂര്‍വോപരി ശക്തിയോടെ, സ്റ്റാര്‍ ലെവല്‍ സുരക്ഷയുമായി വിലസുകയാണിന്ന് നമുക്കിടയില്‍. അവരുടെ പ്രസംഗങ്ങളോ വെല്ലുവിളികളോ ഇന്ത്യന്‍ മതേതരത്വത്തിനും ബഹുസ്വരതക്കും യാതൊരു പോറലും ഏല്‍പിക്കുന്നില്ലത്രെ! മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുകയെന്നത് ഈ ഗണത്തില്‍ പെടുകയും ചെയ്യില്ലല്ലോ! അത് ദേശക്കൂറും ദേശീയതയോടുള്ള ഭക്തിയുമായാണ് ‘മുഖ്യധാര’ പ്രഭൃതികള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, അവരുടെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും അധികാരികളുടെയും നിയമപാലകരുടെയും മുമ്പില്‍ വിഷയീഭവിക്കപ്പെടാതെ പോകുന്നു. 
അതേസമയം, ഏതെങ്കിലും മുസ്‌ലിംകളുടെ ഭാഗത്തുനിന്നാണെങ്കിലോ ഇത്തരം സംഭവങ്ങള്‍? പിന്നെ, പറയണോ പുകില്! ഞൊടിയിടയില്‍തന്നെ അന്വേഷണവും അനന്തര നടപടികളുമായി. അവിടെ, നിയമാധിപന്മാര്‍ക്കോ നിയമപാലകര്‍ക്കോ ചിന്തിച്ചുനില്‍ക്കേണ്ട ആവശ്യമുണ്ടാവുന്നില്ല. കക്ഷിയെ തനിച്ച് പൊക്കണോ അതോ പരിവാരസമേതം പൊക്കണോ എന്നതില്‍ മാത്രമേ അവര്‍ക്ക് ആശങ്കയുണ്ടാവുന്നുള്ളൂ. 
ഈയൊരു ആസൂത്രിത വിവേചനത്തിന്റെ ഗ്യാപില്‍നിന്നാണ് ഫാസിസം മുതലെടുപ്പ് നടത്തുന്നത്. വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം കളിക്കുന്ന അവര്‍ പൊതുബോധങ്ങളില്‍ മുസ്‌ലിം വിരുദ്ധ വികാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയം കാണുന്നു പലപ്പോഴും. പൊതുബോധങ്ങളില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വികാരമാണ് വളരെ പെട്ടന്ന് ശത്രുവിനെ നിര്‍മിച്ചുണ്ടാക്കാനും അവര്‍ക്കെതിരെ വളരെ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാനും അവരെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യു.എ.പി.എ ചാര്‍ത്തലുകളും ഈയൊരു പരിസരത്തില്‍തന്നെവേണം വായിച്ചെടുക്കാന്‍.
കരിനിയമത്തിന്റെ കറുത്ത തലങ്ങള്‍
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമുള്ള കര്‍ശനമായ ഒരു നിയമമെന്ന നിലയില്‍ 1967 ലാണ് യു.എ.പി.എ (unlawful activities prevention act) എന്ന രാജ്യദ്രോഹ കുറ്റത്തിനെതിരെ ചുമത്തുന്ന ഒരു നിയമത്തിന്റെ ഔദ്യോഗിക രംഗപ്രവേശം. പിന്നീട് വിവിധ ഘട്ടങ്ങളില്‍ പല തവണ ഭേദഗതികള്‍ വരുത്തി 2008 ല്‍ അതൊരു നിയമമായി നടപ്പാക്കപ്പെട്ടുതുടങ്ങി. ടാഡ, പോട്ട പോലെയുള്ള നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ട ശേഷം, മുംബൈ ഭീകരാക്രമണത്തിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഇത് പാസ്സായി വന്നത്.
പൗരന്റെ മൗലികമായ പല അവകാശങ്ങളെയും കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് തുടക്കം മുതല്‍തന്നെ ഇത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ക്രമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം തുലോം ഭിന്നമാണ് ഇതിലെ പല വ്യവസ്ഥകളും. ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം മാത്രം വെച്ച് ഒരാള്‍ക്കെതിരെ അന്വേഷണം നടത്താനും അയാളെ കസ്റ്റഡിയിലെടുക്കാനും അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇതനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. അതുകൊണ്ടുതന്നെ, നിയമപാലകന്മാരുടെ നിഷ്പക്ഷതയും സന്ത്യസന്ധതയും വളരെ പ്രധാനമാണ് ഇത് നടപ്പാക്കുന്നതില്‍. അല്ലായെങ്കില്‍, ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുള്ള ഒന്നാണിത്. തങ്ങളുടെ എതിരാളികളെയും തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നവരെയും അടക്കിനിര്‍ത്താന്‍ ഭരണകൂടം ഇതിനെ ഉപയോഗപ്പെടുത്തുന്നതായാണ് ഇന്ന് ഇതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വലിയൊരു വിമര്‍ശനം. വലിയൊരു അളവോളം ഇത് വസ്തുതയുമാണ്. മതിയായ തെളിവില്ലാതെത്തന്നെ ഒരു വ്യക്തിയെ തുറുങ്കിലടക്കാന്‍ ഇത് നിയമസാധുത നല്‍കുന്നുണ്ട്. 
ഭരണകൂടമോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ വിചാരിച്ചാല്‍ ആരെയും തത്തയെപ്പോലെ കൂട്ടിലടക്കാന്‍ നിയമ പിന്‍ബലം നല്‍കുകയാണ് യു.എ.പി.എ എന്നു ചുരുക്കം. സത്യസന്ധമായി രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഇത് ഉപയോഗിക്കപ്പെടുന്നതില്‍ എതിര്‍ക്കപ്പെടാനൊന്നുമില്ല. പക്ഷെ, ലൂപ്‌ഹോളുകളിലൂടെ മാത്രം വിനിയോഗിക്കപ്പെടുകയും പ്രതിയോഗികള്‍ മാത്രം ഉന്നം വെക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് വിമര്‍ശന വിധേയമാകുന്നത്. 
2014 വരെ കേരളത്തില്‍ നിന്നും 32 കേസുകളാണ് യു.എ.പി.എ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി 150 ല്‍ പരം ആളുകള്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഇതില്‍ 27 കേസുകളും 2013-14 വര്‍ഷങ്ങളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണത്രെ. അബ്ദുന്നാസര്‍ മഅ്ദനിയുടെ കേസാണ് ഇതില്‍ വളരെ വിചിത്രമായ ഒന്ന്. വര്‍ഷങ്ങള്‍ പിന്നിടുംതോറും യു.എ.പി.എ ചുമത്തല്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
സലഫി തിരോധാനം മുതല്‍ ശശികല വരെ
കേരളക്കരയില്‍നിന്നും ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും യു.എ.പി.എ കേരളത്തില്‍ ചര്‍ച്ചയാവുന്നത്. ബഹുസ്വരതക്കും രാജ്യത്തിന്റെ അഖണ്ഡതക്കും വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന തരത്തിലാണ് യു.എ.പി.എ എന്ന ഓലപ്പാമ്പ് പത്തി വിടര്‍ത്തി പുറത്ത് വന്നിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാസര്‍ക്കോട്ടുനിന്നും പാലക്കാട്ടുനിന്നും ചിലരെ കാണാതായ ഘട്ടത്തില്‍തന്നെ അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും എന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. തിരോധാനം നടന്നിട്ടുണ്ടെങ്കിലും അവര്‍ എങ്ങോട്ടാണ് പോയത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലാത്ത സമയത്തായിരുന്നു ഇത്തരം ‘ചാര്‍ത്തലുകള്‍’ എന്നോര്‍ക്കണം. അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കട്ടിലില്‍ കിടക്കാന്‍ എന്നു പറഞ്ഞതുപോലെയാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. മാപ്പിളമാരെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തകള്‍ ഉയരുമ്പോഴേക്ക് വിധി നടപ്പാക്കാന്‍ ആരാച്ചാരുമാര്‍ ഒരുങ്ങിയിരിക്കുകയാണിന്ന് തട്ടിന്‍പുറത്ത്. 
യു.എ.പി.എ എന്ന കാടന്‍ നിയമത്തിന്റെ ഭീകരത പോലും മുഖവിലക്കെടുക്കാതെയാണ് മാധ്യമങ്ങള്‍ തിരോധാന വിഷയത്തിലേക്ക് ഈ നിയമത്തെ വിലച്ചുകൊണ്ടുവരുന്നത് എന്നത് ഏറെ ദുഖകരം തന്നെ. വിഷയത്തിന്റെ ഗൗരവം കിടക്കുന്നത് ഈ കേവലം ചാര്‍ത്തലിലല്ല. തിരോധാന വിഷയത്തെക്കാള്‍ ഭീകരവും ഇന്ത്യയുടെ മതേതര സിദ്ധാന്തത്തിന് വിരുദ്ധവുമായ കൃത്യങ്ങളും പ്രസ്താവനകളും ചെയ്ത പല വന്‍ സ്രാവുകളും ഭീതിയേതുമില്ലാതെ തങ്ങളുടെ പതിവു പല്ലവി തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോഴാണ് ഈ ചാര്‍ത്തല്‍ എന്നതാണ് വലിയ സങ്കടത്തിന് വഴി തുറക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ നാട്ടില്‍ ഒരേ കുറ്റത്തിന് രണ്ട് നീതി കല്‍പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഹിന്ദു വര്‍ഗീയതയും ഫാസിസ്റ്റ് മനോഭാവവും നുരഞ്ഞുയരുംവിധം വിദ്വേഷകരമായി പ്രഭാഷണം നടത്തുന്ന സംഘി പിഷാരടികള്‍ ഊര് തെണ്ടുന്ന കേരളത്തില്‍ അവര്‍ ചെയ്യുന്നത് രാജ്യസ്‌നേഹവും മറ്റുള്ളവര്‍ ചെയ്യുന്നത് രാജ്യദ്രോഹവുമാകുന്നത് എങ്ങനെയാണ്? 
രാജ്യത്തിന്റെ അഖണ്ഡതക്ക് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പക്ഷം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ട് അവരെ ഐ.പി.സി അനുശാസിക്കുംവിധമുള്ള നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. പക്ഷെ, ഒരേ തെറ്റ് രണ്ടു പേര്‍ ചെയ്യുമ്പോള്‍ ഭരണകൂടം അതിനെ രണ്ടു രീതിയില്‍ കാണുന്നത് ശരിയല്ലെന്നതാണ് ഇവിടെ പറയുന്നത്. 
തീവ്ര സലഫി ആശയങ്ങളെയും ഇന്ത്യയുടെ ബഹുസ്വര പശ്ചാത്തലത്തില്‍ അവര്‍ അവതരിപ്പിക്കുന്ന സങ്കുചിത പിന്തിരിപ്പന്‍ കാഴ്ചപ്പാടിനെയും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായെന്നത് ശരി തന്നെ. തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടുകയും വേണം. ഐ.എസ് പോലെയുള്ള ഭീകര കൂട്ടായ്മകള്‍ക്ക് വഹാബിസം ബൗദ്ധിക പശ്ചാത്തലമൊരിക്കിയെന്നതും സത്യം. പക്ഷെ, അതിന്റെ പേരില്‍ ഒരു സമുദായത്തെ മൊത്തം വേട്ടയാടാനോ അവര്‍ക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്താനുള്ള ഒരു പിടിവള്ളിയായി അതിനെ ഉപയോഗപ്പെടുത്താനോ പാടില്ല. ഭരണകൂടവും നിയമപാലകരും മാധ്യമങ്ങളും ശ്രദ്ധിക്കേണ്ട കാര്യമാണിത്. പക്ഷെ, വിരോധാഭാസകരമെന്നു പറയട്ടെ, അതു മാത്രമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് ചെയ്തവര്‍ക്ക് അതിനുള്ള ശിക്ഷ നല്‍കപ്പെടണം. അല്ലാതെ, അവര്‍ മുസ്‌ലിംകളായതിനാല്‍ ശിക്ഷയുടെ മൂര്‍ദ്ധന്യ നിയമംകൊണ്ട് അവരെ ശിക്ഷിക്കാന്‍ വിധിക്കുന്നത് നീതിയല്ല. ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷ പ്രസഗം നടത്തുകയും ചെയ്തു എന്ന പേരില്‍ തീവ്ര സലഫി പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ പോലീസ് യു.എ.പി.എ ചുമത്തുകയുണ്ടായി. എന്നാല്‍, വിദ്വേഷ പ്രസംഗം തന്റെ തൊഴിലായി സ്വീകരിക്കുകയും കേരളത്തിലുടനീളം നൂറുക്കണക്കിന് വേദികള്‍ അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇന്നേവരെ ഒരു കോടതിയും അതിനെതിരെ വിരലനക്കുക പോലും ചെയ്തിട്ടില്ല. ഒരേസമയം നൂറ് യു.എ.പി.എ കുറ്റം ചുമത്താന്‍ മാത്രം ഭീകരമാണ് ടീച്ചര്‍ ചെയ്ത വര്‍ഗീയ വിദ്വേഷം ഉദ്ദീപിപ്പിക്കുന്ന പല പ്രഭാഷണങ്ങളും. ഫെയ്‌സ് ബൂക്കിലും വാട്‌സാപ്പിലും ഇന്നുമത് കിടന്ന് കറങ്ങിക്കൊണ്ടിരിക്കയാണ്. സംശുദ്ദീന്‍ വിഷയത്തില്‍ പരാതി നല്‍കിയ കാസര്‍കോട് ഹൊസ്ദുര്‍ഗിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ അതേ അഡ്വ. സി. ശുക്കൂര്‍ തന്നെ ശശി കല വിഷയത്തില്‍ പരാതി നല്‍കിയിട്ടും ഫലം നാസ്തിയാണ് എന്നതാണ് സത്യം. ഇതുവരെയും അതിനെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല. സംശുദ്ദീന്‍ വിഷയത്തില്‍ നിയമനടപടിയെടുക്കാന്‍ പോലീസിനുണ്ടായിരുന്ന ആവേശം ശശി കല വിഷയത്തില്‍ കാണുന്നുമില്ല. ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ഇരട്ട മുഖമാണ് ഇവിടെ പ്രകടമാകുന്നത്. നീതി നടപ്പാക്കേണ്ടവരുടെ ഭാഗത്തുനിന്നുള്ള ഈ മനോരോഗത്തിന് മാറ്റം വരാത്ത കാലത്തോളം യു.എ.പി.എ പോലുള്ള ഇത്തരം കാടന്‍ നിയമങ്ങള്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളായിത്തന്നെ ശേഷിക്കുമെന്നത് തീര്‍ച്ച.
സാമൂഹിക ജീവിയായ മനുഷ്യന്റെ പൊതുവ്യവഹാരങ്ങളത്രയും ഇസ്‌ലാമികമാക്കുകയും പരലോകമോക്ഷദായകമാക്കുകയുമാണ് മുസ്‌ലിമിന്റെ രാഷ്ട്രധര്‍മ്മം. ഭരണസംവിധാനം, ഭരണഘടന, നിയമവാഴ്ച, നീതിന്യായം, നേതൃത്വം, പൗരാവകാശങ്ങളും ധര്‍മ്മങ്ങളും തുടങ്ങി മുഴുവന്‍ രംഗങ്ങളിലും ഇസ്‌ലാമികവത്കരണത്തിന്റെ വിമോചന രൂപമാണ് അത്.
ഇസ്‌ലാം രാഷ്ട്രീയത്തിലിടപെടരുതെന്നോ രാഷ്ട്രമില്ലാതെ ഇസ്‌ലാമില്ലെന്നോ ധരിച്ചവര്‍ക്ക് തീര്‍ച്ചയായും തെറ്റുപറ്റിയിട്ടുണ്ട്. സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നു പറഞ്ഞ് രാഷ്ട്രീയരംഗത്തെ അധാര്‍മ്മികതക്ക് അരികുനില്‍ക്കാന്‍ ഇസ്‌ലാമിനാവില്ല. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സ്വപ്ന വീടാണെന്ന് ഇജ്തിഹാദ് ചെയ്ത് ഗവണ്‍മെന്റ് സര്‍വീസുകളെ ശിര്‍ക്കനെന്നു വിളിക്കേണ്ടിവന്നവരുടെ വര്‍ത്തമാന വൃത്താന്തമോര്‍ത്ത് നമുക്ക് പരിതപിക്കാം.
അതോടൊപ്പം, രാഷ്ട്രസങ്കല്‍പങ്ങളുടെ ആധുനിക ശൈലികളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ലിബറലിസം, തിയോക്രസി തുടങ്ങിയ സമാനമനുഷ്യരുടെ ധിഷണയിലുയിര്‍ക്കൊണ്ട രാഷ്ട്രീയ ആശയങ്ങളെ മുന്‍വിധിയോടെ ഉള്ളില്‍ പ്രതിഷ്ഠിച്ച് അവയെ ഇസ്‌ലാമില്‍ തിരയുന്നത് വങ്കത്തമാണ്.
നിയതമായൊരു രാഷ്ട്രവ്യവസ്ഥിതി സമര്‍പ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല ഇസ്‌ലാമെങ്കിലും, ഖുര്‍ആനും തിരുചര്യയും ഖുലഫാഉറാഷിദീന്റെ ഭരണരീതിയും വെച്ച് വ്യവസ്ഥാപിതവും സമഗ്രവുമായ ഒരു രാഷ്ട്രനയ രൂപീകരണത്തിനതിനു സാധ്യമാണ്. രാഷ്ട്രത്തിന്റെ ഘടകങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് സ്വതന്ത്ര ആദര്‍ശരാഷ്ട്രത്തിന്റെ നിര്‍മിതിക്കുപയുക്തമാണ്. രാഷ്ട്രമുണ്ടായാലും ഇല്ലെങ്കിലും മൂല്യധര്‍മ്മങ്ങളിലധിഷ്ഠിതമായ ഒരു രാഷ്ട്രീയക്കാരന് ഇസ്‌ലാമിക പ്രബോധനത്തിന്റെ കൂടി അവസരം വരുന്നുണ്ട്. രാഷ്ട്രീയക്കാരന്‍ സമൂഹത്തിന് ബാധിച്ച അര്‍ബുദമാണെന്ന് നിരീക്ഷിച്ച ‘ലിംഗ്‌ദോ’ സാമൂഹ്യസേവന സന്നദ്ധനായ യഥാര്‍ത്ഥ മുസ്‌ലിം രാഷ്ട്രീയക്കാരനെ പരിചയപ്പെട്ടിട്ടുണ്ടാവില്ല.
മുസ്‌ലിം രാഷ്ട്രത്തിന്റെ ഭൂപരിധി ആകെലോകമാണ്. മുഴുവന്‍ ലോകങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രതിനിധിയും ആഗോള മുസ്‌ലിം നായകനുമായ ഇമാമുല്‍ അഅ്‌ളമിന്റെ കീഴില്‍ നിശ്ചിത പ്രവിശ്യകളില്‍/രാഷ്ട്രങ്ങളില്‍ ഗവണര്‍മാരെ നിശ്ചയിച്ച് വികേന്ദ്രീകരണം നടത്തിയാണ് അത് സാധ്യമാക്കുന്നത്. അത്തരം പ്രവിശ്യകളില്‍ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഒന്നായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ദേശീയതയുടെ അതിര്‍ത്തിഭിത്തികളെ ഭേദിച്ച് മുന്നേറുന്ന വിശ്വാസ സാഹോദര്യത്തിന്റെ ആയുധം കൊണ്ടാണ് ഇസ്‌ലാമിക രാഷ്ട്ര രൂപം പ്രസക്തിയേറുന്നത്.
രാഷ്ട്രത്തിന്റെ പ്രധാന ഘടകമായ ഭരണഘടന അവസരങ്ങള്‍ക്കൊത്ത് സംവിധാനിക്കാമെങ്കിലും മൂലസ്രോതസ്സായ വിശുദ്ധ ഖുര്‍ആന് എതിരാവാന്‍ പാടില്ല. അറിവിന്റെ കുറവും മാനുഷിക വൈകാരികതകളായ സ്വാര്‍ത്ഥതയടക്കമുള്ളവ നിയമനിര്‍മാണത്തില്‍ സ്വാധീനം ചെലുത്തിയതുമാണ് വര്‍ത്തമാന രാഷ്ട്രീയ വീക്ഷണങ്ങളുടെ വീഴ്ചക്ക് നിദാനമാവുന്നത്. അജയ്യമായ ഒരു നിയമം-ഭേദഗതി ആവശ്യമില്ലാത്തത്ര സമഗ്രമായ-മുന്‍പേ സംവിധാനിച്ചു വെച്ചതും അതിനു പുറത്ത് കടക്കരുതെന്ന് ശക്തമായ താക്കീതുമാണ് ഇസ്‌ലാമിക ഭരണഘടനയെ വ്യതിരിക്തമാക്കുന്നത്.
നിയമത്തിനു മുന്നിലെ സമത്വ വീക്ഷണമാണ് ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണത്തിലെ അനുകരണീയമായൊരു ഘടകം. എന്റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും ശിക്ഷ ഞാന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും ബനൂ ഇസ്രാഈല്യര്‍ ശിക്ഷിക്കപ്പെട്ടത് അവരിലെ മാന്യന്‍മാര്‍ രക്ഷപ്പെട്ട് പാവങ്ങള്‍ നിയമത്തിനു മുമ്പില്‍ ശിക്ഷിക്കപ്പെട്ടതു കൊണ്ടാണെന്ന മുന്നറിയിപ്പും ഖലീഫയായ ഉമര്‍(റ)വും അലി(റ)വും തങ്ങള്‍ക്കെതിരായിട്ടും നിയമവിവേചനത്തിനെതിരെ ശബ്ദിച്ചതുമെല്ലാം ഇതിനു തെളിവ് നല്‍കുന്നു. പാറ്റകള്‍ കുടുങ്ങുകയും പരുന്തും കഴുകനും രക്ഷപ്പെടുകയും ചെയ്യുന്ന ചിലന്തിവലകളാണ് വര്‍ത്തമാനത്തിന്റെ ക്രിമിനല്‍ നിയമങ്ങള്‍. നാലാം ഖലീഫ അലി(റ) സ്വന്തം പടയങ്കിയുടെ കാര്യത്തില്‍ ന്യായാധിപനെ സമീപിച്ചപ്പോള്‍ തന്റെ എതിരാളി ജൂതനായിട്ടു പോലും സാക്ഷിമൊഴി സ്വന്തക്കാരനായ മകന്റേത് ആയതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഖലീഫക്കെതിരായി വിധിപ്രഖ്യാപനം നടത്തിയ ഖാളി ഇസ്‌ലാമിക മൂല്യമാണ് പ്രകടിപ്പിച്ചത്.

നേതാവ്, അനുയായി
ആഗോളതലത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യനായ ഇമാമുല്‍ അഅ്‌ളമിന്റെ കീഴില്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ഗവര്‍ണര്‍മാരെ നിയോഗിച്ചാണ് ഇസ്‌ലാമിക മോഡല്‍ പ്രായോഗികമാവുന്നത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ മുസ്‌ലിം പുരുഷനാവുക, ഇജ്തിഹാദിന് യോഗ്യതയുണ്ടായിരിക്കുക, ധീരനായിരിക്കുക, അഭിപ്രായശേഷിയുള്ളവനാകുക, കേള്‍വിയും കാഴ്ചയും സംസാരശേഷിയും ഉള്ളവനാകുക തുടങ്ങി ഒമ്പത് നിബന്ധനകള്‍ രാഷ്ട്രനായകന് അനിവാര്യമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. അനിവാര്യസാഹചര്യത്തില്‍ നീതിമാനല്ലാത്തയൊരാളെ അധികാരത്തിലേറ്റാന്‍ നിര്‍ബന്ധിതരായാല്‍ അത് അനുവദനീയമാണെന്ന് തുഹ്ഫ 9/76-ല്‍ വ്യക്തമാക്കുന്നുണ്ട്.
ഇമാമുല്‍ അഅ്‌ളം സത്യനിഷേധിയോ മുബ്തദിഓ ആകുന്നതോടെ അധികാര ഭ്രഷ്ടനാകുന്നു. (തുഹ്ഫ, ശര്‍വാനി 9/78) അനര്‍ഹനായ വ്യക്തി അധികാരത്തിലേറുകയും അര്‍ഹനായ വ്യക്തി പുറത്തിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്നാല്‍ അര്‍ഹനെ നിയമിക്കാനുള്ള വിപ്ലവം നടത്താന്‍ പോലും നമുക്കനുമതിയുണ്ട്. അതോടൊപ്പം ഒന്നിലധികം ഇമാമുല്‍ അഅ്‌ളം ഒരിക്കലും ഒരേ സമയം ഇസ്‌ലാം സമ്മതിക്കില്ല. അങ്ങനെ വന്നാല്‍ രണ്ടാമത് വന്നയാളെ തെറിപ്പിക്കണമെന്നാണ് ഇസ്‌ലാമിക ഭാഷ്യം. അനൈക്യത്തിന്റെ ഇടങ്ങളെ അടച്ച് മനുഷ്യലോകം ഒന്നാവണമെന്ന പ്രഖ്യാപനം ഇസ്‌ലാമിക രാഷ്ട്രീയ നയത്തിലുണ്ട്.
അധികാരമോഹം മതമൊരിക്കലും അംഗീകരിക്കുന്നില്ല. ”അല്ലാഹുവാണ് സത്യം, അധികാരം ചോദിച്ചവര്‍ക്കും അതാഗ്രഹിച്ചവര്‍ക്കും ഞാനത് നല്‍കില്ല’ (ബുഖാരി), ”നേതൃമോഹം ഖിയാമത്തില്‍ ഖേദം വരാനിടയാക്കും” തുടങ്ങിയ നബിവചനങ്ങള്‍ ഈ ആദര്‍ശത്തിന്റെ പ്രഖ്യാപനമാണ്. ഒരു ഖുറൈശിയെ നേതൃത്വത്തിലിരുത്തുന്നതോടെ തിരുനബിയെന്ന അധികാര വൈശിഷ്ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയെ തെരഞ്ഞെടുക്കാനാണ് ആഹ്വാനം.
ഉത്തരവാദിത്തബോധം, വിവേചനരാഹിത്യം, ദൈവഭയം തുടങ്ങിയ ഗുണങ്ങള്‍ അനിവാര്യമായും രാഷ്ട്രനേതാവിനുണ്ടാവണം. അധികാരം ദൈവിക പരീക്ഷണമാണെന്നും ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ബോധ്യമാണ് അയാളെ നയിക്കേണ്ടത്. പാതിരാവിന്റെ നിശ്ശബ്ദതയിലും പ്രജാ ക്ഷേമമറിയാന്‍ നാടുചുറ്റുന്ന ഖലീഫമാര്‍ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളാവുന്നതങ്ങനെയാണ്.
സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, അഹങ്കാരം, മൗലിക വിഷയങ്ങളിലെ അജ്ഞത, വിമര്‍ശിക്കപ്പെടരുതെന്ന ധാര്‍ഷ്ട്യം തുടങ്ങിയവയാണ് വര്‍ത്തമാന രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖമെങ്കില്‍ അല്ലാഹുവിന്റെ വിധികള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ഒരു മധ്യവര്‍ത്തി സ്വഭാവം മാത്രമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ വിനയാന്വിതനാവുന്ന അവസ്ഥയാണ് ഇസ്‌ലാമിക ചരിത്രം കാണിക്കുന്നത്-നാലു ഖലീഫമാരുടെയും ഭരണമാതൃക ഇതിനുണ്ട്.
ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണം കൂട്ടായ്മയുടെ അനിവാര്യതകൂടി വിളിച്ചോതുന്നു. നേതൃത്വം ഇസ്‌ലാമിക വൃത്തത്തിലൊതുങ്ങുന്നിടത്തോളം അനുസരിക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. നീഗ്രോ അടിമ അധികാരമേറ്റാലും അനുസരിച്ചേ തീരൂ (തുര്‍മുദി), എന്നെ അനുസരിച്ചവന്‍ സ്രഷ്ടാവിനെ അനുസരിച്ചു, എനിക്കെതിരു നിന്നവന്‍ അല്ലാഹുവിനെതിരു നിന്നു, അമീറിനോടുള്ള അനുസരണയും അനുസരണക്കേടും എന്നോടുകൂടിയുള്ളതാണ് (ബുഖാരി) തുടങ്ങിയ പ്രവാചക പ്രഖ്യാപനങ്ങളും അധികാരത്തോടെയല്ലാതെ സംഘടനയില്ല, അനുസരണയോടെയല്ലാതെ അധികാരമില്ലെന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ പ്രസ്താവനയും നേതൃത്വം ധര്‍മ്മനിഷ്ഠമായി ഭരണമേല്‍ക്കുന്നിടത്തോളം എതിര്‍ക്കാനോ വിഘടിതനാവാനോ രാഷ്ട്ര പൗരന് അവകാശമില്ലെന്നതിന്റെ പ്രഖ്യാപനങ്ങളാണ്.
അതോടൊപ്പം, അധികാരത്തിലിരുന്ന് തോന്ന്യാസം കളിക്കുന്നവനെതിരെ വിമര്‍ശനമുന്നയിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കി ഏകാധിപത്യ-സ്വേച്ഛാധിപത്യ സ്വഭാവങ്ങള്‍ക്ക് ഇസ്‌ലാം തടയിടുന്നു. ഉമര്‍(റ) അധികാരമേറ്റപ്പോള്‍ താന്‍ തെറ്റു ചെയ്താല്‍ നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഊരിപ്പിടിച്ച വാളുയര്‍ത്തി ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും സ്വന്തം ഭരണകാലത്ത് മഹര്‍ വ്യവസ്ഥയില്‍ ഭേദഗതിയെ കുറിച്ചാലോചിച്ചപ്പോള്‍ ഒരു വനിതയുടെ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് മാറ്റിവെച്ചതും ഇതിന്റെ മാതൃകകളാണ്. അക്രമിയായ അധികാരിയുടെ മുമ്പിലെ ധര്‍മ്മത്തിന്റെ വചനങ്ങളാണ് ഉത്തമ ജിഹാദെന്ന(ഹദീസ്) പ്രഖ്യാപനവും തെറ്റിനുവേണ്ടി അനുസരണയും വഴിപ്പെടല്‍ പാടില്ലെന്ന ശാസനയും (ബുഖാരി) വര്‍ത്തമാന കാലത്ത് ഒരുപാട് ശുഭസാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതായിരുന്നു.
ഇസ്‌ലാമിക രാഷ്ട്ര നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളവലംബിക്കാമെന്ന നാലു ഖലീഫമാരുടെ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിക്കുമ്പോഴും പൊതുജനാഭിപ്രായ പരിഗണനയുടെ ശക്തമായ സ്വാധീനം നാമിവിടെ കാണുന്നുണ്ട്.
പൊതു ബൈഅത്താണെങ്കിലും നാമനിര്‍ദേശമോ വോട്ടിങ്ങോ ആണെങ്കിലും തെരഞ്ഞെടുപ്പിന്റെ രീതിക്കപ്പുറം ഭരണത്തിന്റെ പ്രായോഗിക തലമാണ് പരിഗണിക്കപ്പെടുക എന്നു ചുരുക്കം. നന്മയിലധിഷ്ഠിതമായി ഭരണകര്‍ത്താവ് തന്റെ ഭരണസാരഥ്യം വിനിയോഗിക്കുമ്പോള്‍ വിയോജിക്കാനോ ശാസനകളിലിടപെടാനോ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കാനോ മതം അനുമതി നല്‍കില്ല. ‘ആരെങ്കിലും പൊതുധാരയില്‍ നിന്നൊറ്റപ്പെട്ടാല്‍ നരകത്തിലേക്കാണവന്‍ തനിച്ചാകുന്നതെന്ന്’ തിരുനബി മുന്നറിയിപ്പ് നല്‍കുന്നുണ്ട.
ഇതര രാഷ്ട്രീയ വ്യവസ്ഥകളും ഇസ്‌ലാമും
ആധുനിക വ്യവസ്ഥകളെ ഇസ്‌ലാമുമായി ക്ലോണ്‍ ചെയ്യുന്ന പതിവ് നമുക്ക് നന്നല്ല. ഇസ്‌ലാം ജനാധിപത്യമാണ്, മതേതരത്വമാണ്, സോഷ്യലിസമാണ് തുടങ്ങിയ പ്രയോഗങ്ങളിലെ അപകടം നാം തിരിച്ചറിയാതെ പോവരുത്. ഭൗതിക മോഹങ്ങളും കാലികവികാരങ്ങളും സ്വാധീനിച്ച രീതികളാണവ.
പൊതുജനാഭിപ്രായത്തെ മാനിക്കുകയും ശൂറാ വ്യവസ്ഥിതിയോടെ കൂടിയാലോചനക്കവസരം നല്‍കുകയും ഭരണവിമര്‍ശന സ്വാതന്ത്ര്യമനുഭവിക്കുമ്പോഴൊക്കെയും ആധുനിക ജനാധിപത്യ വ്യവസ്ഥിതി ഇസ്‌ലാമുമായി കൂട്ടിവെയ്ക്കുന്നതിലര്‍ത്ഥമില്ല. അധര്‍മ്മം വാഴുന്ന കാലത്ത് ദേഹേച്ഛുക്കളെന്ന് മതം പരിചയപ്പെടുത്തുന്ന മനുഷ്യക്കൂട്ടായ്മ തിന്മക്കായി ഒന്നിച്ചാല്‍ അതംഗീകരിക്കാന്‍ ഇസ്‌ലാമിനാവില്ല. വോട്ടെടുപ്പിന് തലേദിനം വീശിയെറിയുന്ന കള്ളപ്പണവും ഒഴുക്കുന്ന ചാരായവും കൊണ്ട് സ്വാധീനിക്കപ്പെടുന്ന ജനവിധിയും ഭീഷണിയും അധാര്‍മികതകളും വഴി ഭരണസാരഥ്യമേല്‍ക്കുന്ന നേതൃത്വത്തെയും ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനാവില്ല.
സ്വകാര്യ സ്വത്തവകാശം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വതന്ത്ര കമ്പോള വ്യവസ്ഥ, രാഷ്ട്രത്തിന്റെ അധികാരങ്ങള്‍, നിയമസമാധാനം, പ്രതിരോധം, കരാര്‍ പാലനം തുടങ്ങിയവയിലൊതുക്കുന്ന ‘ലീസിസ്‌ഫെയര്‍’ സിദ്ധാന്തം എന്നിവ അടിസ്ഥാനതത്ത്വമാക്കി മാത്സര്യമാര്‍ക്കറ്റിലൂടെ മാനുഷിക, സാമ്പത്തിക പുരോഗതി വിഭാവനം ചെയ്ത ക്യാപ്പിറ്റലിസത്തിന്റെ സ്വകാര്യ സ്വത്തവകാശത്തിന് കൂച്ചുവിലങ്ങിട്ട്, സ്റ്റേറ്റിന്റെ കീഴില്‍ സോഷ്യലിസ്റ്റ് സ്വര്‍ഗലോകം എന്ന ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കശാപ്പ് നടത്തി സ്റ്റാലിന്‍ മുതല്‍ മാവോ വരെയുള്ളവര്‍ കാണിച്ച പ്രായോഗിക വീക്ഷണങ്ങളെയും ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഹിംസാത്മക രാഷ്ട്രരൂപങ്ങളെയും ഇസ്‌ലാം പുച്ഛിച്ചു തള്ളുകയേയുള്ളൂ. എല്ലാ ‘നന്മ’കളെയും എടുത്തുണ്ടാക്കുന്ന സങ്കര രാഷ്ട്രീയ രൂപത്തെ ‘മതത്തില്‍ സമ്പൂര്‍ണമായി പ്രവേശിക്കണ’മെന്ന ഖുര്‍ആനിക വചനത്തോടെ നാം നിരാകരിക്കുന്നു.

നവയുഗത്തിലെ മുസ്‌ലിം രാഷ്ട്രീയം
ഏകധ്രുവലോകത്ത് ആസുരവാഴ്ച നടത്തുന്ന അമേരിക്കയും ഐക്യരാഷ്ട്രസഭക്ക് കീഴില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ കര്‍ക്കശമാക്കിയ സാഹചര്യവും വര്‍ത്തമാന മുസ്‌ലിമിന്റെ നിലപാടിനെ സ്വാധീനിക്കാതിരിക്കാനാവില്ല. നിബന്ധനകളൊത്ത് ഇസ്‌ലാമിക ഖിലാഫത്ത്/രാഷ്ട്രം നിലവിലില്ലാത്ത ഇപ്പോഴത്തെ രാജ്യങ്ങള്‍ പൗരാവകാശ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ അടഞ്ഞ ഹിജ്‌റയുടെ സാധ്യതകളും നിലനില്‍പ്പിന്റെ രാഷ്ട്രീയം അംഗീകരിക്കാന്‍ മുസ്‌ലിമിനെ നിര്‍ബന്ധിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ രാഷ്ട്രീയക്കാരനായ മുസ്‌ലിം പ്രസക്തനാവുന്നത് വ്യത്യസ്ത തലങ്ങളിലാണ്. ഒന്ന്, സ്വത്വസംരക്ഷണത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക. രണ്ട്, മൂല്യാധിഷ്ഠിത ഇടപെടലുകള്‍കൊണ്ട് മതത്തിന്റെ അന്തഃസത്ത സമര്‍പ്പിക്കുന്ന രീതിയില്‍ ഇരുട്ടിലെ രജതരേഖകളായി ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴി കാണുക. മൂന്ന്, രാഷ്ട്രത്തിന്റെ ഇടപെടലുകളെ കുറിച്ച് വ്യക്തമായ അവബോധമുണ്ടാക്കുകയും ആധികാരിക സ്ഥാനങ്ങളിലെത്തി അനീതിക്കെതിരെ പ്രതികരിക്കുകയും ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും സാധ്യതകളുപയോഗിച്ച് രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും നന്മക്കായി വര്‍ത്തിക്കുകയും ചെയ്യുക.
ഇസ്‌ലാമികമെന്ന ലാബലിലറിയപ്പെടുന്ന പല രാഷ്ട്രങ്ങളെക്കാളും സ്വസ്ഥമായി മതത്തിന്റെ അന്തഃസത്ത കാക്കാന്‍ നമുക്കാവുന്നത് തിരിച്ചറിയപ്പെടാതെ പോകരുത്. വര്‍ഗീയ പ്രീണനങ്ങളില്‍നിന്നും ആത്മഹത്യാപരമായ നിലപാടുകളില്‍ നിന്നും രാഷ്ട്രീയക്കാരനായ മുസ്‌ലിം മാറിനിന്നേ മതിയാവൂ. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാവിനോട്, ‘മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുതരാം ഈ സംഘടന പിരിച്ചുവിട്ടുകൂടെ’യെന്ന നെഹ്‌റുവിന്റെ ചോദ്യത്തിന് ശേഷകാലങ്ങളിലെ എന്റെ സമുദായത്തിന്റെ അവകാശസംരക്ഷണ ബാധ്യതകൂടി തന്റെ പാര്‍ട്ടിക്കുണ്ടെന്ന മറുപടി മുസ്‌ലിം രാഷ്ട്രീയ പ്രതിനിധിയുടേതാണ്. വര്‍ത്തമാനത്തില്‍ സെക്കുലറായി, മതത്തിന്റെ ആദര്‍ശം മറന്ന് രാഷ്ട്രീയം ആഘോഷിക്കുന്ന രാഷ്ട്രീയക്കാരനെ ഇസ്‌ലാമിന്റെ പ്രതിനിധാനമാക്കാന്‍ കഴിയില്ല.
ഇന്ത്യയിലെ രാഷ്ട്രീയക്കാരനില്‍ അന്ന് ശിര്‍ക്ക് കണ്ടവര്‍ക്ക് തിരിച്ചറിവിന്റെ ബോധോദയമുണ്ടായത് ആശാവഹം തന്നെയാണ്. മതം രാഷ്ട്രീയത്തിലിടപെടുന്നത് നല്ലതാണെങ്കിലും പണ്ഡിതര്‍ മതവിരുദ്ധര്‍ക്ക് പിന്തുണ തേടിയിറങ്ങുന്നത് അഭിലഷണീയമല്ല. മാറിനിന്ന് രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ‘സമസ്ത’യുടെ പണ്ഡിത നയങ്ങള്‍ തന്നെയാണ് ഇവിടെ സ്വീകാര്യമാവുന്നത്.
ഇരയുടെ വികാരങ്ങളെ പ്രകോപിപ്പിച്ച് ഉയിരെടുത്ത തീവ്രവാദ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലെത്തിയത് മുസ്‌ലിം മോഡല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയുണ്ടെങ്കിലും ആദ്യപരീക്ഷണത്തില്‍ തന്നെ അവരുടെ റെപ്രസന്റേറ്റീവിന്റെ മുഖത്തടിയേറ്റത് പ്രത്യാശക്ക് വക നല്‍കുന്നുണ്ട്. മമ്പുറത്തെ തങ്ങളും ആലി മുസ്‌ലിയാരും ഉമര്‍ ഖാസിയും നയിച്ച രാഷ്ട്രീയ ചലനങ്ങള്‍ക്ക് അനിവാര്യഘട്ടങ്ങളില്‍ തുടര്‍ച്ച നല്‍കാന്‍ നമുക്കാവാതിരിക്കുകയുമരുത്.
പാകിസ്ഥാനും ഇറാഖിനും അഫ്ഗാനുമൊന്നും സമ്പൂര്‍ണ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളാവുക സാധ്യമല്ല. ഇമാമുല്‍ അഅ്‌ളം അമേരിക്കന്‍ നേതൃത്വമാവുന്ന അവസ്ഥയുടേതാണ് വര്‍ത്തമാനം. രാഷ്ട്രങ്ങള്‍ ആരു ഭരിക്കണമെന്ന് ആഭ്യന്തര കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയോ അധിനിവേശം നടത്തിയോ പാവ ഗവണ്‍മെന്റുകളെ നാട്ടിയും കോര്‍പ്പറേറ്റ് ഭീമന്മാരെ വെച്ച് രാഷ്ട്രനേതാക്കളെ വിലക്കെടുത്തും തങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യമാണവരുടേത്. അത്തരം രാഷ്ട്രങ്ങള്‍ക്ക് ഇസ്‌ലാമിയ്യത്തിന്റെ പാറ്റന്റ് നല്‍കല്‍ യാഥാര്‍ത്ഥ്യത്തെ പരിഹസിക്കലാണ്. സയണിസത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഷണ്ഡീകരണമാണ് വര്‍ത്തമാനത്തിന്റെ ദയനീയ കാഴ്ച.
മുസ്‌ലിം രാഷ്ട്രങ്ങളെ ഭീകരതയുടെ മുദ്രയടിക്കുകയാണ് മാധ്യമങ്ങള്‍. അറബ് ലോകത്തിന്റെ ജനാധിപത്യവത്കരണത്തിന് അമേരിക്ക മുറവിളികൂട്ടുന്നത് നല്ല നിയ്യത്തോടെയല്ല. തങ്ങള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരാണന്ന് തട്ടിവിട്ട് മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ആഭ്യന്തര കലഹങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ശത്രുപക്ഷം. ഏകാധിപത്യമാണെന്ന് അടിക്കടി അമേരിക്ക പറയുമ്പോഴും അവര്‍ പറയുന്ന ജനാധിപത്യത്തിന്റെ കെണിവലകള്‍ തിരിച്ചറിയാന്‍ മുസ്‌ലിമിനാകണം. അത്താത്തുര്‍ക്കിന്റെ സെക്കുലറിസവും ഡെമോക്രസിയും ഹൃദ്യമായി സ്വാഗതം ചെയ്തവരാണവര്‍. ജനാധിപത്യം, മതേതരത്വം, ദേശീയത, ജനകീയത, ദേശസാല്‍ക്കരണം, വിപ്ലവാത്മകത എന്നീ തത്വങ്ങളിലധിഷ്ഠിതമായി രാജവാഴ്ചയെ അവസാനിപ്പിച്ച് തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് നടത്തിയ കളികള്‍ മാലോകര്‍ തിരിച്ചറിഞ്ഞതാണ്. ഖാന്‍ഗാഹുകള്‍ അടച്ചു പൂട്ടിയും ബഹുഭാര്യത്വം നിരോധിച്ചും പര്‍ദ്ദ നിയമവിരുദ്ധമാക്കിയും വിവാഹനിയമങ്ങള്‍ ഭേദഗതി ചെയ്തും ബാങ്കുവിളി നിരോധിച്ചും പള്ളികള്‍ മ്യൂസിയമാക്കിയും അയാള്‍ നടത്തിയ ജനാധിപത്യം അറബ് രാജ്യങ്ങള്‍ കൂടി ഏറ്റെടുക്കണമെന്നാണുള്ളിലിരിപ്പ്.  

മുത്ത്വലാഖിനെ പിന്തുണക്കുന്ന ആളല്ല ഞാന്‍. എന്നിരുന്നാലും സ്റ്റേറ്റ് ഏതെങ്കിലും ജാതിയുടെയോ മത വിഭാഗങ്ങളുടെയോ വ്യക്തി നിയമങ്ങളില്‍ ഇടപെടുന്നതിനെ എനിക്ക് ഒരിക്കലും സമ്മതിക്കാനാകില്ല. ഇനി, നിയമം മുത്ത്വലാഖിനെ നിരോധിച്ചാലും ശരി മതപണ്ഡിതന്മാര്‍ അത് ശരിയല്ലെന്ന് പ്രഖ്യാപിക്കാത്ത കാലത്തോളം അതൊരിക്കലും നില്‍ക്കാനും പോകുന്നില്ല. സത്യം പറഞ്ഞാല്‍, മുത്ത്വലാഖുമായി ബന്ധപ്പെട്ട ഈ കോലാഹലങ്ങളൊന്നും സ്ത്രീയുടെ കണ്ണീരൊപ്പുക എന്ന ഒരു ഉദ്ദേശ്യത്തോടെത്തന്നെയല്ല ഉണ്ടായിരിക്കുന്നത്. മറിച്ച്, മുസ്‌ലിം സമൂഹത്തെ പ്രതിരോധത്തിലാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്. 
അല്ലെങ്കിലും, ഇങ്ങനെയൊരു നിയമം നടപ്പിലാവുന്നതിനു പ്രത്യേകം പ്രസക്തിയൊന്നും കാണാനും കഴിയില്ല. കാരണം, ഈ നിയമത്തിലൂടെ ഉദ്ദേശിക്കപ്പെടുന്ന സംഗതി ആ നിയമം ഇല്ലാതെത്തന്നെ നടക്കുന്നുണ്ട്. മുത്ത്വലാഖ് വിഷയവുമായി അതിനെ അംഗീകരിക്കാത്ത ഒരു മുഫ്തിയുടെ അടുത്തു ചെന്നാല്‍ അതുകൊണ്ട് വിവാഹ മോചനം സംഭവിച്ചിട്ടില്ലായെന്നാണ് അയാള്‍ വിധിയെഴുതുക. അങ്ങനെ ചെന്നു കാണാനുള്ള സാധ്യത നിലനില്‍ക്കെ ഇങ്ങനെയൊരു നിയമം വരുന്നതിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
വ്യക്തമായ ഒരു വര്‍ഗീയ-കോര്‍പറേറ്റ് അജണ്ടയുമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും ഇതിനുള്ള തെളിവാണ്. ഈയൊരു കാലയളവില്‍ ഒരു ദിവസം പോലും വര്‍ഗീയ പ്രശ്‌നങ്ങള്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തതായി കടന്നുപോയിട്ടില്ല. മതത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഗത്തുനിന്നും കോര്‍പറേറ്റ് അജണ്ടകള്‍ക്ക് വല്ല ഭീഷണിയും അഭിമുഖീകരിക്കേണ്ടി വരുന്ന പക്ഷം കോര്‍പറേറ്റ് അജണ്ടകള്‍ക്കാണ് ആത്യന്തികമായ പ്രാമുഖ്യം കല്‍പിക്കപ്പെട്ടിരുന്നത്. അല്ലാതെ, ഹിന്ദു ധര്‍മം തങ്ങളുടെ ചാലകശക്തിയായി കാണുന്ന ഒരു പാര്‍ട്ടി നിയന്ത്രിക്കുന്ന ഭരണകൂടത്തിന് രാജ്യത്ത് വര്‍ധിച്ചുവരുന്ന വ്യഭിചാരത്തെക്കുറിച്ചോ മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചോ യാതൊരു ആശങ്കയുമില്ല. മറ്റാരെക്കാളും സ്ത്രീകളെയാണ് ഇതെല്ലാം കൂടുതലായും ബാധിക്കുന്നത്. എന്നിട്ടും വേശ്യാവൃത്തിയെയോ മയക്കുമരുന്നിന്റെ ഉപയോഗത്തെയോ നിരോധിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്തുകൊണ്ട് ഉണ്ടാകുന്നില്ല? മാതാപിതാക്കളുടെ സ്വത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? പെണ്‍ ഭ്രൂണ ഹത്യക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് പദ്ധതി ആവിഷ്‌കരിക്കുന്നില്ല? മുസ്‌ലിം സ്ത്രീയുടെ മുത്ത്വലാഖ് മാത്രമാണോ അവരെ ആകെ സങ്കടപ്പെടുത്തുന്ന ഒരേയൊരു കാര്യം?
ഇന്ത്യയില്‍ അവിഹിത ലൈംഗികവേഴ്ച്ച കുത്തനെ കൂടിക്കൊണ്ടിരിക്കയാണ്. എന്നുമാത്രമല്ല, അത് എച്ച്.ഐ.വി വൈറസിനെ വളര്‍ത്തുകയും ചെയ്യുന്നു. നൂപര്‍ ഡോഗ്ര തയ്യാറാക്കിയ Prostitution in India: The Staggering Numbers And The Stagnant Legality എന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്: ‘ഇന്ന് ലൈംഗികത എന്നത് 40,000 കോടി വരെ ലാംഭം കൊയ്യാവുന്ന ഒരു വാര്‍ഷിക ബിസിനസാണ് ഇന്ത്യയില്‍. ഈ പണം എന്തിനു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ആര്‍ക്കുമറിയില്ല. സമൂഹത്തെ നശിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലേക്കാണ് ഇത് ചെന്നെത്തുന്നത്. ഒരു സര്‍വേ പ്രകാരം ഇന്ത്യയില്‍ 10 മില്യനോളം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 1,00,000 പേര്‍ ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യവസായ കേന്ദ്രമായ ബോംബയില്‍ മാത്രം കാണപ്പെടുന്നു. 3,00,000 മുതല്‍ 5,00,000 വരെ കുട്ടികള്‍ ലൈംഗികതക്ക് അടിമപ്പെട്ടുകഴിഞ്ഞിട്ടുണ്ട് ഇന്ത്യയില്‍. ഇതില്‍ 80 ശതമാനവും ബാംഗ്ലൂരിലും മറ്റു പ്രധാന അഞ്ചു പട്ടണങ്ങളിലുമാണ്. ഇന്ത്യയിലെ ലൈംഗികതയുടെ ഇന്നത്തെ കണക്കാണിത്.’
രജിസ്റ്റര്‍ ചെയ്ത ‘ലൈംഗിക തൊഴിലാളി’കളെ മാത്രമേ ഔദ്യോഗിക വൃത്തങ്ങള്‍ അംഗീകരിക്കുന്നുള്ളൂ. ആ കണക്കുതന്നെ അല്‍ഭുതകരമാംവിധം വര്‍ധിച്ചതാണ്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് ഇതിലും ഭീകരമാണ്: ‘സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 2007 ല്‍ മൂന്നു മില്യനിലേറെ പെണ്‍ ലൈംഗിക തൊഴിലാളികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 35. 47 ശതമാനം ആളുകളും തങ്ങളുടെ 18 വയസ്സിനു മുമ്പുതന്നെ ഈ തൊഴിലില്‍ പ്രവേശിക്കുന്നവരാണ്. 1997 നും 2004 നുമിടക്ക് ലൈംഗിക തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്.’
ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം പുറത്തുവിട്ടതനുസരിച്ച് തെക്കന്‍ സംസ്ഥാനങ്ങളിലാണ് ലൈംഗിക തൊഴിലാളികള്‍ കൂടുതലായും കാണപ്പെടുന്നത്. ആന്ധ്രാപ്രദേശില്‍ ഒരു ലക്ഷത്തിലേറെ രജിസ്റ്റര്‍ ചെയ്ത പെണ്‍ ലൈംഗിക തൊഴിലാളികള്‍ ഉണ്ട് എന്നാണ് കണക്ക്. കര്‍ണാടകയിലിത് 79,000 വരും. തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ തുടങ്ങിയവയാണ് എണ്ണത്തില്‍ ഇതിനു തൊട്ടുപിന്നില്‍ വരുന്ന സംസ്ഥാനങ്ങള്‍. ജമ്മു കാശ്മീരാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 259 ലൈംഗിക തൊഴിലാളികളാണ് അവിടെയുള്ളത്. ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ ഡല്‍ഹിയാണ് ഈ വിഷയത്തില്‍ മുന്‍പന്തിയില്‍. ഔദ്യോഗികമായി ജി.ബി റോഡ് എന്ന ഒരു ഏരിയയാണ് അവിടെ അവര്‍ക്കുള്ളത്. 
വേശ്യകളെ മാത്രമല്ല ഈ വൃത്തി ബാധിക്കുന്നത്. വിവിധ രൂപങ്ങളിലായി അത് മറ്റു സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍ എച്ച്.ഐ.വി ബാധിതരാണ്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല ഇതിലുള്ളത്. വേശ്യകളുമായി ബന്ധപ്പെടുന്ന തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍നിന്നോ ബോയ്ഫ്രണ്ടില്‍നിന്നോ പകര്‍ന്നവരാണ് വലിയൊരു ഭാഗം. 
പക്ഷെ, എന്നിട്ടും വേശ്യാവൃത്തിക്കോ പോര്‍ണോഗ്രഫിക്കോ എതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് യാതൊരു നടപടിയും എടുക്കുന്നില്ല? അത് മാര്‍ക്കറ്റിന്റെ താല്‍പര്യത്തിനെതിരാവുമെന്നതാണോ അവക്കെതിരെ നിരോധന പ്രഖ്യാപിക്കാത്തതിനു പിന്നിലെ രഹസ്യം? അപ്പോള്‍, സ്ത്രീയുടെ യഥാര്‍ത്ഥ അവകാശങ്ങളെ സംരക്ഷിക്കുകയെന്നതല്ല, മാര്‍ക്കറ്റ് സ്‌പോണ്‍സേഡ് ഫെമിനിസം എന്ന അജണ്ടയെ പ്രമോട്ട് ചെയ്യുക മാത്രമാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. 
മയക്കുമരുന്നിന്റെ ഉപയോഗം നോക്കിയാലും വസ്തുത ഇതുതന്നെ. ചെന്നൈയിലെ ടി.ടി. രംഗനാഥന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 62.5 മില്യന്‍ പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ലോകത്തു തന്നെ ആല്‍കോഹോളിക് ബീവറേജുകളുടെ ഏറ്റവും വലിയ മൂന്നാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യ എന്നാണ് കണക്ക്. ആല്‍കോഹോള്‍ കലര്‍ന്ന വസ്തുക്കളുടെ വിപണിക്ക് ഇന്ത്യയില്‍ വര്‍ഷംപ്രതി 8 ശതമാനം വളര്‍ച്ച ഉണ്ടാകുന്നതായാണ് കണക്കുകള്‍ പറയുന്നത്. 
മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ അസുഖങ്ങളാണ് അതിന്റെ ഉപയോക്താക്കളില്‍ ഉണ്ടാക്കുന്നത്. കാന്‍സര്‍ മുതല്‍ മരണത്തില്‍ കലാശിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങള്‍ അതുവഴി ഉണ്ടാകുന്നു. 
കുടിക്കുന്നവരെ മാത്രമല്ല ആല്‍കോഹോള്‍ കൊല്ലുന്നത്. മറിച്ച്, ഇവിടെ നടക്കുന്ന വലിയൊരു അളവോളം ആക്‌സിഡന്റുകള്‍, കൊല, ആ്ത്മഹത്യ, ബലാല്‍സംഗം തുടങ്ങിയവയുടെ പിന്നിലെല്ലാം ഇതാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ഒരു കണക്കനുസരിച്ച് ഒരു വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 1.34 ലക്ഷം റോഡ് അത്യാഹിതങ്ങളില്‍ 70 ശതമാനവും മയക്കുമരുന്ന് കഴിച്ച് ഡ്രൈവിംഗ് ചെയ്യുക വഴി വന്നുചേരുന്നതാണത്രെ. 
ഇത്തരുണത്തില്‍, ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും വിശിഷ്യാ, ഇവിടത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ആവശ്യപ്പെടുന്നതാണ് ആല്‍കോഹോള്‍ നിരോധനമെന്നത്. ടൈംസ് ഓഫ് ഇന്ത്യ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 98 ശതമാനം സ്ത്രീകളും 86 ശതമാനം പുരുഷന്മാരും കേരളത്തില്‍ മദ്യനിരോധനത്തെ പിന്തുണക്കുന്നവരാണ്. 
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉല്‍കണ്ഠയുള്ളവരാണ് സര്‍ക്കാറെങ്കില്‍ ഈ രണ്ടു വിഷയങ്ങളിലാണ് ഏറ്റവും ആദ്യം നിരോധന കൊണ്ടുവരേണ്ടത്. അതാണ് യഥാര്‍ത്ഥ ഹിന്ദു ധര്‍മയുടെ സംരക്ഷണം. അതല്ല, തങ്ങളുടെ ധര്‍മയുടെ സംരക്ഷണത്തെക്കാള്‍ മാര്‍ക്കറ്റിംഗ് ഫെമിനിസവും തങ്ങളുടെ അജണ്ട നടപ്പാക്കലുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. 
മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെയാണ് സ്ത്രീ സുരക്ഷാവിഷയം ഏറ്റെടുത്തതെങ്കില്‍ സ്വന്തം മാതാപിതാക്കളുടെ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നേടിക്കൊടുക്കാന്‍ ആവശ്യമായ നടപടികളാണ് ഏറെ മുന്‍ഗണന നല്‍കി ചെയ്യേണ്ടിയിട്ടുള്ളത്. മുസ്‌ലിംകളെക്കാള്‍ ഹിന്ദു സഹോദരിമാര്‍ക്കിടയിലാണ് ഈ വിഷയം കൂടുതല്‍ സങ്കീര്‍ണം. പുതിയ നിമയങ്ങള്‍കൊണ്ടുവന്ന് അവര്‍ക്ക് അതിലുള്ള അവകാശം ഉറപ്പുവരുത്താത്ത കാലത്തോളം അവര്‍ക്കതില്‍ അര്‍ഹിക്കുന്ന ഒരു പങ്കും ഉണ്ടാകാന്‍ പോകുന്നില്ല. 
ചുരുക്കത്തില്‍, രാജ്യത്ത് മുത്ത്വലാഖിന്റെ പേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം, സ്ത്രീ ജീവിതത്തിന് ഭീഷണിയാകുംവിധം നാട്ടില്‍ പ്രചാരം നേടിയ വേശ്യാവൃത്തി, ആല്‍കോഹോള്‍ ഉപയോഗം, പെണ്‍ ഭ്രൂണഹത്യ, മാതാപിതാക്കളുടെ സ്വത്തിലുള്ള അവകാശങ്ങള്‍ തടയുന്ന ഘടകങ്ങള്‍ തുടങ്ങിയവക്കെതിരെയാണ് സര്‍ക്കാര്‍ എത്രയുംവേഗം നിയമനടപടികള്‍ കൊണ്ടുവരികയും അവയെ നിയന്ത്രിക്കുകയും ചെയ്യേണ്ടത്. അല്ലാതെ, വര്‍ഗീയത ഇളക്കിവിട്ട് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തെയോ ആചാരങ്ങളെയോ ചോദ്യം ചെയ്യുകയല്ല.
നിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ ഭീകരതയും കൊണ്ട് വര്‍ത്തമാന ലോകത്തിന്റെ ഒരു മഹാ സമസ്യയായി മാറിയ പ്രതിഭാസമാണ് ഐ.എസ് അഥവാ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത്. മതത്തിന്റെ പുകമറക്കുള്ളില്‍ വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുന്ന അഭിനവ തര്‍ത്താരികളോ ഖവാരിജുകളോ ആയാണ് ചരിത്രത്തില്‍ ഈ രക്തേല്‍സുക യുദ്ധപ്രേമികളുടെ രംഗപ്രവേശം. ഇസ്‌ലാമിന്റെ മാനവിക സിദ്ധാന്തങ്ങളുമായോ കാരുണ്യത്തിന്റെ അവതാരമായി കടന്നുവന്ന പ്രവാചകരുടെ ജീവിത പാഠങ്ങളുമായോ പുലബന്ധം പോലും സൂക്ഷിക്കാതെ തുല്യതയില്ലാത്ത അക്രമപ്രവര്‍ത്തനങ്ങളിലൂടെയും നിരപരാധികളുടെ ചുടുചോരയൊഴുക്കി അതില്‍ ഉല്ലസിച്ചും ഭീകരതയുടെ പുതിയ അദ്ധ്യായം തീര്‍ത്തിരിക്കുന്നു മുസ്‌ലിം സമൂഹത്തിനു ശാപമായി മാറിയ ഈ സംഘന ഇന്ന്. ഇസ്‌ലാമിക ചിഹ്നങ്ങളും സ്രോതസ്സുകളും ഉയര്‍ത്തിക്കാട്ടി പൂര്‍ണമായും മനുഷ്യത്വത്തിനു വിരുദ്ധമായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന പേക്കൂത്തുകള്‍ അന്തര്‍ദേശീയ തലത്തില്‍ ഇസ്‌ലാം കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടാനാണ് കാരണമാകുന്നത്. ‘സ്വര്‍ഗ’വും ‘രക്തസാക്ഷിത്വ’വും കൊതിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ചാരസംഘടനകളുടെ കളിപ്പാവകളായോ അവര്‍ അവതരിപ്പിക്കുന്ന കാടന്‍ വൈകൃതങ്ങള്‍ തീര്‍ത്തും അനിസ്‌ലാമികമാണെന്നും അത് മുസ്‌ലിം ലോകത്തെത്തന്നെ തകര്‍ക്കുമെന്നും ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭീകരവാദവും തീവ്രവാദവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന ലോക പരിസരത്തില്‍ ഇസ്‌ലാമിന്റെ യുദ്ധ സങ്കല്‍പങ്ങളും നീതിസാരവും ബഹുസ്വര വീക്ഷണവുമെല്ലാം കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ് മതത്തിന്റെ പേരിലുള്ള ഇത്തരം ഭീകര സംഘടനകളുടെ കടന്നുവരവിലൂടെ സംഭവിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ഐ.എസ് മുസ്‌ലിം ലോകത്തിനു വരുത്തിവെച്ച അപമാനവും നഷ്ടങ്ങളും വിവരണങ്ങള്‍ക്കപ്പുറത്താണ്.
ഒരു പരിചയപ്പെടുത്തലിനു ആവശ്യമില്ലാത്ത വിധം ഭീകരതയുടെ പര്യായമായി മാറിയിട്ടുണ്ട് ഇന്ന് അന്തര്‍ദേശീയ തലം മുതല്‍ ലോക്കല്‍ തലം വരെ ഈ ഐ.എസ് പ്രതിഭാസം. ലോകത്ത് ഇസ്‌ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരിക എന്ന ‘സുമോഹന’ മോട്ടോയുമായി സിറിയ, ഇറാഖ് ഉള്‍പ്പെടുന്ന പശ്ചിമേഷ്യ കേന്ദ്രീകരിച്ചുകൊണ്ട് ചില സ്വയംപ്രഖ്യാപിത അഭിനവ ഖലീഫമാര്‍ മെനഞ്ഞെടുത്ത ഒരു ഭീകര കൂട്ടായ്മ എന്നാണ് ഔദ്യോഗികമായി ഇതിനെ പരിചയപ്പെടുത്തുന്നത്. ലക്ഷ്യത്തിന്റെ പരിപാവനത്വത്തിനപ്പുറം അത് സാക്ഷാല്‍കരിക്കാന്‍ അവര്‍ പിന്തുടരുന്ന രീതി മൃഗീയവും കാടത്തപൂര്‍ണവുമായതിനാലാണ് ഇത് മഹാ ഭീഷണിയായി തിരിച്ചറിയപ്പെടുന്നത്. വഹാബി ചിന്താധാര പിന്തുടരുന്ന തീവ്ര സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പാണ് അടിസ്ഥാനപരമായും ഇതിന്റെ നേതൃത്വത്തില്‍ കണ്ടുവരുന്നത് എന്നതിനാല്‍ സംഘടനയുടെ വിഷനും മിഷനും എന്തായിരിക്കുമെന്ന് ഗ്രഹിച്ചെടുക്കാന്‍ കൂടുതല്‍ എളുപ്പമാകുന്നു. രാഷ്ട്രീയപരമായും മതപരമായും ധാരാളം സാധ്യതകളിലേക്ക് വേരുകള്‍ താഴുന്നുണ്ടെങ്കിലും ഐ.എസ് ഉദയംകൊണ്ട സൈദ്ധാന്തിക പരിസരം ഏറെ സങ്കീര്‍ണവും അതിലേറെ സൂക്ഷ്മതയോടെ പഠിക്കപ്പെടേണ്ടതുമാണ്. ചാവേറിലൂടെയും ബോംബിംഗിലൂടെയും നിരപരാധികളെ കൊന്നൊടുക്കുന്ന ഒരു തീവ്ര വിഭാഗത്തിന്റെ സൃഷ്ടി എന്നതിലപ്പുറം തെറ്റിദ്ധാരണയിലൂടെയോ അല്‍പജ്ഞാനത്തിലൂടെയോ അതുമല്ലെങ്കില്‍ മറ്റാരുടെയുമെങ്കിലും പ്രീണനങ്ങളിലൂടെയോ രൂപംകൊണ്ട മനുഷ്യത്വരഹിതമായ ചില നിലപാടുകള്‍ സ്വീകരിച്ച ഒരു തീവ്ര കൂട്ടായ്മയായി ഇതിനെ മനസ്സിലാക്കാം.
വഴിയും രീതിയും കാടത്തപരമാണെങ്കിലും ലക്ഷ്യം അന്വര്‍ത്ഥമാക്കുംവിധമായിരിക്കണം ഈ തീവ്രകൂട്ടായ്മക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് (അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ചുരുക്ക രൂപമാണ് ഐ.എസ് എന്നത്. രാഷ്ട്രീയ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന ധാരയിലേക്ക് ഇത് സൂചന തരുന്നു. പ്രവര്‍ത്തന മേഖലയുടെ വ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ISIS) എന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലാവെന്റ് (ISIL) എന്നും ഇത് വിളിക്കപ്പെടുന്നു. അറബിയില്‍ അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം എന്നതിന്റെ ചുരുക്കമായി ദാഇശ് എന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലപാടിലും പദ്ധതികളിലും അല്‍ ഖാഇദയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ ഭീകര കൂട്ടായ്മ പലതിലും അവരുമായി വിയോജിക്കുന്നുണ്ടെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളിലും കാടത്തപരമായ മൃഗീയ ചെയ്തികളിലും അതിന്റെ ഒരു അടുത്ത ഘട്ടമായിത്തന്നെവേണം ഇതിനെ മനസ്സിലാക്കാന്‍. കുരിശ് യോദ്ധാക്കളെയും സാമ്രാജ്യത്വ ഭീകര ശക്തികളെയും അല്‍ ഖാഇദ മുഖ്യ ശത്രുക്കളായി കാണുമ്പോള്‍ തങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം ശത്രുക്കളായി കാണുന്ന നിലപാടാണ് ഐ.എസിന്റേത്. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളും എല്ലാം തുല്യരാണ്. മുസ്‌ലിംകളില്‍തന്നെ സുന്നികളും ശിയകളും പെടും. അത്രമാത്രം രൂക്ഷതയും തീവ്രതയുമാണ് ഐ.എസിനെ പൈശാചികവും മനുഷ്യത്വവിരുദ്ധവുമാക്കുന്നത്.
രക്തരൂക്ഷിത വിപ്ലവമാണ് ഐ.എസ് സാമൂഹിക മാറ്റത്തിന് അടിസ്ഥാനപരമായി കാണുന്ന ഏക മാര്‍ഗം. ഇസ്‌ലാമിക സാമൂഹിക നിര്‍മിതിയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതിനിധീകരിക്കുന്ന ജിഹാദ് എന്ന വിശുദ്ധ സങ്കല്‍പത്തെയാണ് അവര്‍ ഇതിനു തെറ്റായി ഉപയോഗപ്പെടുത്തുന്നത്. സ്വശരീരത്തിന്റെ സംസ്‌കരണത്തിനും സമൂഹത്തിലെ ധാര്‍മിക സംസ്ഥാപനത്തിനും കഠിനാധ്വാനം ചെയ്യുകയെന്ന അതി മഹത്തരമായ ഒരാശയത്തെ മറച്ചുവെച്ചുകൊണ്ട് ‘അതിജയിക്കുക’യും ‘കൊന്നൊടുക്കുക’യും ചെയ്യുകയെന്ന പുതിയൊരു സയണിസ്റ്റ് നിര്‍വചനമാണ് അവര്‍ ജിഹാദിന് കല്‍പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെപോലും കവച്ചുവെക്കുന്നതാണിത്. അതുകൊണ്ടുതന്നെ, സ്വയം രൂപീകരിച്ച ‘ഇസ്‌ലാമിക രാജ്യ’ത്തിനും സ്വയം പ്രഖ്യാപിത ‘അമീറുല്‍ മുഅ്മിനീ’നും മുമ്പില്‍ അറവുശാലയായി മാറുന്നു മുസ്‌ലിം ലോകം. മതത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്നത്തിനാല്‍ മറ്റാരുടെ തിരുത്തുകളും ഉള്‍കൊള്ളാനോ അംഗീകരിക്കാനോ അവര്‍ ഉണരുന്നുമില്ല. ചോദ്യം ചെയ്യപ്പെടാത്ത വൃത്തങ്ങള്‍ രൂപീകരിക്കുകയും അതില്‍ ഇസ്‌ലാമിക ചിഹ്നങ്ങളും ഉദ്ധരണികളും അസ്ഥാനത്തായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ കെണിയിലകപ്പെടുന്നത് മുറിവൈദ്യന്മാരായ യുവാക്കളാണ്. ചോരത്തിളപ്പിന്റെ മൂര്‍ദ്ധന്യതയില്‍ വിരാജിക്കുമ്പോള്‍ വിദേശ യാത്രകളില്‍നിന്നോ ഇന്റര്‍നെറ്റ് ലിങ്കുകളില്‍നിന്നോ ഇഞ്ചക്ട് ചെയ്യപ്പെടുന്ന വഴിവിട്ട മത തീവ്രാവേശം അവരെ പിന്നീട് കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള തീവ്ര കൂട്ടായ്മകളിലേക്കാണ്. ഇത് മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയുമെല്ലാം ആവേശിക്കുന്നു. സിറിയയും ഇറാഖുമാണ് പ്രധാന സിരാകേന്ദ്രങ്ങളെങ്കിലും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുപോലും ചെറുപ്പക്കാര്‍ ഇതിലേക്ക് ആകര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് പഠനം. എന്നിട്ടാണോ അറബ്-ഏഷ്യന്‍ രാജ്യങ്ങളിലെ യുവാക്കളുടെയും യുവതികളുടെയും കാര്യം! കാടത്തത്തിന്റെയും മൃഗീയതയുടെയും അപ്പോസ്തലന്മാരായി പരക്കെ അറിയപ്പെട്ടിട്ടും മതം മാറി അന്യമസ്ഥരും സ്വയം മറന്ന് വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ചെറുപ്പക്കാരും ഇതിലേക്ക് കൂട്ടത്തോടെ കടന്നുചെല്ലുന്നതിനു പിന്നിലെ രഹസ്യമാണ് ഇപ്പോഴും ആര്‍ക്കും പിടികിട്ടാത്തത്. ഐ.എസിനു പിന്നിലെ നിഘൂഢത ഇവിടെനിന്നും ആരംഭിക്കുന്നു. ശരിയായ മതനേതൃത്വത്തില്‍നിന്നും ഋജുവായ ഇസ്‌ലാമിക പാഠങ്ങള്‍ സ്വീകരിക്കുന്നതിനു പകരം എളുപ്പവഴിയില്‍ ‘സ്വര്‍ഗ പ്രാപ്തി’ നേടാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വീഡിയോകളിലൂടെയും പലരും ഭീകരതയുടെ വഴിയില്‍ ശമനം തേടുന്നത് ഏറെ ദൗര്‍ഭാഗ്യകരം തന്നെ. ഐ.എസ് കൂടുതല്‍ ചര്‍ച്ചയര്‍ഹിക്കുന്നത് ഇവിടെയാണ്.
സാമൂഹിക നീതിയിലും സമാധാന സങ്കല്‍പത്തിലും മറ്റേതു പ്രത്യയശാസ്ത്രങ്ങളെയും കവച്ചുവെക്കുന്ന സമീപന രീതി പൊതുസമൂഹത്തെ അഭിമുഖീകരിക്കുന്നതില്‍ ഇസ്‌ലാം അതിമനോഹരമായി അവതരിപ്പിച്ചിരിക്കെത്തന്നെയാണ് മറ്റു മതസ്ഥര്‍ക്കു മുമ്പില്‍ സംശയം ജനിപ്പിക്കുംവിധം ഇതിനെ കാറ്റില്‍ പറത്തുന്ന ചോരക്കളികള്‍ ഇത്തരം തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നും ഉണ്ടാകുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലത്തെ പുനരവതരിപ്പിക്കുകയെന്ന ധാരണയില്‍ ജാഹിലിയ്യത്തിനെയും പ്രാകൃത അറബ് ഗോത്ര ശീലങ്ങളെയുമാണ് ഐ.ഐസ് പോലെയുള്ള തീവ്ര ഗ്രൂപ്പുകള്‍ ഇതിലൂടെ പുറത്ത് കൊണ്ടുവരുന്നത്. വിശുദ്ധ ഖുര്‍ആന്റെ മൗലിക പാഠങ്ങള്‍ക്കുപോലും ഇത് എതിരാണെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുന്നു. ഉത്തര മധ്യ ഇറാഖിലും വടക്കന്‍ സിറിയയിലും ആധിപത്യമുറപ്പിച്ച ഐ.എസ് അവിടങ്ങളിലെ തങ്ങളുടെ അരുംകൊല രീതിശാസ്ത്രത്തിലൂടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയല്ല, ഐ.എസിനെ രണോത്സുകതയുടെ പുതിയൊരു മതമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെയെല്ലാം പറയുമ്പോഴും, സത്യത്തില്‍ ആരാണ് അല്‍ ഖാഇദ, ഐ.എസ് പോലെയുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ക്കു പിന്നിലെന്ന ചോദ്യം ന്യായമായും ഉയരുന്നു. പല സംഭവങ്ങളുടെയും വെളിച്ചത്തില്‍ പല സാധ്യതകളും അതിനുള്ള ന്യായങ്ങളും നിരത്തപ്പെടുന്നുണ്ടെങ്കിലും ഇതിനു കൃത്യമായൊരു മറുപടി ഇതുവരെ രൂപപ്പെട്ടുവന്നിട്ടില്ലായെന്നതുതന്നെയാണ് സത്യം. എന്നാല്‍, മുസ്‌ലിം ലോകത്തെ, വിശിഷ്യാ അറബ് മുസ്‌ലിംകളെ ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിട്ടതില്‍ ആശയപരവും രാഷ്ട്രീയപരവുമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നത് ഏറെ സുവിദിതമായ കാര്യമാണ്. ഇതെല്ലാം അമേരിക്കയുടെയും സയണിസത്തിന്റെയും സൃഷ്ട്ിയാണെന്ന് ഉത്തരം ചുരുക്കിപ്പറയുന്നത് ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഒരളവോളം സത്യമാണെങ്കിലും അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഐ.എസ് പോലെയുള്ള ഭീകര സംഘടനകളുടെ സൈദ്ധാന്തിക പ്രത്യയശാസ്ത്ര പരിസരം. രാഷ്ട്രീയ ഇസ്‌ലാമും അബ്ദുല്‍ വഹാബിലൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ സമാരംഭം കുറിച്ച തീവ്ര സലഫിസവും അവയുടെയെല്ലാം പില്‍ക്കാല അതി തീവ്ര പരിണതികളും ഇത്തരം തീവ്ര കൂട്ടായ്മകള്‍ക്ക് സൈദ്ധാതിക പരിസരം ഒരുക്കിയിരുന്നുവെന്നതിനു ചരിത്രം തെളിവാണ്. മൊസാദും സി.ഐ.എയുമെല്ലാം അന്വേഷണ വിധേയമാക്കപ്പെടുമ്പോള്‍തന്നെ ഐ.എസിന്റെ വേരുകള്‍ ആഴ്ന്നുപോയ വഴികളെല്ലാം പിന്തുടര്‍ന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
ഐ.എസിന്റെ പിറവിക്ക് സൈദ്ധാന്തിക അടിത്തറ പാകിയ ലോകങ്ങളിലേക്കു വെളിച്ചം നല്‍കുന്ന സമഗ്രമായൊരു അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നതാണ് വസ്തുത. അക്കാദമിക ലോകത്ത് ഇന്നിത് ചൂടേറിയ ചര്‍ച്ചയാണ്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം മുപ്പതോളം പുസ്തകങ്ങളും നൂറിലേറെ ഗവേഷണ പഠനങ്ങളും ഇവ്വിഷയകമായി പുറത്തുവന്നുകഴിഞ്ഞു. പക്ഷെ, ഇതില്‍ അധികവും അറബ് മുസ്‌ലിം ലോകത്തെ പ്രതിവല്‍കരിക്കുന്നതും യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമാണ്. ചില പ്രത്യേക അജണ്ടകളുടെ വെളിച്ചത്തേില്‍ പുറത്തുവന്നതായിരിക്കണം ഇത്തരം പഠനങ്ങള്‍ എന്നുവേണം മനസ്സിലാക്കാന്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തിന്റെയും തീവ്ര സലഫിസത്തിന്റെയും കൈ കഴുകിയും ചെറിയ നിലക്കാണെങ്കിലും അന്വേഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഭാഗം പവിത്രമാക്കി ഐ.എസിനെ അന്യമാക്കി അവതരിപ്പിച്ചാണ് ഇത്തരം അന്വേഷണങ്ങളിലെ വിലയിരുത്തലുകള്‍ പോകുന്നത്. എന്നാല്‍, ഈ ധാരകള്‍ക്കെല്ലാം അപ്പുറത്തോ അല്ലെങ്കില്‍ ഇവയെല്ലാറ്റിന്റെയും ഇടയില്‍നിന്നോ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഐ.എസിന്റെ പിറവി സംഭവിച്ചിരുന്നത്. ഈ സമ്മിശ്ര പരിസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ചരിത്രം പൂര്‍ണമാകുന്നതും.
മുസ്‌ലിം ലോകം ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണോ? ആണെങ്കില്‍ ഏതൊക്കെ കാര്യങ്ങളിലാണ് പ്രതിസന്ധി. കൂട്ടത്തില്‍ ഒരു ചോദ്യമുയരുന്നു. ‘മുസ്‌ലിം ലോകം’ എന്ന് നാം വിവക്ഷിക്കുന്നതെന്തിനെ, എങ്ങനെ എന്ന് മനസ്സിലാക്കിയാലേ പ്രശ്‌നം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ നമുക്ക് കഴിയൂ. ഒരുപക്ഷെ ലോകത്തിലിപ്പോള്‍ നിലവിലുള്ള 62 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെയാണോ നാം മുസ്‌ലിം ലോകത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. അതല്ല, ഭൂമിയിലെ 190 ഓളം രാജ്യങ്ങളില്‍ മറ്റു സമൂഹങ്ങളോടൊപ്പം ജീവിക്കുന്ന 250 കോടിയോളം മുസ്‌ലിംകളെയാണോ ഉദ്ദേശിക്കുന്നത്? രണ്ടായാലും മുസ്‌ലിം ലോകത്ത് പ്രതിസന്ധിയും സാമ്പത്തികമായി, സാമൂഹികമായി, വിശ്വാസപരമായി എല്ലാ രംഗങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്നു. ഇവിടെ എടുത്തുപറയേണ്ട കാര്യം മൊത്തം ലോകസമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ഭാഗമാണിതിലേറെയും. പക്ഷേ, അത് ഇസ്‌ലാമിക തത്വങ്ങളുമായി തട്ടിച്ച് നോക്കേണ്ടിവന്നാല്‍ പ്രതിസന്ധിക്ക് വിവിധ മുഖങ്ങള്‍ പ്രത്യക്ഷപ്പെടും. അതാകട്ടെ, പരിഹരിക്കാനാവാത്ത രൂക്ഷസ്വഭാവമുള്ളതാവും.

എന്തുകൊണ്ടെന്നാല്‍, ലോകത്തോടൊപ്പം മുന്നോട്ട് നീങ്ങാനാവാത്ത ഒട്ടേറെ തടസ്സങ്ങള്‍ നമുക്കുണ്ട്. ആ തടസ്സങ്ങള്‍ മതം നല്‍കിയതല്ല. ചിലര്‍ ദൈവത്തിനും സീസര്‍ക്കും ഭാഗിച്ചുവെച്ചതില്‍ നിന്ന് അല്ലാഹുവും അവന്റെ റസൂലും വിലക്കിയതാണ്. പക്ഷേ, അതിനെയും മറികടന്ന് പുതിയ രാഷ്ട്രീയക്കാരുടെ ‘മതേതരത്വ’വും ഭൗതിക വ്യാമോഹങ്ങളും സാമൂഹ്യഘടനയില്‍ ബഹുഭൂരിപക്ഷം വരുന്ന അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാരോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിലെ വീഴ്ചയും ഉണ്ടാക്കുന്ന പ്രതിസന്ധി നമ്മളെ സംബന്ധിച്ചിടത്തോളം അപരിഹാര്യമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇവിടെ പ്രസക്തമായ ആ ചോദ്യം ഉയരുന്നു. ഇസ്‌ലാം എന്ന് പറയുന്ന കണ്‍സപ്റ്റ് കേവലം ഒരു മതമോ അതോ സമൂലമായ ഒരു ജീവിത വ്യവസ്ഥയോ? കേവല മതമാണെങ്കില്‍ വിശ്വാസവും ഇബാദത്തും മാത്രമെ വേണ്ടൂ. ജീവിത സംബന്ധമായ മറ്റനേക പ്രശ്‌നപരിഹാരത്തിന് ഫ്യൂഡലിസം, ഫാസിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങി ഇന്ന് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളായാല്‍ പോലും ഇതര സിന്ധാന്തങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് തുടരും. ഇതിനുപോല്‍ബലകമായി ദൈവത്തിനും സീസര്‍ക്കും ഭാഗിച്ചവരെ നമുക്ക് അംഗീകരക്കേണ്ടിയുംവരും. ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളിന്ന് അകപ്പെട്ട പ്രതിസന്ധിയുടെ തുടക്കം.

പരലോക  വിശ്വാസത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമാണ് മുസ്‌ലിംകളുടെ (ഇസ്‌ലാമിന്റെ) അടിസ്ഥാന പ്രമാണം. ഭൂമിയില്‍ താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരം പറയേണ്ട ഒരു ദിവസമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇസ്‌ലാം ഓരോ മനുഷ്യനെയും തന്റെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത്. ആ ഉത്തരവാദിത്തമാകട്ടെ മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും പ്രപഞ്ചങ്ങളും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ളതാണ്. ഈ ബന്ധങ്ങള്‍ അവന്റെ ഭൂമിയിലെ ജീവിതോപാധിയുടെ കൂടി ഭാഗമായിരിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം എന്നിവയാണ് ഓരോ മനുഷ്യന്റെയും പ്രാഥമികാവശ്യമായി കണക്കാക്കപ്പെടുന്നത്. കൂട്ടായ യത്‌നത്തിലൂടെ രാഷ്ട്രത്തിന്റെ വികസനവും ഐശ്വര്യവും കൂടുന്നമുറക്ക് എല്ലാവര്‍ക്കും ജീവിതസൗകര്യം കൂടിക്കൊണ്ടിരിക്കും. ജനങ്ങളുടെ കൂട്ടായ യത്‌നവും പ്രാര്‍ത്ഥനയും അല്ലാഹു സ്വീകരിക്കുന്നതോടെ ഒരു രാഷ്ട്രത്തിന്റെ വിജയം സുനിശ്ചിതമായി മാറുന്നു. മണ്ണില്‍നിന്നുള്ള ഉല്‍പാദനം (കൃഷി) മണ്ണില്‍ നിക്ഷേപിതമായ ധാതുക്കളുടെ മനുഷ്യനാവശ്യമായ ഉപകരണ വസ്തുവാക്കുന്ന പുനരുല്‍പാദനം (വ്യവസായം), കൃഷി-വ്യാവസായികോല്‍പന്നങ്ങളുടെ വിതരണം (കച്ചവടം), ഈ ശാരീരിക-ബുദ്ധിപരമായ അധ്വാനങ്ങള്‍ ജീവിതോപാധിയായി സ്വീകരിച്ച് രാഷ്ട്രത്തിനുവേണ്ടി മാന്യമായി നടത്തുന്ന അധ്വാനം ആത്മാര്‍ത്ഥമാകുമ്പോള്‍ അത് അല്ലാഹുവിനു വേണ്ടിയുള്ള ഇബാദത്തുകൂടി ആകുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രം ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ പൗരന്മാരുടെയും പൊതുസ്വത്താകുന്നു.
ജാതിയോ മതമോ മറ്റെന്തെങ്കിലും വിഭാഗീയതയോ രാജ്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനോ ദീനിനോ ഇല്ല. ദുനിയാവില്‍ വഴിപ്പെട്ടവും (മുസ്‌ലിം) വഴിപ്പെടാത്തവനും (അമുസ്‌ലിം) ഒരു പോലെ ഗുണം ചെയ്യുന്നവനും വഴിപ്പെട്ടവന് നാളെ പരലോകത്ത് പ്രത്യേക ഗുണം ചെയ്യുന്നവനുമാണ് അല്ലാഹു. ഈ പ്രഖ്യാപനംവഴി സര്‍വ്വലോക  രക്ഷിതാവ് തന്റെ എണ്ണിയാലൊടുങ്ങാത്ത അടിമകള്‍ക്ക് നല്കിയ സന്തോഷ വാര്‍ത്തയാണ് ഇസ്‌ലാമിന്റെ രാജ്യകാര്യ വിചാരത്തിന്റെ അടിസ്ഥാന തത്വം.

ഇവിടെ ഇസ്‌ലാം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യവര്‍ഗത്തെയാണ്; ഭൂമിയില്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശമാണ്. ഒരര്‍ത്ഥത്തില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയടക്കം എല്ലാ ശാരീരികവും ബുദ്ധിപരവുമായ അധ്വാനങ്ങളും അല്ലാഹുവിനുള്ള ഇബാദത്തും വണക്കവുമാണ്. ഒരേ അവസരത്തില്‍ രാഷ്ട്രവും അവിടെ ജീവിക്കുന്ന മനുഷ്യനും അല്ലാഹുവിനോടുള്ള ഉത്തരവാദിത്തവും ജനങ്ങള്‍ സ്വയം നിര്‍വഹിക്കുന്ന ഒരേ മനസിന്റെ രണ്ട് വശങ്ങളാണ്. ഇവിടെ നിന്നുകൊണ്ട് നമുക്ക് മുസ്‌ലിം ലോകത്തിന്റെപ്രതിസന്ധിയെ കുറിച്ച് ചുരുക്കിയൊന്ന് പരിശോധിക്കാം.       
    
നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്തത് പോലെ ഭൂമിയില്‍ ഇപ്പോള്‍ മുസ്‌ലിം ജനസംഖ്യ 250 കോടി വരുമെന്നാണ് കണക്ക്. ലോകത്തിലെ 190 രാജ്യങ്ങളില്‍ 63 എണ്ണത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവും മറ്റു രാജ്യങ്ങളില്‍ മുസ്‌ലിം ജനസംഖ്യ ന്യൂനപക്ഷവുമാണ്. ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തില്‍ സാമ്പത്തിക ശാസ്ത്രം പ്രത്യേകമായി തന്നെയുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍ അതിന് ലോക സമ്പദ് ഘടനയുടെ വിശാലവും വസ്തു നിഷ്ഠവുമായ വിശകലന വെളിച്ചത്തില്‍ മറുപടി പറയാന്‍ പോലും അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ തയ്യാറാകുന്ന ഒരു സാമ്പത്തിക വിദഗ്ധനെ ചൂണ്ടിക്കാട്ടാന്‍ പോലും ഇന്നില്ല. ഗള്‍ഫ് എണ്ണ മേഖലയൊഴിച്ച് മിച്ച ബജറ്റ് അവതരിപ്പിക്കാനാവുന്ന ഒരു മുസ്‌ലിം രാഷ്ട്രവും വേറെയില്ല.

ഉള്ള രാജ്യങ്ങളാവട്ടെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല മുതലാളിത്ത വ്യവസ്ഥയെ രണ്ടു കയ്യും നീട്ടി അംഗീകരിക്കുകയും ചെയ്യുന്നു. ലോകത്തിപ്പോള്‍ രണ്ട് സമ്പദ്ഘടനകളേ ഉള്ളൂ. ഒന്ന് മുതലാളിത്തവും രണ്ടാമത്തേത് കമ്മ്യൂണിസവുമത്രെ. പഴയ കൂട്ടുകുടുംബ നാടുവാഴി വ്യവസ്ഥകളില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റത്തിനിടക്ക് അല്‍പകാലം മാത്രമെ ഭൂമുഖത്ത് ഇസ്‌ലാമിക വ്യസ്ഥക്ക് മിന്നി മറയാന്‍ കഴിഞ്ഞുള്ളൂ; പ്രവാചകനും അബൂബക്കര്‍ സിദ്ദീഖും ഉമര്‍ബ്‌നു ഖത്താബും നടത്തിയ ഖിലാഫത്ത് കാലത്ത് മാത്രം. ശരിയായ ദൈവിക വാഴ്ചയും ഇസ്‌ലാമിക സാമൂഹിക നീതിയും അറേബ്യന്‍ ഉപദ്വീപിലേക്കും പേര്‍ഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലേകക്കും അക്കാലത്തെ ജനം പത്തോ പന്ത്രണ്ടോ വര്‍ഷത്തേക്ക് നീതിപൂര്‍വ്വകമായ ഇസ്‌ലാമിക വാഴ്ച ആഗ്രഹിച്ചവരാണ്.

സ്വയം മറന്നതോ?
പിന്നീടുള്ള ഇസ്‌ലാമിക ഖലീഫമാര്‍ സമ്പദ്ഘടനയുടെ രൂപവും സാമൂഹ്യ നീതിയും പുതിയ കാഴ്ചപ്പാടും മറന്നത് പോലെയാണ് കണ്ടത്. അമവിയ്യാക്കളും അബ്ബാസിയാക്കളും ഫാത്തിമിയാക്കളുമായ ഖലീഫമാര്‍ തമ്മില്‍ തന്നെ പോരാട്ടങ്ങളും ജൂത- ക്രൈസ്തവ എതിരാളികളടക്കം ഇസ്‌ലാമികതയുടെ ഒറ്റക്കും കൂട്ടായുമുള്ള എതിരാളികളെല്ലാം ഒന്നിച്ച് ചേര്‍ന്ന് മുസ്‌ലിം ലോകത്തിനെതിരെ വിവിധ തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തി. അകത്തെ അന്തഃഛിദ്രങ്ങളും ആ അന്തഃഛിദ്രങ്ങള്‍ കാരണം അടിയന്തര കാര്യങ്ങളില്‍ പോലും അവസരോചിതം തീരുമാനമെടുക്കാന്‍ കഴിയായ്കയുംമൂലം വിജയകരമാവേണ്ടിയിരുന്ന ഒട്ടുവളരെ ഓപ്പറേഷനുകള്‍ പാളിപ്പോയി.

യുദ്ധങ്ങള്‍ മാത്രമല്ല ഇസ്‌ലാമിന്റെ സാമൂഹ്യ പരിഷ്‌കരണവും പലയിടത്തും നിലച്ചു. ദേഹേഛയും വ്യാമോഹങ്ങളും തലക്ക് കയറിത്തുടങ്ങിയതോടെ വിവിധ രാജ്യങ്ങളില്‍ വിവിധ രൂപത്തിലുണ്ടായിരുന്നതും ഇസ്‌ലാം അടിച്ചമര്‍ത്തിയിരുന്നതുമായ ഫ്യൂഡലിസ്റ്റ് സാമൂഹ്യ ചിന്തയും സുഖലോലുപതയും വളരുകയായിരുന്നു. ഇസ്‌ലാമിക ഭരണം നടപ്പാക്കി മനുഷ്യവര്‍ഗത്തെ സംസ്‌കരിച്ചെടുത്ത് പുതിയൊരു ഭൂമിയെയും മനുഷ്യ വര്‍ഗത്തെയും നിര്‍മിക്കാന്‍ പ്രതിജ്ഞയെടുത്ത മുസ്‌ലിംകള്‍ തലമുറകള്‍ ചിലത് മാറി വന്നപ്പോഴേക്ക് ഇസ്‌ലാമിന്റെ രീതി മറക്കുകയായിരുന്നു. ഇസ്‌ലാമിക ഭരണം രാഷ്ട്രങ്ങളെ ഐശ്വര്യവത്കരിച്ചതോടെ ഭരണാധികാരികള്‍ക്ക് സുഖലോലുപതയും അതിന്റെ കൂടപ്പിറപ്പായ മടിയും ജാഗ്രതക്കുറവും പിടിപ്പെട്ടു.
യൂറോപ്പിലേക്ക്
ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ വന്‍വിജയത്തിന് ശേഷം മുസ്‌ലിംകള്‍ യൂറോപിനെ ലക്ഷ്യമിട്ടു. സൈനിക പഠനങ്ങള്‍ക്കും നീണ്ട കൂടിയാലോചനകള്‍ക്കും ശേഷം എ.ഡി. 710 ജൂലൈയില്‍ താരിഫ്ബ്‌നു മാലികിന്റെ നേതൃത്വത്തില്‍ ചെറിയൊരു സംഘം മുസ്‌ലിം  സൈന്യം നിരീക്ഷണാര്‍ത്ഥം യൂറോപിന്റെ പടിഞ്ഞാറു ഭാഗത്ത് സ്‌പെയിനിലേക്ക് കടന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞ് ഇബ്‌നു മാലികിന്റെ വിവരം കിട്ടിയ ഉടനെ സ്‌പെയിനിലേക്ക് താരിഖ്്ബ്‌നു സിയാദിന്റെ നേതൃത്വത്തിലുള്ള സഹായസേന നീങ്ങി. മാലിക്കിന്റെ സേന ഇറങ്ങി താവളമടിച്ച പാറക്കു പേര്‍ ജബലുത്താരീഖ്- ജിബ്രാള്‍ട്ടര്‍. സ്‌പെയിന്‍ ഭരണാധികാരി റൊഡറിക്ക് ഒരു ലക്ഷം സേനയെ നയിച്ചുകൊണ്ട് മുസ്‌ലിം മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ക്രൈസ്തവ വാഴ്ചയില്‍ പട്ടിണിയും കഷ്ടപ്പാടും സഹിക്കാനാവാത്ത സാമാന്യ ജനം പരസ്യമായി മുസ്‌ലിം സേനക്ക് പിന്തുണ നല്‍കി. ഗ്രാമങ്ങളെയും നഗരങ്ങളെയും ഹര്‍ഷപുളകിതമാക്കി ഇസ്‌ലാമിന്റെ ധീരഭടന്‍മാര്‍ കറുത്ത യൂറോപിനെ കിടിലം കൊള്ളിച്ച് കീഴടക്കുകയായിരുന്നു.
പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു
മുസ്‌ലിം സേനയുടെ യൂറോപ്യന്‍ വിജയവും തുടര്‍ന്നുള്ള സംഭവങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യവും രീതിയും നിലവിലുള്ള സാഹചര്യവുമായി ഓരേറ്റുമുട്ടലിനിടയാക്കി. ദി അറബ്‌സ് ഇന്‍ ഹിസ്റ്ററിയില്‍ ബര്‍ണാഡസ് ലൂയിസ് ഇങ്ങിനെ രേഖപ്പെടുത്തുന്നു. സ്‌പെയിനും പരിസരങ്ങളും കീഴടക്കിയ താരിഫും താരീഖും ഇസ്‌ലാമില്‍ ചേര്‍ന്ന ആഫ്രിക്കന്‍ ബാര്‍ബറികളായിരുന്നു. സ്‌പെയിനിന്റെ ഭരണ സംവിധാനം വന്നപ്പോള്‍ ഖലീഫാ ഉന്നത ഖുറൈശി കുടുംബങ്ങളെയാണതേല്‍പിച്ചത്. ഇസ്‌ലാമില്‍ തറവാട്ടുകാരും അല്ലാത്തവരുമുണ്ടോ എന്ന ചോദ്യവുമായി ബാര്‍ബറുകളുടെ നേതാവായ ഉസ്മാനുബ്‌നു അബീനിസ്ഹല്‍ഖത്ത് അമി മുനത് രംഗത്തിറങ്ങിയതോടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഉമവി ഖലീഫ വഹീദ് ബ്‌നു അബ്ദുല്‍ മലിക്കിനു പോലും മറുപടി പറയാനാവാത്ത വിധം വാദങ്ങള്‍ ഉടലെടുത്തതോടെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ തന്നെ പാളയത്തില്‍ പട തുടങ്ങുകയും ഇസ്‌ലാമിന്റെ ഭരണനേതൃത്വ രീതി തന്നെ താറുമാറാവുകയും ചെയ്തു.
അടുത്ത നൂറ്റാണ്ടില്‍ ആദ്യത്തില്‍ തന്നെ അബ്ബാസിയായ ഖലീഫ അബൂ ജഅ്ഫറില്‍ മന്‍സൂര്‍ ചെങ്കോലേന്തി. എന്നാല്‍, ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ ഇസ്‌ലാമില്‍ ഖിലാഫത്ത് ആരംഭിച്ച് കഴിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും ചേരിതിരിവും പോരാട്ടങ്ങളും ലോഭമില്ലാതെ തുടരുകയായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍പോലും യോജിക്കാന്‍ കഴിയാതെ ഓരോ ഗ്രൂപ്പുകളും ഇസ്‌ലാമിക തത്വങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാവട്ടെ സ്വാഭാവികമായും പരാജയപ്പെടുകയും ചെയ്തു.
ശക്തമായൊരു മധ്യസ്ഥന്റെ അഭാവം താളം തെറ്റിയ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. അടിസ്ഥാനപരമായി ഇസ്‌ലാമില്‍ നിന്ന് വ്യതിചലിക്കപ്പെട്ട ഖിലാഫൈറ്റുകളുടെ ശക്തിയും സൈനിക വളര്‍ച്ചയും ആര്‍ക്കും നേരിട്ടൊരു എതിര്‍പ്പുണ്ടാക്കാന്‍ ധൈര്യവുമുണ്ടായില്ല. ഇസ്‌ലാമിനെ തുടച്ച്‌നീക്കാനുദ്ദേശിച്ച് നടത്തിയ നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധങ്ങള്‍ക്ക് വിജയം കാണാനായില്ല. ഒരര്‍ത്ഥത്തില്‍ യൂറോപിനെ ഇസ്‌ലാമിന്റെ കൂടുതല്‍ ശല്യങ്ങളൊഴിവാക്കി നിര്‍ത്താന്‍ ക്രൈസ്തവര്‍ക്കും പൗരസ്ത്യ ദേശങ്ങളെ ഇസ്‌ലാമില്‍ നിലനിര്‍ത്താന്‍ പൗരസ്ത്യര്‍ക്കും കഴിഞ്ഞുവെന്ന പത്തിലധികം വര്‍ഷങ്ങള്‍ നീണ്ട കുരിശു യുദ്ധങ്ങളുടെ അവസാന വിശകലനം ചൂണ്ടുന്നതെന്ന് ബാരന്‍ കാരാദേവോ തന്റെ കുരിശു യുദ്ധങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
1200 വര്‍ഷം
ഇസ്‌ലാമിക ഖിലാഫൈറ്റ് പല വകയായി 1200 വര്‍ഷമാണ് നിലനിന്നത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ അഥവാ പരലോക വിശ്വാസത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമനുസരിച്ചു ഇബാദത്തുകളും ഒപ്പം തന്നെ ജീവിതം, പ്രത്യേകിച്ചു കുടുംബ ജീവിതവും ഓരോ വ്യക്തിയും ഉത്തരവാദിത്വം നിര്‍വഹിച്ച് ജീവിച്ചാല്‍ എല്ലാവരും ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരാവുകയും അതു വഴി ശക്തിയും സമാധാനവും പുലരുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക ജീവിതരീതി.
വിശപ്പടക്കാനുള്ള വസ്തുക്കളും അത് കൃഷി ചെയ്യുന്ന കര്‍ഷകരും അത് വിതരണം ചെയ്യുന്ന കച്ചവടക്കാരും കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും ഭൂമിയില്‍ ദൈവം നിക്ഷേപിച്ച ധാതുക്കളും മറ്റും ഉപയോഗിച്ച് കാലാനുസൃത ഉപകരണങ്ങളെ ഉണ്ടാക്കുന്ന വ്യവസായങ്ങളുമെല്ലാം ഉപയോഗപ്പെടുത്തി ഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതാണ് ഇസ്‌ലാമിക രീതിയെന്ന് നാം തുടക്കത്തിലേ പറഞ്ഞുവെച്ചിട്ടുണ്ട്. അല്ലാഹു നമ്മെ ഏല്‍പിക്കുന്ന മൂന്ന് സുപ്രധാന കാര്യങ്ങളുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും വ്യക്തികള്‍ സ്വന്തമായും സമൂഹവുമായുള്ള ബന്ധവുമാണത്.
ഭാര്യാമക്കളോടും സഹോദര സഹോദരിമാരോടുമുള്ള ബന്ധങ്ങളുടെ നിര്‍വചനം സ്വശരീരം ശുദ്ധമായി വെച്ച് ആരോഗ്യം പരിപാലിക്കേണ്ടതും രോഗാതുരത്വത്തെ തടയേണ്ടതെങ്ങനെയെന്നുമെല്ലാം. ഇതെല്ലാം കൃത്യമായി നിലനില്‍ക്കേണ്ടതിനാവശ്യമായ സമ്പത്ത് പൊതുവെ ഒരു രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന തത്വത്തില്‍ എല്ലാവര്‍ക്കുമുള്ള അവകാശം. ഈ അവകാശം അംഗീകരിച്ച് കൊടുത്ത് കൊണ്ട് പരസ്പരം പാലിക്കേണ്ടതുമായ ആ മര്യാദയത്രെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമായ പൊതുതത്വം.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പിനാധാരമായ പൊതു തത്വം എന്ന് നമ്മളിവിടെ വിവക്ഷിക്കുന്നത് രാജ്യതന്ത്രമാണ്. ആയുധ ശക്തികൊണ്ടോ പോരാട്ട വീര്യം കൊണ്ടോ ഒരു സമൂഹത്തെ നിലനിര്‍ത്താനാവില്ല. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അത് മതിയാകും. എന്നാല്‍ ഇസ്‌ലാമിനെപ്പോലെ മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു ജീവിത ദര്‍ശനത്തെ ദൈവീകതയുടെ പിന്‍ബലത്തില്‍ നടപ്പാക്കുമ്പോള്‍ ഒരുപാട് ജാഗ്രതയും അങ്ങേയറ്റത്തെ ക്ഷമയും ഭരണാധികാരികള്‍ക്കുണ്ടാവണം. ജനങ്ങളും സര്‍ക്കാരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതാണ്. അതായത് ജനതാല്‍പര്യങ്ങള്‍ക്ക് വിവേചനപൂര്‍വ്വം സൂക്ഷ്മതയോടെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അതാണ് ഇസ്‌ലാമിക രീതി.

കൃഷിയും കച്ചവടവും വ്യവസായവും നടത്തുന്നവര്‍  അതവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി മാത്രമല്ല ആ രാഷ്ട്രത്തിലെ എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ട ഉല്‍പന്നമാണ് ഒരിസ്‌ലാമിക രാഷ്ട്രത്തില്‍ വിളയുന്നത്. അതുമാത്രമല്ല സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തം ഓരോ വ്യക്തിയിലും അല്ലാഹു ചുമത്തിയിരിക്കുന്നു. ആ ചുമതലകള്‍ മനസാവാചാ കര്‍മ്മണാ അംഗീകരിക്കുന്നവനും അംഗീകരിക്കാത്തവരുമുണ്ടാകും വിശ്വാസപരമായ കാര്യങ്ങളിലുള്ള ഈ അഭിപ്രായ വ്യത്യാസം രാജ്യകാര്യവിചാരങ്ങളിലും രാജ്യത്തിന്റെ പൊതു ഭരണ സംവിധാനത്തിലും ഓരോ പൗരനും അര്‍ഹമായ അവകാശം ലഭിക്കുന്നതിനും തടസ്തമായിക്കൂടാ.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവനിയോഗിത പ്രവാചകന്മാര്‍ എല്ലാവരും പ്രബോധനം ചെയ്തത് ഇസ്‌ലാമികതയാണ്. മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചക്കൊപ്പം പ്രബോധനം നടത്തുന്നതിന് ദൈവം മാറിമാറി ഓരോ കാലഘട്ടങ്ങളിലും പ്രവാചകന്മാരെ നിയഗിച്ചിട്ടുണ്ട. ഭൂമിയിലെ ആദ്യത്തെ മനുഷ്യനായ ആദം നബി മുതല്‍ അവസാന പ്രവാചകന്‍ വരെ ഇതിലുള്‍പ്പെടും. ഓരോ പ്രവാചകന്മാര്‍ വരുന്നതോടെ അതിന്റെ മുമ്പെ വന്ന പ്രവാചകന്റെ പ്രബോധനങ്ങള്‍ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, ചില പ്രവാചകന്മാരുടെ വിരുതന്മാരായ അനുയായികള്‍ കാലഹരണം വന്ന പ്രബോധനങ്ങളെ മുറുകെപ്പിടിച്ച് ആ മതം നിലനിറുത്തകയായിരുന്നു. അവയാവട്ടെ കേവല മതങ്ങളായി മനുഷ്യ വര്‍ഗ്ഗത്തിനിടയില്‍ കടുത്ത ഭിന്നിപ്പ് സൃഷ്ടിച്ച് കൊണ്ട് നിലനില്‍ക്കുകയും ചെയ്തു. ആദിമ മനുഷ്യന്റെ  വൈകൃത ദൈവ സങ്കല്‍പങ്ങള്‍ ബുദ്ധിപൂര്‍വ്വമായി ഏകദൈവ ചിന്തയിലേക്ക് മാറിത്തുടങ്ങിയ ഘട്ടത്തിലാണ് അവസാന പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. പ്രബോധനത്തിലൂടെ മാറ്റിയെടുത്ത മനുഷ്യരെ ഉപയോഗിച്ച് മനുഷ്യ വര്‍ഗ്ഗത്തിന്റെ ശാശ്വത മോചനം അഥവാ ദുനിയാവിലും ആഖിറത്തിലും (ലോകത്തും പരലോകത്തും) എല്ലാമനുഷ്യര്‍ക്കും പരലോക വിശ്വാസമുള്ളവര്‍ക്ക് അവിടെയും ഇവിടെയും അതില്ലാത്തവര്‍ക്ക് ഇവിടെ മാത്രമായും ഗുണകരമായ മാറ്റവും മോചനവും ലഭിക്കുന്നതിന് വേണ്ടി ഇസ്‌ലാം പ്രവര്‍ത്തിക്കുന്നു.

ഇസ്‌ലാമിക രാഷ്ട്രത്തില്‍ പിറക്കുന്ന ഒരു കുട്ടിയെ എങ്ങിനെ ശുശ്രൂഷിക്കണമെന്നും ആ കുട്ടിയുടെ ഓരോ രോമകൂപങ്ങളും എത്രമാത്രം പരിശുദ്ധമായിരിക്കണമെന്നും എങ്ങിനെ കുളിപ്പിക്കണമെന്നും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. അവന് പ്രായപൂര്‍ത്തിയാവുന്നതോടെ അവന്‍ എന്തൊക്കെ ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നും അച്ഛനമ്മമാരോടുള്ള ബാധ്യത അയല്‍ക്കാരനോടും സമൂഹത്തോടുമുള്ള ബാധ്യത, രാഷ്ട്രത്തോടുള്ള ബാധ്യത – പഠനം, ദീനും ഭാഷയും ശാസ്ത്രസാങ്കേതിക വിദ്യകളും , രാജ്യകാര്യവിചാരം തുടങ്ങി മനസ്സും ശരീരവും പരിശുദ്ധമാക്കുകയും രോഗാതുരത്വത്തെ ചെറുക്കക മാത്രമല്ല ഇതൊക്കെ ദൈവത്തിനുള്ള ഇബാദത്തായി അംഗീകരിക്കപ്പെടുകയും കാലാനുസൃതമായ ഭക്ഷണവും നല്ലതരം വസ്ത്രങ്ങളും സുഖകരമായ താമസത്തിനുള്ള വീടുകളും ആരോഗ്യകരമായ ശരീരാവസ്ഥയുമെല്ലാം സംജാതമാകുകയും ചെയ്യുന്നു.

ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് പുതിയൊരു വ്യവസ്ഥ സ്ഥാപിച്ച് മുന്നേറിയ ഇസ്‌ലാമികതക്കന്യമായ ദേഹേച്ഛക്ക് വഴങ്ങിയ ഭരണാധികാരികളാണ് ക്രമേണ ഇസ്‌ലാമികതയുടെ മഹത്വത്തെ അരിഞ്ഞ് വീഴ്ത്തിയത്. താര്‍ത്താരികളുടെ സൈനിക ശക്തിക്ക് മുമ്പില്‍ അടിതെറ്റിപ്പോയ ബഗ്ദാദ് അതിന്റെ പരമവും ലക്ഷണമൊത്തതുമായ ഒരു ഇസ്‌ലാമികതയിലേക്ക് പിന്നീടൊരിക്കലും ഉയര്‍ന്നില്ല.

സുഖഭോഗസംസ്‌കാരത്തിന്റെ മുള്ളു വേലിയില്‍ കുടുങ്ങിപ്പോയ ഇസ്‌ലാമികത പാശ്ചാത്യസംസ്‌കാരത്തെ പുണര്‍ന്നും മദ്യവും മദിരാക്ഷിയും ചമച്ച കൃത്രിമ സ്വര്‍ഗ്ഗങ്ങളിലേക്കും ഊളിയിടുമ്പോള്‍ ബുദ്ധിയും വിവേകവും നശിച്ചിട്ടില്ലാത്ത ഒരുപിടി മുസ്‌ലിം ബുദ്ധിജീവികള്‍ നെഞ്ചത്തടിച്ച് കരഞ്ഞുപോയി. പക്ഷെ അവരുടെ കരച്ചില്‍ ആരും കേട്ടില്ല. ഉസ്മാനിയ്യ തുര്‍ക്കികള്‍ക്ക് ഖിലാഫത്ത് ലഭിച്ചതോടെയാണ് അന്തംവിട്ട സുഖഭോഗസംസാകരത്തിലേക്ക് മുസ്‌ലിംകള്‍ മുതലകൂപ്പു കുത്തിയത്.

എ.ഡി. 1700ല്‍ സുല്‍ത്താന്‍ അഹമ്മദ് മൂന്നാമന്റെ കാലത്തോടെയാണ് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിച്ചതനുസരിച്ച് ടൂലിപ്, മൂവ്‌മെന്റ് എന്ന പ്രസ്ഥാനം ഒരു സുഖഭോഗക്ലബ്ബായിരുന്നു. ടൂലിപ് ചെടികള്‍ നട്ടുവളര്‍ത്തിയ മുറ്റമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മേച്ചില്‍പുറം. അവിടെയിരുന്ന മദ്യപിക്കുന്നതും പാശ്ചാത്യവേഷം ധരിച്ച അര്‍ദ്ധനഗ്നകളായ സ്ത്രീകളുടെ ഡാന്‍സ് ആസ്വദിക്കുകയും ചെയ്യുന്ന ഈ പരിഷ്‌കര്‍ണ സമ്പ്രദായത്തെക്കുറിച്ച് തുര്‍ക്കിയിലെ ബ്രിട്ടീഷ് ചാരത്തലവന്‍ ഹംബര്‍ട്ട് ക്രാഫ്റ്റ് തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു. നാം മുസ്‌ലിംകളെ യഥാര്‍ത്ഥ ശരീരസുഖം പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതാസ്വദിക്കാന്‍ അവര്‍ ആര്‍ത്തിയോടെ മുന്നോട്ട് വരുന്നു. തുര്‍ക്കി മാത്രമല്ല പൗരസ്ത്യ ദേശങ്ങളിലാകെ നമുക്ക് പ്രതീക്ഷ ഏറുകയാണ്. ക്രാഫ്റ്റിനെ ഉദ്ധരച്ചുകൊണ്ട് പ്രസിദ്ധ ലെബനാന്‍ മുസ്‌ലിം ബുദ്ധി ജീവിയും പില്‍ക്കാലത്ത് വിശ്വ പ്രസിദ്ധനായ സൂഫീയുമായ ശൈഖ് ജവാദുശ്ശര്‍ഫി മനുഷ്യന്റെ നിറഞ്ഞ മനസ്സ് എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ”നന്മകളെപ്പറ്റി അറിയുകയും കേള്‍ക്കുകുയം ചെയ്യുമ്പോള്‍ മനസ്സ് നിറയുന്നവന്‍ ഭാഗ്യവാനത്രെ. എന്നാല്‍ എന്റെ സുഹൃത്ത് നിഹ്ഫല്‍ ഇന്ന് എന്നെ ഏല്‍പ്പിച്ച ബ്രിട്ടീഷ് ഏജന്റ് ഹാംബര്‍ട്ട് ക്രാഫ്റ്റിന്റെ ഡയറിക്കുറിപ്പ് എന്റെ മനസ്സില്‍ പുകനിറക്കുകയായിരുന്നു. മനസ്സിലെ ഈ പുക പുറത്താക്കി ആശ്വസിക്കാന്‍ ഞാന്‍ ചെറിയൊരു മുറി തേടുകയാണ്. മനസ്സില്‍ സര്‍വ്വശക്തന്റെ ഭാവം നിറച്ച് ഇനി എനിക്ക് പ്രാര്‍ത്ഥിക്കണം.” (അറബിയില്‍നിന്ന് ഇടവ എം.എം. മുഹമ്മദ് വിവര്‍ത്തനം ചെയ്തത്, പേജ് 43)

ജവാദുദ്ദര്‍ഫിയുടെ ഈ പുസ്തകം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ മുന്നറിയിപ്പായിരുന്നുവെന്ന് ശര്‍ഫിയുടെ ജീവ ചരിത്രകാരന്‍ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.
മുസ്‌ലിം ബുദ്ധിജീവികള്‍ ത്വരീഖത്തിലേക്കും സൈദ്ധാന്തികമായി സൂഫിസത്തിലേക്കും കടക്കുന്നത് മുസ്‌ലിം ഭരണാധികാരികളുടെ സുഖഭോഗ സിദ്ധാന്തത്തോടുള്ള മാനസികമായ എതിര്‍പ്പായിരുന്നു. സമൂഹത്തോടുള്ള ബാദ്ധ്യത തീരെ മറന്ന്‌പോയ മഹാന്മാരായ എത്രയോപേര്‍ സൂഫിസത്തില്‍ ആണ്ടുപോയിരുന്നു. ഇസ്‌ലാമിന്റെ തത്വങ്ങളില്‍ മുറുകെപ്പിടിച്ച് മാതൃകയോഗ്യമായി ജീവിച്ച എത്രയോ സൂഫീ വര്യന്മാര്‍ മധ്യപൂര്‍വ്വ ദേശത്തുണ്ടായിരുന്നു.

ഇസ്‌ലാമിന്റെ യഥാര്‍ത്ഥവശം സ്വന്തം ജീവിതത്തിലൂടെ പ്രകാശിപ്പിച്ചവരായിരുന്നു സൂഫീവര്യന്മാരില്‍ നല്ലൊരുവിഭാഗം. ഭരണരംഗത്ത് നിന്ന് ആദ്യഘട്ടത്തില്‍ സൂഫികളെ മാറ്റിനിര്‍ത്താന്‍ ഖലീഫമാരും അമീര്‍മാരും ശാഠ്യംപിടിച്ചു. അതോടെ സൂഫിസം ഒരു സ്വകാര്യ ഏര്‍പ്പാടായി മാറി. അവര്‍ക്ക് ഭരണ പങ്കാളിത്തം നഷ്ടപ്പെട്ടതോടെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ഒന്നാമത് പരലോക വിശ്വാസം കുറഞ്ഞവരോ തീരെയില്ലാത്തവരോ ആയ മതവിഭാഗങ്ങളെ മുസ്‌ലിംകളുമായി യോജിപ്പിച്ച് നിര്‍ത്തുന്ന ആശയപരമായ കണ്ണി മുറിഞ്ഞു. അധികാരം കൈകാര്യം ചെയ്തവര്‍ യഥാര്‍ത്ഥ ഇസ്‌ലാമിക സമ്പദ്ഘടന കയ്യൊഴിയുകയും ദേഹേഛക്കും സ്വാര്‍ത്ഥതക്കും മുന്‍തൂക്കം നല്‍കിയതോടെ ദൈവത്തിന്റെതായ രാഷ്ട്രീയത്തില്‍ അവന്റെ സൃഷ്ടികളെ മതവിശ്വാസങ്ങള്‍ക്കതീതമായി കാണാനും അവരുടെ എണ്ണിയാലൊടുങ്ങാത്ത ജീവിത പ്രശ്‌നങ്ങളെ ദൈവിക നിയമങ്ങള്‍ വ്യാഖ്യാനിച്ച് പ്രവര്‍ത്തനോന്മുഖമാക്കി പരിഹരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാക്കി. അതിന്റെ ഫലമായി പുരാതന റോമിലെയും കിസ്‌റോ, കൈസര്‍ സാമ്രാജ്യങ്ങളിലെയുംപോലെ മനുഷ്യരിലെ ബഹുഭൂരിപക്ഷം പേരും ദരിദ്രരും അടിമകളും എന്ന അവസ്ഥ പഴയതിനെക്കാള്‍ വികൃതരൂപത്തില്‍ തിരിച്ചെത്തി. ഇതിന്റെ മറുവശമെന്നോണം ഒരുപിടി ധനികരും പ്രഭുവര്‍ഗ്ഗവും അവര്‍ക്കെല്ലാം മുകളില്‍ ഖലീഫ എന്ന ദൈവപ്രതിനിധിക്ക് പകരം അമീറന്മാരും, സുല്‍ത്താന്മാരുമൊക്കെ ഉടലെടുത്തു. അവസാനമാകട്ടെ ക്രിസ്ത്യന്‍ പൗരോഹിത്യത്തെപ്പോലെ ഇസ്‌ലാമും അധികാരത്തില്‍ നിന്ന് ഒളിച്ചോടി പള്ളിയിലഭയം തേടുകയായിരുന്നു. ദൈവത്തിന് പള്ളിയും സീസര്‍ക്ക് രാഷ്ട്രവും എന്ന അവസ്ഥയിലേക്ക് ഇസ്‌ലാമികതയും ചെന്നുവീണു. മുസ്‌ലിം പ്രതിസന്ധിയുടെ രണ്ടാം ഘട്ടമായിരുന്നു ഇത്.

മൂന്നാം ഘട്ടത്തിലേക്ക്
ഒന്നാം ലോകമഹായുദ്ധത്തിന്റെ പര്യവസാനം ഇസ്‌ലാമിന് മേല്‍ പാശ്ചാത്യ വ്യവസായ മുതലാളിത്തത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടായിരുന്നു. അവിടേക്കെത്തിയ സംഭവങ്ങളില്‍ അതിന് മുമ്പത്തെ 4 നൂറ്റാണ്ടുകളിലായി നാം കഴിഞ്ഞ ലക്കങ്ങളില്‍ വിവരിച്ച ഇസ്‌ലാമികതയുടെ തകര്‍ച്ചയിലേക്ക് നയിച്ചതും ഒപ്പം നടന്നമാറ്റങ്ങളും ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയിലേക്ക് മാറിയ ലോകത്തിലെ സമ്പദ് ഘടനയും അതില്‍ മുസ്‌ലിം സമൂഹത്തിനും രാഷ്ട്രങ്ങള്‍ക്കുമുണ്ടായ അപജയ കാരണങ്ങളും സൂഫിസവും പിന്നീടുണ്ടായ മാറ്റസംഘങ്ങളുടെ പ്രവര്‍ത്തന ചരിത്രവും ഇനി നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക ഭരണാധികാരികള്‍ ഖിലാഫൈറ്റുകളുടെ ഖുര്‍ആനികാസൂത്രണം വഴിയുണ്ടായ വന്‍വളര്‍ച്ചയിലും ഐശ്വര്യത്തിലും മതിമറന്ന്  നിസ്സംഗതയിലേക്ക് വഴുതിയതോടെ ഉലമാക്കളും ബുദ്ധിജീവികളും തങ്ങളുടെ ഇസ്‌ലാമിക വിശ്വാസ്യതയെ നിലനിര്‍ത്താന്‍ ഭക്തിമാര്‍ഗ്ഗത്തിലേക്കും സൂഫീ ചിന്താരീതിയിലേക്കും തിരിഞ്ഞുതുടങ്ങി. പിന്നെ ഖിലാഫൈറ്റുനുള്ളില്‍ വിവിധ ഗ്രൂപ്പുകളും ആ ഗ്രൂപ്പുകളുടെ ദുര്‍മ്മോഹ സാധ്യതകള്‍ക്ക് വേണ്ടി ശത്രുക്കളെപ്പോലും ഉപയോഗിച്ചുള്ള കരുനീക്കങ്ങളും, പരസ്പര പോരാട്ടങ്ങള്‍ വരെ ആരംഭിച്ചു.

ഇത് ശത്രുക്കള്‍ക്ക് പഴുതുണ്ടാക്കുക മാത്രമല്ല, ഇസ്‌ലാമിന്റെ ആശയപരമായ തനിമകള്‍ക്ക് വരെ മങ്ങലേല്പിക്കുകയും ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൊ കൃഷി, വ്യവസായം, കച്ചവടം എന്നിവകളിലൊ ഊന്നിയ വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്കായതോടെ തൊഴില്‍രംഗം തകരാന്‍ തുടങ്ങി. ഇതിനെതിരെ മുസ്‌ലിം ഭരണകൂടത്തിന് ഒന്നും ചെയ്യാനാവാത്ത വിധം കാര്‍ഷിക വിളഭൂമികളും മറ്റുല്പാദനകേന്ദ്രങ്ങളും മുരടിച്ച് ചിലേടത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്തു.

ഇസ്‌ലാമിക വായ്പയുടെ തുടക്കത്തില്‍തന്നെ പ്രവാചക കുടുംബത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്ത നിര്‍ഭാഗ്യകരമായ അവസ്ഥ വന്നുചേര്‍ന്നത് ഇസ്‌ലാമികതയുടെ ഒരു പരാജയമായിത്തന്നെ കാണേണ്ടതുണ്ട്. അതു ചെറുതാക്കി കാണിക്കാന്‍ ഇസ്‌ലാമിന്റെ ഖിലാഫത്ത് ആരംഭിക്കുന്ന ഘട്ടത്തില്‍ പണ്ഡിതന്മാരും നേതാക്കളും ശ്രമിച്ചത് പക്ഷെ ഇസ്‌ലാമിന് ഗുണം ചെയ്യുമെന്ന അവരുടെ കാഴ്ചപ്പാടിലായിരുന്നു. എന്നാല്‍ ശിയ ചിന്താഗതിക്കാരെ ഇസ്‌ലാമിനകത്ത് ഒരു പ്രതിശക്തിയായി വളര്‍ത്തുകയായിരുന്നു അതിന്റെ ഫലം.
ഇസ്‌ലാമിന്റെ സമ്പദ്ഘടനയെത്തന്നെ അവഗണിക്കുകയും പഴയ ഫ്യൂഡല്‍ രീതിയിലേക്ക് വഴുതിമാറിക്കൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥ ഖിലാഫൈറ്റിലെ മൊത്തം സാമ്പത്തിക സ്ഥിതി വഷളാക്കിത്തുടങ്ങുകയും ചെയ്തു. ഇത് പ്രാദേശിക സങ്കുചിതത്വത്തെയും അതുവഴി ആദര്‍ശാഭിപ്രായങ്ങളിലെ വിശാലമനസ്‌കതയെയും തകര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അതില്‍ നുഴഞ്ഞുകയറാനുള്ള ധാരാളം അവസരം കൊടുക്കുകയും ചെയ്യുകയായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ അനേക വിഭാഗങ്ങളായി തിരിഞ്ഞ ഗ്രൂപ്പുകളില്‍ സൂഫികളായ വിഭാഗം ഗ്രൂപ്പുകളേയും പരസ്പര വിരോധികെളയും യോജിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ഫലപ്രദമായില്ല. എഡി. 1700 ആയപ്പോഴേക്ക് വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങള്‍ അവരുടെ ദേശീയമായ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കി ഇസ്‌ലാമിന്റെ മഹത്തായ ആശയങ്ങളെ തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങളുടെ മറക്കുടക്കുള്ളില്‍ ഒളിപ്പിച്ച് തുടങ്ങി. ഇവിടെയാണ് ഇസ്‌ലാമിലെ മതപരിഷ്‌കരണ വാദികളുടെ രംഗപ്രവേശം.

ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ പാശ്ചാത്യ ഗൂഢാലോചന
അമേരിക്കയും ബ്രിട്ടനും ജര്‍മ്മനിയുമടങ്ങുന്ന ഇസ്‌ലാമിക വിരുദ്ധ സാമ്രാജ്യ ശക്തികള്‍ ഇസ്‌ലാമിനെയും അവിടെ ഖിലാഫത്തിനെയും തുടച്ച് നീക്കിയാലല്ലാതെ പുതിയ സാമ്രാജ്യത്വ ശക്തികള്‍ക്ക് വളരാനാവില്ലെന്ന സത്യം മനസ്സിലാക്കി ഈ മൂന്ന് രാഷ്ട്രങ്ങളിലെയും രാജ്യതന്ത്രജ്ഞരും ചാരസംഘടനാമേധാവികളും ജര്‍മ്മനിയിലെ മ്യൂണിക്കില്‍ യോഗം ചേര്‍ന്ന് ഒമ്പത് പേരടങ്ങിയ ചാരന്മാരും രാജ്യതന്ത്രജ്ഞരുമടങ്ങിയ ഈ ഗൂഢാലോചനാ വിദഗ്ധര്‍ സുദീര്‍ഘമായ 4 മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഈജിപ്തിലെ ബസറ സ്വദേശിയായ ഹംഫര്‍ എന്ന ജൂത വിദ്യാര്‍ത്ഥിയെ മുഹമ്മദ് എന്ന പേര്‍ നല്‍കി കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിച്ചു. അവിടെ ബ്രിട്ടീഷ് ചാരന്മാര്‍ മുഹമ്മദ് അഫത്തി എന്ന വയോധികനായ മുസ്‌ലിം പണ്ഡിതനെ ഹംഫദുമായി ബന്ധപ്പെടാന്‍ ഒരുക്കിനിറുത്തിയിരുന്നു.

അറേബ്യയിലെ നജ്ദ് ദേശക്കാരനായ മുഹമ്മദ് അബ്ദുല്‍ വഹാബ് എന്ന ചെറുപ്പക്കാരന്‍ ഉപരിപഠനത്തിനും അവിടെ നിന്ന് ചാരന്മാരുടെ സഹായത്തോടെ കോണ്‍സ്റ്റാന്‍ ഡിലും എത്തിപ്പെട്ടത്. പണ്ഡിതനായ അഫ്ത്തിയുടെ ക്ലാസ്സുകളില്‍ പങ്കെടുത്ത് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിനെ ഇസ്‌ലാമിന്റെ സത്യസന്ധമായ വശമാണ് പഠിപ്പിച്ചത്. താന്‍ ജീവിക്കുന്ന കാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ അന്നത്തെ ഇസ്‌ലാമിന്റെയും ഖിലാഫൈറ്റിന്റെയും സ്ഥിതി ഓര്‍ത്ത് അബ്ദില്‍ വഹാബ് എന്ന ചെറുപ്പക്കാരനായ പണ്ഡിതന്‍ നെടുവീര്‍പ്പിട്ടു. (ഹുസൈന്‍ ഖല്‍ഫ എഴുതിയ ഹയാതുശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് എന്ന പുസ്തകം കാണുക.) ഉസ്മാനിയ്യ ഖിലാഫത്തിന്റെ വേരറുക്കാനുള്ള ഒരു തുരപ്പന്‍സംഘത്തെ സൃഷ്ടിക്കാനുള്ള ക്രൈസ്തവ – ജൂത ഗൂഢാലോചനയുടെ പ്രവര്‍ത്തന ആസ്ഥാനം നജ്ദിലേക്ക് മാറ്റി അവിടെ ദര്‍ഇയ്യാ പ്രവിശ്യകളുടെ അമീറായിരുന്ന മുഹമ്മദ്ബ്‌നു സഈദിനെ കയ്യിലെടുക്കാന്‍ അബ്ദുല്‍ വഹാബിനെ ചുമതലപ്പെടുത്തിയ ചാരസംഘം മുസ്‌ലിംകളിലേക്ക് അന്ധവിശ്വാസം മാറ്റി. അവരെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തോട് സഈദ് സഹകരിച്ചാല്‍ ഹിജാസടക്കം മുഴുവന്‍ അറേബ്യയുടെയും ഭരണകര്‍ത്താവാക്കാമെന്ന് ബ്രിട്ടന്‍ രഹസ്യമായി സഊദിന് വാക്ക് കൊടുത്തു.

പിന്നീടങ്ങോട്ട് അബ്ദുല്‍ വഹാബിന്റെ പോരാട്ടം അന്ധവിശ്വാസത്തോടായിരുന്നു.  അസുന്നീ വിശ്വാസികളായ നൂറുക്കണക്കിന് മുസ്‌ലിംകളെ വഹാബി സേന ബ്രിട്ടീഷ് സേനയുടെ സഹായത്തോടെ ‘അന്ധവിശ്വാസത്താല്‍’ മതത്തില്‍നിന്ന് പുറത്താണെന്നാരോപിച്ച് കൊലചെയ്തിരുന്നു. ദര്‍ശിയ്യ പ്രവിശ്യയിലെ പട്ടണമായ അയയ്‌നയെ ഒരര്‍ദ്ധരാത്രി ബ്രിട്ടീഷ് ആയുധങ്ങളുപയോഗിച്ച് തകര്‍ക്കുകയും അവിടത്തെ താമസക്കാരെ ആട്ടിയോടിക്കുകയും ചെയ്തു. അബ്ദുല്‍ വഹാബിന്റെ ഉദ്‌ബോധനങ്ങള്‍ പരിഹസിച്ച്  തള്ളിയത് കാരണം അയയ്‌നക്കാരെ അല്ലാഹു ശപിച്ചതാണെന്നായിരുന്നു വഹാബികളുടെ പ്രചരണം. (മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത നോക്കുക.) ഇങ്ങനെ ഒരേ അവസരത്തില്‍ അന്ധമായ വിശ്വാസങ്ങളെ പ്രചരിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്ന വഹാബികള്‍ മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളെയല്ല ഇസ്‌ലാമിക ഖിലാഫത്തിനെയാണ് തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. ഇക്കാര്യം തന്റെ മക്കയിലേക്കുള്ള പാതയില്‍ മുഹമ്മദ് അസദ് വ്യക്തമാക്കിയിരുന്നു.

അറബികളുടെ രാഷ്ട്രീയ മുജദ്ദിദായി രംഗത്ത് വന്ന ബ്രിട്ടീഷ് ചാരന്‍ ടി.ഇ. ലോറന്‍സ് ഇങ്ങനെ എഴുതി: ”ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നേട്ടമായിരിക്കുമെന്ന് കരുതാം. ഒട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കാനും പിളര്‍ ക്കാനും അവര്‍ നമ്മോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നു.” (ഫിലിപ്പ് നൈറ്റ്‌ലിയും കോലിന്‍ സിപ്‌സണും എഴുതിയ the secret life arasolrifs)

ഇസ്‌ലാമിക ഭരണകൂടത്തിന് 800 വര്‍ഷം പൂര്‍ത്തിയാകുന്നത് അധികാര ദുര്‍മ്മോഹികളുടെയും ദേഹേച്ഛയും സുഖഭോഗവും ഇസ്‌ലാമീകരിക്കപ്പെട്ട് ഖലീഫ എന്ന ദൈവപ്രതിനിധി ഭരണം അവസാനിപ്പിച്ച് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും കൊട്ടാരങ്ങളും ദര്‍ബാറുകളും ഇസ്‌ലാമിന്റെ പ്രശസ്ത സുന്ദരമായ മുഖത്ത് കരിവാരിയിട്ട് മുന്നോട്ട് പോയിക്കൊണ്ടാണ്.

വൈദ്യനെയും വക്കീലിനെയും കവിയേയും പണ്ഡിതനേയും വാടകക്കെടുത്ത് ഇസ്‌ലാമിന്റെ സാമൂഹ്യ സാമ്പത്തിക ഘടനകളെ തന്നിഷ്ടപ്രകാരം മാറ്റിയെടുത്ത് ക്രമീകരണങ്ങളെല്ലാം താറുമാറാക്കി ഇസ്‌ലാമികതയെ ജൂത-ക്രൈസ്തവ ദൈവ ധിക്കാരികളെ അനുകരിക്കുകയായിരുന്നു മുസ്‌ലിം ഭരണാധികാരികള്‍. അമീര്‍മാരും ഷെയ്ഖുമാരും രാജാക്കന്മാരും ഭരിക്കുന്ന നാട്ടില്‍ അവരെ നിയന്ത്രിച്ചത് ഇടപ്രഭുക്കളും ഇസ്‌ലാമികവിരുദ്ധ ശക്തികളുമായിരുന്നു. ദീന്‍ സ്വകാര്യവല്‍കരിക്കപ്പെടുകയും വിശ്വാസികളായ ബുദ്ധിജീവികളും ഇസ്‌ലാമിക ബന്ധം നശിച്ചിട്ടില്ലാത്തവരും ത്വരീഖത്തുകളിലേക്കും ഭക്തിമാര്‍ഗ്ഗങ്ങളിലേക്കും സൂഫിസത്തിലേക്കും തിരിഞ്ഞു. മറ്റൊരു വിഭാഗം മദ്യപാനവും ചൂതുകളിയും പാട്ടും നൃത്തവും ക്ലബ്ബുകളുമായി തിരിഞ്ഞു. കാലത്തിന്റെ കാറ്റിന് പാശ്ചാത്യ മുതലാളിത്തത്തിന്റെ വൃത്തികെട്ട ദുര്‍ഗ്ഗസം ഇസ്‌ലാമിന്റെ  നാസാരസ്രങ്ങളെ അലോസരപ്പെടുത്തിത്തുടങ്ങി.

ക്രൈസ്തവ പൗരോഹിത്യ ഫാസിസ്റ്റുകള്‍ ആദ്യം കത്തിവെച്ചത് ഇസ്‌ലാമിന്റെ വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ രീതിയെയായിരുന്നു. തുടര്‍ന്ന് അതിന്റെ സമ്പദ്ഘടനയെയും സാമൂഹ്യ നീതിശാസ്ത്രത്തെയും അവര്‍ പിളര്‍ത്ത് പിച്ചിച്ചീന്തി. അതോടെ ഏകദൈവ വിശ്വാസത്തിലധിഷ്ടിതമായ ഇസ്‌ലാമിന്റെ അനുസരണബോധത്തെയും അധ്വാനശേഷി മുടക്കിയുള്ള ഉല്പാദന വിതരണ സംവിധാനത്തെയും അവര്‍ തകര്‍ത്ത് തരിപ്പണമാക്കി. അവയെല്ലാം പലിശാധിഷ്ഠിത മുടക്ക്മുതലിന്റെ അനുബന്ധമാക്കി മാറ്റി നഷ്ടത്തിന്റെ കോളമില്ലാത്ത സ്വതന്ത്ര വ്യാപാരത്തിന് കളമൊരുക്കി.

ദൈവിക നിയമത്തിന് കടക്കാനധികാരമില്ലാത്ത കൊള്ളക്കൊടുക്ക ഓരോ രാജ്യത്തിന്റെയും ഉല്പാദന ഉപഭോഗത്തെ നിയന്ത്രിക്കാനാവാതെ മിച്ചധാന്യവും ധനവുമെല്ലാം കടലില്‍ കെട്ടിത്താഴ്ത്തി രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കേണ്ട ഗതികേടിലെത്തിച്ചുവെന്ന് മാത്രമല്ല, ആ രാജ്യത്തെ 80 ശതമാനം മനുഷ്യരേയും മുഴുപ്പട്ടിണിയിലൊ അര്‍ദ്ധ പട്ടിണിയിലോ തള്ളേണ്ടിവരുമ്പോള്‍ ചെറിയൊരു വിഭാഗം മനുഷ്യര്‍ ജീവിതസൗഖ്യത്തിലാറാടി കുടിച്ചും മദിച്ചും ജീവിക്കുന്നു.
ഈ വ്യവസ്ഥയെ ആരെന്ത് പറഞ്ഞാലും ന്യായീകരിച്ചാലും മുസ്‌ലിംകള്‍ക്കംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങളെ ന്യായീകരിച്ചവരാണ് ഫിര്‍ഔനും നംറൂദും ജൂലിയസ് സീസറും നെപ്പോളിയനും ഹിറ്റ്‌ലറും ചര്‍ച്ചിലുമൊക്കെ. രാഷ്ട്രത്തിലെ 90 ശതമാനം മനുഷ്യര്‍ പട്ടിണി കിടന്നാല്‍ മാത്രമെ 10 ശതമാനത്തിന് ധൂര്‍ത്തടിച്ച് ജീവിക്കാന്‍ കഴിയൂ. ഇസ്‌ലാമികതയെ ചതിച്ച് നിലംപരിശാക്കിയവരുടെ കോട്ടക്കൊത്തളങ്ങളിന്ന് പ്രകൃതിയുടെ കാറ്റ് വീശുമ്പോള്‍ കിടിലംകൊണ്ട് വിറക്കുന്നു.

അന്നത്തെ കറുത്ത സപ്തംബര്‍ 11-ന് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയവരടക്കം 4000 അമേരിക്കന്‍ പൗരന്മാരെ രക്തസാക്ഷികളാക്കിയിട്ടും രാജ്യത്തെ രക്ഷിക്കാനാവാതെ വീണ്ടുമിതാ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ പിടിച്ച് ഞെരുക്കുന്നു. ഇത്തരത്തിലുള്ള രണ്ട് ഞെരുക്കലുകള്‍ കഴിഞ്ഞാല്‍ അനിവാര്യമായും അമേരിക്കക്കോ ജപ്പാനോ ഇറ്റലിക്കോ കൊഴിഞ്ഞുപോക്കില്‍നിന്ന് രക്ഷ ലഭിക്കില്ല. ചിലപ്പോള്‍ ഇറാനെയോ പാക്കിസ്ഥാനെയോ കൊള്ളയടിച്ച് താല്കാലികമായി നിലനിന്നു എന്ന് വരാം.

ഇസ്‌ലാമിനെ വിട്ട് ഇത്തരമൊരു സമ്പദ്ഘടനയെ പുല്‍കി നാശം കഴുത്തിലണിയാന്‍ മുസ്‌ലിം ഖിലാഫൈറ്റിനെ ഒരുക്കിയെടുത്ത മനുഷ്യാധമന്മാരുടെ നീക്കത്തെ തടയിടാന്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ക്കായില്ല.
ഇസ്‌ലാമിക ഖിലാഫൈറ്റിനെ തകര്‍ക്കാന്‍ കൂട്ടുനിന്ന രണ്ട് കുറ്റവാളികളാണ് മുഹമമദ്ബ്‌നു അബ്ദുല്‍ വഹാബ് എന്ന അതിപ്രഗത്ഭനായ ഇസ്‌ലാമിക പണ്ഡിതന്‍. എന്തുകൊണ്ടദ്ദേഹം അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് നമുക്ക് ഒറ്റനോട്ടത്തില്‍ പറയാവുന്ന ഉത്തരം, സ്വാര്‍ത്ഥത എന്ന് തന്നെയാണ്. മുസ്‌ലിം ഭരണാധികാരികള്‍ക്ക് അല്ലെങ്കില്‍ ഖിലാഫൈറ്റിന് വഴിതെറ്റി എന്നത് ശരിയാണ്. ആ വഴി സുഗമമാക്കേണ്ട ഉത്തരവാദിത്തവും മഹാപണ്ഡിതനായ വഹാബിനുണ്ട്. പക്ഷേ ബ്രിട്ടീഷ് ചാരന്മാരോട് ചേര്‍ന്ന് ഖിലാഫൈറ്റിനെതിരെ സ്വതന്ത്ര രാജാക്കന്മാരെ സൃഷ്ടിക്കാനുള്ള നീക്കം ഏത് തരത്തിലുള്ള പരിഷ്‌കരണമായാണ് ഇബ്‌നു അബ്ദുല്‍ വഹാബ് സ്വീകരിച്ചതും ന്യായീകരിച്ചതും എന്ന് മനസ്സിലാവുന്നില്ല. സഊദ് കുടുംബം ബ്രിട്ടനെ സഹായിക്കുക മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഇസ്‌ലാമിക വിദ്യാഭ്യാസ ഘടനയെ പിളര്‍ക്കുകയും ഇംഗ്ലീഷ് ഭാഷക്കും ബ്രിട്ടീഷുകാരുടെ തെറ്റായ ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ക്കും അബ്ദില്‍ വഹാബ് കൂട്ട് നില്‍ക്കുകയും ചെയ്തു.
(ഹുസൈന്‍ ഖല്‍ഫ് എഴുതിയ ഹയാത്തു ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് എന്ന പുസ്തകം നോക്കുക.)

വഹാബ് ബസറയില്‍ ഉപരിപഠനം നടത്തുന്ന കാലത്ത് ഉസ്മാനിയ്യ ഖിലാഫത്തിനെ വിമര്‍ശിച്ച് സംസാരിക്കുന്നത് അവിടെ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് ചാരന്മാരുടെ ശ്രദ്ധയില്‍പെട്ടു. ബുദ്ധിജീവിയായ 24-കാരന്‍ വഹാബിനെ വലവീശിപ്പിടിക്കാന്‍ ജയിംസ് ഹംഫറിന്റെ നേതൃത്വത്തിലുള്ള ചാരസംഘത്തിന് അധികം മിനക്കെടേണ്ടിവന്നില്ല.
വാസ്തവം പറഞ്ഞാല്‍ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെയുള്ള വഹാബിന്റെ വിമര്‍ശനം പലപ്പോഴും ഇസ്‌ലാമിനെതിരെ തന്നെയാവുന്നത് ഹംഫര്‍ പ്രത്യേകം ശ്രദ്ധിച്ചു. (ഹുസൈന്‍ ഖല്‍ഫിന്റെ പുസ്തകം തുടരുന്നു.) ബസറയിലെ ഉപരിപഠനം ആദ്യഘട്ടം പൂര്‍ത്തിയാക്കി വഹാബ് നജ്ദിലെ റിയാദിലെത്തി. ബ്രിട്ടീഷ് അധികൃതര്‍ നേരിട്ട് പണം നല്‍കി നജ്ദില്‍ വഹാബിന്റെ നേതൃത്വത്തിലുള്ള ഒരു ഇസ്‌ലാമിക പഠനകേന്ദ്രം ആരംഭിച്ചു. ഈ പഠനകേന്ദ്രത്തിലെ ക്ലാസ്സുകളില്‍ ഖിലാഫൈറ്റിലെ കള്ള്കുടിയും ചൂത്കളിയും വ്യഭിചാരവുമെല്ലാം വിഷയമായി. ഒരേ അവസരത്തില്‍ രാജ്യത്ത് പ്രചരിച്ച ഭക്തിപ്രസ്ഥാനങ്ങളെയും സൂഫി ചിന്തകളേയും ഒരുഭാഗത്തും കള്ളും പെണ്ണുമടങ്ങുന്ന ധാര്‍മ്മിക മൂല്യക്ഷയത്തെ മറ്റൊരുഭാഗത്ത് നിന്നും ഒരേ അവസരത്തില്‍ ചൂണ്ടിക്കാട്ടി നജ്ദ് പിടിച്ചെടുക്കുകയും ബ്രിട്ടീഷ് മാതൃകയിലുള്ള ഇസ്‌ലാമിക വിരുദ്ധ ഭരണം ആരംഭിക്കുകയും ചെയ്തു. ആ ഭരണം നമസ്‌കാരത്തിനോ ഇസ്‌ലാമിന്റെ ഫര്‍ളുകള്‍ ആചരിക്കുന്നതിനോ എതിരായിരുന്നില്ല. പക്ഷേ അത് പള്ളിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരേര്‍പ്പാടാവണമെന്ന് നിര്‍ബന്ധമായിരുന്നു.
നജ്ദില്‍ ഭരണമാരംഭിച്ച് സഊദും കൂട്ടരുമാണ് അറേബ്യ പകുതി മുക്കാലും- അഹ്‌സാത്ത്, ഖഥീബ്, ഖസീം, തര്‍ഹാന്‍, താഴ്‌വര, ജുറൈദ, ഒബലുശ്ശമല്‍, തുടങ്ങിയ ചെറിയതെങ്കിലും ഏതാനും പ്രദേശങ്ങള്‍ സഊദ് അബ്ദുല്‍ അസീസ് പിടിച്ചെടുത്തു. പടിഞ്ഞാറ് അസ്സീറും തെക്ക് ഉമാന്‍ തീരവും ഇബ്‌നു അസീസ് പിടിച്ചെടുത്തതോടെ ബ്രിട്ടീഷ് സേനക്ക് ഉസ്മാനി ഖലീഫയുടെ പ്രദേശത്ത് കടക്കാന്‍ വളരെ സഹായകമായി. പക്ഷെ ഇസ്‌ലാമികമായ കാഴ്ചപ്പാടില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും കടുത്ത നടപടി വേണ്ടെന്നായിരുന്നു. ഖലീഫ ബഗ്ദാദ് ഗവര്‍ണര്‍ സുലൈമാന്‍ പാഷക്ക് നിര്‍ദേശം നല്‍കിയത്. ഈ ഹൃദയവിശാലത ദൗര്‍ബല്യമായി കണ്ട് പരിഷ്‌കരണ വാദികള്‍ സാധാരണ മുസ്‌ലിംകളെ (സുന്നികളെ) നിര്‍ദ്ദയം കൊന്നൊടുക്കി യൂഫ്രട്ടീസ് തീരത്തേക്ക് മുന്നേറുകയായിരുന്നു. വഹാബി മുലൂക്കിയത്ത് കണ്ണും മൂക്കുമില്ലാത്ത ആക്രമ മുന്നേറ്റം തുടരുന്നതിനിടയില്‍ ഹിജാസില്‍ വച്ച് ആയിരക്കണക്കിന് ഹജ്ജാജികളെ കടന്നാക്രമിക്കുകയും അവരെ വധിച്ച് അവരുടെ യാത്രാ മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്തു. 1808 ഹജ്ജ് കാലത്തായിരുന്നു വഹാബി നിയന്ത്രിത രാജാക്കാന്‍മാരുടെ ഈ കടന്നുകലി നടന്നത്. പിന്നീട് അധികാരത്തില്‍ വന്ന അബ്ദുല്ലാഇബ്‌നു സഊദിന്റെ ഭരണം അതിലേറെ ക്രൂരമായി.
ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്റെ ചരടിന്‍മേല്‍ ചാടിക്കളിച്ച വഹാബി പരിഷ്‌കരണ വാദികള്‍ ഒരു ഭാഗത്തും സുഖഭോഗികള്‍ മറുഭാഗത്തുമായി ഇസ്‌ലാമിക ഖിലാഫൈറ്റിന്റെ നിലനില്‍പ്പ് തന്നെ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങിത്തുടങ്ങുകയായിരുന്നു.

അറബിക്ക് പകരം ഇംഗ്ലീഷ് ഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഇരു കൂട്ടരും. (മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാത- പേജ് 355). ഇത് ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പവിത്രമായ ദൈവീകാടിസ്ഥാനവും ദൈവീകാടിസ്ഥാനത്തില്‍ സജ്ജമാക്കിയ ശാസ്ത്ര- സാങ്കേതിക വിദ്യയും ക്രമേണ ഭൗതിക പരിണാമത്തിന്റെ ഭാഗമാക്കി മാറ്റുകയും പലിശരഹിത ലാഭ- ചേതങ്ങള്‍ക്ക് വിധേയമായ സത്യസന്ധ കച്ചവടരീതിയും അട്ടിമറിച്ച് പലിശാധിഷ്ഠിത സമ്പദ് ഘടന പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഉല്‍പാദനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള യാതൊരുസൂത്രണവുമില്ലാത്തതും വിതരണ (കച്ചവട) സംവിധാനത്തില്‍ നിയന്ത്രണമില്ലാത്ത സ്വതന്ത്ര വ്യാപാരം അനുവദിക്കപ്പെടുകയും ചെയ്തതോടെ ഇസ്‌ലാമും പരിഷ്‌കരണ വാദികളും ഒരാശയ സംഘട്ടനത്തിലെത്തി. മധ്യ അറേബ്യ മുഴുവന്‍ ഒരു സംഘര്‍ഷ മേഖലയായി മാറുകയും ചെയ്തു. കുളം കലങ്ങിക്കഴിഞ്ഞപ്പോള്‍ വ്യാമോഹികളോട് മീന്‍ പിടിക്കാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടു-വഹാബി രാജാവായ അബ്ദുല്‍അസീസിനെ ഉപയോഗിച്ച് കുവൈറ്റ് കീഴടക്കാന്‍ അവര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ഇബ്‌നു അബ്ദുല്‍അസീസും 40 അനുയായികളും കുവൈറ്റില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ ഹിജാസും മക്കയും പിടിച്ചെടുക്കാന്‍ വേണ്ട സഹായങ്ങള്‍ വഹാബികള്‍ക്ക് നല്‍കാമെന്ന ബ്രിട്ടന്റെ വാഗ്ദാനം അവരെ വീണ്ടും ശക്തമായി രംഗത്തേക്ക് തിരിച്ചുവിട്ടു. ഏതായാലും വഹാബി പ്രസ്ഥാനത്തെ ഉപയോഗിച്ച് മുസ്‌ലിം ആധിപത്യം തകര്‍ക്കുകയെന്ന പാശ്ചാത്യ അജണ്ട ലോകവ്യാപകമായി അവര്‍ നടപ്പാക്കി ക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഏഷ്യയിലും പ്രത്യേകിച്ച് ഇന്ത്യയിലും അതിന്റെ ശക്തമായ അലയടി ഉയര്‍ന്നു. ഇന്ത്യയില്‍ മുസ്‌ലിംകളെ ഒരു പ്രത്യേക രീതിയില്‍ തന്നെയായിരുന്നു പാശ്ചാത്യരും മുസ്‌ലിം പരിഷ്‌കരണ വാദികളും കണ്ടിരുന്നത്. ഒന്നാമത് മെസ്സോപൊട്ടേമിയന്‍ സംസ്‌കൃതിയുടെ ഭാഗമായിരുന്ന സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉത്ഭവവും വളര്‍ച്ചയും കേരളത്തിലാണെങ്കില്‍ മലബാര്‍ തീരം മെസ്സോപൊട്ടേമിയന്‍ സംസ്‌കാരവുമായി നേരിട്ട് ബന്ധമുള്ളതായിരുന്നുവെന്ന് പറയാം. ഇസ്‌ലാമിന് മുമ്പ് തന്നെ മെസ്സോപൊട്ടോമിയര്‍ കച്ചവട ബന്ധത്തിലൂടെ മലബാര്‍ തീരത്തെത്തിയിരുന്നു. ഈ കച്ചവടക്കാര്‍ മലബാറിലെ പുരാതന രാജകുടുംബങ്ങളില്‍ നിന്നും ഉന്നത സവര്‍ണ്ണ കുടുംബങ്ങളില്‍ നിന്നും ഇണകളെ സ്വീകരിച്ചിരുന്നു. അയിത്തവും അസ്പ്രശ്യതയും കൊടികുത്തിവാണ ആ സമൂഹങ്ങളില്‍ സ്വീകാര്യരായിരുന്നു ഈ പേര്‍ഷ്യന്‍ കച്ചവടക്കാര്‍. ഈ കച്ചവ ബന്ധങ്ങള്‍ ആരംഭിച്ച് ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇസ്‌ലാം ഉദയം ചെയ്യുന്നത്. ഇസ്‌ലാമിനെ പുണര്‍ന്ന മലബാര്‍ തീരത്തെ അസ്സീറിയന്‍ ഭര്‍ത്താക്കന്‍മാന്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ ഭാര്യമാരും മക്കളും മുസ്‌ലിംകളായി. ഈ വിഭാഗമാണ് പില്‍ക്കാലത്ത് മാപ്പിളമാര്‍ എന്നറിയപ്പെട്ട മുസ്‌ലിംകള്‍.
ഇവര്‍ ഒരു പ്രത്യേക ജീനിയസ്സായിരുന്നു. ആയിരത്താണ്ടുകള്‍ക്ക് മുമ്പ് പ്രത്യേക വര്‍ഗമായി അറിയപ്പെട്ട മാപ്പിള മുസ്‌ലിംകള്‍ ദൈവത്തിന്റെ ഏകത്വത്തെയാണ് അവന്റെ കല്‍പനകളെ അവഗണിക്കുകയോ നിസ്സാരമായി കണക്കാക്കുകയോ ചെയ്യുന്നവരെ അംഗീകരിക്കുന്നവരായിരുന്നില്ല. അക്കാലത്ത് നിലനിന്ന സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥിതിയേയും മാപ്പിളമാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സവര്‍ണ്ണ ഭാവത്തെയും മൂവര്‍ണ ചിന്തയെയും അവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു.
സവര്‍ണ്ണാ- വര്‍ണ്ണരായി ജനങ്ങളെ തരം തിരിക്കാനും മാപ്പിളമാര്‍ തയ്യാറായിരുന്നില്ല. അത് അസ്പ്രശ്യതയെ പുച്ഛിച്ചു തള്ളിയ മാപ്പിളമാരുടെ വീടുകള്‍ ശുദ്രനും ചണ്ഡാളനും വേണ്ടി തുറന്നിടപ്പെട്ടു. അവരുടെ വീടുകളില്‍ തീയ ജാതികളായി തള്ളിപ്പറഞ്ഞിരുന്നവര്‍ക്ക് പോയിക്കൂടാത്ത ഒരിടവുമുണ്ടായിരുന്നില്ല. ഈ വിഭാഗം മുസ്‌ലിംകളെ ഇന്നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ ശ്രീരാമകൃഷ്ണന്റെയും ശ്രീരാമന്റെയും അവതാരങ്ങളാണെന്നാണ് വിശേഷിപ്പിച്ചത്. ഈ മാപ്പിള വീടുകളില്‍ ബലിപെരുന്നാളുകളില്‍ ദാനം ചെയ്ത മാംസത്തിന് അയലത്തെ വിവിധ മതക്കാര്‍ക്കും അവകാശം നല്‍കപ്പെട്ടു. ഇവരെ അറബികളെപ്പോലെ വിഡ്ഢികളാക്കാന്‍ സാമ്രാജ്യത്വത്തിനോ പരിഷ്‌കരണ വാദികള്‍ക്കോ ശരീരേഛ കൊണ്ട് അന്ധരായവര്‍ക്കോ കഴിയുമായിരുന്നില്ല.  കാരണം ഇവര്‍ വിശ്വാസികളായിരുന്നു. ഉത്തരവാദിത്വബബോധമുള്ളവരായിരുന്നു. ഇസ്‌ലാമിന്റെ ജീവിതദൗത്യം നിര്‍വഹിക്കാനുള്ള വാഗ്ദാനം പാലിക്കുന്നവരായിരുന്നു.

പരിഷ്‌കരണ വാദികള്‍ ഇന്ത്യയില്‍

മുഹമ്മതിബ്‌നു അബ്ദുല്‍വഹാബ് ഇബ്‌നുത്തീമിയ പോലുള്ള ബഹുമാന്യരായ മുസ്‌ലിം പണ്ഡിതരാല്‍ ആസൂത്രണം ചെയ്യപ്പെട്ടതാണ് ഇസ്‌ലാമിക പരിഷ്‌കരണ വാദം. ഇവരുടെ വാദങ്ങള്‍ ലോക മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിക ഖിലാഫൈറ്റിനും എന്തെന്ത് ദോഷമുണ്ടാക്കി എന്ന് കഴിഞ്ഞ ലക്കങ്ങളിലൂടെ ഈ ലേഖനത്തിലെ ആദ്യ പകുതയിലും നമ്മള്‍ സൂചിപ്പിച്ചു.
എന്നാല്‍ ഇസ്‌ലാം സമൂഹത്തിലെത്തി ആയിരത്താണ്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന തെറ്റുകളും കുറ്റങ്ങളുംചൂണ്ടിക്കാണിച്ചു കൊണ്ടൊരു വിമര്‍ശനം ഉയര്‍ന്നുവരുന്നതിന് പകരം ശത്രുക്കള്‍ക്ക് കൂടി പറയാനാവാത്ത കുറ്റാരോപണങ്ങള്‍ ഉന്നയിച്ച് അതാണ് പരിഷ്‌കരണ വാദമെന്ന് പറയുന്നത് മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കോ ഇസ്‌ലാമിക വിശ്വാസികള്‍ക്കോ ഗുണം ചെയ്യില്ല.
ഖിലാഫൈറ്റും മുസ്‌ലിംലോകവും ആശയപരമായ രണ്ടു പാളയങ്ങളായി മാറുകയായിരുന്നു. അതിന്റെ പ്രധാന കാരണമാവട്ടെ ഇസ്‌ലാമിനെ കാലത്തിനൊപ്പം കൈപിടിച്ച് നടത്തേണ്ട ഭരണകൂടം (ഖിലാഫൈറ്റ്) വ്യക്തിപരമായ വ്യാമോഹങ്ങളുടെയും ദേഹേച്ഛയിലധിഷ്ഠിതമായ സുഖഭോഗാനുഭൂതികളുടെയും അടിമകളായി മാറുകയായിരുന്നുവെന്നത് തന്നെ. തങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് ഖുര്‍ആനും പ്രവാചകന്റെ തിരുസുന്നത്തും സമാധാനവും നിലനിര്‍ത്താന്‍ അല്ലാഹുവിനോട് അനുസരണയും കീഴ്‌വണക്കവും പാലിക്കാന്‍ ചെയ്ത ഉടമ്പടി പാലിക്കേണ്ടവരാണെന്ന ബോധം മറക്കുകയായിരുന്നു.
ശാരീരികേച്ഛയില്‍ മുങ്ങിയ ഭരണാധികാരികളോടുള്ള പ്രതിഷേധം രേഖപ്പെടുത്താനായി ദൈവികതക്ക് പ്രാമുഖ്യം നല്‍കിയവര്‍ അധികാരം അപ്പുറത്തായതിനാല്‍ പ്രാര്‍ത്ഥനയും ജനങ്ങള്‍ക്ക് ഉപദേശവും നല്‍കി. അവരെ ഇസ്‌ലാമിക വിരുദ്ധ ചേരിയിലേക്ക് പോകുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങളുടെ പാളിച്ചകള്‍മൂലം കുറെ അപാകതകള്‍ വന്നതോടെ പരിഷ്‌കരണവാദത്തിന് ശക്തി കൂടുകയായിരുന്നു.
ത്വരീഖത്തും സൂഫി ചിന്തയും ഇസ്‌ലാമിന്റെ മുഖ്യധാരകളെ പിടിച്ച് നിര്‍ത്തുമെന്ന ധാരണ വ്യാപകമായതോടെയാണ് സാമ്രാജ്യത്വം പരിഷ്‌കരണവാദികളെ ശക്തമായി പിന്താങ്ങി രംഗത്ത് വരുന്നത്. ഖിലാഫൈറ്റിന്റെ പിടിപ്പുകേട് കൂടുതല്‍ കൂടുതല്‍ ശരീരേച്ഛയിലേക്ക് മൂക്കു കുത്തുമ്പോള്‍ ഇസ്‌ലാമിന്റെ വിശ്വാസപരമായ യാഥാര്‍ത്ഥ്യങ്ങളെ പിടിച്ച്‌നിര്‍ത്താന്‍ മഹാന്മാരായ ആരിഫീങ്ങളും അല്ലാഹുവിന്റെ ദാസന്മാരും അതിശക്തമായി രംഗത്തിറങ്ങി. ധാര്‍മ്മിക ച്യുതിയും ശരീരേഛയുടെ ലഗാനില്ലാത്ത ഓട്ടവുമായി പലപ്പോഴും പരിഷ്‌കരണ വാദികള്‍ സന്ധിയായി. സ്വല്പമൊരു മാറ്റം ആവശ്യമാണെന്ന പരിഷ്‌കരണവാദികളുടെ വാദം മുസ്‌ലിം സമൂഹത്തില്‍ അരാജകത്വസ്ഥിതിയുണ്ടാക്കി. എന്നാല്‍, ഉന്നത പണ്ഡിതരും ആരിഫീങ്ങളും ഔലിയാക്കളും അല്ലാഹുവിന്റെ വിശ്വസ്ത ദാസന്മാരും പരിഷ്‌കരണവാദത്തിന്റെ മുനയൊടിക്കുകയായിരുന്നു.
വിദ്യാഭ്യാസരംഗം
പരിഷ്‌കരണവാദികള്‍ പിടിച്ചെടുത്ത എന്നാല്‍, വിദ്യാഭ്യാസരംഗം പിടിച്ചെടുത്ത പരിഷ്‌കരണവാദികള്‍ ആധുനിക വിദ്യാഭ്യാസരംഗം വിവരംകെട്ടവരായി അവര്‍ ആക്ഷേപിച്ച മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനും അവര്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുവാനും സാമ്രാജ്യത്വത്തിന്റെ അച്ചാരം വാങ്ങി രംഗത്ത് വന്നതായി മുസ്‌ലിംകളിലൊരുവിഭാഗം ഇപ്പോഴും കരുതുന്നു.
ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗുമസ്തപ്പണിക്കുള്ള ഇംഗ്ലീഷ് മോഡല്‍ വിദ്യാഭ്യാസത്തെയാണ് മുസ്‌ലിം ബുദ്ധിജീവികള്‍ എതിര്‍ത്തത്. ഇംഗ്ലീഷ് ഭാഷക്ക് അമിത പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതിയെയാണവര്‍ നിരാകരിച്ചത്. ഖുര്‍ആനും സുന്നത്തുമടക്കം ഇസ്‌ലാമിന്റെ ജീവല്‍ പ്രധാന തത്വങ്ങളെയും ആചാരമുറകളെയും ഇംഗ്ലീഷിന്റെ ശൈലിയും തത്വവുമനുസരിച്ച് മാതൃഭാഷയിലൂടെ പഠിപ്പിക്കുകയെന്നതാണ് ലോകത്തെങ്ങുമുള്ള മുഹമ്മദിബ്‌നുഅബ്ദുല്‍ വഹാബായാലും ഇബ്‌നുതീമിയ ആയാലും മഹാനായ സര്‍ സയ്യിദ് അഹ്മദ്ഖാനായാലും കേരളത്തില്‍ കെ.എം. മൗലവിയെപ്പോലുള്ളവരായാലും സ്വീകരിച്ചത്. ഇത് അവര്‍തന്നെ ഉദ്ദേശിച്ച രീതിവെച്ച് കൊണ്ട് നോക്കിയാല്‍തന്നെ വന്‍ അപകടമായിരുന്നു. ഖുര്‍ആന്‍ മലയാളീകരിച്ച് ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നതിന് പകരം മുസ്‌ലിംകള്‍ക്ക് അറബി പഠിപ്പിച്ചിരുന്നുവെങ്കില്‍ ഇസ്‌ലാമിനെ അതിന്റെ തനത് രൂപത്തില്‍ മനസ്സിലാക്കാന്‍ മുസ്‌ലിം ബുദ്ധിജീവികള്‍ക്കും മറ്റുള്ളവര്‍ക്കും കഴിയുമായിരുന്നു.
ഇസ്‌ലാമിനെ പഠിക്കാന്‍ അറബി ഗ്രന്ഥങ്ങള്‍ മലയാളീകരിച്ചതു മൂലം അടിസ്ഥാനപരമായിത്തന്നെ വന്‍തെറ്റുകള്‍ പറ്റി. എന്നു മാത്രമല്ല, അറബി ഭാഷയുടെ വ്യാപ്തി മുസ്‌ലിം ലോകത്തിനുണ്ടാക്കാമായിരുന്ന വന്‍സാധ്യതകളും ഇല്ലാതാക്കി. മനുഷ്യവര്‍ഗ്ഗത്തിന്റെ ലോകോത്തര സംസാരസാഗരം അടിസ്ഥാനഗുണങ്ങളില്‍ അറബിയെക്കാള്‍ എത്രയോ താഴെയായിരുന്നു. ഒരു സാമ്രാജ്യഭാഷയായി മാറുമ്പോഴുണ്ടാകുന്ന വ്യാപകമായ പ്രയോഗരീതിയാണ് ഇംഗ്ലീഷിനെ ഒരു ലോകഭാഷയായി മാറ്റിയത്. മറ്റൊന്ന് ശാസ്ത്രസാങ്കേതിക വളര്‍ച്ചയെ ഒപ്പം നിന്ന് പരിപോഷിപ്പിച്ചതിലും ഇംഗ്ലീഷ് ഭാഷക്ക് പങ്കുണ്ടായിരുന്നു. ശാസ്ത്രജ്ഞന്മാരില്‍ അധികവും ഇംഗ്ലീഷുകാരായിരുന്നുവെന്നതും കാരണമാവാം. എങ്ങനെയായാലും വിദ്യാഭ്യാസരംഗത്തും ഭരണരംഗത്തും ഇംഗ്ലീഷിനുണ്ടായ മുന്‍ഗണന കാലത്തിന്റെ ഗതിനോക്കി അളക്കുമ്പോള്‍ ഇസ്‌ലാമിനെയും മുസ്‌ലിമിനെയും ലോകസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിറകോട്ട് തള്ളിമാറ്റാന്‍ കാരണമായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ഇതില്‍ ഇസ്‌ലാമിക പരിഷ്‌കരണ വാദികളുടെ പങ്കും ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചെറിതായിക്കാണാന്‍ കഴിയുന്നില്ല.
മുഹമ്മദിബ്‌നു അബ്ദില്‍ വഹാബായാലും പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നുത്തീമിയ ആയാലും ബഹുമാന്യനായ സര്‍ സയ്യിദ് അഹമ്മദ് ഖാനോ മഹാനായ കെ.എം. മൗലവി സാഹിബോ ആരായാലും അവര്‍ സ്വീകരിച്ച നിലപാടുകള്‍ അവര്‍ ജീവിച്ചിരുന്ന കാലവുമായി തട്ടി നോക്കുമ്പോള്‍ അല്പം ശരി കണ്ടേക്കാം. എന്നാലത് മഹത്തായ ഇസ്‌ലാമിക് കണ്‍ട്രിപ്ഷനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കുമുള്ള ഒരു ശരി ആയിരുന്നില്ല. എന്ന് മാത്രമല്ല, ഇസ്‌ലാമിക ഖിലാഫൈറ്റിനെയും അതിന്റെ വിശ്വവ്യാപകമായ പ്രസക്തിയെയും തള്ളിപ്പറഞ്ഞപ്പോള്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന ബോധപൂര്‍വ്വമായൊരു ചിത്രം പരിഷ്‌കരണ വാദികള്‍ക്ക് മുമ്പുണ്ടായിരുന്നുമില്ല.
ഇതുകാരണം ഇസ്‌ലാമിന് എവിടെയുമെത്താവുന്ന ഒരു പരിഷ്‌കരണ രൂപമുണ്ടായതുമില്ല. ചരിത്രത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ശാസ്ത്രസാങ്കേതികതയുടെ അകമ്പടിയുള്ള പ്രസ്ഥാനങ്ങളോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന അടിസ്ഥാനബലം ഇസ്‌ലാമിനുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല. ഇതിന്റെയെല്ലാം ഫലമായി ഇസ്‌ലാമിന് സമൂഹത്തിന്റെ മുഖ്യധാരയില്‍ വേണ്ടത്ര സ്ഥാനവും ലഭിച്ചില്ല. കാലത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ സംഭവിച്ചുപോയ ഈ അപാകതകള്‍ നികത്താന്‍ ഇഛാശക്തിയുള്ള നേതാവിനെ വാര്‍ത്തെടുക്കാനോ സൃഷ്ടിക്കാനോ കഴിയുന്നതിന് മുമ്പ് എതിര്‍ശക്തികള്‍ക്ക് ഖിലാഫൈറ്റിനെ ഒരു യുദ്ധമുഖത്തേക്ക് തള്ളിവിടാന്‍ അവസരവും ലഭിച്ചു.
ശരിയായ ആസൂത്രണമൊന്നുമില്ലാതെ ബാള്‍ക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ചെന്ന് പെട്ട സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്ഖാനും കൂട്ടരും ഒന്നാം ലോക മഹായുദ്ധത്തില്‍ ഒരു കക്ഷിയാകേണ്ടിവന്ന യൂറോപ്യന്‍ വ്യവസായ ശക്തികള്‍ ഒന്ന് കളിച്ചപ്പോള്‍ ലോകചരിത്രത്തില്‍ ഇസ്‌ലാമിന്റെ അടയാളം പൂര്‍ത്തിയാക്കിക്കൊണ്ട് 1453 മെയ് 29-ന് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫത്തഹ് ആയിരത്താണ്ടുകളുടെ ചരിത്രം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയതിനെ 700 വര്‍ഷങ്ങള്‍ക്കുശേഷം ക്രൈസ്തവ യൂറോപ്യന്‍ പട്ടാളവുമായി മുസ്‌ലിംകള്‍ കണക്ക് പറഞ്ഞു. ഉസ്മാനിയ്യ തുര്‍ക്കി ഖിലാഫൈറ്റ് ബാള്‍ക്കന്‍ യുദ്ധത്തില്‍ പാശ്ചാത്യ പട്ടാളവുമായി ഏറ്റുമുട്ടി പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ പാശ്ചാത്യ സഖ്യസേനാ മേധാവി സര്‍ ഐല്‍ ഹാമില്‍ട്ടന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ഖിലാഫൈറ്റിന്റെ പരാജയത്തിന്റെ ആഴം അളക്കുകയായിരുന്നു.